Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യപ്രേമികൾക്ക് ദുഃഖവാർത്ത; കുപ്പിക്ക് 10 മുതൽ 20 വരെ രൂപവച്ച് വിലകൂട്ടാൻ ഒരുങ്ങി ബിവറേജസ് കോർപ്പറേഷൻ; മദ്യശാലകൾ പൂട്ടിയതും വെയർഹൗസ് മാർജിൻ വർധിപ്പിച്ചതും കോർപ്പറേഷനെ നഷ്ടത്തിലാക്കുന്നു; പുതുക്കിയ വില ജൂൺ ഒന്നു മുതൽ

മദ്യപ്രേമികൾക്ക് ദുഃഖവാർത്ത; കുപ്പിക്ക് 10 മുതൽ 20 വരെ രൂപവച്ച് വിലകൂട്ടാൻ ഒരുങ്ങി ബിവറേജസ് കോർപ്പറേഷൻ; മദ്യശാലകൾ പൂട്ടിയതും വെയർഹൗസ് മാർജിൻ വർധിപ്പിച്ചതും കോർപ്പറേഷനെ നഷ്ടത്തിലാക്കുന്നു; പുതുക്കിയ വില ജൂൺ ഒന്നു മുതൽ

തിരുവനന്തപുരം: മദ്യവിൽപ്പനയിൽ വൻ നഷ്ടമുണ്ടായതോടെ സംസ്ഥാനത്തെ മദ്യ വില കൂട്ടാൻ ബീവറേജസ് കോർപ്പറേഷൻ തീരുമാനം. ഒരു കുപ്പിക്ക് 10 രൂപ മുതൽ 20 രൂപ വരെ കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ വില വരുന്ന മാസം ഒന്നാംതീയതി മുതൽ നിലവിൽ വരും.

മദ്യം ചില്ലറ വിൽപ്പനയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള വെയർഹൗസ് മാർജിൻ വർധിപ്പിച്ചതാണ് മദ്യത്തിന് വിലകൂട്ടാനുള്ള പ്രധാന കാരണമായി ബെവ്കോ ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ ദേശീയ പാതയോരത്തെ മദ്യ വിൽപ്പന ശാലകൾ അടച്ചതിന് ശേഷം പുതിയത് മറ്റ് പലയിടങ്ങിളിലും തുടങ്ങാനുമായില്ല. ഇത് മൂലം വലിയ തുക മാസത്തിൽ ബെവ്കോയ്ക്ക് നഷ്ടമുണ്ടാക്കുന്നുമുണ്ട്.

ഇതിന് പരിഹാരമെന്നോണമാണ് മദ്യത്തിന്റെ വില വർധിപിക്കാൻ തീരുമാനിച്ചത്.
ഇതുവരെ 24 ശതമാനമാണ് വെയർഹൗസ് മാർജിനായി ബെവ്കോ നൽകേണ്ടിയിരുന്നത്. ഇത് 29 ശതമാനമാക്കി വർധിപ്പിച്ചു. കൂടെ മദ്യ വിൽപ്പനയിലും വലിയ കുറവുണ്ടായി.

ഇത് ബെവ്കോയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് മദ്യത്തിന്റ വില വർധിപ്പിക്കാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP