1 aed = 17.43 inr 1 eur = 70.95 inr 1 gbp = 82.71 inr 1 kwd = 210.43 inr 1 sar = 17.08 inr 1 usd = 64.05 inr
May / 2017
23
Tuesday

യൂസഫലിക്ക് താൽക്കാലിക ആശ്വാസം; ലുലു മാളിൽ നിന്നും പാർക്കിങ് ഫീസായി പിരിക്കുന്ന പണം കൺസ്യൂമർ കോടതിയിൽ കെട്ടിവെക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു; നിയമപോരാട്ടം തുടരുമെന്ന് രമാ ജോർജ്; മാളുകളിലെ പാർക്കിങ് കൊള്ളയ്ക്ക് അറുതി വരുമോ?

February 23, 2016 | 02:51 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലുലു മാളിലെ പാർക്കിങ് ഫീസിനെതിരായ നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് മാറ്റാനുറച്ച് പൊതു പ്രവർത്തകയായ രമാ ജോർജ്. ശതകോടീശ്വരൻ യൂസഫലിക്ക് തിരിച്ചടിയായി കൺസ്യൂമർ കോടതി ലുലു മാളിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുൻസിപ്പാലിറ്റിയുടേയോ മറ്റ് സർക്കാർ സംവിധാനങ്ങളുടേയോ അറിവോ അനുമതിയോ കൂടാതെയാണ് ലുലു മാളിലെ പാർക്കിങ് കൊള്ളയെന്ന് കൺസ്യൂമർ കോടതി കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഇനി പിരിക്കുന്ന പണം കോടതിയിൽ കെട്ടിവയ്ക്കണമെന്നായിരുന്നു ഇടക്കാല ഉത്തരവ്. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് ലുലു അധികൃതർ സ്റ്റേ നേടി. ഈ സാഹചര്യത്തിലാണ് കൊള്ളയ്‌ക്കെതിരെ ഹൈക്കോടതിയിൽ പോരാട്ടം ശക്തമാക്കാൻ രമാ ജോർജിന്റെ തീരുമാനം. ഈ പോരാട്ടത്തിൽ കൂടുതൽ പൊതുജന പിന്തുണ തനിക്ക് ലഭിച്ചതായും രമാ ജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു.

രണ്ട് കാര്യങ്ങളാണ് കൺസ്യൂമർ കോടതി വിധിക്ക് എതിരെ ലുലുമാൾ ഹൈക്കോടതിയിൽ ഉന്നയിച്ചത്. പാർക്കിംഗിനെ ഉപഭോക്തൃ നിയമത്തിൽ കൊണ്ടു വരാനാകില്ലെന്നതായിരുന്നു അതിലൊന്ന്. ലുലുവിന്റെ വാദം കേൾക്കാതെയാണ് കോടതി ഇടക്കാല ഉത്തരവിട്ടതെന്നും ഹൈക്കോടതിയിൽ വാദിച്ചു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടർ തോമസ് ഇടക്കാല ഉത്തരവിന് സ്‌റ്റേ അനുവദിച്ചത്. വിഷയത്തിൽ രമാ ജോർജിന്റെ ഭാഗം കേൾക്കാനുള്ള അവസരം ഹൈക്കോടതി നൽകിയിട്ടുണ്ട്. പാർക്കിങ് ഫീസ് പിരിക്കാനുള്ള അവകാശം മാളുകൾക്കുണ്ടെന്നാണ് ഹൈക്കോടതിയിൽ ലുലുവിന്റെ അവകാശ വാദം. ഇതാണ് സ്‌റ്റേയിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ മുൻസിപ്പൽ കോർപ്പറേഷന്റെ അനുമതിയില്ലാതെയുള്ള ലുലുവിന്റെ ഫീസ് പിരിവ് നിയമ വിരുദ്ധമാണ്. ഇതാകും ഹൈക്കോടതിയിൽ പ്രധാനമായും ഉയർത്തിക്കാട്ടുക.

കേരള കെട്ടിട നിർമ്മാണ ചട്ടമനുസരിച്ച് പാർക്കിങ് ഏര്യ നിർബന്ധമാണ്. ലുലുമാളിലെ താഴത്തെ നില ഇതിനായി മാറ്റിവച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പാർക്കിങ് ഫീസ് പിരിവ് അന്യായമാണെന്നാണ് രമാ ജോർജിന്റെ വാദം. എന്നാൽ ഫ്‌ലാറ്റുകളിലും മറ്റും താമസക്കാർക്കായി പാർക്കിങ് ഏര്യ തയ്യാറാക്കും. അവ അവർക്ക് വിലയ്ക്ക് നൽകുകയും ചെയ്യും. ഇതനുസരിച്ച് മാളുകളിലും മറ്റും വാടക ഈടാക്കാൻ അവസരമുണ്ട്. ഇത് മനസ്സിലാക്കി സ്വന്തം ഇഷ്ടപ്രകാരം ആളുകൾ കാറുമായി എത്തി പാർക്ക് ചെയ്യുകയാണ്. അത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് ലുലുവിന്റെ വാദം. ഈ സാഹചര്യത്തിലാണ് കെട്ടിട നിർമ്മാണ ചട്ടത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ വിശദീകരണം നൽകാൻ രമാ ജോർജ് തയ്യാറാകുന്നത്.

മുൻസിപ്പൽ കോർപ്പറേഷന്റെ മുൻകൂർ അനുമതിയില്ലെന്നത് ഗൗരവത്തോടെയുള്ള വസ്തുതയാണ്. ഇക്കാര്യത്തിൽ കളമശ്ശേരി മുൻസിപ്പൽ കോർപ്പറേഷന്റെ വിവരാവകാശം കരുത്തകാരുമെന്നാണ് പ്രതീക്ഷ. നിയമവിരുദ്ധമായുള്ള പ്രവർത്തനത്തെ തെറ്റായ വ്യാഖ്യാനത്തിലൂടെ നിയമ വിധേയമാക്കാനാണ് ശ്രമമെന്നാണ് രമാ ജോർജിന്റെ വിലയിരുത്തൽ. പാർക്കിങ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപന ഉടമകളുടെ ചുമതലയാണെന്നും അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമുള്ള രമയുടെ വാദങ്ങളെ അംഗീകരിച്ചു കൊണ്ടാണ് കൺസ്യൂമർ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയേയും ഇക്കാര്യം ബോധ്യപ്പെടുത്തി ശതകോടീശ്വരനായ യൂസഫലിയുടെ ലുലു മാളിലെ കൊള്ള തടയുമെന്നാണ് രമാ ജോർജ് വിശദീകരിക്കുന്നത്.

ലുലു മാളിൽ പാർക്കിങ് ഫീസ് ഇനത്തിൽ പിരിക്കുന്ന പണം ഒന്നിടവിട്ട ദിവസങ്ങളിൽ കോടതിയിൽ കെട്ടിവെക്കണമെന്നാണ് എറണാകുളം കൺസ്യൂമർ കോടതിയുടെ താൽക്കാലിക ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട ബാങ്കിൽ പണം അടയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ലുലുമാൾ കോർപ്പറേഷൻ ടാക്‌സും സർവീസ് ടാക്‌സും നൽകാതെ അനധികൃതമായാണ് പണപ്പിരിവ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തുടർന്നും നിയമനടപടികൾ നടക്കുമ്പോൾ പണം നിയമാനുസൃതം തിരിച്ചു നൽകാവുന്നതോടെ അല്ലെങ്കിൽ സർക്കാറിലേക്ക് കണ്ടുകെട്ടുകയോ ചെയ്യാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഈ വിധിക്കെതിരെയാണ് ലുലു ഹൈക്കോടതിയെ സമീപിച്ചത് അനുകൂലമായി സ്റ്റേ സമ്പാദിച്ചത്.

കോട്ടയം പുതുപ്പള്ളക്കാരിയായ രമാ ജോർജ്ജിന്റെ പോരാട്ടമാണ് ലുലുവിന്റെ പാർക്കിങ് കൊള്ളയെ കുറിച്ചുള്ള വിവരങ്ങൾ വെളിയിൽ കൊണ്ടുവന്നത്. രാംവിലാസ് പാസ്വാന്റെ എൽജെപിയെന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ് അവർ. ചിലപ്പോഴൊക്കെ കുടുംബവും കൊച്ചിയിലെത്തും. അത്തരമൊരു ദിവസം സാധാരണ ഷോപ്പിംഗിനായി ലുലു മാളിലെത്തിയതാണ് രമാ ജോർജ്ജ്. അപ്പോഴാണ് കാർ പാർക്ക് ചെയ്യണമെങ്കിൽ ഫീസ് നൽകണമെന്ന ആവശ്യം മുന്നിലെത്തിയത്. പണം നൽകാം രസീത് എവിടെയെന്ന് ചോദിച്ചപ്പോൾ സെക്യൂരിറ്റിക്കാരൻ പറഞ്ഞ മറുപടി ഉൾക്കൊള്ളാനാകുന്നതല്ലായിരുന്നു. രസീത് നൽകാൻ പാടില്ലെന്നാണ് നിർദ്ദേശം. പക്ഷേ പണം തരികയും വേണം. നിർബന്ധിച്ചപ്പോൾ ഗത്യന്തരമില്ലാതെ സെക്യൂരിറ്റിക്കാരൻ രസീത് നൽകി. ഇവിടെ നിന്നാണ് ശതകോടീശ്വരനായ എം എ യൂസഫലിയുടെ ലുലുമാളിനെതിരെ നിയമ പോരാട്ടം തുടരുന്നത്.

ഹൈക്കോടതിയിൽ ലുലു അപ്പീൽ നൽകിയതോടെ പുതിയ സാധ്യതയാണ് രമാ ജോർജ് കാണുന്നത്. ഹൈക്കോടതിയെ കൊണ്ട് വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായാൽ സംസ്ഥാനത്താകെ ആ വിധി നടപ്പാക്കേണ്ടി വരും. അതുകൊണ്ട് തന്നെ നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ച് ലുലു കേസിൽ വിശദീകരണം നൽകാനാണ് തീരുമാനം. എന്ത് സമ്മർദ്ദമുണ്ടായാലും പിന്മാറില്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു. കൊച്ചിയിലെ തന്നെ ശീമാട്ടിയുമായി ബന്ധപ്പെട്ട പാർക്കിങ് വിഷയത്തിലെ കേസ് കൺസ്യൂമർ കോടതിയിൽ എത്തിയിരുന്നു. അന്ന് ശീമാട്ടിയുടെ മുതലാളി ബീനാകണ്ണനെതിരെയാണ് ഉത്തരവ് വന്നത്. എന്നാൽ അപ്പീൽ അധികാരികൾ ഈ വിധി റദ്ദ് ചെയ്തു. അപ്പീൽ വാദത്തിൽ പരാതിക്കാർ എത്തിയിരുന്നില്ല. ഈ കേസിൽ ആ സാഹചര്യം ഉണ്ടാകില്ലെന്നാണ് രമാ ജോർജ് ഉറപ്പു പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് മുന്നേറിയ ശേഷം പരിചയമുള്ള പലരും ബന്ധപ്പെട്ടു. ലുലുവുമായി സംസാരിച്ച് തീർക്കാമെന്നും പറഞ്ഞു. അവരോട് ഒറ്റ വരിയിലായിരുന്നു മറുപടി. ആരുമായി ഒത്തുതീർപ്പല്ല എന്റെ ലക്ഷ്യമെന്നും ഒന്നും ആഗ്രഹിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്നും രമേ ജോർജ് വിശദീകരിച്ചു. പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് നിർത്താനാണ് കൺസ്യൂമർ കോടതിയെ സമീപിച്ചത്. അതിൽ രാഷ്ട്രീയമോ മറ്റ് താൽപ്പര്യമോ ഇല്ലഅവർ പറയുന്നു. 17 ലക്ഷം ചതുരശ്രയടി വിസ്തീണ്ണമുള്ള ലുലു മാളിന്റെ ഏറ്റവും താഴത്തെ നില പൂർണ്ണമായും പാർക്കിങ്ങിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഇത് ഉപഭോക്താവിന്റെ അവകാശമാണെന്ന് രമാ ജോർജ് പറയുന്നു. പാർക്കിങ് ഫീസെന്ന പേരിൽ ലുലു മാളിൽ യൂസഫലി ഇതിനോടകം പത്ത് കോടിയിലേറെ രൂപ അനധികൃതമായി പിരിച്ചിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.

ഈ അനധികൃത പിരിവ് തടയാൻ ഉത്തരവാദിത്തപ്പെട്ട കളമശ്ശേരി നഗരസഭാ അധികൃതരും ഒന്നും മിണ്ടാതെ മൗനം പാലിക്കുകായായിരുന്നു. സാധാരണ നിലയിൽ നഗരസഭയുടെ അനുമതിയോടെ പാർക്കിങ് ഫീസ് ഈടാക്കാം. എന്നാൽ, ഇതിനായി പ്രത്യേകം രസീതും നൽകുകയാണ് വേണ്ടത്. എന്നാൽ ഇതെല്ലാം ലംഘിച്ചായിരുന്നു ലുലുവിന്റെ പാർക്കിങ് കൊള്ള.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സർജിക്കൽ സ്‌ട്രൈക്കിനു ശേഷവും പാഠം പഠിക്കാത്ത പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ; രജൗരി, നൗഷേര മേഖലകളിലെ പാക് സൈനിക പോസ്റ്റുകൾ ഇന്ത്യൻ സൈന്യം ബോംബിട്ടു തകർത്തു; ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു; അപ്രതീക്ഷിത പ്രഹരത്തിൽ പകച്ച് പാക് സൈന്യം; വരും ദിവസങ്ങളിൽ കനത്ത ആക്രമണം തുടരാൻ തീരുമാനിച്ചുറപ്പിച്ച് ഇന്ത്യ
ശതകോടികളുടെ ഭൂമി 'വെറുതേ കൊടുത്തു' മാതൃകയായ ബീനാ കണ്ണന്റെ വാശി മെട്രോ സർവീസ് തുടങ്ങിയിട്ടും അടങ്ങിയില്ല; സെന്റിന് 80 ലക്ഷം നൽകാൻ രാജമാണിക്യം മുൻകൈയെടുത്ത് ഉണ്ടാക്കിയ കരാറിന് നിയമസാധുത ഇല്ലെന്ന് റെവന്യൂ വകുപ്പ്; പുതിയ കരാർ വേണമെന്നും നിർദ്ദേശം; കാശ് കൂട്ടികിട്ടിയേ തീരുവെന്ന് കാണിച്ച് ശീമാട്ടി ഹൈക്കോടതിയിലേക്ക്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
വീട്ടിൽ പട്ടിണി കിടക്കുമ്പോഴും പാലും പഴവും കഴിച്ച് സ്വാമി കൊഴുത്തു; അമ്മയും അച്ഛനും സ്വാമിയുടെ അടിമകളായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ കിടക്ക വിരിക്കേണ്ടി വന്നു; പീഡനം അക്രമം ആയി മാറിയപ്പോൾ ഇനി മറ്റൊരു പെൺകുട്ടിക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ ജനനേന്ദ്രിയം തന്നെ മുറിക്കാൻ ഉറച്ചു; പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി