Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട്ടെ യൂണിവേഴ്‌സിറ്റി കോളേജായി മടപ്പള്ളി; 20 വർഷമായി മറ്റു സംഘടകൾക്ക് യൂണിറ്റില്ലാത്ത കോളേജിൽ എസ് എഫ് ഐ അക്രമത്തിനെതിരെ ബഹുജന കൂട്ടായ്മ; വിദ്യാർത്ഥിനിയെ ആക്രമിച്ച ആറ് പ്രവർത്തകർക്കെതിരെ കേസെടുത്തു; എല്ലാം നുണപ്രചാരണമന്ന് എസ് എഫ് ഐ

കോഴിക്കോട്ടെ യൂണിവേഴ്‌സിറ്റി കോളേജായി മടപ്പള്ളി; 20 വർഷമായി മറ്റു സംഘടകൾക്ക് യൂണിറ്റില്ലാത്ത കോളേജിൽ എസ് എഫ് ഐ അക്രമത്തിനെതിരെ ബഹുജന കൂട്ടായ്മ; വിദ്യാർത്ഥിനിയെ ആക്രമിച്ച  ആറ് പ്രവർത്തകർക്കെതിരെ കേസെടുത്തു; എല്ലാം നുണപ്രചാരണമന്ന് എസ് എഫ് ഐ

കെ വി നിരഞ്ജൻ

കോഴിക്കോട്: കഴിഞ്ഞ 20 വർഷമായി എസ്.എഫ്.ഐ അല്ലാതെ മറ്റു സംഘടനകൾക്ക് യൂനിറ്റില്ലാത്ത കോളേജാണ് കോഴിക്കോട് ജില്ലയിലെ  മടപ്പള്ളി ഗവ. കോളേജ്. എന്നാൽ ഇവിടെയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്  സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. എസ്.എഫ്.ഐ ഇതര സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിലും വിദ്യാർത്ഥിനികളെയടക്കം അക്രമമിക്കുന്നുവെന്നമോണ് ഇപ്പോൾ കോളേജിനെതിരെ പുറത്തുവരുന്ന പരാതികൾ.

യൂനിവേഴ്‌സിറ്റി കോളജിന് സമാനമായി ജാമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.ഐ.ഒ, ആർ.എംപി അടക്കമുള്ള സിപിഐ(എം) വിരുദ്ധരെ കൂട്ടി രൂപവത്ക്കരിച്ച ഇൻക്വിലാബ് എന്ന സംഘടനയുമാണ് ഇവിടെ എസ്.എഫ്.ഐക്കെതിരെ ആരോപണവുമായി രംഗത്തത്തെിയിരക്കുന്നത്.പൂർണമായും എസ്.എഫ്.ഐയുടെ കോട്ടയായ ഇവിടെ ആ സംഘടനയുടെ ഫാസിസമാണ് അരങ്ങേറുന്നതെന്നാണ് പരാതി.എന്നാൽ എസ്.ഐ.ഒയുടെ നേതൃത്വത്തിൽ മടപ്പള്ളി കോളജ് കാമ്പസിനെക്കുറിച്ച് നുണപ്രചാരണം നടത്തുകയാണെന്ന്  എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇതിന്റെ ഭാഗാമയി സംഘടനയുടെ 'നേരിന്റെ പ്രതിരോധം' എന്ന കാമ്പയിൽ ഇപ്പോൾ കോളേജിൽ നടക്കുന്നുണ്ട്.

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മടപ്പള്ളി ഗവ. കോളേജിൽ ഇൻക്വിലാബ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത പെൺകുട്ടിയെ എസ്.എഫ്.ഐക്കാർ ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന പ്രശ്‌നമാണ്  ഇപ്പോൾ സജീവമായത്. ഈ സംഭവത്തിൽ  ആറ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു. ബിരുദ വിദ്യാർത്ഥികളായ അഖിൽ, അഭിനന്ദ്, സായൂജ്, ദീപക്, വിധുൽ, വിജിലേഷ് എന്നിവർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. കോളേജിലെ കാമ്പസ് അന്തരീക്ഷം വഷളാക്കുന്നതിലേക്ക് നയിച്ചത് കോളജ് അധികൃതരുടെയും പൊലീസിന്റെയും സമീപനങ്ങളെന്ന് ആക്ഷേപമുണ്ട്.

പെൺകുട്ടിയെ ആക്രമിച്ച വിഷയം കൈകാര്യം ചെയ്യുന്നതിൽ ചില അദ്ധ്യാപകർ പക്ഷപാതപരമായി പെരുമാറിയെന്നാണ് പരാതി. ബുധനാഴ്ച കോളജിലേക്ക് ജനാധിപത്യസംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ചിൽ പങ്കെടുത്ത വിവിധ വിദ്യാർത്ഥി സംഘടനാപ്രതിനിധികളും ഈ പരാതിയാണ് ഉന്നയിക്കുന്നത്. ഇൻക്വിലാബ് പ്രവർത്തക തന്നെ അപമാനിച്ചെന്ന പരാതി ഉന്നയിച്ചപ്പോൾ വേണ്ടരീതിയിൽ ഇടപെടാൻ കോളജ് അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെ, എസ്.എഫ്.ഐ പ്രവർത്തകയും അപമാനിച്ചെന്ന പരാതിയുമായി രംഗത്തത്തെി. ഈ രണ്ടു പരാതികളും പരിഹരിക്കുന്നതിനായി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വിളിച്ചു വരുത്തിയെങ്കിലും കൃത്യമായ പരിഹാരം കാണാൻ കോളജ് അധികൃതർക്ക് കഴിഞ്ഞില്ല.

ഇരു പരാതികളും പിൻവലിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന നിർദ്ദേശമാണത്രെ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ഇരുവിഭാഗം പരാതികളും ചോമ്പാൽ പൊലീസിൽ നൽകിയിരിക്കുകയാണ്്. സംഘർഷം നടന്നയുടനെ ഇരുവിഭാഗം വിദ്യാർത്ഥി പ്രതിനിധികളുമായി പ്രശ്‌നം ചർച്ചചെയ്യുന്നതിന് പൊലീസ് മുൻകൈയെടുത്തില്‌ളെന്നും പരിക്കേറ്റവരിൽനിന്ന് വിവരം ശേഖരിക്കാൻ പോലും തയാറായില്‌ളെന്നും ആക്ഷേപമുണ്ട്.

പുതിയ സാഹചര്യത്തിൽ ഇതുവരെ ഇൻക്വിലാബിന്റെ പേരിൽ ഒന്നിച്ചുനിന്ന വിവിധ സംഘടനാനുഭാവമുള്ള വിദ്യാർത്ഥികൾ തങ്ങൾക്ക് ആഭിമുഖ്യമുള്ള സംഘടന രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. ബഹുജനമാർച്ചിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി എത്രയുംപെട്ടന്നുതന്നെ കെ.എസ്.യു യൂനിറ്റ് രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് ഉദ്ഘാടനം ചെയ്ത ഹമീദ് വാണിയമ്പലം എസ്.ഐ.ഒ യൂനിറ്റ് ആരംഭിക്കുമെന്ന് അറിയിച്ചു. എ.ഐ.എസ്.എഫ് ഉൾപ്പെടെയുള്ള ഇടത് അനുകൂല സംഘടനകളും ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ചതായി എം.എസ്.എഫ് നേതാക്കൾ പറഞ്ഞു. ഇതിനിടെ, ചൊവ്വാഴ്ച മടപ്പള്ളിയിൽ എം.എസ്.എഫ് കാമ്പസ് സമ്മേളനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് ഉയർത്തിയ പതാക രാത്രിയിൽ കാണാതായിരിക്കുകയാണ്. സംഭവത്തിനു പിന്നിൽ എസ്.എഫ്.ഐയാണെന്ന് എം.എസ്.എഫ് ആരോപിച്ചു.

അതിനിടെ ജനാധിപത്യ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ കോളജിലേക്ക് നടത്തിയ ബഹുജനമാർച്ചും നടന്നു. നീതിനിഷേധത്തിനെതിരെ രോഹിത് വെമൂല കത്തിച്ചുവച്ച രാഷ്ട്രീയം കേരളത്തിന്റെ കാമ്പസുകളിലും പടർന്നുപിടിക്കുമ്പോൾ സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ വഴിയിൽ എസ്.എഫ്.ഐ സഞ്ചരിക്കുന്നത് അംഗീകരിക്കാൻ കഴിയില്‌ളെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ കാതൽ. എന്നാൽ ഈ വൈവിധ്യത്തെ അംഗീകരിക്കാൻ എസ്.എഫ്.ഐ കൂട്ടാക്കുന്നില്ല. വൈവിധ്യത്തെ തകർക്കാനാണ് ആർ.എസ്.എസും ശ്രമിക്കുന്നത്. മടപ്പള്ളിയിലെ പുതിയ തലമുറ ഈ ഗുണ്ടായിസത്തെ പൊറുത്തുതരില്ല. അവർ ജനാധിപത്യത്തിന് വഴിതെളിക്കുകയാണ്്. എസ്.എഫ്.ഐയിൽ കാണുന്നത് ഭീകര ഫാഷിസ്റ്റ് പ്രവണതയാണ്. എസ്.എഫ്.ഐയുടെ ചരിത്രത്തിൽതന്നെ ഇടിമുറികൾ ധാരാളമുണ്ട്. പേശി ബലവും ഇടിമുറികളുംകൊണ്ട് വ്യത്യസ്തതകളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണ്.  അദ്ധ്യാപകരും പൊലീസും എസ്.എഫ്.ഐയുടെ ചട്ടുകമായി മാറുകയാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP