1 usd = 64.24 inr 1 gbp = 90.11 inr 1 eur = 79.77 inr 1 aed = 17.49 inr 1 sar = 17.13 inr 1 kwd = 214.82 inr

Feb / 2018
18
Sunday

ലൈവിട്ടത് ലൈക്ക് കൂടുതൽ കിട്ടാൻ! തൽസമയ സപ്രേക്ഷണം നടത്തിയത് വൈരാഗ്യം തീർക്കാനെന്നും സംശയം; ലിനുവിന്റെ മൊബൈലിൽ നിറയെ അമ്മയായ കാമുകിയുടെ നഗ്ന വിഡിയോകൾ; സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ വീഡിയോ കണ്ട് ഇരട്ട സഹോദരി പൊലീസ് സ്‌റ്റേഷനിലെത്തിയത് പൊട്ടിക്കരഞ്ഞ്; ചതയ ദിനത്തിൽ ലൈവ് സെക്‌സ് നടത്തിയ മലയാളിയുടെ ലക്ഷ്യം തിരിച്ചറിയാതെ പൊലീസ്

September 16, 2017 | 12:45 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: ചതയ ദിനത്തിലെ സെക്‌സ് ലൈവിന് കാരണം കണ്ടെത്താനാവാതെ പൊലീസ്. എഫ് ബിയിൽ സെക്‌സ് ലൈവാക്കിയത് കൂടുതൽ ലൈക്ക് കിട്ടാനെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. ഒന്നുകിൽ മദ്യലഹരിയിൽ അറിയാതെ ചെയ്തതാകും ലൈവെന്നാണ് പൊലീസ് കരുതുന്നത്. അല്ലാത്ത പക്ഷം യുവതിയോട് കടുത്ത വൈരാഗ്യം ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സെക്‌സ് വീഡിയോ മൊബൈലിൽ പകർത്തിയത് യുവതിയുടെ അറിവോടെയാണ്. ഇത് മുമ്പ് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇത് ഫെയ്‌സ് ബുക്കിലൂടെ ലൈവ് പോകുന്നത് അവർ അറിഞ്ഞിരുന്നില്ല. യുവാവ് അബദ്ധത്തിൽ ചെയ്തതാണെന്ന് യുവതിയും കരുതുന്നില്ല.

രാജാക്കാട് സ്വദേശി ലിനുവാണ് അറസ്റ്റിലായത്. അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയുമൊത്തുള്ള നഗ്‌നദൃശ്യങ്ങളാണ് ഹോട്ടൽ ജീവനക്കാരനായ ലിനു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുന്ന വീട്ടമ്മയുടെ താമസ സ്ഥലത്ത് ലിനു എത്താറുണ്ടായിരുന്നു. ഇരുവരുടെയും സമ്മതപ്രകാരം മൊബൈലിൽ ലിനു പകർത്തിയ ദൃശ്യങ്ങളാണ് പിന്നീട് സമുഹമാധ്യമങ്ങൾ വഴി പ്രചരിച്ചത്.

കഴിഞ്ഞ ഓണദിവസങ്ങളിൽ വീട്ടിൽ എത്തിയപ്പോഴാണ് ലിനു വീട്ടമ്മയുമായുള്ള ദൃശ്യങ്ങൾ ലൈവായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇത് വൈറലാവുകയും ചെയ്തു. സംസ്ഥാനത്ത് പീഡനരംഗങ്ങൾ ലൈവായി സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആദ്യ കേസാണ് ഇത്. ചതയ ദിന ആഘോഷത്തിനിടെയാണ് എല്ലാം ചെയ്തത്. ഇരട്ട സഹോദരിയുള്ള യുവതിയാണ് കഥയിലെ വില്ലത്തി. സോഷ്യൽ മീഡിയയിൽ വീഡിയോ കത്തിപടർന്നു. ഇതോടെ ഇരട്ട സഹോദരിയെ പലരും സംശയിച്ചു. വീട്ടിൽ പ്രശ്‌നമായി. ഇതോടെ ദൃശ്യങ്ങളിലുള്ള യുവതി തന്നെ പൊലീസിന് പരാതി നൽകി.

വിവാഹ വാഗ്ദാനം ചെയ്ത് ബലാത്സസംഗം ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിലാണ് കേസ് എടുത്തതും. എന്നാൽ ഉഭയ സമ്മത പ്രകാരമായിരുന്നു എല്ലാമെന്ന് വീഡിയോയിൽ വ്യക്തമാണ്. അതിനാൽ കുറ്റപത്രം തയ്യാറാക്കുമ്പോൾ ബലാത്സംഗം ചുമത്തില്ല. പകരം അശ്ലീല ചിത്രങ്ങൾ ചതിയിലൂടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസാകും രാജക്കാട് സ്വദേശിക്കെതിരെ ചുമത്തുക. ഫെയ്‌സ് ബുക്കിൽ കൂടുതൽ ലൈക്ക് കിട്ടാനാണ് തൽസമയ സപ്രേക്ഷണം ചെയ്തതെന്നാണ് യുവാവ് പറയുന്നത്. എന്നാൽ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. ഒന്നുകിൽ മദ്യലഹരിയിൽ കാട്ടിയ അബദ്ധം. അല്ലെങ്കിൽ യുവതിയോടുള്ള പ്രതികാരം തീർക്കൽ. കേസിൽ യുവതിയേയും പ്രതിയാക്കേണ്ട സാഹചര്യമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ശേഷമാണ് അശ്ലീല വീഡിയോ ഇന്റർനെറ്റു വഴി പ്രചരിപ്പിച്ചതെന്നാണ് പരാതി.ഏതാനും ദിവസങ്ങളായി വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ യുവതി വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ, പീഡനത്തിനിരയായ യുവതിയുടെ ഇരട്ട സഹോദരിയും മാനഹാനി മൂലം സഹായം അഭ്യർത്ഥിച്ച് പൊലീസിനെ സമീപിച്ചിരിക്കുകയാണ്. വിഡിയോയെ കുറിച്ചറിഞ്ഞ സഹോദരി പൊട്ടിക്കരഞ്ഞു കൊണ്ടാണ് സ്റ്റേഷനിലെത്തിയത്. എങ്ങനേയും വിഡീയോ പിൻവലിപ്പിക്കണമെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് ഫേസ്‌ബുക്ക് അധികൃതരോട് വീഡിയോ പിൻവലിക്കുന്നതിന് അടിയന്തിരനടപടി ആവശ്യപ്പെട്ട് അടിമാലി സി.ഐ: കത്തെഴുതിയിട്ടുണ്ട്.

നെടുംകണ്ടത്തെ ഹോട്ടൽ തൊഴിലാളിയാണ് അറസ്റ്റിലായ ലിനു. നെടുങ്കണ്ടത്ത് ഹോട്ടൽ പണിക്കാരനായ യുവാവ് അടിമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു കുട്ടിയുടെ മാതാവ് കൂടിയായ സ്ത്രീയെ ഫെസ് ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് അടിമാലിയിൽ വാടക വീട്ടിലെത്തി ബന്ധപ്പെടാറുണ്ടായിരുന്നു. ഭർത്താവുമായി പിണങ്ങി നിൽക്കുന്നതിനിടെയാണ് ആറു മാസം മുമ്പ് യുവാവുമായി ഇവർ അടുക്കുന്നത്. ഓണം ആഘോഷിക്കുന്നതിനിടെയുള്ള വിഡിയോയാണ് തൽസമയം എഫ് ബിയിൽ എത്തിയത്. ലിനുവിന്റെ മൊബൈലിൽ നിന്ന് നിരവധി വീഡിയോകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരട്ട സഹോദരി പരാതിയുമായി പൊലീസിന് മുന്നിലെത്തിയതോടെയാണ് കാര്യത്തിന്റെ ഗൗരവം പുറത്തായത്. എന്നാൽ ഇവർ പൊലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുമില്ല.

അപമാനം ഭയന്ന് ആത്മഹത്യയുടെ വക്കിലാണ് താനെന്ന് ഇരട്ട സഹോദരി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ഫേസ്‌ബുക്കിനും വാട്സ് ആപ്പിനും പൊലീസ് കത്തെഴുതിയത്. പ്രതിയെ പൊക്കുകയും ചെയ്തു. അടിമാലി സിഐപി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് പൂപ്പാറയിൽനിന്നാണ് ഇയാളെ പിടികൂടിയത്.

ഇയാൾ ജോലി നോക്കിയിരുന്ന നെടുങ്കണ്ടത്തെ ഹോട്ടലിൽ പൊലീസ് പരിശോധനക്ക് എത്തിയെങ്കിലും ഇവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രശ്‌നം ഒതുക്കി തീർക്കാമെന്ന് പറഞ്ഞ് യുവതിയുടെ ബന്ധുക്കൾ യുവാവിനെ വിളിച്ചു. ഇത് വിശ്വസിച്ച് രഹസ്യകേന്ദ്രത്തിൽ യുവാവ് എത്തി. പൊലീസ് പൊക്കുകയും ചെയ്തു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ആറു ദിവസമായിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തതിൽ പൊലീസ് സേനയിൽ അതൃപ്തി; പ്രതിഷേധ ചൂട് അനുദിനം ഉയരുമ്പോൾ ആശ്വാസം തേടി പാർട്ടി ഗ്രാമങ്ങളിൽ വരെ അന്വേഷണം; സംഭവസ്ഥലത്ത് തങ്ങി സുധാകരൻ പ്രതിഷേധം കൊഴുപ്പിച്ച് തുടങ്ങിയതോടെ എന്തെങ്കിലും നടപടി എടുക്കാൻ സമ്മർദ്ദം; കൊല്ലപ്പെട്ട യുവാവിനെ അറിയപ്പെടുന്ന ക്രിമിനലാക്കി പ്രതിരോധിക്കാൻ ഉറച്ച് സിപിഎം
കൊട്ടാരക്കരയിലെ ഡോക്ടറെ പറ്റിച്ച് ഒന്നരക്കോടിയുമായി കടന്നു; മകളെ ഓട്ടോ ഡ്രൈവറുമായി ലിവിങ് ടുഗദറിനയച്ച് സ്വത്തുക്കൾ തട്ടിയെടുത്ത് മുങ്ങി; പറഞ്ഞു പറ്റിച്ചു കെട്ടിയ ജെറി ഡേവിഡിന്റെ വീടും സ്വത്തം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘവുമായെത്തി അക്രമവും; വിവാഹത്തട്ടിപ്പുകാരി വീണ്ടും പിടിയിൽ; കാശടിക്കാനായി ആലീസ് ജോർജിന്റെ സാഹസിക യാത്രകൾ തുടരുമ്പോൾ
ഓരോ പോസ്റ്റിനും പത്തും പതിനഞ്ചും ലക്ഷം ലൈക്ക്‌സും ആയിരക്കണക്കിന് ഷെയറും; ഇൻസ്റ്റാഗ്രാമിൽ വീഡിയോയും ഫോട്ടോയും ഇട്ട് സമയം കളയാതെ ബ്രാൻഡ് പ്രമോഷൻ ആരംഭിച്ച് പ്രിയ വാര്യർ; സിനിമ പുറത്തിറങ്ങും മുമ്പ് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന മോഡലായി മാറി മലയാളി പെൺകുട്ടി; കൈനിറയെ പണവുമായി എതിരേൽക്കുന്നത് അന്താരാഷ്ട്ര ബ്രാൻഡുകൾ; സോഷ്യൽ മീഡിയ കടിഞ്ഞാൺ വൻകിട ഏജൻസിയുടെ നിയന്ത്രണത്തിൽ
നിയമസഭയിലേക്ക് 1.4 ശതമാനം മാത്രം വോട്ടുകിട്ടിയപ്പോൾ ലോക്സഭയിലേക്ക് കിട്ടിയത് അഞ്ചുശതമാനത്തിലേറെ; നേതാക്കളെ ഓരോരുത്തരെയായി ചാക്കിട്ടു പിടിച്ച് കോൺഗ്രസിനെ വിഴുങ്ങി വൻ വളർച്ച; ത്രിപുര പിടിച്ചാൽ കേരളം പിടിക്കാമെന്ന പ്രതീക്ഷയിൽ മോദിയുൾപ്പെടെ അമ്പത് പ്രബലരെ ഇറക്കി ഇളക്കിമറിച്ച പ്രചരണം; മണിക് സർക്കാരിനെ വീഴ്‌ത്തി ത്രിപുരയിൽ ബിജെപി അധികാരം പിടിക്കുമോ?
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
മാധവിക്കുട്ടിയുടെ നഗ്‌ന ശരീരം കണ്ടാൽ മാത്രം മതി പറയുന്ന തുക തരാമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു; പക്ഷേ 'എന്റെ കഥ' പൂർണമായും ആമിയുടെ ഭാവന; ഒരു സർജറിക്കുവേണ്ടി വലിയ തുക ആവശ്യം വന്നപ്പോൾ മാധവിക്കുട്ടി എഴുതിയ സാഹസം മാത്രം; ആമി സിനിമാ വിവാദം കത്തുമ്പോൾ മാധവിക്കുട്ടിയുടെ സുഹൃത്തു കൂടിയായ എഴുത്തുകാരി പാർവതി പവനന്റെ വെളിപ്പെടുത്തൽ ഇങ്ങനെ
തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ സുജാ കാർത്തികയുടെ പേര്; പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്; നടിയെ ആക്രമിച്ച കേസ് പുതിയതലത്തിൽ ചർച്ചയാക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടും; വ്യാജ പ്രചരണമെന്ന് പറഞ്ഞ് ദിലീപ് ക്യാമ്പും
ഒടുവിൽ പ്രവാസി ഇന്ത്യാക്കാരും നരേന്ദ്ര മോദിയെ കൈവിട്ടോ? ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും സ്റ്റേഡിയം പകുതിയും കാലിയായതിൽ നിരാശപ്പെട്ട് ബിജെപി വൃത്തങ്ങൾ; ലക്ഷങ്ങളെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് ആയിരങ്ങൾ മാത്രം; ലണ്ടനിലും ദുബായിലും വാഷിങ്ടണിലും കണ്ട ആവേശം നഷ്ടപ്പെടുത്തിയതിൽ മോദിക്കും നിരാശ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ