Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടത്തിൽ ഗുരുതര പരിക്കേറ്റ മകൻ, ചികിൽസ ലഭിക്കാതെ മരിച്ച ഭർത്താവ്: ജീവിതത്തിൽ നിരവധി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ രാജമ്മയ്ക്ക് അന്തിയുറങ്ങാൻ ഇനി മുഖ്യമന്ത്രി കനിയണം

അപകടത്തിൽ ഗുരുതര പരിക്കേറ്റ മകൻ, ചികിൽസ ലഭിക്കാതെ മരിച്ച ഭർത്താവ്: ജീവിതത്തിൽ നിരവധി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ രാജമ്മയ്ക്ക് അന്തിയുറങ്ങാൻ ഇനി മുഖ്യമന്ത്രി കനിയണം

ആലപ്പുഴ: വെണ്മണി ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ പള്ളിതെക്കേതിൽ രാജമ്മ (61) യെന്ന വിധവയാണ് ഒരു പൊലീസ് കുടുംബത്തിന്റെ മനുഷ്യത്വരഹിതമായ ചെയ്തികളിലൂടെ തെരുവിലേക്കു വലിച്ചെറിയപ്പെടുന്നത്. രാജമ്മയുടെ രണ്ടാമത്തെ മകൻ പ്രമോദ് ഒരു ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിൽസയിലാണ്. മകന്റെയും രോഗിയായ ഭർത്താവിന്റെയും ചികിൽസയ്ക്കായി ഇവരുടെ ചെറിയ വീടും പത്ത് സെന്റ് സ്ഥലവും തൊട്ടടുത്ത ഭൂമി കച്ചവടക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് പണയപ്പെടുത്തി 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ചെറിയനാട് പഞ്ചായത്ത് നിവാസിയായ റിട്ടയേഡ് എസ്‌ഐയിൽനിന്നും പണം വാങ്ങുമ്പോൾ വീടിന്റെ ആധാരവും മറ്റു രേഖകളും ഉറപ്പിനായി അയാൾ വാങ്ങിയിരുന്നു.

ഈ പണം ഉപയോഗിച്ച് മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ചെറിയൊരു വീട് രാജമ്മ വാങ്ങി. ഇതറിഞ്ഞ പൊലീസുകാരൻ ആ വീടും ഈടായി നൽകണമെന്നാവശ്യപ്പെട്ട് അതിക്രമിച്ച്് രേഖകൾ കൈവശപ്പെടുത്തി. രണ്ടു വസ്തുക്കളുടെയും രേഖകൾ കൈവശപ്പെടുത്തി പൊലീസുകാരൻ രാജമ്മ അറിയാതെ വീടുകൾ രണ്ടും ഇയാളുടെ എസ് ഐയായ മകന്റെ പേരിലേക്കും ഭാര്യയുടെ പേരിലേക്കും മാറ്റിയിരുന്നു.

പുതുതായി വാങ്ങിയ വീടിനുമേൽ ബാങ്കിൽനിന്നും വായ്പ എടുക്കാൻ രാജമ്മ ചെന്നപ്പോഴാണ് വീട് മറ്റൊരാളുടെ പേരിലാണെന്നറിയുന്നത്. ഇതന്വേഷിച്ചെത്തിയപ്പോഴാണ് വെൺമണിയിലെ വീട്ടിൽനിന്നും രാജമ്മയെ പാതിരാത്രിയിൽ പൊലീസുകാരനും സംഘവും ഇറക്കിവിട്ടത്. തെരുവിൽ രാത്രി ചെലവിട്ട ഇവർ പിന്നീട് വാടക വീടെടുത്ത് താമസമാക്കി.

കഷ്ടപ്പാടുകൾക്കു നടുവിൽ ഭർത്താവിന് ആവശ്യമായ ചികിൽസ ലഭ്യമാക്കാൻ രാജമ്മയ്ക്ക് കഴിഞ്ഞില്ല. ഇതോടെ വൈകാതെ ഭർത്താവ് മരിക്കുകയും ചെയ്തു. സ്വന്തമായി സ്ഥലമില്ലാത്തതിന്റെ പേരിൽ പഞ്ചായത്തിന്റെ പൊതുശ്മശാനത്തിലാണ് ഇയാളെ സംസ്‌ക്കരിച്ചത്. ഇതിനിടെ രാജമ്മയുടെ വസ്തുവും പുരയിടവും കൈക്കലാക്കിയ പൊലീസുകാരൻ മരണപ്പെട്ടു. ഇത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. തെരുവിലായ രാജമ്മ കിടിപ്പാടം തിരികെ നൽകണമെന്നാവശ്യപ്പെട്ട്് അധികാരസ്ഥാനങ്ങളിലെല്ലാം പരാതിപ്പെട്ടിട്ടും, ജനപ്രതിനിധികൾ ഇടപെട്ട് സംസാരിച്ചിട്ടും എറണാകുളത്തെ സ്ഥലവും വീടും ഇവരുടെ പേരിലേക്ക് മാറ്റിയെഴുതാൻ മരിച്ച പൊലീസുകാരന്റെ എസ് ഐയായ മകൻ തയ്യാറായില്ല.

തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്ക് പോകുന്നതുകൊണ്ടാണ് രാജമ്മ കുടുംബം പുലർത്തുന്നത്. അപകടത്തിൽപ്പെട്ട മകൻ ഇപ്പോഴും ചികിത്സയിലാണ്. ഏറ്റവും ഇളയ മകൻ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം നിർത്തേണ്ടിവന്നു. മുൻപ് ആധാരം പണയം വച്ചിരുന്ന ബാങ്കിൽ അടയ്‌ക്കേണ്ട തുക റിട്ടയേർഡ് എസ് ഐ നൽകിയിരുന്നു. ഈ ബാദ്ധ്യത തീർക്കാനായി മകന്റെ ബൈക്കും സൈക്കിളും ഗുണ്ടകളെ വിട്ട് എടുപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ആലപ്പുഴയിൽ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ടൗൺ സി ഐ വിളിച്ചുവരുത്തി രാധമ്മയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഒന്നുംചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ പൊലീസ് കൈയൊഴിയുകയായിരുന്നു. ഇത്രയൊക്കെയായിട്ടും വീട് തട്ടിയെടുത്ത എസ് ഐ ഈ കുടുംബത്തോട് നീതി കാണിക്കാൻ തയ്യാറായിട്ടില്ല. നീതിക്കുവേണ്ടി ഈ സാധുവീട്ടമ്മ മുട്ടാത്ത വാതിലുകളില്ല. ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടുള്ള രാധമ്മ ഇനി മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള തയ്യാറെടുപ്പിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP