Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല

'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യാൻ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നെന്ന വാർത്ത അടിസ്ഥാനരഹിതം. നിരവധി ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചത്. കേസിൽ തന്നെ കുടുക്കുകയായിരുന്നെന്നും മഞ്ജു വാര്യരും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള അടുപ്പമാണ് തന്നെ കുടുക്കാൻ കാരണമെന്നും ദിലീപ് ജാമ്യഹർജിയിൽ ആരോപിച്ചിരുന്നു. മഞ്ജുവിനെതിരായ ആരോപണങ്ങൾ അവർ കൂടി മുൻകൈ എടുത്ത് ആരംഭിച്ച വനിതാ സംഘടനയേയും വെട്ടിലാക്കിയതായായിരുന്നു റിപ്പോർട്ട്. എന്നാൽ മഞ്ജുവിനെ കുറിച്ച ഒരാശങ്കയും ഡബ്ല്യൂസിസിക്കില്ലെന്നും അതൊരു വ്യാജ വാർത്തയാണെന്നും വിമൻ ഇൻ സിനിമാ കളക്ടീവിന്റ അംഗങ്ങൾ പറയുന്നു.

മഞ്ജുവിന്റെ അസാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ദിലീപിന്റെ ജാമ്യഹർജിയിലെ ആരോപണങ്ങൾ ഡബ്ല്യുസിസി ചർച്ച ചെയ്തിരുന്നുവെന്നും റിമ കല്ലിങ്കൽ, പാർവതി തുടങ്ങിയ താരങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നുമായിരുന്നു റിപ്പോർട്ട്. മഞ്ജുവിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകൾ എന്തെങ്കിലും പുറത്ത് വന്നാൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് വനിതാ സംഘടനയെ ആശങ്കയിലാക്കുന്നതെന്നും വാർത്തയിൽ വിശദീകരിച്ചു. മുഖം നോക്കാതെ നിലപാട് സ്വീകരിച്ചില്ലെങ്കിൽ സംഘടനയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നാണ് ഡബ്ല്യുസിസി ഭാരവാഹികളുടെ ആശങ്കയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഈ വാർത്തയിൽ പറയുന്ന പാർവ്വതിക്ക് ഇത്തരമൊരു യോഗത്തെ കുറിച്ച് അറിയില്ല. പാർവ്വതി ഇപ്പോൾ വിദേശത്താണെന്നും മറുനാടൻ മലയാളിക്ക് സൂചന ലഭിച്ചു. ഇത്തരത്തിലൊരു യോഗവും ചേർന്നിട്ടില്ല.

ദിലീപിനെ അകത്താക്കാൻ വേണ്ടി ഉണ്ടാക്കിയ സംഘടനയാണ് ഡബ്ല്യുസിസി എന്ന് സിനിമാലോകത്ത് ഇതിനകം തന്നെ ആരോപണമുണ്ടെന്നും ഈ സാഹചര്യത്തിൽ ദിലീപിന്റെ ആരോപണങ്ങൾ എന്തെങ്കിലും ശരിയാണെന്ന് വന്നാൽ അത് സംഘടനയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നുമായിരുന്നു വാർത്തകൾ. ഈ സാഹചര്യം എങ്ങനെ നേരിടുമെന്നാണ് ഡബ്യൂസിസിയെ അലട്ടുന്ന ഘടകം. ഇതു മനസ്സിലാക്കിയാണ് മഞ്ജുവിനെതിരെ നിലപാട് എടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ യോഗം ചേർന്നതെന്നതായിരുന്നു വാർത്തകൾ. ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്ന് മലയാള സിനിമയിലെ പ്രമുഖനും മറുനാടനോട് പ്രതികരിച്ചു. വാർത്തകൾ മലയാള സിനിമയിൽ പഞ്ഞമില്ലല്ലോ എന്നതായിരുന്നു ഈ പ്രമുഖൻ ഇതിനോട് പ്രതികരിച്ചത്.

മകളായ മീനാക്ഷിയെ കാണാൻ മഞ്ജു ആലുവയിലെ വീട്ടിൽ എത്തിയെന്നായിരുന്നു റിപ്പോർട്ടുകളുണ്ട്. ദിലീപിനെ കുടുക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് മകളെ ബോധിപ്പിക്കാനാണ് മഞ്ജു എത്തിയതെന്നാണ് സൂചന. ഇതിന്റെ പേരിൽ തന്നെ വെറുക്കരുതെന്ന് മഞ്ജു അവശ്യപെട്ടുവെന്നും വാർത്തിയിൽ പറയുന്നു. ഇത് സ്ഥിരീകരിക്കാൻ ആരും തയ്യാറാകുന്നുമില്ല. വീട്ടിലെത്തിയ മഞ്ജുവിനോട് യാതോരു വിധ എതിർപ്പും കാവ്യ കാണിച്ചില്ലെന്നും സൂചനകൾ ഉണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നൽകിയ ജാമ്യ ഹർജിയിൽ മഞ്ജുവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജു മകളെ കാണാനെത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതിനിടെ കേസിലെ മാഡം എന്ന് വിളിക്കപ്പെടുന്നയാൾ കെട്ടുകഥയല്ലെന്ന് സൂചന പൊലീസും നൽകുന്നു. ഇവരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ. എന്നാൽ ഇത് ആരാണെന്ന് പൊലീസ് വ്യക്തമാക്കുന്നതുമില്ല.

ദിലീപിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിന് മുൻപ് മാഡത്തെ അറസ്റ്റ് ചെയ്യനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം വാർത്തകളിൽ പ്രചരിച്ചത് പോലെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനോ അവരുടെ അമ്മയോ അല്ല മാഡമെന്നാണ് സൂചന. കേസിന്റെ ആദ്യഘട്ടം മുതൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു സംവിധായകന്റെ ഭാര്യയാണ് മാഡമെന്നാണ് സൂചന. വർഷങ്ങളായി സിനിമാ രംഗത്ത് നിരവധി ക്വൊട്ടേഷനുകൾ കൊടുത്തിട്ടുള്ള ഇവർ പൊലീസിന്റെ നോട്ടപ്പുള്ളിയാണ്. മാഡവും ദിലീപും തമ്മിലുള്ള ബന്ധം കോർത്തിണക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇത്് കഴിഞ്ഞാൽ ഉടൻ അറസ്റ്റുണ്ടാകും. ദിലീപ്, കാവ്യ, പൾസർ സുനി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മാഡം.

ദിലീപിന്റെ വിദേശപര്യടനങ്ങളിൽ ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതിനാണ് നേരത്തെ ട്രൂപ്പിലെ ചിലരെ ചോദ്യം ചെയ്തത്. അതേസമയം ഇവരെ രക്ഷിക്കാൻ ഭർത്താവായ സംവിധായകൻ ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഇയാൾ രാഷ്ട്രീയ രംഗത്ത് പലരേയും ബന്ധപ്പെട്ട് ഭാര്യയെ രക്ഷിക്കാൻ ശ്രമം തുടങ്ങിയെന്നാണ് സൂചന. സിനിമാ രംഗത്തെ പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തതാണ് തനിക്കെതിരെ ശത്രുക്കൾ ഉണ്ടാവാൻ കാരണമെന്ന് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തിക്കാൻ നീക്കം. കേസ് അന്വേഷിക്കാൻ സിബിഐയെ എത്തിക്കാനും നീക്കമുണ്ട്. ഈ സാഹചര്യത്തിൽ വമ്പൻ സ്രാവിനേയും മാഡത്തേയും പൊലീസ് ഉടൻ കുടുക്കുമെന്നാണ് സൂചന.

ദിലീപിന്റെ പുതിയ ജാമ്യ ഹർജിയാണ് ഇതിന് കാരണം. സിനിമാ രംഗത്തെ ചില മേഖലകൾ കുത്തകകയായി കൈവശം വച്ചിരുന്നവർ തക്കം പാർത്തു. സിനിമയുടെ വിവിധ മേഖലകളിലേക്കുള്ള തന്റെ രംഗപ്രവേശം ഇവരെ അസ്വസ്ഥരാക്കി. 2016 ലെ ക്രിസ്മസ് കാലത്ത് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ സമരത്തിലായി. നിർമ്മാതാവ് ലിബർട്ടി ബഷീർ സ്വന്തമെന്നപോലെയാണ് സംഘടന കൊണ്ടു നടന്നത്. ഇവരുടെ സമരം സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രി ഇടപെട്ടിട്ടും പരിഹരിക്കാനായില്ല. ഇതിനിടെ ശരിയായി ചിന്തിക്കുന്ന ചില തിയേറ്റർ ഉടമകൾ വന്നു കണ്ടു. തുടർന്ന് തിയേറ്റർ ഉടമ കൂടിയായ താനുൾപ്പെടെയുള്ളവർ ചേർന്ന് ഫിയോക്ക് എന്നപേരിൽ പുതിയ സംഘടനയുണ്ടാക്കി. ഇതേത്തുടർന്ന് ലിബർട്ടി ബഷീർ തനിക്കെതിരെ വിഷം തുപ്പാൻ തുടങ്ങിയെന്നാണ് ദിലീപിന്റെ ആരോപണം.

കേസിലെ പരാതിക്കാരിയോ സാക്ഷികളോ കേസിൽ തനിക്കു പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താര സംഘടനയായ അമ്മ ഫെബ്രുവരി 19 ന് എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് നടി മഞ്ജു വാര്യർ പറഞ്ഞിരുന്നു. ഇത് തനിക്കെതിരെയാണെന്ന് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിച്ചു. ഇതേ തുടർന്നു സംശയത്തിന്റെ നിഴലിലായി. മാസങ്ങളോളം തുടർന്ന കുപ്രചരണങ്ങളുടെയും ശത്രുക്കളുടെ ഗൂഢാലോചനയുടെയും ഫലമായിട്ടാണ് കേസിൽ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

തന്നെ തകർക്കാനുള്ള എളുപ്പ വഴിയായി ചിലർ ഈ കേസ് ഉപയോഗിക്കുകയായിരുന്നു. മലയാളത്തിൽ 140 സിനിമകളിലഭിനയിച്ച് ജനപ്രിയനായി മാറിയ തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനായി ചിത്രീകരിച്ചു. ഈ കേസിൽ ഏഴു പ്രതികൾക്കെതിരെ കുറ്റപത്രം നൽകി മൂന്നു മാസം കഴിഞ്ഞ് ജൂലായ് പത്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ദിലീപ് ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP