Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാഴോമുട്ടത്ത് നിന്നും കണ്ടെത്തിയ തലയില്ലാത്ത വിദേശ വനിതയുടെ മൃതശരീരം ലിഗയുടേതെന്ന് ബന്ധുക്കളും പൊലീസും; കുടുതൽ വ്യക്തതക്കായി ഡിഎൻഎ പരിശോധന നടത്തും; പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ സഹോദരിയുടെ ജീവനെടുത്തതെന്ന കുറ്റപ്പെടുത്തലുമായി എലീസ്; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്

വാഴോമുട്ടത്ത് നിന്നും കണ്ടെത്തിയ തലയില്ലാത്ത വിദേശ വനിതയുടെ മൃതശരീരം ലിഗയുടേതെന്ന് ബന്ധുക്കളും പൊലീസും; കുടുതൽ വ്യക്തതക്കായി ഡിഎൻഎ പരിശോധന നടത്തും; പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ സഹോദരിയുടെ ജീവനെടുത്തതെന്ന കുറ്റപ്പെടുത്തലുമായി എലീസ്; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്

അരുൺ ജയകുമാർ

തിരുവനന്തപുരം: തിരുവല്ലം വാഴോമുട്ടത്ത് നിന്നും കണ്ടെത്തിയ തലയില്ലാത്ത വിദേശ വനിതയുടെ മൃതശരീരം കഴിഞ്ഞ മാസം കാണാതായ ലിഗ സ്‌ക്രോമാൻ എന്ന ലിത്വേനിയൻ സ്വദേശിനിയുടേത് തന്നെയെന്ന നിഗമനത്തിൽ പൊലീസും ബന്ധുക്കളും. ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ലിഗയുടേതാണെന്ന് ഉറപ്പ് വരുത്തുവാൻ ഇനി ഡിഎൻഎ പരിശോധന ഫലും കൂടി പുറത്ത് വരേണ്ടതുണ്ട്. എന്നാൽ ശരീരം കണ്ട ശേഷം സഹോദരി എലീസും ഭർത്താവ് ആൻഡ്രൂ ജോനാഥനും അത് ലിഗയുടേത് തന്നെയാണെന്ന് ഏകദേശം ഉറപ്പിച്ച് പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ തന്നെയാണ് തന്റെ സഹോദരിയുടെ ജീവനെടുത്തതെന്ന് എലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

തനിക്ക് പറ്റുന്നത് പോലെ എല്ലാവരോട് കേണപേക്ഷിച്ചതാണെന്നും മാനുഷിക പരിഗണന പോലും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും എലീസ് പറയുന്നു. കാണാതായി ആദ്യ 24 മണിക്കൂറാണ് പ്രധാനമെന്ന് പോലും അറിയാത്ത പൊലീസുകാരാണോ ഇവിടെ ഉള്ളതെന്നും അവർ ചോദിക്കുന്നു. മനുഷ്യന്റെ ഫീലിങ്സ് ഇവർക്ക് മനസ്സിലാകില്ലേ. ഇങ്ങനെയാണോ ഇവരെ ട്രെയിൻ ചെയ്തിരിക്കുന്നത്. ആളുകൾ ഇവരെ വിശ്വസിക്കുന്നു പക്ഷേ അവർ ഒന്നും ചെയ്യുന്നില്ല. കാണാതായ വിവരം ഓരോ പൊലീസ് സ്റ്റേഷനിലും ക്യാമറയ്ക്ക് മുന്നിലും കരഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാൽ ആരും ചെവികൊണ്ടില്ല.

ഓരോ തവണ പൊലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞ് ചെല്ലുമ്പോഴും വലിയ ചിരിയോടെ ഒന്നും പേടിക്കണ്ട അവർ തിരികെ വരും എന്ന് പറഞ്ഞ് അന്വേഷിക്കാതിരിക്കുകയായിരുന്നു പൊലീസ്. എന്റെ സഹോദരിയാണ് അവിടെ കിടക്കുന്നതെങ്കിൽ എന്തു അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും സഹോദരി ചോദിക്കുന്നു. വിജനമായ സ്ഥലമെന്ന് നാട്ടുകാർ തന്നെ പറയുന്നു. ഹൈവേയിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് സ്ഥലമെങ്കിലും മനുഷ്യൻ തിരിഞ്ഞ് നോക്കാത്ത പ്രദേശമാണ് ഇതെന്നും നാട്ടുകാർ പറയുന്നുണ്ട്.

ലിഗ സ്‌ക്രോമാനെ കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികിൽസയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തൻകോടുള്ള ധർമ്മ എന്ന ആയുർവേദ കേന്ദ്രത്തിൽ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാർച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ലിഗയെ കോവളത്തുകൊണ്ടിറക്കിയതായി ഓട്ടോഡ്രൈവർ മൊഴി നൽകിയിരുന്നു.

അന്വേഷണങ്ങളും, പ്രാർത്ഥനകളും വിഫലമായി എന്ന് ഇന്നലെ വൈകുന്നേരം തന്നെ ബന്ധുക്കൾക്ക് ഏകദേശം സൂചന ലഭിച്ചിരുന്നു. ഒരു മാസം മുൻപ് ആയൂർവേദ ചികിത്സക്കായി കോവളത്തു വന്നു പിന്നീട് കാണാതായ ഐറിഷ് യുവതി ലിഗ സ്‌ക്രോമനെ മൃതദേഹം കണ്ടെത്തി. കോവളത്തിന് സമീപം വാഴമുട്ടം കൂനംതുരുത്തിയിലെ കണ്ടൽകാട്ടിനുള്ളിലാണ് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം കണ്ടത് എന്ന വിവരം ലഭിക്കുമ്പോശ്# ഇവർ കാസർഗോഡ് ഉണ്ടായിരുന്നു.പൊലീസ് ഇവരോട് വേഗം തലസ്ഥാനത്തേക്ക് എത്താൻ പറയുകയായിരുന്നു. ശരീരത്തിൽ നിന്ന് തലയോട്ടി വേർപ്പെട്ട മൃതദേഹം കാട്ട് വള്ളികളിൽ കുടുങ്ങിയ നിലയിലാണ്. മീൻപിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തല വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുനുണ്ട്.

ലിഗയെ തേടി ഭർത്താവും സഹോദരിയും കണ്ണീരോടെ ട്വിറ്ററിലടക്കം പോസ്റ്റുകൾ ഇട്ടിരുന്നു. തിരുവനന്തപുരം നഗരത്തിലും കേരളം മുഴുവനും ലിഗക്ക് വേണ്ടി പോസ്റ്ററുകൾ ഒട്ടിച്ചു നടന്ന ആൻഡ്രൂ ജോർദാനും ഇലീസുനുമൊപ്പം അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

അന്വേഷണ പുരോഗമിക്കുന്ന സമയത്ത് ലിഗയുടെ സഹോദരി എലീസയും ഭർത്താവും പറഞ്ഞത്

കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ലിഗ. ഇതിന് ചികിത്സ തേടിയാണ് കേരളത്തിലെത്തിയത്. ആറാഴ്ചത്തെ ആയുർവേദ ചികിത്സയും രണ്ടാഴ്ചയോളം അമൃതാനന്ദമയിയുടചെ ആശ്രമത്തിലെ ജീവിതവുമാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ലിഗ എന്റെ സഹോദരിയാണ്, അവൾ മടങ്ങിയെത്തും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഫെബ്രുവരി മാസം മൂന്നിനാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും ബസിലാണ് ആലപ്പുഴയിലേക്ക് പോയത്. പിന്നീട് അവിടെ നിന്നും കൊല്ലത്തേക്കും പിന്നീട് തിരുവനന്തപുരത്തേക്കും എത്തുകയായിരുന്നു.

മാതാ അമൃതാനന്ദമയിയുടെ കടുത്ത ഭക്ത

അമൃതാനന്ദമയിയുടെ കടുത്ത ഭക്തയും അനുയായിയുമാണ് ലിഗ സ്‌ക്രോമാൻ.കടുത്ത വിഷാദ രോഗികൂടിയായ ലിഗ കുറച്ച് ദിവസം അമൃതാനന്ദമയിയുടെ ആശ്രമത്തിൽ നിൽക്കണമെന്ന ആഗ്രഹത്തോടെയാണ് വള്ളിക്കാവിലെ ആശ്രമത്തിലെത്തിയത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇവിടെ തങ്ങണമെന്ന് കരുതിയെങ്കിലും അത് സാധിച്ചില്ല. രാത്രിയിൽ ഉറങ്ങാനാവാത്ത വിധം അമ്പലത്തിലേയും ആശ്രമത്തിലേയും പാട്ടും ബഹളവും കാരണം ലിഗയും സഹോദരിയും അവിടെ നിന്ന് വർക്കലിയലേക്കും പിന്നീട് പോത്തൻകോട് ധർമ എന്ന ചിക്തസാ കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. ആറാഴ്ചത്തോളം യോഗയും മറ്റു ചിക്ത്‌സയുമാണ് ഉദ്ദേശിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾകൊണ്ട് തന്നെ ചികിത്സയിൽ മെച്ചവുമുണ്ടായിരുന്നു.

കാണാതായത് യോഗയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ

14ന് രാവിലെ 8 മണിക്കാണ് യോഗയ്ക്ക് പോകാനായി തയ്യാറായി നിന്നത്. ഈ സമയത്ത് എനിക്ക് അവൾ ഒരു ചുംബനം നൽകി. പിന്നെ റെഡിയായി വരാൻ പറഞ്ഞു. ബാചത് റൂമിൽ പോയി മടങ്ങി വന്നപ്പോൾ അവളം കാണുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ആശ്രമത്തിലെ ചിലരേയും കൂട്ടി അന്വേഷിച്ചിറങ്ങി. അവളുടെ പഴ്‌സും പാസ്‌പോർട്ടും മൊബൈൽഫോണും എല്ലാം മുറിയിൽ തന്നെ ഉണ്ടായിരുന്നു.പുറത്തിറങ്ങി അന്വേഷിച്ചപ്പോഴാണ് അവൾ ഒരു ഓട്ടോയിൽ കയറി അടുത്തുള്ള ബീച്ചിലേക്ക് പോയി എന്നും കോവളത്തേക്കാണ് പോയത് എന്നും മനസ്സിലാക്കിയത്. പിന്നാലെ തന്നെ ഞാനും ആശ്രമത്തിലെ അഞ്ചോളം പേരും ഒരു വാഹനത്തിൽ കോവളത്ത് എത്തി.

കോവളം ബീച്ചിൽ മുഴുവൻ അവളെ തിരക്കി. മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടായിരുന്നത് എല്ലാവർക്കും കാണിച്ച് കൊടുത്ത് തിരക്കി. പലരും അവളെ കണ്ടുവെന്ന് പറഞ്ഞു. ഉടൻ തന്നെ ഞങ്ങൾ കോവളം പൊലീസിനെ വിവരമറിയിച്ചെങ്കിലും അവർ പറഞ്ഞത് പോത്തൻകോട് പൊലീസിൽ വിവരമറിയിക്കാനാണ്. അവിടചെ വിവരമറിയിച്ചതനുസരിച്ച ഷാഡോ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ കാര്യങ്ങൾ അന്വേഷിച്ചുവെങ്കിലും കൃത്യമായി ഒന്നും നന്നില്ല. പിന്നെ അപ്പോൾ തന്നെ അയർലന്റിലുള്ള ജോണാഥനെ വിവരമറിയിക്കുകയായിരുന്നു. മാർച്ച് 18ന് അദ്ദേഹവും എത്തി. പിന്നീട് ഞങ്ങൾ ഒരുമിച്ചാണ് അന്വേഷണം നടത്തിയത്.

സംഭവത്തെക്കുറിച്ച് പങ്കാളി ആൻഡ്രു ജോണാഥൻ പറയുന്നത് ഇങ്ങനെ

നിറഞ്ഞ കണ്ണുകളോടെ തന്റെ പങ്കാളിയുടെ ഫോട്ടോയിൽ നോക്കി കരഞ്ഞ്‌കൊണ്ടാണ് ജോണാനഥൻ പ്രതികരിച്ചത്. ഈ ചിത്രവും വാർത്തയും എല്ലാവരും പരമാവധി ഷയർ ചെയ്ത് സഹായിക്കണം. ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കണം എന്നാണ് അയാൾ നിറകണ്ണുകളോടെ പറഞ്ഞത്.ഓരോ സ്ഥലത്തും അന്വേഷിച്ച് ചെല്ലുമ്പോഴും പ്രദേശവാസികൾ അവളെ കണ്ടെന്ന് പറയുന്നു എന്നാൽ ആ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ പലർക്കും സംഭവം എന്താണെന്ന് പോലും അറിയില്ല.ഒരു മനുഷ്യനെ ആണ് കാണാതായത് എന്ന് അധികാരികൾ ആദ്യമെ തിരിച്ചറിഞ്ഞുവെങ്കിൽ അവളെ ഇതിനോടകം തന്നെ കണ്ടെത്താമായിരുന്നു.

സ്വയം അന്വേഷണം ആരംഭിച്ചത് പൊലീസ് സഹായമില്ലാത്തതിനാൽ

പൊലീസിന് ആദ്യം തന്നെ പരാതി നൽകിയതാണ്. എന്നാൽ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് ഈ പരാതി കൈമാറാൻ അവർ ത്യയാറായില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അത് വളരെ ഉപകാരപ്രദമായേനെ. പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ച് ചെന്നപ്പോൾ പലപ്പോഴപം ചിരിച്ചും കളിച്ചുമാണ് പ്രതികരിച്ചത്. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പോയതോടെയാണ് പ്രശ്‌നം എത്ര ഗുരുതരമാണെന്ന് പോലും പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായില്ലെന്നും ലോക്കൽ സ്റ്റേഷനുകളിൽ പരാതി നൽകി കാത്തിരിക്കുന്നതത് മണ്ടത്തരമാണെന്ന് ഉറപ്പായതോടെയാണ് നഗരത്തിലും ബീച്ചിലും അവൾ പോയ എല്ലാ സ്ഥലത്തും പോയി അന്വേഷിക്കാൻ തീരുമാനിച്ചത്.

കോവളത്ത് പോയപ്പോഴാണ് അവളെ 18ന് രാവിലെ അവിടെ കണ്ടെന്നും പിന്നെ ഒരു ഓട്ടോറിക്ഷയിൽ വിഴിഞ്ഞത്തേക്ക് പോയി എന്നും മനസ്സിലായത്. അവിടെ ചെന്നപ്പോൾ ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞത് അവളെ അന്ന് രാവിലെ അവിടെ കണ്ടുവെന്നാണ്. അയാളോട് ഈ വിവരം പൊലീസ് സ്റ്റഏഷനിലെത്തി പറയാമോ എന്ന് ചോദിച്ചപ്പോൾ അയാൾ വണ്ടി ഓടിച്ച് പോവുകയായിരുന്നു. ഇഔ വിവരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞപ്പോഴാണ് അവർ ആദ്യമായി ഈ വിഷയം അറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP