1 usd = 67.94 inr 1 gbp = 89.98 inr 1 eur = 78.90 inr 1 aed = 18.50 inr 1 sar = 18.12 inr 1 kwd = 224.67 inr

Jun / 2018
22
Friday

സ്വപ്നപദ്ധതിയോട് സിപിഎമ്മിലെ ഒരു വിഭാഗം ഉയർത്തിയ എതിർപ്പ് പിണറായിയേയും വിഎസിനേയും സദസ്സിലിരുത്തി വിളിച്ചുപറഞ്ഞ് യൂസഫലി; പദ്ധതികളെ പിന്തുണയ്ക്കുന്നതിന് പകരം പാരവയ്ക്കുന്ന പ്രവണത തെറ്റെന്ന് മറുപടി നൽകി മുഖ്യമന്ത്രിയും; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എല്ലാ കക്ഷികളുടേയും നേതാക്കളേയും യുഎഇ, ബഹ്‌റിൻ മന്ത്രിമാരേയും പങ്കെടുപ്പിച്ച് ബോൾഗാട്ടി കൺവെൻഷൻ സെന്റർ തുറന്ന് ലുലു മുതലാളി

April 28, 2018 | 07:26 PM IST | Permalink



സ്വപ്നപദ്ധതിയോട് സിപിഎമ്മിലെ ഒരു വിഭാഗം ഉയർത്തിയ എതിർപ്പ് പിണറായിയേയും വിഎസിനേയും സദസ്സിലിരുത്തി വിളിച്ചുപറഞ്ഞ് യൂസഫലി; പദ്ധതികളെ പിന്തുണയ്ക്കുന്നതിന് പകരം പാരവയ്ക്കുന്ന പ്രവണത തെറ്റെന്ന് മറുപടി നൽകി മുഖ്യമന്ത്രിയും; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എല്ലാ കക്ഷികളുടേയും നേതാക്കളേയും യുഎഇ, ബഹ്‌റിൻ മന്ത്രിമാരേയും പങ്കെടുപ്പിച്ച് ബോൾഗാട്ടി കൺവെൻഷൻ സെന്റർ തുറന്ന് ലുലു മുതലാളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബോൾഗാട്ടിയിൽ രാജ്യാന്തര കൺവെൻഷൻ സെന്റർ തുടങ്ങാൻ ലുലു ഗ്രൂപ്പ് രംഗത്തുവന്നതോടെ എതിർപ്പുമായി എത്തിയത് സിപിഎമ്മായിരുന്നു. സിഐടിയു നേതാവ് കൂടിയായ എംഎം ലോറൻസും ദിനേശ് മണിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലാ കമ്മിറ്റിയും ലുലുവിന് സ്ഥലം അനുവദിച്ചതിനെതിരെ രംഗത്തുവന്നു. തന്റെ കേരളത്തിലെ ബിസിനസ് വളർച്ചയ്ക്ക് അന്ന് സിപിഎം എതിരുനിന്നതിന്റെ വേദന ലുലു ഉടമയായ പ്രവാസി വ്യവസായി എംഎ യൂസഫലിക്ക് ഇനിയും മാറിയിട്ടില്ല. ഇന്ന് രാജ്യാന്തര കൺവെൻഷൻ സെന്ററിൽ യൂസഫലി അക്കാര്യം തുറന്നുപറഞ്ഞു.

സിപിഎം എതിർപ്പ് ഉയർത്തിയ കാലത്ത പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയേയും മുതിർന്ന നേതാവ് വിഎസിനേയും വേദിയിൽ ഇരുത്തിക്കൊണ്ടാണ് കൺവെൻഷൻ സെന്റർ തുടങ്ങുമ്പോൾ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉയർന്നുവന്ന എതിർപ്പുകളെ പരാമർശിച്ച് യൂസഫലി പ്രതികരിച്ചത്. ലുലു ബോൾഗാട്ടി രാജ്യാന്തര കൺവെൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും ഉദ്ഘാടനം ചെയ്യുന്ന വേദിയിലായിരുന്നു ലുലു ഗ്രൂപ്പ് മേധാവിയുടെ പരാമർശം. എന്നാൽ പാർട്ടിയുടേയോ എതിർത്ത വ്യക്തികളുടേയോ പേരെടുത്തു പറയാതെയാണ് യൂസഫലി ഇക്കാര്യം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയത്. എല്ലാ രാഷ്ട്രീയ കക്ഷികളുടേയും പ്രമുഖ നേതാക്കളും സംസ്ഥാന മന്ത്രിമാരും യുഎഇ, ബഹ്‌റിൻ എന്നീ രാജ്യങ്ങളിലെ മന്ത്രിമാരും ഖലീഫമാരും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു പരാമർശം. പദ്ധതിക്കാലത്ത് സിപിഎമ്മിനകത്ത് നിന്ന് ഉയർന്ന എതിർപ്പിനെ ഇല്ലാതാക്കി അതിനെതിരെ പ്രതികരിച്ച മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മിഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദനും ചടങ്ങിനെത്തിയിരുന്നു.

യൂസഫലിയുടെ പരിഭവം മുഖവിലയ്‌ക്കെടുത്ത് മുഖ്യമന്ത്രി പിണറായി തന്നെ അതിന് മറുപടിയും നൽകി. വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനു പകരം പാരവയ്ക്കുന്ന പ്രവണത അനുവദിക്കരുതെന്നായിരുന്നു തന്റെ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യൂസഫലിയുടെ പരാമർശത്തിന് മറുപടിയെന്നോണം പറഞ്ഞത്. ഏതു പദ്ധതി വരുമ്പോഴും ഈ പ്രശ്‌നമുണ്ട്. നാടിനു വികസനം ആവശ്യമാണ്. നാം കുറഞ്ഞ കാലം മാത്രമേ ഇവിടെ ജീവിക്കുന്നുള്ളൂ. അതിനിടെ നാടിനെ മാറ്റിയെടുത്ത് ഐശ്വര്യത്തോടെ വരും തലമുറയ്ക്കു കൈമാറാൻ കഴിയണം. അതിനു വേണ്ട യോജിച്ച സമീപനം എളുപ്പമല്ല. എന്നാലും അതിന് കുട്ടായി നേതൃത്വം നൽകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. - ഇതായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ പരാമർശം.

പദ്ധതിക്കു രൂപം കൊടുത്തപ്പോഴുണ്ടായ വേദനനിറഞ്ഞ വിവാദങ്ങൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പരാമർശിച്ചതോടെയാണ് മുഖ്യമന്ത്രിയും ഈ വിഷയത്തിൽ വ്യവസായികൾ കേരളത്തിൽ നേരിടുന്ന വിഷയത്തിൽ മറുപടി നൽകിയത്. ഏതു കാര്യത്തിലായാലും പ്രയാസം ഉണ്ടാകാറുണ്ട്. മാത്രമല്ല, ഈ പ്രവണത ഇപ്പോഴും നിയന്ത്രണമില്ലാതെ തുടരുന്നു. ഈ മനോവേദന നമുക്കു ശീലമായിരിക്കുന്നു. നല്ല കാര്യങ്ങൾ ഒരു വശത്തും അതിനോട് എതിർപ്പ് മറുവശത്തും തുടരുന്നു. ഇത് മാറണം. അതിനാൽ വികസന പദ്ധതികളെ പിന്തുണയ്ക്കുന്ന സമീപനം വേണം.- മുഖ്യമന്ത്രി പറഞ്ഞു.

ലുലു കൺവെൻഷൻ സെന്റർ പൂർണമാവുമ്പോൾ 4000 പേർക്കു തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാൽ ലക്ഷത്തിലേറെ മലയാളികൾ ലുലു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. തൊഴിലാളികളെ അംഗീകരിക്കാനും സ്‌നേഹിക്കാനും മനസ് ഉള്ളതുകൊണ്ടാണ് ലുലു ഇത്രയേറെ വളർന്നത്. അത്തരം സമീപനം ഇല്ലാതിരുന്ന മറ്റൊരു ബിസിനസ് ഗ്രൂപ്പ് തകർന്നതിനു പിന്നിൽ ഇതിനു വിപരീതമായ സമീപനമായിരുന്നെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഗൾഫിൽ മലയാളിക്ക് ഒരു പ്രശ്‌നം വന്നാൽ എംബസിയെ സമീപിക്കുന്നതിനു പകരം ആദ്യം യൂസഫലിയുമായിട്ടാണു ബന്ധപ്പെടുന്നത്. നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങളാണു നമുക്കു വേണ്ടത്. അതിനായി ഒന്നിച്ചു നിൽക്കാൻ കഴിയണം. - യൂസഫലിയുടെ വലിപ്പം തുറന്നുപറഞ്ഞുകൊണ്ട് പിണറായി പറഞ്ഞത് ഇങ്ങനെ.

ദാരിദ്ര്യ നിർമ്മാർജനമാണ് നമുക്കു പ്രധാനമെന്നും അതിന് തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യ വികസനവുമാണു വേണ്ടതെന്നും അധ്യക്ഷത വഹിച്ച കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കി. ഇത്തരം കൺവെൻഷൻ സെന്ററുകൾ നൂറു കണക്കിനാണ് ഇന്ത്യയിൽ വേണ്ടത്. ഹൈവേ വികസനത്തിനായി എത്ര തുക മുടക്കാനും കേന്ദ്ര തയ്യാറാണെങ്കിലും കേരളത്തിൽ സ്ഥലം കിട്ടുന്നില്ലെന്ന് ഗഡ്കരി പരാതിപ്പെട്ടു. വിഭാഗീയതയ്ക്ക് അതീതമായി വികസനത്തെ കാണണം. നിക്ഷേപങ്ങൾക്ക് ഗവൺമെന്റ് പിന്തുണ ഉണ്ടാകുമെന്ന് ഗഡ്കരി പറഞ്ഞു.

യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ബഹ്‌റൈൻ ഡപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ തുടങ്ങിയവരേയും ഗൾഫ് രാഷ്ട്ര പ്രതിനിധികളും യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് കൺവെൻഷൻ സെന്റർ ഉദ്ഘാടനത്തിന് എത്തി. കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി എസ്. സുനിൽ കുമാർ, എംപിമാരായ കെ.വി. തോമസ്, പി.കെ. കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ കെ.എം. മാണി, എസ്.ശർമ്മ തുടങ്ങിയവരും പങ്കെടുത്തു.

സിപിഎം ഉയർത്തിയ എതിർപ്പുകൾ ഇങ്ങനെ

ഇന്നത്തെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിൽ യൂസഫലി സിപിഎമ്മിൽ നിന്ന് ഉയർന്ന എതിർപ്പിനെ പാർട്ടിയുടേയോ നേതാക്കളുടെ പേരു പറയാതെയാണ് പരാമർശിച്ചതെങ്കിലും അതിനെ വൈകാരികമായി തന്നെ ഏറ്റെടുത്ത് പിണറായി തന്നെ മറുപടി നൽകുകയായിരുന്നു. അന്ന് എതിർപ്പുണ്ടായ വേളയിലും പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പിണറായി തന്നെയാണ് ലുലുവിന് എതിരായി ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളെ നിശബ്ദമാക്കിയത് എ്ന്നതും ശ്രദ്ധേയമാണ്.

ഇതോടെയാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി നഖശിഖാന്തം എതിർത്ത ബോൾഗാട്ടി കൺവെൻഷൻ സെന്റർ സിപിഎം ഭരിക്കുമ്പോൾതന്നെ ഉദ്ഘാടനത്തിന് ഒരുക്കാൻ യൂസഫലിക്ക് തുണയായതും. പിണറായിയുടെ ഇടപെടലോടെ പാർട്ടിയിലെ എതിർപ്പുകൾ കെട്ടടങ്ങുകയും സംസ്ഥാനത്ത് കൂടുതൽ നിക്ഷേപത്തിന് പിണറായി സർക്കാർ തന്നെ സൗകര്യങ്ങൾ നൽകുമെന്ന ഉറപ്പുനൽകുകയും ചെയ്തതോടെ ലുലുഗ്രൂപ്പ് കേരളത്തിൽ 6030 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ. ഒരു ഘട്ടത്തിൽ സിപിഎമ്മിൽ നിന്ന് വൻ എതിർപ്പുകൾ നേരിടുകയും ബോൾഗാട്ടിയിലെ കൺവെൻഷൻ സെന്ററിന് സ്ഥലം നൽകിയ വിഷയം കോടതികയറുകയും ചെയ്തതോടെ ഈ സംരംഭത്തിൽ നിന്നുതന്നെ പിന്മാറുന്നുവെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സിഐടിയു നേതാവ് എംഎം ലോറൻസിൽ നിന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും ഉയർന്ന എതിർപ്പുകൾ ഇല്ലാതായതോടെ വീണ്ടും കൺവെൻഷൻ സെന്റർ സജീവമാക്കി പ്രവാസി വ്യവസായി ഇപ്പോൾ അതിനെ പൂർണതയിൽ എത്തിച്ചിരിക്കുകയാണ്.

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്നും പാട്ടത്തിനെടുത്ത ബോൾഗാട്ടിയിലെ 27 ഏക്കർ ഭൂമിയിൽ 800 കോടി ചെലവിട്ട് രാജ്യാന്തര കൺവെൻഷൻ സെന്റർ സ്ഥാപിക്കാനായിരുന്നു ലുലു പദ്ധതിയിട്ടിരുന്നത്. എന്നാൽ 2013ൽ ലുലു മാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഐ.എം ആക്ഷേപവുമായി രംഗത്തു വരികയും പദ്ധതി വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലുലു ഗ്രൂപ്പ് പദ്ധതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചത്. ലുലു മാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ ഏറെ വിഷമിപ്പിച്ചതായും അതിനാലാണ് പിന്മാറ്റമെന്നും യൂസഫലി ദുബായിൽ അന്ന് വ്യക്തമാക്കുകയും ചെയ്തു.

ലുലു മാൾ നിർമ്മാണ പ്രവർത്തനം തുടങ്ങിയ ശേഷമാണ് സിപിഎം ആരോപണവുമായി രംഗത്തെത്തിയത്. അപ്പോഴേക്കും തന്നെ ബോൾഗാട്ടി കൺവെൻഷൻ സെന്ററിന് വേണ്ടി ലുലു കോടികൾ ചെലവഴിച്ചിരുന്നു. ചെലവഴിച്ച തുകയുടെ നഷ്ടം കണക്കാക്കുന്നില്ലെന്നും പദ്ധതിയിൽ നിന്നും പിന്മാറാൻ തന്നെയാണ് തീരുമാനമെന്നും ആയിരുന്നു യൂസഫലി അന്ന് പ്രഖ്യാപിച്ചത്.

ആഗോള ടെണ്ടറിലൂടെ 72 കോടി രൂപക്കാണ് 2010ൽ ലുലു ഗ്രൂപ്പ് ബോൾഗാട്ടിയിലെ ഭൂമി പാട്ടത്തിനെടുത്തത്. 30വർഷത്തേക്കായിരുന്നു പാട്ടക്കാലാവധി. എന്നാൽ ബോൾഗാട്ടിയിലെ ഭൂമി ലുലുവിന് പാട്ടത്തിന് നൽകിയത് വ്യവസ്ഥകൾ ലംഘിച്ചാണെന്നും കരാർ റദ്ദാക്കണമെന്നും ആരോപിച്ചും സിഐ.ടി.യു പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുംയ സിപിഐ.എം നേതാവ് എം.എം ലോറൻസ് രംഗത്തുവന്നു. ഇതോടെ പദ്ധതി ബംഗളൂരുവിലേക്ക് മാറ്റാൻ ലുലു ആലോചിക്കുന്നു എന്നതരത്തിലും വാർത്തകൾ വന്നു.

ഇതിന് പിന്നാലെ വീണ്ടും ആക്ഷേപങ്ങളുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും എത്തി. ലുലു ഷോപ്പിങ് മാൾ സർക്കാർ ഭൂമി കയ്യേറിയെന്നും ബോൾഗാട്ടി കൺവെൻഷൻ സെന്ററിന് ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടന്നെന്നും കെ ചന്ദ്രൻ പിള്ളയും പി രാജീവും അന്വേഷിച്ച് റിപ്പോർട്ടും നൽകി. എന്നാൽ റിപ്പോർട്ട് സംസ്ഥാന സമിതി തള്ളി. ലുലു സെന്റർ നിർമ്മിച്ചത് തോട് കയ്യേറി ആണെന്നും ബോൾഗാട്ടിയിലെ ഭൂമി സ്വാധീനം ഉപയോഗിച്ച് ചുളുവിലയ്ക്ക് സ്വന്തമാക്കിയെന്നും ആയിരുന്നു ആരോപണങ്ങൾ.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
ഓറഞ്ച് ജ്യൂസ് തിരഞ്ഞെടുത്തത് സയനൈഡ് നന്നായി കലരാൻ; മയക്കിക്കിടത്താൻ കൊടുത്തത് അവോക്കാഡോ ഷെയ്ക്; കൊലപാതകം നടപ്പാക്കിയത് ദീർഘനാളത്തെ ആസൂത്രണശേഷമെന്ന് വീഡിയോയിൽ തുറന്നടിച്ചത് വീരവാദമെന്ന വാദം തള്ളി; സോഫിയയ്‌ക്കൊപ്പം ജോയിന്റ് അക്കൗണ്ട് തുറന്നതും മുഖ്യതെളിവായി; മെൽബൺ സാം എബ്രഹാം വധക്കേസിൽ പ്രതികളെ കുരുക്കിയ തെളിവുകൾ ഇങ്ങനെ
കാന്തപുരത്തിന് പൊലീസ് സംരക്ഷണം ഇല്ലെന്ന് പറഞ്ഞ് മറുനാടനെ പുലഭ്യം പറയുന്നവർ ഈ രേഖ വായിക്കുക; സുന്നി നേതാവ് അബൂബക്കർ മുസ്ലിയാർക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട് മറുനാടൻ പുറത്ത് വിടുന്നു; വാട്സാപ്പ് ഗ്രൂപ്പിലെ നിർദ്ദേശം കേട്ട് മറുനാടന്റെ ഓഫീസിലേക്ക് വിളിച്ച് സമയം കളയുന്നവർ സത്യം അറിഞ്ഞ് സ്ഥലം വിടുക
ചിട്ടി തട്ടിപ്പ് നടത്തി കുന്നത്തുകളത്തിൽ ജൂവലറി ഉടമ മുങ്ങി; നിക്ഷേപകർ പരാതിയുമായി എത്തിയതോടെ കാരാപ്പുഴ വിശ്വനാഥും ഭാര്യയും കോടതിയിൽ പാപ്പർഹർജി ഫയൽ ചെയ്തു; രണ്ടു ദിവസമായി അടഞ്ഞുകിടന്ന ജൂവലറി തുറക്കാതായതോടെ ഉടമ മുങ്ങിയെന്ന് ബോധ്യമായി; ലക്ഷങ്ങൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകർ വഴിയാധാരമായി: ഏതു നിമിഷവും പൊട്ടാറായി അഞ്ചോളം മറ്റു ചിട്ടികമ്പനികളും
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
70 രൂപ മൂല്യമുള്ള അറ്റ്‌ലസ് ഓഹരി മുംബൈ സ്‌റ്റോക്ക് എക്‌സചേഞ്ചിൽ ശക്തമാക്കും; യുഎഇയിലെ അടച്ചു പൂട്ടിയ 19 ജൂവലറികളിൽ ഒന്നെങ്കിലും തുറക്കാതെ ദുബായിൽ നിന്നും പുറത്ത് പോകില്ല; ഒരു തവണ പണം അടക്കാൻ വൈകിയപ്പോൾ ബാങ്ക് കരുതൽ ചെക്ക് നൽകിയയിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം; ബാങ്കുകളെ ആരോ തെറ്റിധരിപ്പിച്ചാണ് വേഗത്തിൽ ചെക്ക് കളക്ഷന് അയക്കാൻ കാരണം; കൂടതൽ പറഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രൻ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു