Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോർ സ്റ്റാർ ബാറുകൾക്ക് കൂടി ബാർ ലൈസൻസ് നൽകി മദ്യനയത്തിന്റെ പരിഷ്‌കാരം തുടങ്ങും; തീരുമാനം വൈകുന്നത് ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് സൗകര്യങ്ങൾ കൂട്ടി ഫോർ സ്റ്റാർ ആക്കാൻ സമയം നൽകാൻ; ഇതുവരെ 4 സ്റ്റാർ പദവി നേടിയത് 112 ബാറുകൾ; കേരളത്തിലെ ബാറുകൾ വൈകാതെ മടങ്ങി വരുമെന്ന് ഉറപ്പായി

ഫോർ സ്റ്റാർ ബാറുകൾക്ക് കൂടി ബാർ ലൈസൻസ് നൽകി മദ്യനയത്തിന്റെ പരിഷ്‌കാരം തുടങ്ങും; തീരുമാനം വൈകുന്നത് ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് സൗകര്യങ്ങൾ കൂട്ടി ഫോർ സ്റ്റാർ ആക്കാൻ സമയം നൽകാൻ; ഇതുവരെ 4 സ്റ്റാർ പദവി നേടിയത് 112 ബാറുകൾ; കേരളത്തിലെ ബാറുകൾ വൈകാതെ മടങ്ങി വരുമെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഫോർ സ്റ്റാർ ബാറുകൾക്ക് അനുവാദം നൽകുന്ന ഇടത് മുന്നണി മദ്യനയം ഉടൻ എത്തുമെന്നാണ് സൂചന. ഫൈവ് സ്റ്റാറുകൾക്ക് മാത്രം ബാറെന്ന യുഡിഎഫ് നയമാണ് തിരുത്തുന്നത്. ത്രി സ്റ്റാറുകൾക്ക് ബാറുകൾ നൽകാൻ ഇടത് മുന്നണിക്ക് ആഗ്രഹമുണ്ട്. എന്നാൽ മദ്യവർജ്ജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിന് എതിരാണ് അത്. അതുകൊണ്ട് കൂടിയാണ് ഫോർ സ്റ്റാറുകൾക്ക് അനുമതി നൽകാനുള്ള നീക്കം. എന്നാൽ ഫലത്തിൽ എല്ലായിടത്തും ബാറുകൾ വരുന്നതാകും പുതിയ മദ്യനയത്തിലൂടെ സംഭവിക്കുക.

അതിനിടെ മദ്യനയത്തിലെ സൂചനകൾ മനസ്സിലാക്കി ബാർ ലൈസൻസ് പ്രതീക്ഷിച്ച് സംസ്ഥാനത്തെ ബിയർ, വൈൻ പാർലറുകൾ കൂട്ടത്തോടെ ഫോർസ്റ്റാർ പദവിയിലേക്ക് ഉയരുന്നു. ബാർ പൂട്ടിയതിനുശേഷം 74 ബിയർ, വൈൻ പാർലറുകളാണ് ഫോർസ്റ്റാർ ലൈസൻസ് സമ്പാദിച്ചത്. കഴിഞ്ഞയാഴ്ചയും മൂന്ന് സ്ഥാപനങ്ങൾ ഫോർസ്റ്റാർ പദവി കരസ്ഥമാക്കിയിരുന്നു. ബിയർ, വൈൻ പാർലർ നടത്തിപ്പ് നഷ്ടമാണെങ്കിലും വൻതുക മുടക്കി മിക്ക സ്ഥാപനങ്ങളും നവീകരിക്കുകയാണ്. ഇത് പൂർത്തിയായാൽ ഉടൻ മദ്യനയം ഇടത് സർക്കാർ പ്രഖ്യാപിക്കും. ഈ മോടിപിടിപ്പിക്കലിന് അവസരം നൽകാൻ മാത്രമാണ് ഇപ്പോഴത്തെ കാലതാമസം.

ബാറുകൾ പൂട്ടിയപ്പോൾ 38 പേർക്കാണ് ഫോർസ്റ്റാർ പദവി ഉണ്ടായിരുന്നത്. പൂട്ടിയ 730 ബാറുകൾക്കും ബിയർ, വൈൻ പാർലർ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ബിയർ, വൈൻ കച്ചവടത്തിൽ കാര്യമായ വരുമാനമില്ലാത്തതിനാൽ 615 സ്ഥാപനങ്ങൾ മാത്രമാണ് അപേക്ഷ നൽകിയത്. ഇതിൽ 112 പേർക്ക് ഇപ്പോൾ ഫോർസ്റ്റാർ പദവിയുണ്ട്. തൊഴിലാളികൾക്ക് ശമ്പളം നൽകാനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്ന് പരിതപിക്കുമ്പോഴും പല സ്ഥാപനങ്ങളും ഫോർസ്റ്റാറിന് വേണ്ടി കോടികൾ മുടക്കുകയാണ്. ഇടതുസർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ടാണ് ഈ നവീകരണം.

കഴിഞ്ഞ സർക്കാരിന്റെ മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്ന് ടൂറിസം, എക്‌സൈസ് മന്ത്രിമാർ വ്യക്തമാക്കുകയും ചെയ്തു. നിലവിലെ മദ്യനയം മദ്യഉപഭോഗം കുറയ്ക്കാൻ പര്യാപ്തമല്ലെന്ന നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് അനുകൂല മദ്യനയം ബാറുടമകൾ പ്രതീക്ഷിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. എതിർപ്പുകൾ വരുമെന്ന് കണ്ട് മദ്യനയം മാറ്റുന്നതിൽ നിന്ന് പിന്മാറില്ലെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ നയത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ നയമെന്ന് വ്യക്തമാക്കിയ മന്ത്രി ഒക്ടോബർ 2ന് വിദേശമദ്യ ചില്ലറവിൽപ്പനശാലകൾ പൂട്ടില്ലെന്ന സൂചനയും നൽകി.

പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ളവരുമായി സർക്കാർ ചർച്ചകളും ആശയവിനിമയവും നടത്തുകയാണ്. തിരഞ്ഞെടുപ്പിലെ ജനവിധി കഴിഞ്ഞ സർക്കാരിന്റെ മദ്യനയത്തിനെതിരെ കൂടിയായിരുന്നു. ടൂറിസം മേഖലയിലെ പ്രതിസന്ധിയും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്, അതുകൊണ്ട് തന്നെ നിലവിലെ മദ്യനയത്തിൽ മാറ്റമുണ്ടാക്കും പുതിയ മദ്യനയത്തെക്കുറിച്ച് സൂചിപ്പിച്ച് മന്ത്രി പറഞ്ഞിട്ടുണ്ട്. തേസമയം യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിലൂടെ ടൂറിസം രംഗം തളർന്നുവെന്ന നിലപാട് ആവർത്തിച്ചു ഉന്നയിക്കുന്ന ടൂറിസംവകുപ്പ് കൂടുതൽ ഉദാരമായ മദ്യനയമാണ് സംസ്ഥാനത്ത് വേണ്ടതെന്നാണ് വാദിക്കുന്നത്.

മദ്യനിരോധനമല്ല മദ്യവർജനമാണ് തങ്ങളുടെ നയമെന്ന് എൽഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എൽഡിഎഫിന്റെ മദ്യവർജന നിലപാടിനും യുഡിഎഫിന്റെ മദ്യനയത്തിനുമുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന വാദമാണ് പുതിയ മദ്യനയം നടപ്പാക്കുന്നതിനായി എൽഡിഎഫ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം നിലവിൽ വരാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP