Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടുവയ്ക്കാൻ അനുമതി കൊടുക്കാതെ റാപ്പിഡ് റെയിൽ കോർപ്പറേഷൻ; നിർമ്മാണം നടക്കാത്ത ഭൂമി കിട്ടിയ വിലയ്ക്ക് വിറ്റ് ഉടമകൾ; ഭൂമി വാങ്ങിക്കൂട്ടി മാഫിയയും; തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയുടെ ലാഭം കൊയ്യുന്നത് റിയൽ എസ്‌റ്റേറ്റുകാർ തന്നെ; ശ്രീധരൻ പിന്മാറിയിട്ടും പദ്ധതിയിൽ അന്തിമ നിലപാട് എടുക്കാതെ ഒളിച്ചുകളിച്ച് ഭൂ കച്ചവടം ഉഷാറാക്കി സർക്കാരും

വീടുവയ്ക്കാൻ അനുമതി കൊടുക്കാതെ റാപ്പിഡ് റെയിൽ കോർപ്പറേഷൻ; നിർമ്മാണം നടക്കാത്ത ഭൂമി കിട്ടിയ വിലയ്ക്ക് വിറ്റ് ഉടമകൾ; ഭൂമി വാങ്ങിക്കൂട്ടി മാഫിയയും; തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയുടെ ലാഭം കൊയ്യുന്നത് റിയൽ എസ്‌റ്റേറ്റുകാർ തന്നെ; ശ്രീധരൻ പിന്മാറിയിട്ടും പദ്ധതിയിൽ അന്തിമ നിലപാട് എടുക്കാതെ ഒളിച്ചുകളിച്ച് ഭൂ കച്ചവടം ഉഷാറാക്കി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈറ്റ് മെട്രോയിൽ നിന്ന് ഇ ശ്രീധരൻ പിന്മാറി. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാരും. കൊച്ചി മെട്രോയിലെ ലാഭക്കണക്കുകൾ സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. കൊച്ചിയിലെ നഷ്ടക്കണക്ക് കണക്കിലെടുക്കുമ്പോൾ ലൈറ്റ് മെട്രോ വേണമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിനിടെയിൽ ലാഭമുണ്ടാക്കുന്നത് തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ഭൂ മാഫിയ ആണ്. തക്കം നോക്കി വൻ നേട്ടമുണ്ടാക്കുകയാണ് അവർ. തിരുവനന്തപുരത്തും കോഴിക്കോട്ടും അടുത്തകാലത്തൊന്നും ലൈറ്റ് മെട്രോ വരില്ലെന്നാണ് വ്യവസായികളുടെ കണക്ക് കൂട്ടൽ. ഇത് മനസ്സിലാക്കിയുള്ള മുതലെടുപ്പാണ് അവർ നടത്തുന്നത്.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കു ഗുണകരമായി മാറുകയാണ്. തിരുവനന്തപുരത്തു ലൈറ്റ് മെട്രോ കടന്നുപോകുമെന്നു കരുതുന്ന സ്ഥലങ്ങളിൽ വസ്തുവില കുറഞ്ഞു. ഈ വസ്തുക്കളെല്ലാം റിയൽ എസ്‌റ്റേറ്റുകാർ വാങ്ങികൂട്ടുകയാണ്. രണ്ട് കൊല്ലത്തിനകം പദ്ധതി ഉപേക്ഷിക്കും. അപ്പോൾ ഈ വസ്തുവിന് പൊന്നും വിലകിട്ടുമെന്നാണ് റിയൽ എസ്റ്റേറ്റുകാരുടെ പ്രതീക്ഷ. ലൈറ്റ്മെട്രോ വരുമെന്നറിഞ്ഞപ്പോൾ കോഴിക്കോട്ട് ദേശീയപാതയോരത്തും മെഡിക്കൽ കോളജ് റൂട്ടിലും സ്ഥലവില കുറഞ്ഞു. ഇത് അനുകൂലമാക്കാനും മാഫിയ സജീവമാണ്.

മീഞ്ചന്ത മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് വരെയാണു പദ്ധതിക്കായി തെരഞ്ഞെടുത്തിരുന്നത്. ഡി.എം.ആർ.സി. ഓഫീസ് തുറക്കുകയും പ്രാഥമിക സർവേ നടത്തുകയും ചെയ്തിരുന്നു. പന്നിയങ്കരയിൽ റെയിൽവേ മേൽപാലവും പൂർത്തീകരിച്ചിരുന്നു. തിരുവനന്തപുരത്ത് കഴക്കൂട്ടം, കാര്യവട്ടം, കേശവദാശപുരം, കരമന എന്നിവിടങ്ങളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. ഇവിടങ്ങളിൽ വീടു പണിയണമെങ്കിൽപ്പോലും പദ്ധതി നടപ്പാക്കാൻ ചുമതലപ്പെട്ട കേരള റാപ്പിഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ അനുമതി വാങ്ങണം. ഈ സാഹചര്യത്തിലാണ് ഇവിടെ കിട്ടുന്ന വിലയ്ക്ക് ആളുകൾ വസ്തു വിൽക്കാൻ കാരണം.

പഞ്ചായത്തുകളിലും നഗരസഭകളിലും വീടുപണിക്ക് അനുമതിക്കായി ചെല്ലുമ്പോൾകമ്പനിയുടെ അനുമതി വാങ്ങിവരാനാണ് നിർദേശിക്കുന്നത്. പദ്ധതിയെക്കുറിച്ച് അവ്യക്തത തുടരുന്നതിനാൽ അനുമതി കിട്ടുന്നുമില്ല. അങ്ങനെ വലയുകയാണ് ഇവിടുത്തുകാർ. നിർദ്ദിഷ്ട ടെക്നോസിറ്റി മുതലാണ് ലൈറ്റ് മെട്രോ. ടെക്നോപാർക്കും മറ്റും വന്നതോടെ ഇവിടെ വൻ വികസനമുണ്ടായി. ഇതോടെ വസ്തു വില കൂടുകയും ചെയ്തു. ഇതിനിടെയാണ് ലൈറ്റ് മെട്രോ ഭൂമി വില കുറയ്ക്കാനെത്തിയത്.

അവസരം മുതലാക്കി റോഡരികിലെ പുരയിടങ്ങൾ എട്ടിലൊന്നു വിലയ്ക്കുവരെയാണ് അവർ സ്വന്തമാക്കുന്നത്. തിരുവനന്തപുരത്ത് നിർദ്ദിഷ്ട ടെക്നോസിറ്റി(കഴക്കൂട്ടം) മുതൽ കരമനവരെ 22.5 കിലോമീറ്റർ ദൂരത്തിലാണ് ലൈറ്റ്മെട്രോ പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP