Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൾക്ക് വയ്യാതായതോടെ ആശുപത്രിയിൽ പോയതാണ്; ഞാൻ ഉദ്ഘാടനത്തിൽ നിന്ന് മുങ്ങിയതല്ല; സമരക്കാരെ അറിയിക്കാൻ കഴിഞ്ഞില്ല: തന്നെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത കേട്ട് ഞെട്ടി അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലചെയ്ത മധുവിന്റെ മാതാവ് മല്ലി; 'ചലോ വരാപ്പുഴ' മാർച്ച് അട്ടിമറിക്കാൻ സിപിഎം ശ്രമമെന്ന വാദത്തിലുറച്ച് ബിജെപിയും

മകൾക്ക് വയ്യാതായതോടെ ആശുപത്രിയിൽ പോയതാണ്; ഞാൻ ഉദ്ഘാടനത്തിൽ നിന്ന് മുങ്ങിയതല്ല; സമരക്കാരെ അറിയിക്കാൻ കഴിഞ്ഞില്ല: തന്നെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത കേട്ട് ഞെട്ടി അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലചെയ്ത മധുവിന്റെ മാതാവ് മല്ലി; 'ചലോ വരാപ്പുഴ' മാർച്ച് അട്ടിമറിക്കാൻ സിപിഎം ശ്രമമെന്ന വാദത്തിലുറച്ച് ബിജെപിയും

പ്രകാശ് ചന്ദ്രശേഖർ

അട്ടപ്പാടി: മകൾക്ക് വയ്യാതായപ്പോൾ വേറൊന്നും ആലോചിക്കാതെ ആശുപത്രിയിൽ പോയതാണെന്നും സമരക്കാരെ അക്കാര്യം അറിയിക്കാൻ കഴിഞ്ഞില്ലെന്നും അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലചെയ്ത മധുവിന്റെ അമ്മ മല്ലി. വരാപ്പുഴയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന മാർച്ചിന്റെ ഉദ്ഘാടകയായി നിശ്ചയിച്ച മല്ലിയെ കാണാതായതിനെ ചൊല്ലി വിവാദം നടക്കുന്നതിനിടെയാണ് മല്ലിയുടെ പ്രതികരണം.

മകൾക്ക് വയ്യെന്ന് പറഞ്ഞപ്പോൾ മറ്റൊന്നുമാലോചില്ല. പുലർച്ചെ തന്നെ വേഷം മാറി കോട്ടത്തറയിലെ ആശുപത്രിയിലേയ്ക്ക് യാത്രയായി. സമരക്കാരെ അറിയിക്കാനും കഴിഞ്ഞില്ല. തന്നെ 'തട്ടിക്കൊണ്ടുപോയി' എന്ന വാർത്ത പ്രചരിക്കുന്നതായി കേട്ടപ്പോൾ മല്ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കൊലപാതകം സിബിഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി സംഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ മാർച്ചിന്റെ ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത് മല്ലിയെയായിരുന്നു.

'ചലോ വരാപ്പുഴ' എന്ന മുദ്രാവാക്യവുമായി ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനാണ് മാർച്ച് നയിക്കുന്നത്. ഇന്നലെ വീട്ടിലെത്തി മല്ലിയുമായി രാവിലത്തെ ഉദ്ഘാടന കാര്യം ഒന്നുകൂടി ഉറപ്പുവരുത്തുകയും ചെയ്തിരുന്നതായി ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ ഇന്ന് രാവിലെ മാർച്ച് ഉദ്ഘാടനത്തിന് അന്വേഷിച്ചപ്പോൾ മല്ലി ഉണ്ടായിരുന്നില്ല. ഇതോടെ സംഭവം വിവാദമായി.

ബിജെപിയുടെ മാർച്ച് അട്ടിമറിക്കാൻ സിപിഎം നടത്തിയ കളിയാണ് ഇതെന്ന ആരോപണവും ശക്തമായി. എന്നാൽ താൻ സമരക്കാരെ വഞ്ചിച്ചതല്ലെന്നും ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ആണ് മല്ലി പ്രതികരിച്ചിട്ടുള്ളത്. മകൾക്ക് സുഖമില്ലാതായതോടെ അവരേയും കൊണ്ട് ആശുപത്രിയിൽ പോയതായിരുന്നു മല്ലിയെന്നാണ് ലഭിക്കുന്ന വിവരം. മല്ലിയുടെ ഇന്നു രാവിലത്തെ അപ്രതീക്ഷിത തീരോധാനത്തിന്റെ പിന്നാമ്പുറത്തേക്കുറിച്ച് അന്വേഷിച്ചപ്പോൾ ലഭ്യമായ വിവരം ഇങ്ങിനെയാണ്.

പ്രദേശവുമായി അടുപ്പമുള്ള വനംവകുപ്പ് ജീവനക്കാരിലൊരാളും മറുനാടനുമായി ഈ വിവരം പങ്കിട്ടു. തന്നെ കാണാനില്ലന്ന് പറഞ്ഞ് നാട്ടിലുണ്ടായ പുകിലിനെക്കുറിച്ചറിഞ്ഞ ഇവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്നാണ് അടുപ്പക്കാരുടെ പ്രതികരണം. എന്നാൽ പെട്ടെന്ന് ആശുപത്രിയിൽ പോകേണ്ടിവന്നതിനാൽ ഇക്കാര്യം സമരക്കാരെ അറിയിക്കാൻ പറ്റിയില്ലെന്നാണ് മല്ലി പറയുന്നത്.

രാവിലെ മാർച്ച് ഉദ്ഘാടന ചടങ്ങിലേക്ക് കൂട്ടിക്കൊണ്ടുവരാൻ നേതാക്കൾ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടില്ല. ഇതോടെയാണ് ഇവരുടെ തിരോധാനത്തിന് പിന്നിൽ പിന്നിൽ സിപിഎം അട്ടിമറിയെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. 'ചലോ വരാപ്പുഴ' മാർച്ച് അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ വീട്ടിൽനിന്ന് ആരംഭിക്കുമെന്നും മധുവിന്റെ അമ്മ മല്ലി എ.എൻ. രാധാകൃഷ്ണന് പതാക കൈമാറുമെന്നും ആണ് ബിജെപി. നേതാക്കൾ അറിയിച്ചിരുന്നതാണ്.

കഴിഞ്ഞ ദിവസം രാത്രിയിലും മധുവിന്റെ വീട്ടിലെത്തി ക്രമീകരണങ്ങൾ ബിജെപി നേതാക്കൾ നടത്തിയിരുന്നു. മധുവിന്റെ അമ്മയുമായും സംസാരിച്ചു. എല്ലാം ഉറപ്പിച്ചിട്ട് പോയ ബിജെപിക്കാർ രാവിലെ എത്തിയപ്പോൾ മധുവിന്റെ അമ്മയില്ല. അതിരാവിലെ സിപിഎം നേതാക്കൾ മധുവിന്റെ അമ്മയെ സമ്മർദ്ദത്തിലൂടെ മാറ്റിയെന്നാണ് ഇതോടെ ബിജെപി ആരോപിച്ചത്. ചലോ വരാപ്പുഴ മാർച്ചിനെ സിപിഎം ഭയക്കുന്നതിന് തെളിവാണിതെന്നും അവർ പറയുന്നു. മധുവിന്റെ അമ്മ ഇല്ലാത്തതു കൊണ്ട് മധുവിന്റെ മാതൃ സഹോദരിയെ കൊണ്ട് പതാക കൈമാറിയാണ് പിന്നീട് സമരം ഉദ്ഘാടനം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP