Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രേമം വീട്ടിലറിഞ്ഞപ്പോൾ ഒരു കോടി സ്ത്രീധനം നൽകി കെട്ടിച്ചയക്കാൻ വരനെ കണ്ടെത്തി; പ്രണയിച്ച ആളെയേ വിവാഹം കഴിക്കൂവെന്ന് ഉറപ്പിച്ച മുസ്ലിം യുവതി ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടി; ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാതെ ഗുണ്ടകളെ ഉപയോഗിച്ച് മെരുക്കാൻ പെൺവീട്ടുകാർ; മതത്തിന്റെ വേലിക്കെട്ടുകളെ തകർത്ത ഈരാറ്റുപേട്ടയിലെ കമിതാക്കൾ ജീവന് വേണ്ടി നെട്ടോട്ടമോടുന്നു

പ്രേമം വീട്ടിലറിഞ്ഞപ്പോൾ ഒരു കോടി സ്ത്രീധനം നൽകി കെട്ടിച്ചയക്കാൻ വരനെ കണ്ടെത്തി;  പ്രണയിച്ച ആളെയേ വിവാഹം കഴിക്കൂവെന്ന് ഉറപ്പിച്ച മുസ്ലിം യുവതി ഹിന്ദു യുവാവിനൊപ്പം ഒളിച്ചോടി; ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാതെ ഗുണ്ടകളെ ഉപയോഗിച്ച് മെരുക്കാൻ പെൺവീട്ടുകാർ; മതത്തിന്റെ വേലിക്കെട്ടുകളെ തകർത്ത ഈരാറ്റുപേട്ടയിലെ കമിതാക്കൾ ജീവന് വേണ്ടി നെട്ടോട്ടമോടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഞങ്ങൾ ഇത്രയും കാലം സ്‌നേഹിച്ചത് മതത്തെ ഓർത്തല്ല. മനസ്സിനെ കണ്ടു മാത്രമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ഇനിയും അങ്ങനെയായിരിക്കുമെന്ന് പാമ്പാടി സ്വദേശിയായ യുവാവ്. എന്റെ ഏട്ടനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് ഈരാറ്റു പേട്ട സ്വദേശിയായ യുവതിയും. സ്വത്തും സമ്പത്തു ഒന്നും വേണ്ടെന്നാണ് ഇവരുടെ പക്ഷം. എന്നാൽ മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാനുള്ള ഇവരുടെ തീരുമാനത്തെ ബന്ധുക്കൾ അനുവദിക്കുന്നില്ല. വിവാഹപ്രായമായ യുവതീയുവാക്കളായിട്ടും ഇവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാതെ എതിർപ്പുമായി രംഗത്താണ് സമൂഹം, പ്രത്യേകിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. എന്തുവില ഇവരുടെ വിവാഹം തടയുമെന്നും കൊന്നു കളയുമെന്നാണ് ഭീഷണി.

കോളേജ് പഠനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജിലെ പൂർവ്വ വിദ്യാർത്ഥിയാണ് യുവാവ്. യുവതി മറ്റൊരു കോളേജിൽ ഇപ്പോഴും പഠിക്കുന്നു. മുസ്ലിം യുവതിയുമായുള്ള പ്രണയം യുവാവ് തന്റെ വീട്ടിൽ തുറന്നു പറഞ്ഞിരുന്നു. ഹിന്ദു കുടുംബത്തിൽ നിന്ന് പ്രതീക്ഷിച്ചതു പോലെ എതിർപ്പുണ്ടായി. എങ്കിലും വീട്ടുകാർ സമ്മതിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മുസ്ലിം യുവതിക്ക് കുടുംബത്തിൽ അറിഞ്ഞതോടെ പീഡനമായിരുന്നു ഫലം. ദേഹോപദ്രവവും മാനസിക പീഡനവും തുടർന്നു.

ഇതിനിടെ പെൺകുട്ടിയുടെ വിവാഹവും ഉറപ്പിച്ചു. പെൺകുട്ടിയുടെ പ്രണയം ബോധ്യപ്പെടുത്തിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ഒരു കോടി രൂപയാണ് ഇതിന് നിക്കാഹിന് സമ്മതിച്ചയാൾക്ക് പെൺകുട്ടിയുടെ വീട്ടുകാർ വാഗ്ദാനം ചെയ്തത്. അത്രയ്ക്ക് പ്രമാണിമാരായിരുന്നു പെൺവീട്ടുകാർ. ഒരു കോടി ലഭിക്കുമെന്ന് വന്നതോടെ വരൻ മറ്റൊന്നും നോക്കിയില്ല. വിവാഹത്തിന് ഇയാൾ സമ്മതിച്ചു. എന്തുവന്നാലും ഒരു കോടി കിട്ടിയാൽ കെട്ടാമെന്ന നിലപാടിലുമെത്തി.

ഇതോടെ ഇരുവരും ഒരുമിച്ച് താമസിക്കാൻ വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാൽ ഇവരെ കൊന്നു കളയുമെന്ന ഭീഷണിയുമായി ചില സംഘടനാ പ്രവർത്തകർ എത്തി. പെൺകുട്ടിയുടെ വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നു ഇവരുടെ രംഗപ്രവേശം. ഈരാറ്റുപേട്ടയിലെ അറിയപ്പെടുന്ന ബിസിനസ്സ് കുടുംബത്തിന് വേണ്ടി പൊലീസുമെത്തി. കേസ് രജിസ്റ്റർ ചെയ്യാത്ത രഹസ്യമായുള്ള അന്വേഷണമാണ് നടക്കുന്നത്. ഈരാറ്റുപേട്ട പൊലീസ് ഒളിച്ചോടിയവർക്കായി എങ്ങും വലവിരിച്ചു. ഇതോടെ പുറത്തിറങ്ങി വിവാഹം രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥ. സഹായിക്കാൻ തയ്യാറാവുമെന്ന് കരുതുന്നവർക്കെതിരെയും ഭീഷണി ഉയരുന്നുണ്ട്്.

ഇതോടെയാണ് സത്യം പുറംലോകത്ത് എത്തിക്കാൻ മറുനാടനോട് സഹായം അഭ്യർത്ഥിച്ച് ഇരുവരുമായി ബന്ധപ്പെട്ട ചിലർ എത്തുന്നത്. തങ്ങളുടെ ജീവൻ പോലും ഭീഷണിയിലായതിനാൽ ഭയപ്പാടിലാണ് ഇവർ. ഇവരുടെ ജീവന് പോലും ഭീഷണിയുള്ളത് കണക്കിലെടുത്ത് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാളെ പ്രണയിച്ച് മറ്റൊരാളുമായി ജീവിക്കാൻ തനിക്ക് തയ്യാറല്ലെന്ന് പെൺകുട്ടിയുടെ പക്ഷം. കല്ല്യാണം കഴിക്കാൻ തയ്യാറായി വന്നയാൾക്ക് എല്ലാം അറിയാം. ഒരു കോടി രൂപയിലാണ് കണ്ണ്. അതുകൊണ്ട് തന്നെ എന്തുവന്നാലും വിവാഹത്തിന് ഇയാൾ ഇപ്പോഴും തയ്യാറാണെന്ന് പെൺകുട്ടി പറയുന്നു. തങ്ങൾക്ക് സ്വത്ത് വേണ്ടെന്നും ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം.

ഈ മാസം 17നാണ് ഇരുവരും വീടുവിട്ടിറങ്ങയത്. രജിസ്റ്റർ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഒളിച്ചോട്ടം പുറത്തറിഞ്ഞതോടെ മത സംഘടനകളെ വീട്ടുകാർ രംഗത്തിറക്കി. ഉന്നത രാഷ്ട്രീയക്കാർ പോലും ഇടപെടലിന് എത്തി. ഇരുവരേയും കൊല്ലുമെന്ന ഭീഷണി ഇവരുമായി ബന്ധപ്പെട്ടവരുടെ അടുക്കലും എത്തിക്കുന്നുണ്ട്. ഇതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലുമായി. പിറകേ ഗുണ്ടകളുണ്ടെന്ന തിരിച്ചറിയുന്ന യുവാവ് ഈ ഭീഷണിക്കൊന്നും ഒരുമിച്ച് ജീവിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെ തടയാനാകില്ലെന്നും പറയുന്നു. വിവാഹം ചെയ്ത ശേഷം രണ്ടു പേരും മതംമാറില്ല. അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുമെന്നും പറയുന്നു.

രഹസ്യമായി കഴിയാനായിരുന്നു തീരുമാനമെങ്കിലും സംഭവം പുറത്തറിഞ്ഞു. പെൺവീട്ടുകാരുടെ പണത്തിന്റെ കരുത്തിൽ ഇക്കാര്യം അറിയുകപോലും ചെയ്യാത്ത യുവാവിന്റെ സുഹൃത്തുക്കൾക്കു നേരെയും ഭീഷണി എത്തുന്നുണ്ട്. ചിലരെ അറസ്റ്റു ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞതും നാട്ടിലെ ചിലർതന്നെ ഇക്കാര്യം മറുനാടനെ അറിയിക്കുന്നതും. ഇപ്പോൾ താമസിക്കുന്നിടത്തു നിന്ന് പുറത്തിറങ്ങിയാൽ ശത്രുക്കൾ വകവരുത്തുമെന്നാണ് ഭയം. അതുകൊണ്ട് തന്നെ കോടതിയെ സത്യം ധരിപ്പിക്കാൻ പോലും പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല. രജിസ്റ്റർ മരേജും ഇതുവരെ നടന്നില്ല. ഇനിയും ഇത് നീട്ടികൊണ്ട് പോകാനാവില്ല. ഈ സാഹചര്യത്തിലാണ് പിറകെ നടക്കുന്നവരെ തുറന്നുകാട്ടാൻ വേണ്ടി യുവാവും കൂടെയുള്ളവരും ശ്രമിക്കുന്നത്.

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നു പറഞ്ഞു പൊലീസ് അറസ്റ്റു ചെയ്ത് ഉപദ്രവിക്കാൻ ഇടയുള്ളതു കൊണ്ട് സത്യവസ്ഥ പുറം ലോകം അറിയണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ചേർന്ന് തയ്യാറാക്കിയ ഒരു വീഡിയോ മറുനാടന് ലഭിച്ചിട്ടുണ്ട്. ഈ സംഭാഷണത്തിൽ രണ്ട് പേരും തങ്ങളുടെ നിസ്സഹായവസ്ഥ വ്യക്തമാക്കുന്നുണ്ട്. വിവാഹം രജിസ്റ്റർ ചെയ്യാൻ പോലും പുറത്തിറങ്ങാൻ കഴിയാത്തത്ര ഭീതിയിലാണ് ഇരുവരും കഴിയുന്നത്. ഈ വീഡിയോ പുറത്തുവിടുന്നത് ഇവരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ അത് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP