Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിയന്മാരുടെ പോക്കറ്റിൽ കൈയിട്ട് തോമസ് ഐസക് ഖജനാവിന്റെ ശൂന്യത മറികടന്നു; ഉൽപ്പാദന വില വർദ്ധിപ്പിക്കാതിരുന്നിട്ടും മദ്യത്തിന് പത്ത് ശതമാനം വിലകൂട്ടി ബീവറേജസ് കോർപ്പറേഷൻ; മിക്ക വിദേശ മദ്യത്തിനും ലിറ്ററിന് ശരാശരി 80 രൂപ വരെ വർദ്ധിക്കും

കുടിയന്മാരുടെ പോക്കറ്റിൽ കൈയിട്ട് തോമസ് ഐസക് ഖജനാവിന്റെ ശൂന്യത മറികടന്നു; ഉൽപ്പാദന വില വർദ്ധിപ്പിക്കാതിരുന്നിട്ടും മദ്യത്തിന് പത്ത് ശതമാനം വിലകൂട്ടി ബീവറേജസ് കോർപ്പറേഷൻ; മിക്ക വിദേശ മദ്യത്തിനും ലിറ്ററിന് ശരാശരി 80 രൂപ വരെ വർദ്ധിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി ധവളപത്രം പുറത്തിറക്കിയിരുന്നു. ഇതിൽ പറയുന്നത് പ്രകാരം മുൻസർക്കാർ ബാധ്യതകളെല്ലാം പുതിയ സർക്കാറിന് മേൽ കെട്ടിവച്ചു എന്നാണ്. എന്തായാലും സർക്കാറിന്റെ സാമ്പത്തിക സ്ഥിതി വിശേഷം അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ധനമന്ത്രി പറയുന്നത്. സാമ്പത്തിക പരാധീനതകൾ മറികടക്കാനുള്ള മാർഗ്ഗങ്ങൾ ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ടൊന്നും കാര്യം നേരെ പോകുന്ന മട്ടില്ല. ഈ സാഹചര്യത്തിൽ മുൻകാലങ്ങളിൽ ധനമന്ത്രിമാരെല്ലാം ബജറ്റ് വേളിയിൽ കൈക്കൊള്ളുന്ന അതേമാർഗ്ഗം തന്നെ ഐസക് കൈക്കൊണ്ടിരിക്കുന്നു. മദ്യരപന്മാരുടെ പോക്കറ്റിൽ കൈയിട്ടുവാരുകയാണ് ഐസക് ചെയ്തിരിക്കുന്നത്.

ഓണത്തിന് വലിയ ലാഭത്തിൽ മദ്യം വിൽക്കുകയും ഉൽപ്പാദന വിലയിൽ മാറ്റം വന്നിട്ടില്ലെങ്കിലും കൂടി യാതൊരു കാരണവും ഇല്ലാതെയാണ് സംസ്ഥാന സർക്കാർ മദ്യത്തിന്റെ വില പത്് ശതമാനം വർദ്ധിപ്പിച്ചത്. സംസ്ഥാനത്തെ മദ്യവിതരണ ചുമതലയുള്ള ബിവറേജസ് കോർപ്പറേഷൻ ഓഫ് കേരളയുടെ ലാഭവിഹിതം വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് മദ്യത്തിന്റെ വിലയിൽ മാറ്റമുണ്ടായതെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

പുതുക്കിയ വില ഒക്ടോബർ മൂന്നു മുതൽ നിലവിൽ വരും. ഒക്ടോബർ രണ്ടിന് ബീവറേജസ് ഔട്ട്‌ലറ്റുകൾ അടച്ചുപൂട്ടില്ലെന്ന തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മദ്യവില വർദ്ധിപ്പിച്ചു കൊണ്ട് നടപടി കൈക്കൊണ്ടത്. ഇതോടെ ചില ബ്രാൻഡുകൾക്ക് പത്ത് ശതമാനം വരെ വില വർദ്ധിക്കും. കെഎസ്ബിസിയുടെ വെയർഹൗസ് ലാഭത്തിൽ വരുത്തിയ അഞ്ച് ശതമാനം വർദ്ധനവ് നികുതിയിലും പ്രതിഫലിക്കുന്നതോടെ വിലയിൽ കുറഞ്ഞത് 20 രൂപയുടെ വ്യത്യാസം 750 മില്ലിയിൽ വരും.

നിലവിൽ, കെഎസ്ബിസി മദ്യവില കണക്കാക്കുന്നത് സപ്ലേ റേറ്റ്, എക്‌സൈസ് ഡ്യൂട്ടി, വെയർഹൗസ് ലാഭം, ഔട്ട്‌ലെറ്റുകളിൽ നിന്നുള്ള ലാഭം, 156 ശതമാനം സെയിൽ ടാക്‌സ് എന്നിവയെ അടിസ്ഥാനമാക്കിയാണ്. 20 ശതമാനമായിരുന്ന വെയർ ഹൗസ് ലാഭവിഹിതം 25 ശതമാനമായി വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് മദ്യവിലയിൽ ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. ഇവ ആനുപാതികമായി മദ്യവിലയിലും പ്രതിഫലിക്കും. മദ്യവിലയിൽ മുന്നറിയിപ്പില്ലാതെ മാറ്റമുണ്ടായിരിക്കുന്നത് കോർപ്പറേഷൻ ഫിനാൻസ് മാനേജർ മദ്യവിതരണക്കാരെ നോട്ടീസിലൂടെ ഇന്നു രാവിലെ അറിയിക്കുകയായിരുന്നു.

എടുത്തു പറയത്തക്ക വിധത്തിൽ പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലെങ്കിലും ജനകീയ ബ്രാൻഡുകൾക്കാണ് വില വർദ്ധിക്കുക. ഹെർക്കുലീസ് റം, ഒപിആർ റമം, എംസി ബ്രാൻഡി, ഹണി ബീ ബ്രാണ്ടി, ഹണിവെൽ ബ്രാൻഡി, തുടങ്ങിയ ബ്രാൻഡുകൾക്ക് 750 എംഎൽ കുപ്പിക്ക് 10 രൂപ വീതവും മാൻഷൻ ഹൗസ്, ഹെർക്കുലീസ് സെപ്ഷ്യൽ തുടങ്ങിയ ബ്രാൻഡുകൾക്ക് 20 രൂപ വീതവും വർദ്ധിക്കും. അതേസമയം ഉയർന്ന ബ്രാൻഡുകൾക്കാണ് വലിയ തോതിൽ വിലകൂടുക. ചില ബ്രാൻഡുകൾക്ക് 80 രൂപ വരെ വർദ്ധിക്കും. ബിയറിനും വൈനിനും വില വർദ്ധിപ്പിച്ചിട്ടില്ല.

സർക്കാരിന്റെ പരിഷ്‌ക്കരിച്ച മദ്യനയം വരാനിരിക്കെയാണ് വിദേശമദ്യങ്ങളുടെ വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ബിയർ ആൻഡ് വൈൻ പാർലറുകളിൽ ചിലവയ്ക്ക് ബാർലൈസൻസ് നൽകിയേക്കുന്ന വിധത്തിൽ സർക്കാർ നയംമാറ്റം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP