1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
26
Wednesday

രണ്ടേകാൽ കോടി മുടക്കി കാർ വാങ്ങിയിട്ടും സർക്കാരിന് കൊടുക്കേണ്ട പത്ത് ലക്ഷം യുസഫലി പറ്റിച്ച സംഭവം; വാഹനങ്ങളുടെ ഫാൻസി നമ്പറുകൾ ഇ ടെൻഡറിലാക്കാൻ നടപടി തുടങ്ങി സർക്കാർ; 2000 രൂപക്ക് ലുലു മുതലാളി അപൂർവ്വ നമ്പർ നേടിയത് ഒത്തുകളിയാണെന്ന് വ്യക്തം

January 11, 2017 | 06:29 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം ഇ-ടെൻഡറിലേക്ക് മാറ്റാനുള്ള നടപടി മോട്ടോർവാഹനവകുപ്പ് ആരംഭിച്ചു. നാഷണൽ ഇൻഫർമാറ്റിക് സെന്ററുമായി ചേർന്നാണ് സോഫ്റ്റ്‌വെയറിൽ മാറ്റംവരുത്തുന്നത്. ഡൽഹി മാതൃകയിലാണ് പുതിയ ഓൺലൈൻ സംവിധാനം. ഇതിൽ സംസ്ഥാനത്തിന് അനുയോജ്യമായ മാറ്റംവരുത്തും. ഇക്കാര്യത്തിൽ അന്തിമധാരണയായി. തിരുവനന്തപുരം ആർ.ടി. ഓഫീസിലെ 'കെ.എൽ.01 സി.എ. 1' എന്ന നമ്പർ ലേലത്തിൽ പിടിച്ചത് ഒരു ലക്ഷത്തി രണ്ടായിരം രൂപയ്ക്കാണ്. മൂന്നുപേർ ഈ നമ്പറിനുവേണ്ടി ലേലത്തിൽ പങ്കെടുത്തെങ്കിലും മത്സരമുണ്ടായില്ല. ലേലം നടക്കുന്നതിന് തൊട്ടുമുമ്പ് ഇവർ തമ്മിൽ ധാരണയായതായി പറയപ്പെടുന്നു. ലുലു മാൾ ഉടമ യൂസഫലിയാണ് ഇങ്ങനെ കാശ് ലാഭിച്ചത്. ശരിയായ ലേലം നടന്നിരുന്നുവെങ്കിൽ പത്ത് ലക്ഷത്തിലധികം ലേലം വിളി ഈ നമ്പറിൽ നടക്കുമായിരുന്നു.

ഇതിൽ ഒത്തുകളിയുണ്ടെന്ന മറുനാടൻ റിപ്പോർട്ടുകളെ ശരിവച്ചാണ് സർക്കാർ നിർദ്ദേശ പ്രകാരമുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ടെൻഡർ ഇ ലേലമാകുന്നതോടെ വാഹന ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പരസ്പരം ബന്ധപ്പെടാനോ തിരിച്ചറിയാനോ കഴിയില്ല. ടെൻഡർ പൂർണമായും ഓൺലൈനിലായിരിക്കും. ഉയർന്ന തുക വാഗ്ദാനം ചെയ്യുന്നവർക്ക് നമ്പർ ലഭിക്കും. മോട്ടോർവാഹനവകുപ്പിന്റെ വെബ്സൈറ്റിൽ ഇതിന്റെ ലിങ്ക് ഉണ്ടാകും. താത്കാലിക രജിസ്ട്രേഷൻ എടുത്തശേഷം നമ്പർ ബുക്കുചെയ്യാം. നിശ്ചിത സമയത്തിനുള്ളിൽ ലേലം നടക്കും. ലേലം ഉറപ്പിച്ചശേഷമേ ഉടമയെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കുപോലും തിരിച്ചറിയാൻ കഴിയൂ. ഫാൻസി വാഹന നമ്പറുകളുടെ ലേലത്തിൽ ഒത്തുകളിമൂലം സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് പുതിയ സംവിധാനം.

അപേക്ഷിക്കുമ്പോൾ മുദ്രവച്ച ടെൻഡറും നൽകണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞതാണ് ഒത്തുകളിക്കിടയാക്കിയത്. ഈ വ്യവസ്ഥയുണ്ടായിരുന്നപ്പോൾ ലേലത്തുകയെക്കാൾ ഉയർന്ന തുക ടെൻഡറിലുണ്ടെങ്കിൽ അതിന്റെ അവകാശിക്കായിരുന്നു നമ്പർ ലഭിക്കുക.
ലേലത്തിനുശേഷമേ ടെൻഡർ പൊട്ടിക്കൂ. അതിനുശേഷം ഒത്തുതീർപ്പിലായാലും ടെൻഡറിലെ തുക നേരത്തെ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ അതിൽകുറഞ്ഞ തുകയ്ക്ക് ഉറപ്പിക്കാനാകില്ല. എന്നാൽ, മുദ്രവച്ച ടെൻഡർ നൽകണമെന്ന വ്യവസ്ഥ നീക്കിയതോടെ പത്തും പതിനഞ്ചും ലക്ഷം വിലമതിക്കുന്ന നമ്പറുകൾ തുച്ഛമായ തുകയ്ക്ക് ലേലത്തിനെത്തുന്നവർ പങ്കുവച്ചെടുക്കുന്ന സ്ഥിതിയായി.

മുൻവർഷങ്ങളിലെ കെ.എൽ. 01 ശ്രേണിയിലെ ആദ്യ നമ്പറുകളുടെ ലേലത്തുക കണക്കിലെടുക്കുമ്പോൾ സി.എ. ഒന്നിന് കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ലഭിക്കേണ്ടിയിരുന്നു. ലേലം ഇ-ടെൻഡറിലാകുന്നതോടെ സർക്കാരിന് ലഭിക്കേണ്ട പണം ഒത്തുകളിയിലൂടെ നഷ്ടപ്പെടുന്നത് തടയാനായേക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ഇത്തരം ഒത്തുകളിക്ക് ഏജന്റുമാർ ഇടനിലക്കാരാകുന്നുണ്ടോ എന്ന സംശയവും സജീവമാണ്. തിരുവനന്തപുരം ആർടിഒ ഓഫീസിൽ നിന്നാണ് യൂസഫലി KL 01 CA 1എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയത്. കഴിഞ്ഞ മാസം 13ാം തീയ്യതിയാണ് തിരുവനന്തപുരം റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നും യൂസഫലി ഈ നമ്പർ സ്വന്തമാക്കിയത്.

ഒരു ലക്ഷം രൂപയാണ് ഈ നമ്പർ ലഭ്യമാക്കാൻ വേണ്ടിയുള്ള അടിസ്ഥാന തുകയായി കെട്ടിവെക്കേണ്ടത്. ഇതിന് പുറമേ 2000 രൂപയാണ് മുടക്കേണ്ടി വന്നത്. യൂസഫലിക്ക് വേണ്ടി അദ്ദേഹത്തിന്റെ ജോലിക്കാരിൽ ചിലരാണ് ലേലത്തിന് ഹാജരായത്. യൂസഫലി അടക്കം മൂന്ന് പേരാണ് ഈ ഫാൻസി നമ്പറിനായി മത്സരിക്കാൻ എത്തിയത്. അബ്ദുൾ കരീം, പി പ്രഭാകരൻ എന്നിവരായിരുന്നു മറ്റ് രണ്ട് പേർ. ലേലം തുടങ്ങിയപ്പോൾ 500 രൂപയിലാണ് തുടങ്ങിയത്. പ്രഭാകരൻ 1000 രൂപ വിളിച്ച ശേഷം ഉദ്യമം ഉപേക്ഷിച്ചു. കരീമാകട്ടെ യൂസഫലിയോട് മുട്ടാൻ വേണ്ടി മുടക്കാൻ തയ്യാറായത് 1500 രൂപ മാത്രവും. 2000 രൂപ യൂസഫലി വിളിച്ചതോടെ മറ്റാരും വിളിക്കാൻ തയ്യാറായില്ല. ഇതോടെ സർക്കാറൽ രണ്ടായിരം രൂപയും കെട്ടിവെക്കേണ്ട തുകയായ ഒരു ലക്ഷവും അടക്കം ഒരു ലക്ഷത്തി രണ്ടായിരം രൂപയിൽ KL 01 CA 1 എന്ന നമ്പർ സ്വന്തമായി. മറ്റ് രണ്ട് പേർക്കും ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുകയും ചെയ്തു.

ഇങ്ങനെ രണ്ട് പേർ മത്സര രംഗത്തു നിന്നും പിന്മാറിയത് യൂസഫലിയുമായുള്ള ധാരണയുടെ പുറത്താണെന്നാണ് ആരോപണം. യൂസഫലിക്ക് വേണ്ടി വിട്ടുവീഴ്‌ച്ച ചെയ്യാൻ ഇവർ തയ്യാറായപ്പോൾ അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്തുവെന്നാണ് സംസാരം. കാർ വാങ്ങാൻ ഒന്നേമുക്കാൽ കോടിയും അതിന്റെ നികുതിയായ 40 ലക്ഷവും അടച്ച യൂസഫലി എന്തിനാണ് ഈ എച്ചിത്തരത്തിന് കൂട്ടു നിന്നത് എന്ന് ചൂണ്ടിക്കാട്ടുന്നവരാണ് അനേകം പേർ. ബിഎംഡബ്ല്യു 7 സീരീസ് ആഡംബര കാറാണ് യൂസഫലി സ്വന്തമാക്കിയത്. കേരളത്തിൽ ഈ വാഹനം റോഡിലിറക്കാൻ വേണ്ടി വരിക രണ്ടേകാൽ കോടിയോളം രൂപയാണ്. കോടികൾ മുടക്കി ആനയെ വാങ്ങിയ യൂസഫലി എന്നാൽ തോട്ടിവാങ്ങാൻ തുച്ഛമായ തുക മുടക്കിയതാണ് വിമർശനത്തിന് ഇടയാക്കിയത്. കൊച്ചിയിലെ ഷോറൂമിൽ നിന്നും വാങ്ങിയ കാറിന് എറണാകുളം ആർ.ടി. ഓഫീസിൽ 39,42,850 രൂപയാണ് നികുതിയായി അടച്ചത്.

ഇത്തരം ഫാൻസി നമ്പറുകൾക്ക് നല്ല ഡിമാന്റാണെന്നും 10 ലക്ഷം രൂപ വരെ സാധാരണ ഗതിയിൽ ഇത്തരം നമ്പറുകൾക്ക് ലഭിക്കാറുണ്ടെന്നാണ് അധികൃതർ പറയുന്നത്. കടുത്ത മത്സരം തന്നെ ഈ സീരീസ് നമ്പറുകൾക്ക് വേണ്ടി നടക്കാറുണ്ട്. 01 നമ്പറുകൾ പത്തുലക്ഷം രൂപയ്ക്ക് മുകളിലാണ് ലേലത്തിൽ പിടിച്ചിട്ടുള്ളത്. ഇതുവഴിയുള്ള ലേലങ്ങൾ വഴി സർക്കാരിന് വരുമാനവും ലഭിച്ചിരുന്നു. എന്നാൽ കോടികൾ കൊണ്ട് അമ്മാനമാടുന്ന യൂസഫലി ലേലത്തിൽ പങ്കെടുത്തപ്പോൾ മാത്രം സർക്കാറിന് കാര്യമായ പണമൊന്നും ലഭിച്ചില്ല. തിരുവനന്തപുരത്തെ ചാർട്ടഡ് അക്കൗണ്ടന്റുമാരെല്ലാം പുതിയ CA സീരിസിലുള്ള നമ്പറുകൾക്കായുള്ള ഓട്ടത്തിലാണ്. ഇതിനിടെയാണ് യൂസഫലി ഈ സ്വപ്ന നമ്പർ ചുളുവിൽ കരസ്ഥമാക്കിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പിണറായി മുഖ്യമന്ത്രിയായ ശേഷമാണോ ഈ കുരുപൊട്ടൽ തുടങ്ങിയത്? കുരു വളർത്തുന്നത് കുമ്മനമോ ചെന്നിത്തലയോ? മാതൃഭൂമി അവതാരകൻ വേണുവിനെതിരെ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന്റെ കളിയാക്കൽ വീഡിയോ; പ്രചരിപ്പിച്ചത് മന്ത്രി കടകംപള്ളിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ; ട്രോളർമാർക്കെതിരെ കേസെടുക്കുന്നവർ ഇതു കാണുന്നുണ്ടോ?
മൂന്ന് പെൺമക്കളോടൊപ്പം തീവണ്ടിക്ക് മുന്നിൽ ചാടി ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാൻ ഇറങ്ങിയ റജീനയായിരുന്ന ഭാവന; രാജേഷ് റെജീനയുമായി അടുത്തത് മുസ്ലിംമാണെന്ന് പറഞ്ഞ്; കാമുകന് വേണ്ടി മതംമാറിയപ്പോൾ സ്വന്തം വീട്ടുകാരും കൈവിട്ടു: മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളുടെ പരാതി
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
കേഡൽ ജിൻസൺ രാജയുടെ 'അന്ന്യൻ' കളിയുടെ ഉദ്ദേശ്യമെന്ത്? ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് ഊളമ്പാറയിലെത്തിയ കേഡലിന്റെ ഉദ്ദേശ്യം ശിക്ഷയിൽ നിന്നും രക്ഷപെടലും സ്വത്ത് സംരക്ഷിക്കലുമെന്ന് പൊലീസ് നിഗമനം; സാത്താൻ സേവക്കാരനായ കൊടുംകുറ്റവാളിയുടെ പണം വേണ്ടെന്ന് പറഞ്ഞ് വക്കാലത്ത് ഏറ്റെടുക്കാൻ മടിച്ച് അഭിഭാഷകരും
തെരഞ്ഞെടുപ്പുകളിൽ എല്ലാം ലഭിക്കുന്ന ഉഗ്രൻ വിജയം ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു; ആക്കൗണ്ട് തുറക്കാത്ത സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക പാക്കേജ്; ഡൽഹി കൂടി ഉറപ്പിച്ചതോടെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാട് കർശനമായി; മോഹൻ ഭാഗവതിനെ പ്രസിഡന്റാക്കാൻ ആർ എസ് എസും സജീവം
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ജനറൽ കമ്പാർട്ട്‌മെന്റിൽ പെൺകുട്ടി ഒറ്റയ്ക്കാണെന്നു കണ്ടപ്പോൾ അവനു വികാരം ഉണർന്നു; ലിംഗം പുറത്തെടുത്തു പരസ്യമായി സ്വയംഭോഗം ചെയത ഞെരമ്പുരോഗിക്ക് പെൺകുട്ടി കൊടുത്ത് എട്ടിന്റെ പണി; മൊബൈലിൽ റിക്കാർഡ് ചെയ്തു വാട്‌സാപ്പിൽ ഇട്ട വീഡിയോ വൈറൽ; ആപത്ഘട്ടത്തിൽ ബുദ്ധിയും ധൈര്യവും കൈവിടാത്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ കൈയടി
ശ്രീറാം പൊളിച്ചത് കുരിശ് നാട്ടിയും ഷെഡ് കെട്ടിയും മതവികാരം ഇളക്കി സർക്കാർ ഭൂമി സ്വന്തമാക്കാനുള്ള ശ്രമം; പൊളിക്കുന്നതിനെ എതിർത്ത കളക്ടറെ പോലും നിശബ്ദനാക്കിയത് യുവ ഐഎഎസുകാരന്റെ നിശ്ചയദാർഢ്യം; കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കിയ പ്രത്യേക ക്രിസ്ത്യൻ വിഭാഗം ആത്മീയ ടൂറിസത്തിന്റെ പേരിൽ പിടിച്ചെടുക്കാൻ ശ്രമിച്ചത് രണ്ടായിരത്തോളം ഏക്കർ ഭൂമി
കർത്താവ് ഇറങ്ങി വന്ന് വിട്ടു പോകാതെകൂടി വെളിപാടുകൾ നൽകുന്ന സ്വർഗ്ഗത്തിലെ മുത്ത് എന്ന് വിളിക്കുന്ന സിന്ധു ആത്മീയ മുഖം; സൂര്യനെല്ലിയിൽ തുടങ്ങി പൂനയിൽ ദേശീയ ആസ്ഥാനവും ഇംഗ്ലണ്ടിൽ അന്തർദേശീയ കേന്ദ്രവും സ്ഥാപിച്ച് കത്തോലിക്കാ വിശ്വാസികളെ കൂടെ കൂട്ടി; കുരിശ് സ്ഥാപിച്ചും പള്ളിപണിതും പാപ്പാത്തിച്ചോല പിടിച്ചെടുക്കാൻ ശ്രമിച്ച് കേസിൽ കുടുങ്ങിയ സ്പിരിറ്റ് ഇൻ ജീസസിന്റെ കഥ
ശബരിമലയിൽ യുവതികളെ തന്ത്രപരമായി ദർശനത്തിന് എത്തിച്ച് ആചാരലംഘനം; ദർശന ദല്ലാളായ സുനിൽസ്വാമി സന്നിധാനത്ത് ഏർപ്പാടുകൾ ചെയ്തു കൊടുത്തപ്പോൾ ഒത്താശചെയ്ത് ദേവസ്വം ബോർഡും പൊലീസും; ദർശനത്തിന് എത്തിയത് പാലക്കാട്ടുനിന്നുള്ള യുവതികളെന്ന് സൂചനകൾ; യുവതീ ദർശനം പുറത്തായതോടെ എതിർപ്പുമായി ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ ട്വീറ്റ്
മാതൃഭൂമി ന്യൂസിലെ വേണുവിന്റെ തൊഴിൽ ഊത്തെന്ന് നടൻ ദിലീപ്! ഇദ്ദേഹത്തിന് പല കുടുംബങ്ങൾ നോക്കേണ്ടതുണ്ട്; വേണുവിനെകുറിച്ച് ഒരു സിനിമയെടുക്കാനുള്ള വിവരങ്ങൾ കൈയിലുണ്ട്; ലിബർട്ടി ബഷീർ ഒരേ സമയം മൂന്നു ഭാര്യമാരെ കൈവശം വെച്ചിരിക്കുന്നയാൾ; പല്ലിശ്ശേരി കോമാളിയും പണം വാങ്ങി എഴുതുന്നവനും; വിമർശകർക്കെതിരെ ആഞ്ഞടിച്ച് ദിലീപ് രംഗത്ത്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ഇയാൾ ആര്...? സത്യജിത് റായിയോ അമിതാഭ് ബച്ചനോ അല്ലെങ്കിൽ മമ്മൂട്ടിയോ, മോഹൻലാലോ? മഞ്ജു വാര്യരെ ഇപ്പോഴും പീഡിപ്പിക്കുന്നു; നടിയെ ആക്രമിച്ച കേസിൽ പെട്ട ബ്യൂട്ടീഷ്യനും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചും അറിയാം; ആയിരം കുറുക്കന്മാരുടെ കൗശലവുമായി ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന സൈലന്റ് പ്രതികാരി; ദിലീപിനെതിരെ ഇനി നിയമനടപടി; ആരോപണങ്ങളിൽ പല്ലിശേരി മറുനാടനോട് മനസ്സ് തുറക്കുന്നു
മന്ത്രി മന്ദിരത്തിൽ എത്തിയപ്പോൾ കണ്ടത് കസേരയിൽ ഇരുന്ന് കാലുകൾ ടിപോയിൽ കയറ്റി വച്ചിരിക്കുന്ന മന്ത്രിയെ; സുന്ദരിക്കുട്ടിക്ക് സർക്കാർ ഉദ്യോഗം നൽകാമെന്ന് പറഞ്ഞ് ചോദിച്ചത് ഒന്ന് കെട്ടിപിടിച്ചോട്ടേയെന്നും; മുണ്ടഴിച്ചപ്പോൾ മുറിയിൽ നിന്ന് ഇറങ്ങിയോടി; ശശീന്ദ്രനെതിരെ മംഗളം റിപ്പോർട്ടർ കോടതിയിൽ നൽകിയ പരാതി ഇങ്ങനെ
തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കുമ്മനത്തിന് അമിത് ഷായുടെ നിർദ്ദേശം; കുമ്മനവും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിവി രാജേഷും ബിജെപിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ; തരൂരിനെ ഉപരാഷ്ട്രപതിയാക്കാനുള്ള തന്ത്രം തിരിച്ചറിഞ്ഞ് നീക്കങ്ങളുമായി കോൺഗ്രസും; മത്സരിക്കാൻ സുധീരൻ എത്തുമോ?