Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`കൈകാണിച്ചാൽ ഓട്ടോ നിർത്തില്ല പരിചയക്കാർപോലും അടുത്തുവരുന്നുമില്ല`; നാട്ടുകാരും വാഹനക്കാരും ഒറ്റപ്പെടുത്തുന്നതിൽ മനം നൊന്ത് ലിനിയുടെ സഹപ്രവർത്തകർ; നിങ്ങൾക്ക് രോഗം വരുമ്പോൾ പരിചരിക്കുന്ന ഞങ്ങളോട് എന്തിനീ ക്രൂരതയെന്ന് ചോദിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാർ

`കൈകാണിച്ചാൽ ഓട്ടോ നിർത്തില്ല പരിചയക്കാർപോലും അടുത്തുവരുന്നുമില്ല`; നാട്ടുകാരും വാഹനക്കാരും ഒറ്റപ്പെടുത്തുന്നതിൽ മനം നൊന്ത് ലിനിയുടെ സഹപ്രവർത്തകർ; നിങ്ങൾക്ക് രോഗം വരുമ്പോൾ പരിചരിക്കുന്ന ഞങ്ങളോട് എന്തിനീ ക്രൂരതയെന്ന് ചോദിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വന്തം ജീവൻ പോലും പണയം വച്ച് ജോലി ചെയ്യുന്നവരാണ് നഴ്‌സുമാർ.രോഗികളെ പരിചരിക്കുന്നതിനിടയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച ലിനി എന്ന നഴ്‌സിന്റെ മരണം മലയാളികളുടെ മനസ്സിലെ ാെമ്പരമായി അവശേഷിക്കുകയാണ്. ലിനിയുടെ ത്യാഗത്തെ പുകഴ്‌ത്തിയും നഴ്‌സുമാരെ അഭിനന്ദിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റിടാത്തവരില്ല. എന്നാൽ നിപ്പ വൈറസ് കാരണം ഇപ്പോൾ ലിനിയുടെ സഹപ്രവർത്തർക്ക് ഊര് വിലക്കേർപ്പെടുത്തിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് കോഴിക്കോട് നിന്നും പുറത്ത് വരുന്നത്.

കൈ കാണിച്ചാൽ ഓട്ടോയോ ബസോ നിറുത്തുന്നില്ല. ബസിൽ എങ്ങനെയും കയറിപ്പറ്റിയാൽ നഴ്‌സുമാരെ കാണുമ്പോഴേ സീറ്റിൽ നിന്ന് മാറുന്നു. പരിചയക്കാർക്ക് പോലും അടുത്തു വരാൻ മടി. എന്തു തെറ്റ് ചെയ്തിട്ടാണീ ക്രൂരത...' പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരുടെ ദുരവസ്ഥയാണിത്. നിപ്പ ബാധിച്ചവരെ പരിചരിച്ച് സ്വന്തം ജീവൻ തന്നെ ബലിയർപ്പിച്ച മാലാഖ ലിനിയുടെ സഹജീവനക്കാരാരുടെ അവസ്ഥ.

നിപ്പ വൈറസ് ബാധയേൽക്കുമെന്ന ഭയത്താൽ നാട്ടുകാരും വാഹനക്കാരും ഒറ്റപ്പെടുത്തുന്നതായാണ് നഴ്‌സുമാരുടെ സങ്കടം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപ്പ വൈറസ് ബാധമൂലം ആദ്യം മരണം റിപ്പോർട്ട് ചെയ്തത്. ഒരു കുടുംബത്തിലെ മൂന്ന് പേർ മരണമടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ലിനിയുടെ ജീവനും പൊലിഞ്ഞിരുന്നു.

ഇതോടെ താലൂക്ക് ആശുപത്രിയോടു തന്നെ നാട്ടുകാർ അകലം പാലിച്ചു തുടങ്ങി. ഇവിടത്തെ ജീവനക്കാരോട് സമ്പർക്കം പുലർത്തിയാൽ നിപ്പ ബാധിക്കാമെന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി ഇതിനിടെ കള്ള പ്രചാരണവുമുണ്ടായി.പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയിൽ 11 സ്ഥിരം നഴ്‌സുമാരും അഞ്ച് എൻ.ആർ.എച്ച്.എം നഴ്‌സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാർ നഴ്‌സുമാർ നിപ്പ മരണങ്ങൾക്ക് ശേഷം വരാതായി.തെറ്റിദ്ധാരണ നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ബോധവത്കരണം നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യ- സാമൂഹ്യ പ്രവർത്തകർ.

ആശുപത്രി സൂപ്രണ്ടിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഒറ്റപ്പെടുത്തൽ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ബോധവത്കരണം നടത്തുകയാണെന്നും രോഗീപരിചരണത്തിനായി ജീവിതം ഉഴിഞ്ഞു വച്ചവരോട് സമൂഹം ഇങ്ങനെ പെരുമാറുന്നതിൽ വിഷമമുണ്ടെന്നുമാണ് കോഴിക്കോട് ഡിഎംഒ പ്രതികരിച്ചത്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP