Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകൻ പള്ളിയിൽ വരാത്തതിനാൽ അദ്ധ്യാപികയായ അമ്മയുടെ സംസ്‌കാരം പള്ളിയിൽ നടത്താൻ വിസമ്മതിച്ച് ഇടവക വികാരി; പ്രതിഷേധിച്ച് വീട്ടുവളപ്പിൽ ഹിന്ദുമതാചാര പ്രകാരം സംസ്‌കാരം നടത്തി മകൻ; എല്ലാം കണ്ട് കിടക്കയിൽ നിന്നെണീക്കാനാകാതെ കണ്ണീരോടെ ദീർഘകാലം പള്ളിക്കൈക്കാരനായിരുന്ന പിതാവ്

മകൻ പള്ളിയിൽ വരാത്തതിനാൽ അദ്ധ്യാപികയായ അമ്മയുടെ സംസ്‌കാരം പള്ളിയിൽ നടത്താൻ വിസമ്മതിച്ച് ഇടവക വികാരി; പ്രതിഷേധിച്ച് വീട്ടുവളപ്പിൽ ഹിന്ദുമതാചാര പ്രകാരം സംസ്‌കാരം നടത്തി മകൻ; എല്ലാം കണ്ട് കിടക്കയിൽ നിന്നെണീക്കാനാകാതെ കണ്ണീരോടെ ദീർഘകാലം പള്ളിക്കൈക്കാരനായിരുന്ന പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല : ക്രിസ്തു മത വിശ്വാസിയായ റിട്ട. ഹെഡ്‌മിസ്ട്രസിന്റെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു. ഉഴുവ സെന്റ് അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന ചേർത്തല കളവംകോടം ചേന്നാട്ട് അഡ്വ. എ. ജോർജിന്റെ ഭാര്യ പട്ടണക്കാട് ഗവ. ഹൈസ്‌കൂൾ റിട്ട. ഹെഡ്‌മിസ്ട്രസ് എംപി.ലീലാമ്മ (72) യുടെ സംസ്‌കാരമാണ് ഹൈന്ദവ ആചാര പ്രകാരം നടത്തിയത്. ഉഴുവ സെന്റ് അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന ജോർജ് ഒന്നര വർഷമായി ശരീരം പാതി തളർന്നു കിടപ്പിലാണ്.

ജോർജിന്റെ മകനും പള്ളിയും തമ്മിലെ പ്രശ്‌നങ്ങളാണ് ഈ സംഭവങ്ങൾക്ക് കാരണം. ശനിയാഴ്ച വൈകിട്ടു മരിച്ച ലീലാമ്മയുടെ സംസ്‌കാരം നടത്തുന്നതിന് ഉടൻ തന്നെ പള്ളിയുമായി ബന്ധപ്പെട്ടെങ്കിലും മാപ്പ് അപേക്ഷ എഴുതി കൊടുക്കണമെന്നു പറഞ്ഞതായി മകൻ ജി.ഷിജു പറഞ്ഞു. പള്ളിയിൽ പതിവായി പോകാതെ വിശേഷ അവസരങ്ങളിൽ മാത്രം പോയിരുന്നതിന്റെ പേരിലാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും ഇതിനു തയാറല്ലാത്തതു കൊണ്ടാണു ദഹിപ്പിക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞു. ഷിമിയാണു മകൾ.

മാപ്പ് എഴുതി നൽകില്ലെന്ന് ഷിജും വാശിപിടിച്ചു. ഇതോടെ പള്ളിയിലെ ചിലർ നടത്തിയ ഒത്തുതീർപ്പ് ശ്രമവും പൊളിഞ്ഞു. പള്ളിയിൽ സംസ്‌കാര ശുശ്രൂഷകൾ നടത്തുന്നതിനു തയാറായിരുന്നെങ്കിലും ഷിജുവിന്റെ പിടിവാശി കാരണമാണ് അതിനു കഴിയാതെ പോയതെന്നു വികാരി ഫാ. പി.എ. ആന്റണി പറഞ്ഞു. ഏറെ കാലമായി പള്ളിയുമായി സഹകരണമില്ലാതിരുന്നയാളാണു ഷിജു. പള്ളിയിൽ തന്നെ സംസ്‌കാരം നടത്തുന്നതിനു ഞായറാഴ്ച പുലർച്ചെ വരെ ഇടവകാംഗങ്ങൾ ശ്രമിച്ചിരുന്നതായി വികാരി വിശദീകരിച്ചു.

മകൻ ആരാധനയ്ക്ക് എത്താത്തതായിരുന്നു പ്രശ്‌നത്തിന് കാരണം. പട്ടണക്കാട് ബാബു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മകൻ ഷിജു ചിതയ്ക്ക് തീ കൊളുത്തി. സഞ്ചയനം 8ന് രാവിലെ 10ന് നടക്കും. പട്ടണക്കാട് ഗവ.ഹൈസ്‌കൂൾ റിട്ട.ഹെഡ്‌മിസ്ട്രസായിരുന്ന ലീലാമ്മ ശനിയാഴ്ച വൈകിട്ട് 4നാണ് മരിച്ചത്. ഉടൻ ഇടവകയായ ഉഴുവ സെന്റ് അന്നാസ് പള്ളി അധികൃതരുമായി ബന്ധപ്പെട്ടു. താൻ പള്ളിയിൽ ആരാധനയ്ക്ക് എത്താത്തതിന് ആദ്യം മാപ്പ് അപേക്ഷ എഴുതി നൽകാനാണ് അവർ ആവശ്യപ്പെട്ടതെന്ന് ഷിജു വിശദീകരിക്കുന്നു. ഷിജു വിശേഷ ദിവസങ്ങളിൽ മാത്രമാണ് പള്ളിയിൽ പോയിരുന്നത്. എല്ലാ ഞായറാഴ്ചയും അമ്മ പള്ളിയിൽ പോയിരുന്നെന്നും മാപ്പപേക്ഷ നൽകാൻ തയാറല്ലാത്തതിനാലാണ് ദഹിപ്പിക്കാൻ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞു.

തുടർന്ന് മൃതദേഹം ഹിന്ദു ആചാരപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിക്കുകയായിരുന്നു. പട്ടണക്കാട് ബാബു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മകൻ ഷിജു ചിതയ്ക്ക് തീ കൊളുത്തി. സഞ്ചയനം 8ന് രാവിലെ 10ന് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP