Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാദ്ധ്യമങ്ങൾ തമസ്‌ക്കരിച്ചിട്ടും വയനാട്ടിലെ പട്ടയ സമരം സജീവമാവുന്നു; സർക്കാർ ഓഫീസുകൾ കയറി മടുത്ത ജനം തഹസിൽദാറുടെ മുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു; മാനന്തവാടി മക്കിമല പട്ടയപ്രശ്‌നവും പിണറായി സർക്കാറിന് കീറാമുട്ടി

മാദ്ധ്യമങ്ങൾ തമസ്‌ക്കരിച്ചിട്ടും വയനാട്ടിലെ പട്ടയ സമരം സജീവമാവുന്നു; സർക്കാർ ഓഫീസുകൾ കയറി മടുത്ത ജനം തഹസിൽദാറുടെ മുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ചു; മാനന്തവാടി മക്കിമല പട്ടയപ്രശ്‌നവും പിണറായി സർക്കാറിന് കീറാമുട്ടി

കെ വി നിരഞ്ജൻ

കോഴിക്കോട്: കർഷകരുടെയും പാവപ്പെട്ടവരുടെയും പട്ടയപ്രശ്‌നം അടിയന്തിരമായി പരിഹരിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ നിരന്തര മൗനം തുടർന്നാൽ ഈ പാവങൾ എന്തുചെയ്യും. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മാനന്തവാടി മക്കിമല പട്ടയ സമരത്തിൽ കണ്ടത്. തങ്ങളുടെ പട്ടയപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആർ.എസ്‌പി ലെനിനിസ്റ്റ് പ്രവർത്തകർ മാനന്തവാടി തഹസിൽദാറുടെ ഓഫിസിൽ കയറി ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ചത് ഏവരെയും ഞെട്ടിച്ചു. ബുധനാഴ്ച രാവിലെ 11.35ഓടെയാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യംവഹിച്ചത്.

രണ്ട് സ്ത്രീകളടക്കം മൂന്നംഗ സമരക്കാർ തഹസിൽദാർ എൻ.ഐ. ഷാജുവിന്റെ കാബിനിൽ കയറി സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയ കുപ്പിയിൽനിന്ന് മണ്ണെണ്ണ ദേഹത്തൊഴിക്കുകയായിരുന്നു. സ്ഥലത്തത്തെിയ പൊലീസും ഫയർഫോഴ്‌സും ചർച്ച നടത്തിയെങ്കിലും സമരക്കാർ പിന്മാറാൻ തയാറായില്ല. സബ്കലക്ടർ വി.ആർ. പ്രേംകുമാർ, എ.എസ്‌പി ജി. ജയദേവ് എന്നിവർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. 12.15ഓടെ അഗ്‌നിരക്ഷസേന യൂനിറ്റ് രണ്ടു മിനിറ്റുകൊണ്ട് വെള്ളം പമ്പ് ചെയ്ത് ഭീഷണി ഒഴിവാക്കി വാതിൽ തുറന്ന് എല്ലാവരെയും പുറത്തത്തെിച്ചു. നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മക്കിമലയിൽ 40 വർഷമായി കൈവശംവച്ച് കൃഷിചെയ്തുവരുന്ന ഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. തവിഞ്ഞാൽ പഞ്ചായത്തിലെ ആറാംവാർഡിലെ കൈതക്കൊല്ലി, മക്കിമല പ്രദേശങ്ങളിലെ 97/1ആ1, 90/1ആ1, 68/1ആ തുടങ്ങിയ സർവേ നമ്പറുകളിൽ വ്യാപിച്ചുകിടക്കുന്ന ഭൂമിയിലാണ് പട്ടയം ലഭിക്കാത്തത്. മുമ്പ് പട്ടാളക്കാർക്ക് പതിച്ചുകൊടുത്ത ഭൂമിയായതിനാൽ ഈ പട്ടയം റദ്ദ് ചെയ്ത് മാത്രമേ പുതിയത് അനുവദിക്കാൻ സാധിക്കുകയുള്ളൂ. അതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളെല്ലാം അന്തിമ ഘട്ടത്തിലത്തെിനിൽക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടയിലാണ് സമരം വീണ്ടും സജീവമായത്. കഴിഞ്ഞവർഷം യു.ഡി.എഫിന്റെ അവസാന കാലത്ത് ഫെബ്രുവരി 12നാണ് ആർ.എസ്‌പിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.

കഴിഞ്ഞവർഷം സമരക്കാർ താലൂക്ക് ഓഫിസിനു മുന്നിലെ വാകമരത്തിൽ കയറി ആത്മഹത്യഭീഷണി മുഴക്കുകയായിരുന്നു. അന്നത്തെ സബ്കലക്ടർ ഒരു മാസത്തിനകം പട്ടയം നൽകുമെന്ന് രേഖാമൂലം ഉറപ്പുനൽകിയശേഷമാണ് സമരക്കാർ വഴങ്ങിയത്. പുതിയ സർക്കാർ എത്തി ഒരു വർഷമായിട്ടും ആ ഉറപ്പ് പാലിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സമരം.അതേമയം പട്ടയ പ്രശ്‌നത്തിൽ ജനങ്ങൾക്ക് ഒപ്പമാണ് സർക്കാർ എന്നാണ് ഇടതു എംഎ‍ൽഎയായ ശശീന്ദ്രൻ അടക്കമുള്ളവർ പറയുന്നത്. ഇപ്പോഴത്തെ സാങ്കേതിക നൂലാമലകൾ എല്ലാം പരിഹരിച്ച് ദിവസങ്ങൾക്കകം പട്ടയം നൽകുമെന്നാണ് അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP