Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഞാൻ മാദ്ധ്യമ പ്രവർത്തനം ഇവിടെ അവസാനിപ്പിക്കുകയാണ്; എന്നോടു തോന്നുന്ന നീരസം സജീന്ദ്രനോട് ഉണ്ടാവരുതേ; ശ്രീനിജൻ എന്നെ നിങ്ങൾ ചതിച്ച് തോൽപ്പിച്ചു; പ്രിയ സോണി നിങ്ങൾ അറിയുന്നുണ്ടോ നിങ്ങളുടെ ഭർത്താവിന്റെ വൈരാഗ്യ ബുദ്ധി ഒരു കുടുംബം പൂർണമായി തകർത്തെറിഞ്ഞു എന്ന്: വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റുമായി ലേബി സജീന്ദ്രൻ

ഞാൻ മാദ്ധ്യമ പ്രവർത്തനം ഇവിടെ അവസാനിപ്പിക്കുകയാണ്; എന്നോടു തോന്നുന്ന നീരസം സജീന്ദ്രനോട് ഉണ്ടാവരുതേ; ശ്രീനിജൻ എന്നെ നിങ്ങൾ ചതിച്ച് തോൽപ്പിച്ചു; പ്രിയ സോണി നിങ്ങൾ അറിയുന്നുണ്ടോ നിങ്ങളുടെ ഭർത്താവിന്റെ വൈരാഗ്യ ബുദ്ധി ഒരു കുടുംബം പൂർണമായി തകർത്തെറിഞ്ഞു എന്ന്: വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റുമായി ലേബി സജീന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ സജീന്ദ്രനെ വിജയപ്പിക്കാൻ ഭാര്യയും മാതൃഭൂമി ചാനലിലെ ലേഖികയുമായ ലേബി സജീന്ദ്രൻ നടത്തിയ ഇടപെടലുകളുടെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറാലായിരുന്നു. ഇത് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും ഇടനൽകി. ഈ ഓഡിയോയ്‌ക്കെതിരെ ലേബി പൊലീസിൽ പരാതി നൽകുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെ ഫെയ്‌സ് ബുക്കിലൂടെ ഈ വിവാദത്തിന് പിന്നിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന്റെ മരുമകൻ ശ്രീനിജനാണെന്ന സൂചനകളുമായി ലേബി രംഗത്തെത്തി. പിന്നാലെ താൻ മാദ്ധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ലേബി സജീന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി സജീന്ദ്രന്റെ ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. കൊച്ചിയിലെ തന്റെ സഹപ്രവർത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകർക്ക് പണം കൊടുക്കാനും ഈ ലേഖിക നിർദ്ദേശിക്കുന്നതായി കേൾക്കാം. ഒമ്പത് മിനിറ്റോളം വരുന്ന ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി. ഭർത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോൺഗ്രസ് പ്രവർത്തകരെ നിരീക്ഷിക്കാൻ ഏർപ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല. പല കോളുകൾ ഒരുമിച്ച് എഡിറ്റ് ചെയ്ത ക്ലിപ്പാണ് തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തകർക്ക് ലഭിച്ചത്. മാദ്ധ്യമ പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ചയായതോടെ സോഷ്യൽ മീഡിയകളിൽ വൈറലാവുകയായിരുന്നു.

ഇതിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ എടുത്ത നിലപാടുകൾക്ക് ലേബി പോസ്റ്റിലൂടെ ഇന്ന് വിശദീകരണം നൽകുന്നുണ്ട്. എന്നോട് തോന്നുന്ന നീരസം സജീന്ദ്രനോട് ഉണ്ടാകരുതേ എന്ന അഭ്യർത്ഥനയും മുന്നോട്ട് വയ്ക്കുന്നു... ഓഡിയോയിലെ വെളിപ്പെടുത്തലുകൾക്ക് ലേബി നൽകുന്ന വിശദീകരണം ഇങ്ങനെ- ബെന്നിച്ചേട്ടൻ...വാഴക്കൻ സാർ ..രാജൻ ചേട്ടൻ ..കാരിപ്ര ചേട്ടൻ.. നിബു ചേട്ടൻ.... എം.എസ് എബ്രാഹം സാർ.. ജബ്ബാർ ഇക്ക.. ജോയ് സാർ ... ജയൻ... സക്കീറിക്ക... നിങ്ങളെല്ലാവരും.. ശ്രീനിജനുമായി കാണുണ്ടെന്ന് അയാൾ എന്നെ വിശ്വസിപ്പിച്ചു. ഞാൻ പല ദിവസങ്ങളിലായി പല വിഷയങ്ങളിൽ സംസാരിച്ചതാണ് വാക്കുകളും വാചകങ്ങളും അടർത്തിയെടുത്ത് ചോദ്യങ്ങൾ ഉണ്ടാക്കി കൃത്രിമമായി തയ്യാറാക്കിയിരിക്കുന്നത്. സമാദരണീയനായ ശ്രീ.ടി.എച്ച് മുസ്തഫ യ്‌ക്കെതിരെ ഞാൻ മനസുകൊണ്ടു പോലും മോശം വിചാരിച്ചിട്ടില്ല. ഈ ഫാബ്രിക്കേറ്റഡ് ശബ്ദ രേഖ ഉപയോഗിച്ച് എന്തിനാ ഫൈസൽ..ജിബീ... ഇങ്ങനെ വാർത്ത കൊടുത്തത്? ഞാൻ എന്റെ മാദ്ധ്യമ പ്രവർത്തനം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി തൊഴിൽ ചെയ്യാൻ ഞാൻ യോഗ്യയല്ല. പ്രിയ ബിജു.... പങ്കജ് എന്നു വിളിക്കുന്ന ഒരാളാണ് ശ്രീനിജനെ എനിക്കെതിരെ തെറ്റിദ്ധരിപ്പിച്ചതെന്ന് അയാൾ എന്നെ വിശ്വസിപ്പിച്ചു. നിങ്ങളെപ്പോലെ ഔന്നത്യമുള്ള ഒരു മാദ്ധ്യമ പ്രവർത്തകനെ തെറ്റിദ്ധരിച്ചതിൽ എന്നോടു പൊറുക്കുക. നിങ്ങളുടെ കീഴിൽ ജോലി ചെയ്ത കാലമാണ് ഞാൻ ഏറ്റവും ക്രിയേറ്റീവ് ആയത്. ബെന്നിച്ചേട്ടൻ.. വാഴയ്ക്കൻ സാർ.. ടി. എച്ച് സാർ ..എന്നോടു തോന്നുന്ന നീരസം സജീന്ദ്ര നോട് ഉണ്ടാവരുതേ...ഒരു പാവമാണ്. ഇതൊന്നും ആ പാവം അറിഞ്ഞിട്ടില്ല..

ഈ വിവാദം ഉണ്ടാക്കിയത് ശ്രീനിജനാണെന്ന് വ്യക്തമാക്കിയാണ് ഇന്ന് ഫെയ്‌സ് ബുക്കിൽ ലേബി ആദ്യ പോസ്റ്റ് ഇട്ടത്. അത് ഇപ്രകാരമായിരുന്നു- ശ്രീനിജൻ... എന്നെ നിങ്ങൾ ചതിച്ച് തോൽപ്പിച്ചു. നിങ്ങൾക്കും രണ്ടു മക്കളാണ് ,എനിക്കും. എന്റെ രണ്ടു പൊന്നുമക്കളും സത്യം ഏഷ്യാനെറ്റിൽ 5 വർഷം മുമ്പ് വന്ന വാർത്തയ്ക്ക് പിന്നിൽ എന്റെ പ്രേരണ ഇല്ല. നിങ്ങൾ തെറ്റിദ്ധാരണയുടെ പുറത്താണ് എന്നോട് ഈ ക്രൂരത മുഴുവൻ കാണിക്കുന്നത്. പ്രിയ സോണി... നിങ്ങൾ ഒരു അമ്മയല്ലേ... ഭാര്യയല്ലേ.. നിങ്ങൾ അറിയുന്നുണ്ടോ നിങ്ങളുടെ ഭർത്താവിന്റെ വൈരാഗ്യ ബുദ്ധി ഒരു കുടുംബം പൂർണമായി തകർത്തെറിഞ്ഞു എന്നത്.. ഇതിനൊപ്പം മറ്റൊരു ഫെയ്‌സ് ബുക്ക് പോസ്റ്റും ലേബി ഇട്ടിട്ടുണ്ട്. കൊച്ചിയിലെ മുഴുവൻ മാദ്ധ്യമപ്രവർത്തകർക്കും അറിയാം ശ്രീനിജനെതിരെ വാർത്ത ചെയ്തത് ഞാനല്ല എന്നത്.. എന്നിട്ടും ഒരാൾ പോലും എനിക്കായി ഒന്നു ശബ്ദിച്ചില്ലല്ലോ..? എന്നായിരുന്നു അത്

മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി സജീന്ദ്രന്റെ ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയ വഴി കഴിഞ്ഞ ദിവസം പ്രചരിച്ചത്. കൊച്ചിയിലെ തന്റെ സഹപ്രവർത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകർക്ക് പണം കൊടുക്കാനും ഈ ലേഖിക നിർദ്ദേശിക്കുന്നതായി കേൾക്കാം. ഒമ്പത് മിനിറ്റോളം വരുന്ന ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി. ഭർത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോൺഗ്രസ് പ്രവർത്തകരെ നിരീക്ഷിക്കാൻ ഏർപ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല. പല കോളുകൾ ഒരുമിച്ച് എഡിറ്റ് ചെയ്ത ക്ലിപ്പാണ് തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തകർക്ക് ലഭിച്ചത്. മാദ്ധ്യമ പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ചയായതോടെ സോഷ്യൽ മീഡിയകളിൽ വൈറലാവുകയായിരുന്നു. അതിനിടെ ഇനിയും ഫോൺ സംഭാഷണങ്ങൾ പുറത്തുവരാൻ ഇടയുണ്ടെന്നും സൂചനയുണ്ട്.

സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ സ്വത്ത് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ഒതുക്കി തീർക്കാനാണ് ലേബി ശ്രമിക്കുന്നതെന്നാണ് സൂചനയാണ് ഓഡിയോവിലുള്ളത്. ഏതോ ഒരു ഡിക്ടറ്റീവ് ഏജൻസി നടത്തിയ അന്വേഷണത്തിൽ കുന്നത്തുനാടിൽ സജീന്ദ്രനെ തോൽപ്പിക്കാൻ പ്രവർത്തിക്കുന്ന ഘടകങ്ങൾ കണ്ടെത്തിയതായും അതിന് എടുക്കേണ്ട മുൻകരുതലുകൾ എന്ന നിലയിൽ ലേബി നടത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. മുൻ കോൺഗ്രസ് നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായിരുന്ന കെജി ബാലകൃഷ്ണന്റെ മരുമകനായ പിവി ശ്രീനിജനും സജീന്ദ്രനുമായുള്ള രാഷ്ട്രീയ ശത്രുത പരസ്യമായ രഹസ്യമാണ്. ശ്രീനിജനുമായി കൂട്ടുകൂടി സജീന്ദ്രനെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താനാണ് ലേബി ശ്രമിക്കുന്നതെന്നാണ് ഓഡിയോവിലൂടെ വ്യക്തമാക്കുന്നത്. എന്നാൽ ഇതെല്ലാം ചതിക്കുഴിയായിരുന്നുവെന്നാണ് ലേബിയുടെ വിശദീകരണം. ശ്രീനിജന്റെ വൈരാഗ്യ ബുദ്ധിയാണ് ഇതിന് കാരണമെന്നാണ് ലേബി പറയുന്നത്.

അതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിൽ നിലപാട് വിശദീകരിച്ച് ശ്രീനിജനും പോസ്റ്റിട്ടിട്ടുണ്ട്. അത് ഇങ്ങനെയാണ്- സുഹൃത്തുക്കളെ, പൊതുസമൂഹവും മാദ്ധ്യമ ലോകവും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ' മാദ്ധ്യമ പ്രവർത്തകയുടെ' പുതിയ വെളിപെടുത്തൽ പുറത്തു വന്നു. അതിൽ പറയുന്നത് ഇങ്ങനെ  ' ഞാനും ബിജു പങ്കജും SNDPക്കാരാണു ...സജീന്ദ്രൻ പരവനും ....പക്ഷെ ശ്രീനിജിൻ പുലയാണ് ...സജീന്ദ്രൻ പരവനയതുകൊണ്ട് പുലയനായ ശ്രീനിജിനെക്കാൾ മേളിലാണ് ...സമൂഹത്തിൽ പുലയനാണ് ഏറ്റവും താഴെ...' സത്യത്തിൽ ഇവരോട് എന്താ പറയുക...? കോൺഗ്രസ് നേതൃത്വം മറുപടി പറയണം ..സംവരണ സീറ്റിൽ മത്സരിക്കുന്ന ഒരു MLA യുടെ ഭാര്യയുടെ ദളിത് സമൂഹത്തോടുള്ള കാഴ്ചപ്പാടാണ് ഇത് വെളിവാക്കുന്നത്. ഒരു കാര്യം ഞാൻ പറയാം ..' ഞാനൊരു മനുഷ്യനാണ് , ഞാനൊരു ആണ് ജാതിയാണ് ഞാനൊരു പുലയാണ് ....പക്ഷെ ഞാൻ ആരുടെയും താഴെയല്ല..'-എന്നാണ് ശ്രീനിജന്റെ കുറിപ്പ്. കുന്നത്തുനാടിലെ ഇടത് സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് ശ്രീനിജനാണ്. അതുകൊണ്ട് തന്നെ ലേബിയുടെ സംഭാഷണം പ്രചരണ രംഗത്ത് ഇടതുപക്ഷം നിറയ്ക്കുകയാണ്. ഇത് സജീന്ദ്രന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP