1 usd = 68.05 inr 1 gbp = 89.67 inr 1 eur = 78.77 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 224.96 inr

Jun / 2018
21
Thursday

മുസ്ലിം ജനസംഖ്യകുറക്കാനുള്ള അമേരിക്കയുടെ തന്ത്രവും മോദി വിഷം ചേർത്ത കഥയുമെല്ലാം ജനം തള്ളി; ഒടുവിൽ എം.ആർ കുത്തിവെപ്പിൽ മലപ്പുറം ജില്ല 80 ശതമാനം പിന്നിട്ടു; 12 പഞ്ചായത്തിൽ 95 ശതമാനം, 13 പഞ്ചായത്തിൽ 90; അടുത്ത രണ്ടാഴ്ച കഴിയുന്നതോടെ മലപ്പുറം ജില്ല മൊത്തം 90 ശതമാനം കുത്തിവെപ്പ് ആവുമെന്ന് ആരോഗ്യപ്രവർത്തകർ

January 14, 2018 | 06:24 AM IST | Permalinkമുസ്ലിം ജനസംഖ്യകുറക്കാനുള്ള അമേരിക്കയുടെ തന്ത്രവും മോദി വിഷം ചേർത്ത കഥയുമെല്ലാം ജനം തള്ളി; ഒടുവിൽ എം.ആർ കുത്തിവെപ്പിൽ മലപ്പുറം ജില്ല 80 ശതമാനം പിന്നിട്ടു; 12 പഞ്ചായത്തിൽ 95 ശതമാനം, 13 പഞ്ചായത്തിൽ 90; അടുത്ത രണ്ടാഴ്ച കഴിയുന്നതോടെ മലപ്പുറം ജില്ല മൊത്തം 90 ശതമാനം കുത്തിവെപ്പ് ആവുമെന്ന് ആരോഗ്യപ്രവർത്തകർ

കെ വി നിരഞ്ജൻ

മലപ്പുറം:ആരോഗ്യപ്രവർത്തകരും ശാസ്ത്ര പ്രചാരകരും സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയ-സാമുദായിക സംഘടനകളും ഒന്നിച്ച് കുപ്രചാരണങ്ങക്കെതിരെ കൈകോർത്തതോടെ മീസൽസ് റുബെല്ല വാക്‌സിനേഷൻ കാമ്പയിൻ ഒടുവിൽ മലപ്പുറം ജില്ലയിലും വിജയിക്കുന്നു.രണ്ടുമാസം മുമ്പുവരെ വെറും 30 ശതമാനമായിരുന്ന എം.ആർ വാക്‌സിനേഷൻ നിരക്ക് 80 ശതമാനത്തിലേക്ക് കുത്തിച്ചുയർന്നത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ ബോധവത്ക്കരണത്തോടെയാണ്.

മുസ്ലിം ജനസംഖ്യകുറക്കാനായി അമേരിക്കയുടെ ഗൂഢവിദ്യയാണ് കുത്തിവെപ്പുകളെന്ന് പ്രകൃതി ചികിത്സകനായ ഡോ.ജേക്കബ് വടക്കൻചേരിയെപ്പോലുള്ളവർ തട്ടിവിടുന്നത് വാട്‌സാപ്പിലും മറ്റും പ്രരിച്ചതാണ് മലബാറിൽ വാക്‌സിനേഷൻ കാമ്പയിന് വൻ തിരിച്ചടിയായത്.മോഹനൻ വൈദ്യരെപ്പോലുള്ള ചിലരും ചില ഹോമിയോ ഡോക്ടർമാരും ഈ കുപ്രചാരണത്തിന് കൂട്ടുനിന്നിരുന്നു. എന്നാൽ ഈ ഭീതി യുക്തിഭദ്രമായി പൊളിക്കാൻ കഴിഞ്ഞതോടെയാണ് മലപ്പുറത്തെ അന്തരീക്ഷം മാറിയത്.

ജില്ലയിലെ 11,97,108 കുട്ടികളിൽ 9,61,179 കുട്ടികൾക്ക് കുത്തിവെപ്പ് നൽകിക്കഴിഞ്ഞു.ജില്ലയിലെ 12 പഞ്ചായത്തിലെ കുട്ടികൾക്ക് 95 ശതമാനത്തിലധികം ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. എടക്കര, അരീക്കോട്, തിരൂരങ്ങാടി, ചാലിയാർ, പോത്തുകൽ, കരുവാരക്കുണ്ട്, തേഞ്ഞിപ്പലം, അമരമ്പലം, മമ്പാട്, തിരൂർ, നന്നംമുക്ക്, വെട്ടത്തുർ എന്നിവയാണ് 95 ശതമാനത്തിലധികം ലക്ഷ്യം കൈവരിച്ച പഞ്ചായത്തുകൾ.

കൊണ്ടോട്ടി, വണ്ടൂർ,ചോക്കോട്,ഓടക്കയം, വഴിക്കടവ്, കുറുമ്പലങ്ങോട്,തുവ്വൂർ,വെട്ടം,കാളികാവ്,ഊർങ്ങാട്ടിരി,മങ്കട,മൊറയൂർ,പൂക്കോട്ടുർ എന്നിവ 90ശതമാനവും ലക്ഷ്യം കൈവിരച്ചു.എന്നാൽ 65ശതമാനം മാത്രം എത്തിയ പെരുമണ്ണ ക്‌ളാരി, ആതവനാട്, കൽപ്പകഞ്ചേരി, ചെറിയമുണ്ടം, ആലങ്കോട്, എടരിക്കോട്, മാറാക്കാര എന്നീ പഞ്ചായകളിലും പൊന്നാനി നഗരസഭയിലും ഒരു റൗണ്ടുകൂടി പ്രചാരണം നടത്താനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. രണ്ടാഴ്ചക്കകം അന്തിമ കണക്കുവരുമ്പോൾ മലപ്പുറം ജില്ല 90 ശതമാനത്തിന് അടുത്ത് എത്തുമെന്നാണ് ആരോഗ്യപ്രവർത്തകൾ കരുതുന്നത്.

മലപ്പുറത്തിന്റെ മാറിയ മുഖത്തിന് വലിയൊരു പങ്ക് സോഷ്യൽ മീഡിയക്കുള്ളതാണ്.കുത്തിവെപ്പിന്റെ അനിവാര്യതയും ശാസ്ത്രവും കൃത്യമായി നവമാധ്യമങ്ങൾ വഴിയാണ് ജനങ്ങളിലേക്ക് എത്തിയത്.ഇൻഫോക്‌ളിനിക്കുപോലുള്ള ജനകീയ ഡോക്ടർമാരുടെ കൂട്ടായ്മയും ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വാക്‌സിനേഷൻ മുസ്ലിം ജനസംഖ്യകുറക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണെന്നും മന്ദബുദ്ധികളും ഷണ്ഡൻ മ്മാരുമായ ഒരുതലമുറയെയാണ് സൃഷ്ടിക്കുകയെന്നുമുള്ള പ്രചാരണം പലരും കാര്യമായി വിശ്വസിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ന്യൂനപക്ഷങ്ങളെ വന്ധ്യംകരിക്കാനായി ചില ചേരുവകൾ ചേർത്തിട്ടുണ്ടെന്ന് വരെ നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പലയിടത്തും ചിലർ കുത്തിവെപ്പ് തടയുകയും ആരോഗ്യ പ്രവർത്തകരെ മർദിക്കുകയും ചെയ്തിരുന്നു.

ഒക്ടോബർ മൂന്നിന് തുടങ്ങിയ കുത്തിവെപ്പ് യജ്ഞം നവംബർമൂന്നിന് അവസാനിക്കേണ്ടതായിരുന്നു.എന്നാൽ ലക്ഷ്യം നേടാൻ കഴിയാഞ്ഞതോടെ നീട്ടിക്കൊണ്ടുപോവകുയായിരുന്നു.മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് തുടങ്ങിയ ഇസ്ലാമികവിശ്വാസികൾ കൂടുതലുള്ള ജില്ലകളിലാണ് വാക്‌സിനേഷൻ പിറകോട്ട് അടിച്ചത്.പുതിയ കണുക്കു പ്രകാരം അവരും ഇപ്പോൾ ലക്ഷ്യത്തോട് അടുക്കുയാണ്.തെക്കൻ ജില്ലകൾ നേരത്തെതന്നെ ലക്ഷ്യം പൂർത്തീകരിച്ചിട്ടുണ്ട്.

ഒരു കാലത്ത് വാക്‌സിനേഷനെതിരെ കടുത്ത നിലപാട എടുത്ത മാതൃഭൂമി ആഴ്ചപതിപ്പ് അടക്കമുള്ള മാധ്യമങ്ങളുടെ നിലപാട്മാറ്റവും മലപ്പുറത്ത് നിർണ്ണായകമായി.വാക്‌സിൻ സംബന്ധിച്ച് ഒരു ജനാധിപത്യ സമൂഹത്തിൽ ഉയരേണ്ട ചില സംശയങ്ങളാണ് തങ്ങൾ ഉയർത്തിയതെന്നും, അത് മതമൗലികവാദികളും വാക്‌സിൻ വിരുദ്ധരും ദുരുപയോഗം ചെയ്യകയായിരുന്നുമെന്നുമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇപ്പോൾ പറയുന്നത്.

മൂന്നുമാസങ്ങൾക്കുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്രാധിപസമിതി അംഗവും, പ്രശസ്ത മാധ്യമ പ്രവർത്തകയുമായ മനില സി.മോഹൻ എഴുതി 'ട്രൂകോപ്പി' എന്ന എഡിറ്റോറിയൽ സമാനമായ പങ്തിയാണ് ഇക്കാര്യം പങ്കുവെക്കുന്നത്. മാറിയ സാഹചര്യത്തിൽ സർക്കാർ മതിയായ ബോധവത്ക്കരണം കൊടുത്തത്തിന്റെ അടിസ്ഥാനത്തിലും, സംശയങ്ങൾ ദൂരികരിച്ചതിനാലും ഇനി എല്ലാവർക്കും വാക്‌സിൻ കൊടുക്കാമെന്നും മീസൽസ്-റൂബെല്ലാ കുത്തിവെപ്പിനോട് സഹകരിക്കണമന്നും പറഞ്ഞാണ് മനില ലേഖനം അവസാനിപ്പിക്കുന്നത്.

2014ൽ സർക്കാർ റൂബെല്ല വാക്‌സിനേഷൻ കാമ്പയിനുമായി രംഗത്തത്തെിയപ്പോൾ ഏറ്റവും ശക്തമായ വിമർശനം ഉയർത്തിയത് മാതൃഭൂമി ആഴ്ചപ്പതിപ്പായിരുന്നു. മാതൃഭൂമി പത്രം വാക്‌സിനേഷനുവേണ്ടി ശക്തമായ രംഗത്തത്തെുമ്പോൾ, അതേ മാനേജ്‌മെന്റ് പുറത്തിറക്കുന്ന ആഴ്ചപ്പതിപ്പ് എതിർ നിലപാട് തുടരുകയായിരുന്നു. മനില സി.മോഹന്റെ രണ്ടുലേഖനങ്ങളും, കോഴിക്കോട്ടെ ഗൈനക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ.ഖദീജാ മുംതാസിന്റെ ഒരു ലേഖനവുമായിരുന്നു വാക്‌സിൻ വിരുദ്ധരും മത മൗലികവാദികളും ആഘോഷിച്ചത്.ഏത് ചർച്ചയിൽപോയാലും വാക്‌സിൻ വിരുദ്ധർ ആദ്യം പൊടിതട്ടിയെടുക്കുക ഈ ലേഖനത്തിന്റെ ഫോട്ടോ കോപ്പികളാണ്.

ഇതോടൊപ്പം ഡോ.ജേക്കബ് വടക്കൻചേരിയുടെ ,വാക്‌സിൻ മുസ്ലിം ജനസംഖ്യകുറക്കാനുള്ള അമേരിക്കൻ ഗൂഢാലോചനയാണെന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വീഡിയോ ക്‌ളിപ്പിങ്ങുകളും പുറത്തുവന്നതോടെ സർക്കാറിന്റെകാമ്പയിൻ തന്നെ അട്ടിമറിഞ്ഞുപോയി.
ഇതിനിടെ ഡോ.ജേക്കബ് വടക്കൻചേരിയും തന്റെ മുൻനിലപാട് മയപ്പെടുത്തിയിട്ടുണ്ട . വാക്‌സിൻ വിഷയത്തിൽ എഴുത്തുകാരൻ സി.രവിചന്ദ്രനുമായി തുറന്ന സംവാദം നടത്തിയ ഡോ.ജേക്കബ് വടക്കൻചേരിക്ക് ഉത്തരംമുട്ടുകയും, ഒടുവിൽ താൻ വാക്‌സിനേഷന് എതിരല്ലന്നെും സുരക്ഷിതമായ വാക്‌സിൻ കൊടുക്കണമെന്നാണ് തന്റെ നിലപാട് എന്നും അദ്ദഹേം വ്യക്തമാക്കിയിരുന്നു.വടക്കൻചേരിയുടെ ഈ ക്‌ളിപ്പിങ്ങും ശാസ്ത്ര പ്രചാരകർ നന്നായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെയൊക്കെ മാറ്റമാണ് ഇപ്പോൾ കണ്ടുവരുന്നത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
നീ എന്തിനാടീ ഗംഗാധരൻ ചേട്ടനെ കാണാൻ വന്നേ...! മുക്കൂട്ടുതറ ടൗണിൽ ബസിറങ്ങിയ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ അടി; ചോരയൊലിപ്പിച്ചുട്ടും നിർത്താതെ ബഹളം വെച്ചതോടെ ഗതാഗതം സ്തംഭിച്ചു; കണ്ടു നിന്നവർ പിടിച്ചുമാറ്റിയിട്ടും വാക്കേറ്റം തുടർന്നു; ചോര ഒലിപ്പിച്ചു നിൽക്കുന്നയാളെ ആശുപത്രിയിലെത്തിക്കാമെന്ന് നാട്ടുകാർ പറഞ്ഞപ്പോഴും ചെവിക്കൊണ്ടില്ല; രംഗം ശാന്തമായത് പൊലീസെത്തിയപ്പോൾ
മരിക്കുമെന്ന സന്ദേശം മുമ്പും ജെസ്‌ന അയച്ചിട്ടുണ്ട്; അവളുടെ ആൺ സുഹൃത്തിനെ സംശയമില്ലാതില്ല; അയാൾ പീഡിപ്പിക്കപ്പെടരുതെന്ന് സഹോദരൻ ജെയ്‌സ് ജോൺ; ഒരു വർഷത്തിനിടെ ആയിരത്തിലേറെ തവണ ആൺസുഹൃത്ത് ജെസ്‌നയെ വിളിച്ചിരുന്നതായി ഫോൺ രേഖകൾ; കാണാതാകുന്നത് മുമ്പ് അവസാനമായി മൊബൈൽ സന്ദേശമയച്ചതും ഇയാൾക്ക്: 'അയാം ഗോയിങ് ടു ഡൈ' എന്ന സന്ദേശമയച്ച ജെസ്‌നക്ക് എന്തുസംഭവിച്ചെന്ന് എത്തും പിടിയുമില്ലാതെ അന്വേഷണം സംഘം
പെൺകുട്ടികളെ മുണ്ടുമാറ്റി ലിംഗം കാണിക്കുന്നവനെതിരെ പ്രതികരിക്കണമെന്ന് എല്ലാവരും പറയും; അനുഭവം വരുമ്പോൾ പ്രതികരിച്ചാൽ കണ്ടുനിൽക്കുന്നവർക്ക് ഞാനൊന്നുമറിഞ്ഞില്ലെന്ന് ഭാവം; സോഷ്യൽ മീഡിയയിൽ ഉശിരുകാട്ടുന്ന പലരും യഥാർഥ ജീവിതത്തിൽ വാതുറക്കില്ല; കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലുണ്ടായ അനുഭവം എഴുതുന്നു കവിത.ജെ.കല്ലൂർ
വർഷങ്ങളായി കുടിവെള്ളം നൽകികൊണ്ടിരുന്ന കിണറുകളിൽ പ്രത്യക്ഷപ്പെടുന്നത് കറുത്ത നിറമുള്ള വെള്ളം; അടുത്ത വീടുകളിലും ഇതേ പ്രതിഭാസം കണ്ടതോടെ പ്രതിയെ പിടികൂടി; കിണറുകളിലേക്ക് ഒഴുകിയെത്തിയത് സമീപത്തെ ഫ്‌ളാറ്റിലെ കക്കൂസ് മാലിന്യം; പരാതി നൽകിയപ്പോൾ അധികൃതർക്ക് പതിവ് പല്ലവി; മരുതം ഗ്രൂപ്പ് കക്കൂസ് മാലിന്യം ഒഴിക്കിവിട്ട് ഒരു നാടിന്റ കുടിവെള്ളം മുട്ടിച്ച കഥ
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ദിലീപിന് സർക്കാറിന്റെ ചെക്ക്..! സർക്കാറിനെയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാദമുന്നയിക്കുന്ന താരത്തോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; സിബിഐ അന്വേഷണ ആവശ്യം വിചാരണ തടസപ്പെടുത്താനെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പ്രതിരോധം തീർത്ത് സർക്കാർ; വിചാരണ തുടങ്ങിയാൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിൽ ജനപ്രിയൻ
സിപിഎം കേന്ദ്രങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും ഊരാളുങ്കൽ സൊസൈറ്റി ചുളുവിൽ അടിച്ചുമാറ്റിക്കൊണ്ടിരുന്ന കോടികൾ വെട്ടി തച്ചങ്കരി; വളഞ്ഞ വഴിയിലൂടെ ഒരു ടിക്കറ്റിന് പത്തു രൂപയോളം അടിച്ചു മാറ്റിയിരുന്ന ഊരാളുങ്കലുകാരനെ പുറത്താക്കി കരാർ നേരിട്ടു നൽകി എംഡി; ഒരു ടിക്കറ്റിന് 15.5 രൂപ നൽകിയിരുന്നത് 3.25 ആക്കിയതോടെ കെഎസ്ആർടിസി ലാഭിക്കുന്നത് കോടികൾ; ടോമിനെതിരെ സിപിഎമ്മിലും മുറുമുറുപ്പ്
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു