Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടു മാസം മുമ്പ് വൃക്കമാറ്റി വച്ച സ്ഫടികം ജോർജ് പുഞ്ചരിയോടെ ഓടി നടന്നു; കാൻസറിനെ കീഴടക്കി പുതിയ ജീവിതം കൈപിടിയിലൊതുക്കിയ ഇന്നസെന്റ് ഉദ്ഘാടകനായി; ശ്രീനിവാസനെ നാണിപ്പിക്കാൻ ഒരുമിച്ച് കൂടിയത് അവയവങ്ങൾ ദാനം ചെയ്തവരും സ്വീകരിച്ചവരുമായി 300 പേർ

എട്ടു മാസം മുമ്പ് വൃക്കമാറ്റി വച്ച സ്ഫടികം ജോർജ് പുഞ്ചരിയോടെ ഓടി നടന്നു; കാൻസറിനെ കീഴടക്കി പുതിയ ജീവിതം കൈപിടിയിലൊതുക്കിയ ഇന്നസെന്റ് ഉദ്ഘാടകനായി; ശ്രീനിവാസനെ നാണിപ്പിക്കാൻ ഒരുമിച്ച് കൂടിയത് അവയവങ്ങൾ ദാനം ചെയ്തവരും സ്വീകരിച്ചവരുമായി 300 പേർ

കെ.വി നിരഞ്ജൻ

കൊച്ചി: അവയവദാനത്തെ പരിഹസിച്ച നടൻ ശ്രീനിവാസന് മറുപടിയുമായി നടനും എംപിയുമായ ഇന്നസെന്റ് രംഗത്ത്. അവയവദാനം മഹത്തരമാണെന്നും അതിലൂടെ നിരവധി പേർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചത്തെിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. . തന്റെ ഒരു സുഹൃത്ത് അവയവദാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞത് അറിവില്ലായ്മകൊണ്ടാണെന്നും സത്യം മനസ്സിലാക്കി തിരുത്തിയെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു.

ലിസി ആശുപത്രിയിൽ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെയും അവയവം ദാനം ചെയ്തവരുടെയും കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവയവം മാറ്റിവച്ചവർക്ക് സാധാരണ ജീവിതം കഴിയില്‌ളെന്നും കേരളം ഉറ്റുനോക്കിയ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വ്യക്തി ജീവിച്ചിരിപ്പില്ല എന്നുമായിരുന്നു ശ്രീനിവാസന്റെ അഭിപ്രായം.

കാൻസർരോഗബാധിതനായിട്ടും താൻ ജീവിതത്തിലേക്ക് തിരച്ചുവന്നതും വിശദീകരിച്ച ഇന്നസെന്റ് കാൻസർ രോഗത്തിനെതിരെയും പലരും അനാവശ്യഭീതി പരത്തുകയാണെന്ന് പറഞ്ഞു. നേരത്തെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകൾകൊണ്ട് യാതൊരു പ്രയോജനവുമിലെന്നും ഇത്തരം ആശുപത്രികൾ രോഗം സൃഷ്ടിക്കുകയാണെന്നുമുള്ള ശ്രീനിവാസന്റെ പ്രസ്താവന വൻ വിവാദമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി അരവിന്ദനടക്കമുള്ള പല പ്രമുഖരും ഇക്കാര്യത്തിൽ ശ്രീനിവാസനെതിരെ പരസ്യമായ നിലപാട് കൈക്കൊണ്ടിരുന്നു. ശ്രീനിവാസനെപ്പോലുള്ള സെലിബ്രിറ്റികൾ ഈ രീതിയിൽ പ്രസ്താവന ഇറക്കുന്നത് രോഗികളുടെയും അവരുടെ കുടുംബങ്ങളോടും ചെയ്യുന്ന ക്രൂരതയാണെന്നും കാൻസർരോഗത്തിൽനിന്ന് വിമുക്തി നേടിയ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ അദ്ദേഹം കാണുന്നില്ലേയെന്നുമായിരിന്നു ഡോ.കെ.പി അരവിന്ദന്റെ വിമർശനം.

നേരത്തെ അവയവദാനത്തിനെതിരെ നടൻ ശ്രീനിവാസൻ നടത്തിയ പ്രസ്താവനക്കെതിരെ ഹൃദയംമാറ്റിവച്ച മാത്യു ആച്ചാടന്റെ ഫേസ്‌ബുക് പോസ്റ്റ് ഇട്ട് പ്രതിഷേധിച്ചിരുന്നു. ഹൃദയവേദനയോടെയാണ് ഈ കുറിപ്പിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ആച്ചാടൻ എഴുതുന്നത്. 'എയർ ആംബുലൻസിൽ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലത്തെിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം ഇപ്പോഴും എന്റെ നെഞ്ചിൽ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയിൽ അന്ന് ഹൃദയം സ്വീകരിച്ചയാൾ ജീവിച്ചിരിപ്പുണ്ടോയെന്ന് തിരക്കി നോക്കണം എന്ന് താങ്കൾ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനിപ്പോൾ നിങ്ങൾ ഓരോരുത്തരെയുംപോലെ സാധാരണജീവിതം നയിക്കുകയാണ്.ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യം ചെയ്യുന്നു. അവയവദാനത്തെ നിരുൽസാഹപ്പെടുത്തുന്ന രീതിയിൽ താങ്കളെപ്പോലുള്ളവർ പറയുന്നത് സങ്കടകരമാണെന്നും ആച്ചാടൻ കുറിക്കുന്നു. ദയവുചെയ്ത് ഇത്തരം പ്രസ്താവനകൾ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തരുത്'.മാത്യു അച്ചാടൻ അഭ്യർത്ഥിച്ചു.

ലിസി ഹോസ്പിറ്റലിൽ ഉൽസാന്തരീക്ഷത്തിലായിരുന്നു അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെയും അവയവം ദാനം ചെയ്തവരുടെയും കുടുംബസംഗമം നടന്നത്.മൂന്നുവർഷം മുമ്പ് അഞ്ചാംവയസ്സിൽ വൃക്ക മാറ്റിവെക്കലിന് വിധേയനായ കൊടുങ്ങല്ലൂർ സ്വദേശികളായ കിരൺഓമന ദമ്പതികളുടെ മകൻ അശ്വിൻ, ഒരു പരിചയവുമില്ലാതിരുന്നയാൾക്ക് വൃക്ക ദാനംചെയ്ത ഫാ. ജിൽസൺ തയ്യിൽ, എട്ടുമാസം മുമ്പ് വൃക്ക മാറ്റിവച്ച സിനിമാതാരം സ്ഫടികം ജോർജ്, മൂന്നുവർഷം മുമ്പ് അപൂർവ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ശ്രുതി ശശി എന്നിവർ ഉൾപ്പെടെ മുന്നൂറോളം പേർ സംഗമത്തിനത്തെി.

ആശുപത്രി അസി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, ഡോ. ബാബു ഫ്രാൻസിസ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ, ഡോ. ജേക്കബ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP