Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹനുമാൻ സേനയുടെ പരിപാടിയിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ നടപടിയെടുക്കാതെ സിപിഐ നേതൃത്വം; തെരുവിൽ വർഗീയ വിഷം ചീറ്റിയ സി സുധീഷിനെതിരെ നടപടിയില്ലാത്തതിൽ അമർഷവുമായി പ്രവർത്തകർ; 'മറുനാടൻ' വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും ബിജെപി നേതാക്കൾക്ക് അയച്ചുകൊടുത്തും ബിജെപിയിലേക്കുള്ള തിരിച്ചുപോക്കിന് നേതാവിന്റെ ശ്രമം; മൗനം പാലിച്ച് സിപിഐ നേതൃത്വവും

ഹനുമാൻ സേനയുടെ പരിപാടിയിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ നടപടിയെടുക്കാതെ സിപിഐ നേതൃത്വം; തെരുവിൽ വർഗീയ വിഷം ചീറ്റിയ സി സുധീഷിനെതിരെ നടപടിയില്ലാത്തതിൽ അമർഷവുമായി പ്രവർത്തകർ; 'മറുനാടൻ' വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചും ബിജെപി നേതാക്കൾക്ക് അയച്ചുകൊടുത്തും ബിജെപിയിലേക്കുള്ള തിരിച്ചുപോക്കിന് നേതാവിന്റെ ശ്രമം; മൗനം പാലിച്ച് സിപിഐ നേതൃത്വവും

രാജേഷ് കുമാർ

കോഴിക്കോട്: രണ്ട് വർഷം മുമ്പ് സിപിഐയിലേക്ക് ആഘോഷപൂർവ്വം സ്വീകരിച്ച മുൻ ബിജെപി നേതാവ് ഹനുമാൻ സേന ഉൾപ്പെടെയുള്ള വർഗീയ സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിട്ടും നടപടി സ്വീകരിക്കാൻ മടിച്ച് സിപിഐ നേതൃത്വം. കത്വയിൽ കൂട്ടമാനഭംഗത്തിന് ഇരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ച് ഹിന്ദുത്വവാദികൾക്കെതിരെ ഉയർന്ന പ്രതിഷേധം പ്രതിരോധിക്കാൻ നടത്തിയ പരിപാടിയിലാണ് സിപിഐ ബ്രാഞ്ച് ഭാരവാഹികൂടിയായ സി സുധീഷ്, ടി ഷനൂബ് തുടങ്ങിയവർ പങ്കടെുത്തത്.

പ്രോഗ്രസീവ് ഹിന്ദു ഫോറമെന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് ഹനുമാൻ സേന നേതാവ് ഭക്തവത്സലനായിരുന്നു. ഈ പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തിയ സുധീഷ് സാമുദായിക ചേരിതിരിവ് പ്രകടമാക്കുന്ന തരത്തിലാണ് പ്രസംഗിച്ചത്. അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ ഹൈന്ദവരുടെ കടകൾക്കും സ്വത്തിനും ജീവനും നേരെ ഇസ്ലാമിക വർഗീയ വാദികൾ അക്രമം അഴിച്ചുവിടുകയാണെന്നായിരുന്നു സുധീഷിന്റെ പ്രസംഗം. തികച്ചും പ്രകോപനപരമായ തരത്തിലുള്ള ഈ പ്രസംഗത്തിനെതിരെ പാർട്ടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു.

നേരത്തെ ബിജെപി നേതാവായിരുന്നു സുധീഷ്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെതുടർന്ന് ബി ഡി ജെ എസിൽ എത്തി. മത്സരിക്കാൻ സീറ്റ് ലഭിക്കാതെ വന്നതിനത്തെുടർന്നാണ് സുധീഷ് സിപിഐയിലത്തെിയത്. സുധീഷിനൊപ്പം നൂറ്റമ്പതോളം ആളുകൾ വരുമെന്നതിനാൽ സിപിഐ ഇദ്ദേഹത്തെ മാലയിട്ട് ആഘോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു. സിപിഐയിൽ എത്തിയപ്പോഴും സുധീഷ് എസ് എൻ ഡി പിയുടെ താലൂക്ക് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഈ സ്ഥാനം ഉപയോഗിച്ചാണ് അദ്ദേഹം മിഠായിത്തെരുവിൽ നടന്ന ഹിന്ദു സംഘടനകളുടെ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത്.

ഇക്കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്‌ളെന്നാണ് പ്രവർത്തകർ പറയുന്നത്. സുധീഷിനെ പുറത്താക്കിയാൽ ഒപ്പം വന്ന പ്രവർത്തകരെല്ലാം രാജിവെക്കുമെന്നതാണ് സിപിഐ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇവർ മാത്രം അംഗങ്ങളായി നഗരത്തിൽ ഒരു ബ്രാഞ്ച് പോലും പ്രവർത്തിക്കുന്നുണ്ട്. ഈ ബ്രാഞ്ച് തന്നെ ഇതോടെ ഇല്ലാതാകും. എന്നാൽ ഇക്കാര്യത്തിൽ നടപടിയില്ലങ്കെിൽ വിഷയം പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ മുന്നിൽ അവതരിപ്പിക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നു.

ഹനുമാൻസേന നേതാവ് ഭക്തവത്സലന്റെ കൂടെയാണ് വേദി പങ്കിട്ടതെന്നത് നിസ്സാരമായി കാണാൻ സാധിക്കില്ലന്നൊണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സംഘ്പരിവാറിൽ നിന്ന് താത്കാലിക നേട്ടത്തിനുവേണ്ടി വരുന്നവരെ മാലയിട്ട് സ്വീകരിക്കുമ്പോൾ അതിന്റെ ഭവിഷ്യത്ത് പാർട്ടി നേതൃത്വം തിരിച്ചറിയണമെന്നും ഇവർ പറയുന്നു. ഇതേ സമയം മറുനാടനിൽ തനിക്കെതിരെ വന്ന വാർത്ത ഫേസ്‌ബുക്കിലും വാട്ട്‌സ് ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കുകയാണ് സുധീഷ്. സംഘപരിവാർ നേതാക്കൾക്ക് ഉൾപ്പെടെ വാർത്തയുടെ ലിങ്ക് സുധീഷ് അയച്ചുകൊടുത്തിട്ടുണ്ട്.

ഹിന്ദുക്കൾക്ക് വേണ്ടി സംസാരിച്ചതിനാണ് ഇത്തരത്തിൽ തനിക്കെതിരെ ശബ്ദമുയരുന്നതെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ബിജെപിയിലേക്ക് മടങ്ങാനാണ് സുധീഷിന്റെ ശ്രമമെന്നാണ് അറിയുന്നത്. എന്നാൽ സുധീഷിനോട് കടുത്ത എതിർപ്പുള്ള ബിജെപി നേതൃത്വം ഇദ്ദഹേത്തെ തിരികെ പാർട്ടിയിലെടുക്കാൻ സാധ്യത കുറവാണ്. എന്നിരുന്നാൽ പരമാവധി നേതാക്കൾക്കിടയിൽ സഹതാപം പിടിച്ചുപറ്റാനാണ് സുധീഷിന്റെ ശ്രമം. സുധീഷ് തന്നെ തനിക്കെതിരെയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് കണ്ടിട്ടും സിപിഐ നേതൃത്വം എന്താണ് മൗനം പാലിക്കുന്നതെന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്.

സംഘടനാ അടിത്തറ വർധിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്താൽ പുതുതായി പാർട്ടിയിലത്തെുന്നവരെ പശ്ചാത്തലം നോക്കാതെ സ്വീകരിച്ച് ആനയിക്കുന്നതാണ് പാർട്ടിക്ക് വിനയാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം നിരവധി പേർ വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നിട്ടുണ്ട്. ഇവർക്ക് വലിയ സ്ഥാനമാനങ്ങളും നൽകുന്നുണ്ട്. എന്നാൽ ഇതിന്റെ മറവിൽ വലിയ തോതിൽ ക്രിമനൽ പശ്ചാത്തലമുള്ളവരും ക്വട്ടേഷൻ സംഘാംഗങ്ങളും വർഗീയ സംഘടനകളുമായി ബന്ധമുള്ളവരുമെല്ലാം പാർട്ടിയിൽ എത്തുന്നതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിൽ മണ്ണാർക്കാട് യൂത്ത്‌ലീഗ് പ്രവർത്തകനായ സഫീർ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് സിപിഐ പ്രവർത്തകരായിരുന്നു അറസ്റ്റിലായത്. ക്വട്ടേഷൻ സംഘങ്ങളായിരുന്ന പ്രതികൾ അടുത്തിടെ സിപിഐയിൽ എത്തിയവരായിരുന്നു. ഇത്തരക്കാർ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പാർട്ടിയുടെപ്രതിച്ഛായക്ക് വലിയ തോതിൽ പോറലേൽപ്പിക്കുന്നതായും പ്രവർത്തകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP