Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അളവിലും തൂക്കത്തിലും വെട്ടിച്ച് കൊള്ളലാഭം കൊയ്യുന്നവരുടെ എണ്ണം കൂടുമ്പോഴും ലീഗൽ മെട്രോളജിയിൽ വേണ്ടത്ര ജീവനക്കാരില്ല; ഇൻസ്‌പെക്ടർ തസ്തികയിലെ ഒഴിവുകൾ പിഎസ്‌സിയെ അറിയിക്കാതെ പൂഴ്‌ത്തുന്നു; 27 ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്തത് വെറും ഒൻപത് മാത്രം

അളവിലും തൂക്കത്തിലും വെട്ടിച്ച് കൊള്ളലാഭം കൊയ്യുന്നവരുടെ എണ്ണം കൂടുമ്പോഴും ലീഗൽ മെട്രോളജിയിൽ വേണ്ടത്ര ജീവനക്കാരില്ല; ഇൻസ്‌പെക്ടർ തസ്തികയിലെ ഒഴിവുകൾ പിഎസ്‌സിയെ അറിയിക്കാതെ പൂഴ്‌ത്തുന്നു; 27 ഒഴിവുകളുണ്ടായിട്ടും  റിപ്പോർട്ട് ചെയ്തത് വെറും ഒൻപത് മാത്രം

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്ടർ തസ്തികയിലെ ഒഴിവുകളുടെ എണ്ണം പി.എസ്.സിക്കു റിപ്പോർട്ടു ചെയ്യുന്നില്ലെന്ന് പരാതി. തസ്തികയിൽ 27 ഒഴിവുകളുണ്ടായിരുന്നിട്ടും പി.എസ്.സിക്കു വിട്ടത് ഒൻപതെണ്ണം മാത്രം. ഇതിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസം 27നാണ് മെട്രോളജി ഇൻസ്‌പെകടർ തസ്ഥികയിലേക്ക് പൊതു പരീക്ഷ നടത്തിയത്. ഇരുപത്തിയാറായിരത്തിൽപരം ഉദ്യോഗാർഥികളാണ് പരീക്ഷയെഴുതിയത്.

പഴയ നിയമന പട്ടികയുടെ കാലാവധി 2012ൽ അവസാനിച്ച ശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് ഒഴിവുകളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചു കാണിച്ച് പി.എസ്.സിക്കു വിട്ടത്.ബി.ടെക്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്‌ളോമ കോഴ്‌സുകളും ബി.എസ്.സി ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവരുമാണ് തസ്തികയിലേക്ക് അപേക്ഷിക്കാൻ യോര്യതയുള്ളവർ്. നിലവിലെ എൽ.ഡി കഌർക്കുമാരിൽ യോഗ്യതയുള്ളവർക്ക് സ്ഥാനക്കയറ്റവും ലഭിക്കാറുമുണ്ട്. 27ഒഴിവുകളുണ്ടായിട്ടും വെറും ഒൻപതെണ്ണം മാത്രമാണ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കി 18 ഒഴിവുകൾ

എന്നാൽ, ഏഴാം കഌസ് യോഗ്യതയിൽ എൽ.ജി.എസ് ആയി നിയമിതരായവർ ഏതെങ്കിലും ഹ്രസ്വകാല ഡിപ്‌ളോമ സർട്ടിഫിക്കറ്റു ഹാജരാക്കിയാൽ ഇൻസ്‌പെക്ടർമാരായി താത്കാലിക അടിസ്ഥാനത്തിൽ നിയമനം ലഭിക്കും. നൈറ്റ് വാച്ച്മാനായി ജോലിയിൽ പ്രവേശിച്ച ശേഷം അനധികൃതമായ തസ്ഥികമാറ്റത്തിലൂടെ മെട്രോളജി ഇൻസ്‌പെക്ടർ ആകുന്നുണ്ട്. എന്നാൽ നിയമരപമായി ഇവർക്ക് ഇൻസ്‌പെക്റ്റിങ്ങ് അസിസ്റ്റന്റ് എന്ന തസ്തികവരെ മാത്രമേ പ്രമോഷന് യോഗ്യതയുള്ളു. ഭരണ തലത്തിൽ ഇടപെട്ടാണ് ഇത്തരം അനധികൃത നിയമനങ്ങളും തസ്ഥിക മാറ്റങ്ങളും നടക്കുന്നത്.

ഇത്തരക്കാർക്കായി വകുപ്പിലെ ചില ഉന്നതരാണ് ഒഴിവുകളുടെ യഥാർത്ഥ എണ്ണം കൃത്യമായി പി.എസ്.സിക്കു റിപ്പോർട്ടു ചെയ്യാത്തതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.അതേസമയം സർക്കാരിന്റെ പരിഗണനയ്ക്കു വരേണ്ട സ്‌പെഷ്യൽ റൂൾസിന്റെ പേരിലാണ് മെട്രോളജി ഇൻസ്‌പെക്ടർമാരുടെ ഒഴിവുകൾ പി. എസ്.സിക്കു റിപ്പോർട്ടു ചെയ്യാത്തതെന്ന് വകുപ്പിൽ നിന്നു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. അതേസമയം, പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ടു ചെയ്യരുതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടില്ലെന്നും രേഖയിലുണ്ട്. ഒഴിവുകൾ പി.എസ്.സിക്കു വിടേണ്ട എന്ന് വകുപ്പ് മേധാവികൾ സ്വന്തം നിലയ്ക്കു തീരുമാനിച്ചുവെന്ന് വേമം ഇതിൽ നിന്നും മനസ്സിലാക്കാൻ.

നിശ്ചിത യോഗ്യത പ്രകാരം പരീക്ഷയെഴുതി കാത്തിരിക്കുന്നവർക്ക് നിയമനം നിഷേധിക്കാനും യോഗ്യതയില്ലാത്തവർക്കു സ്ഥാനക്കയറ്റം നൽകുന്നതിനുമാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്യാത്തതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതെന്നാണ് റാങ്ക് ഹോൾഡർമാർ മറുനാടൻ മലയാലിയോട് പറഞ്ഞത്. സർക്കാരിന്റെ പരിഗണനയിലുള്ള സ്‌പെഷ്യൽ റൂൾസിന്റെ പേരിൽ നിലവിലെ ഒഴിവുകൾ റിപ്പോർട്ടു ചെയ്യാതിരുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഉദ്യോഗാർത്ഥികൾ.

നിലവിലെ ഒഴിവുകൾക്കൊപ്പം 10ഒഴിവുകൾ കൂടി ഇനിയും സർക്കാർ പ്രഖ്ചയാപിക്കാനിരിക്കുന്നു. 12 പുതിയ താലൂക്കുകൾകൂടി നിലവിൽവരുകയും ചെയ്യുമ്പോൾ ഓരോ താലൂക്കിലും ഓരോ ഇൻസ്‌പെക്ടർ എന്ന കണക്കിൽ 12 ഒഴിവുകൾ അടുത്ത ഒരു വർഷത്തിനിടയിൽ പിന്നെയും അധികമായി വരും. ്അപ്പോൾ മൊത്തം 49 ഒഴിവുകൾ വരും. സിപിഐയുടെ ജോയിന്റ് കൗൺസിലിനാണ് ഇവിടെ മേധാവിത്വമുള്ളത് വകുപ്പ് ഭരിക്കുന്നതും സിപിഐ മന്ത്രിയാണ്. അത്‌കൊണ്ട് തന്നെ സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP