Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറു ചീട്ടുകൾ കൊണ്ട് ചീട്ടുകൊട്ടാരം നെയ്ത് രാഹുൽ.. ഗ്ലാസ്സുകൾ കൊണ്ട് മായാജാലം കാട്ടി ശിൽപയും വിഷ്ണുവും.. കറുത്തതുണി വർണതുണിയാക്കി മാറ്റി ശ്രീലക്ഷ്മിയും രാഹുലും; ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് അവർക്കു സ്വയം തൊഴിൽ നൽകി മജീഷ്യൻ മുതുകാട്; കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലെ മാജിക്കിന് കയ്യടികളോടെ മലയാളികൾ

ആറു ചീട്ടുകൾ കൊണ്ട് ചീട്ടുകൊട്ടാരം നെയ്ത് രാഹുൽ.. ഗ്ലാസ്സുകൾ കൊണ്ട് മായാജാലം കാട്ടി ശിൽപയും വിഷ്ണുവും.. കറുത്തതുണി വർണതുണിയാക്കി മാറ്റി ശ്രീലക്ഷ്മിയും രാഹുലും; ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് അവർക്കു സ്വയം തൊഴിൽ നൽകി മജീഷ്യൻ മുതുകാട്; കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലെ മാജിക്കിന് കയ്യടികളോടെ മലയാളികൾ

തിരുവനന്തപുരം: കൈയിൽ ചീട്ടുകൾ 6 എണ്ണിയെടുത്ത് തുണിക്കടിയിൽ വച്ച്. അതിൽനിന്നും ചീട്ടുകൊട്ടാരം മെനഞ്ഞെടുക്കുന്ന രാഹുൽ.... ഗ്ലാസ്സുകൾ കൊണ്ട് മായാജാലം കാട്ടുന്ന ശിൽപയും വിഷ്ണുവും..വർണകുടകളിലൂടെ വർണപൂക്കൾ ഉണ്ടാക്കുകയും,കറുത്ത തുണി വർണ തുണിയാക്കി മാറ്റുന്ന ശ്രീലക്ഷ്മിയും രാഹുലും. കാണികളുടെ ഇടയിൽ നിന്നും കയ്യടി വാങ്ങി തിരിച്ചു പോകുമ്പോൾ ഈ കുട്ടികൾക്ക് എന്തോ പ്രത്യേകതയുണ്ടെന്നു തോന്നി.

ഭിന്ന ശേഷിയുള്ള കുട്ടികൾ കേരളത്തിൽ ധാരാളമുണ്ട്. ഓട്ടിസം ബാധിച്ചവരും, ഡിപ്രഷൻ ബാധിച്ചവരും, അംഗവൈകല്യങ്ങളുള്ളവരും.. അങ്ങനെ നിരവധി... ഇവരിൽ പലരും കേരള സർക്കാരിന്റെ കണക്കിൽപ്പെടാത്തവരുമാണ്.. അവർക്ക് സാധാരണ കുട്ടികളെ പോലെ വേണ്ടത്ര പരിഗണനയോ, അവകാശങ്ങളോ നൽകാറുണ്ടോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. നിരവധി പദ്ധതികളും സഹായങ്ങളും ഗവണ്മെന്റ് നൽകുന്നുണ്ടെങ്കിലും ഇതു ഫലപ്രദമായ രീതിയിൽ അവർക്കു ലഭിക്കാറില്ല. എന്തുകൊണ്ടെന്നാൽ അവർ കഴിവില്ലാത്തവരാണ് അല്ലെങ്കിൽ അവരെക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്ന വിശ്വാസമാണ് അധികാരികളിൽ.

എന്നാൽ ഇത് തിരുത്തി കുറിക്കുകയാണ് ഇന്ത്യയിലെ തന്നെ പ്രഗത്ഭനായ മാന്ത്രികൻ ഗോപിനാഥ് മുതുകാട്. 45 വർഷത്തോളമായി താൻ മാജിക് രംഗത്ത് പ്രവർത്തിക്കുന്നു ജീവിതത്തിൽ ഇത്രയും പുണ്യമായ ഒരു കാര്യം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് പറഞ്ഞാൽ തീരാത്ത സന്തോഷമാണുള്ളത്. അദ്ദേഹത്തിന്റെ സ്ഥാപനമായ കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഇന്ദ്രജാലം പഠിപ്പിച്ച് അവർക്കു സ്വയം തൊഴിൽ നൽകിയാണ് മുതുകാട് മാജിക് കാട്ടിയിരിക്കുന്നത്. ഒരുവർഷത്തിനു മുൻപാണ് അദ്ദേഹത്തിനു ഇങ്ങനെ ഒരു ചിന്ത വന്നത്. ആസമയം തന്നെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുമായി സംസാരിച്ചു. അതിനു ശേഷമാണ് തന്റെ ചിന്ത യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്.

അങ്ങനെയാണ് ഭിന്ന ശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്‌കൂളിൽ മുതുകാടും സഹപ്രവർത്തകരും എത്തിയത്. അവിടെയുള്ള വിദ്യാർത്ഥികളോടു സംസാരിക്കുകയും ചെറിയ പ്രവർത്തനങ്ങളിലൂടെ അവരുടെ സർഗശേഷി പരീക്ഷിക്കുകയും ചെയ്ത് 23 പേരെയാണ് തെരഞ്ഞെടുത്തത്. ഈ കുട്ടികളെ പൂജപ്പുര മാജിക് അക്കാഡമിയിൽ നിന്നും 5മാസം കൊണ്ട്്് ഇന്ദ്രജാലം പഠിപ്പിച്ചു. അതിൽ നിന്നും തിരഞ്ഞെടുത്ത പ്രഗത്ഭരായ അഞ്ചു കുട്ടികളെയാണ് അദ്ദേഹത്തിന്റെ സ്ഥാപനമായ മാജിക് പ്ലാനറ്റിൽ, ഷോ നടത്തുവാൻ തെരഞ്ഞെടുത്തത്.

എംപവർ എന്ന് പേരുള്ള പ്രത്യേകം നിർമ്മിച്ച സ്റ്റുഡിയോയിലാണ് ഷോ നടക്കുന്നത്. ചീട്ടുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന രാഹുലും, പൂക്കൾ കൊണ്ട് മായാജാലം കാട്ടുന്ന ശ്രീലക്ഷ്മിയും, വിഷ്ണുവും ഷോയുടെ മുത്തുകളാണ്. മൂവരും തിരുവനന്തപുരം സ്വദേശികളും വഴുതക്കാട് ഭിന്ന ശേഷി കുട്ടികൾ പഠിക്കുന്ന റോട്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളുമാണ്. ഇന്ദ്രജാലത്തിലെ ഷോയിലെ മറ്റു പ്രധാനികളായ ശിൽപയും, രാഹുൽ ആർ ഉം പാങ്ങാപ്പാറ എസ്‌ഐഎം സി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. നിറഞ്ഞ കയ്യടിയാണ് ഇവരുടെ മായാജാലങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് കിട്ടുന്നത്.

ഒരു ദിവസം മൂന്ന് ഷോയാണ് നടക്കുന്നത്. രാവിലെ 10;15 നു തുടങ്ങുന്ന ഷോ 45 മിന്റ് ആണ് ദൈർഖ്യമുണ്ട്.സ്‌കൂളിൽ നിന്ന് വരുന്ന കുട്ടികളും,അവരുടെ മാതാപിതാക്കളും ടീച്ചർമാരും, മാണ് ദിവസേനയുള്ള സന്ദർശകർ.മികച്ചതാണ് ഇവരുടെ പ്രതികരണവും.

മലപ്പുറം സ്വദേശിയായ ഷിഹാബുദീൻ ആണ് ഷോയുടെ താരവും അവതാരകനും. ജനിച്ചപ്പോൾ തന്നെ രണ്ടു കാലുകളും കയ്യും നഷ്ടപെട്ട ശിഹാബുദ്ധീൻ ടിവി ഷോകളിൽ പരിചിതനാണ്. ബിഎ.എം.ഐ.സി മലപ്പുറം കോളേജിൽ പൂർത്തിയാക്കിയ ശേഷം, എംഎ കോഴിക്കോട് സർവകലാശാലയിലും പൂർത്തീകരിച്ചു, പഠനത്തിലും മിടുക്കു തെളിയിച്ച ചെറുപ്പക്കാരനാണ് ഷിഹാബുദ്ധീൻ. കൈമുട്ടിൽ ഡ്രംസിന്റെ സ്റ്റിക്കുകൾ കെട്ടിവച്ച് ഷിഹാബുദ്ധീൻ ഡ്രംസ് വായിക്കുന്നത് അത്ഭുത കാഴ്ചയാണ്.

മാസ ശമ്പളവും ഈ കുട്ടികൾക്ക് നൽകിക്കൊണ്ടാണ് മാജിക് ഷോ നടത്തുന്നത്. പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെയാണ് ഒരു കുട്ടികൾക്ക് ശമ്പളമായി നൽകുന്നത്. ഇത് കൂടാതെ ഭക്ഷണവും യാത്ര സൗകര്യങ്ങളും എല്ലാം തന്നെ ഇവിടെ ഇവർക്ക് ഒരുക്കിയിട്ടുണ്ട്. ഇവരുടെ പഠനത്തെ ബാധിക്കാതെയാണ് മാജിക് പരിശീലനവും മുമ്പോട്ട് കൊണ്ടു പോകുന്നത്. അത് മാത്രമല്ല ഇപ്പോൾ അവരെ ഒരു പഠനം നടത്തുകകൂടി ചെയ്യുകയാണ് ഒരു വർഷം കൊണ്ട് അവരുടെ മാനസിക നിലയിലോ, ബുദ്ധിയിലോ ഒരു മാറ്റം കണ്ടെത്തിയാൽ അത് ഒരു ചരിത്രമായി തീരുകയും , മാജിക് തെറാപ്പി എന്ന പേരിൽ അറിയപ്പെടുകയും ചെയ്യും. അതിനു മുഖ്യ മന്ത്രി അടക്കമുള്ള അധികാരികൾ സഹകരിക്കാൻ തയ്യാറാണെന്നും മുതുകാട് പറയുന്നു. മാത്രമല്ല ഇനിയും ഇത്തരത്തിലുള്ള ഒരുപാട് കുഞ്ഞുങ്ങളെ ഇതിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഭിന്നശേഷിക്കാർ എന്ന രീതിയിൽ സമൂഹം ഈ കുട്ടികളെ മാറ്റി നിർത്തുമ്പോൾ ഇന്ദ്ര ജാലത്തിൽ അത്ഭുത വിദ്യകൾ കാണിക്കുന്ന അഞ്ചു മിടുക്കരായ കുട്ടികളെയാണ് ഇവിടെ കാണാൻ കഴിയുന്നത്. തനിക്കു ജീവിതത്തിൽ ചെയ്യാൻ കഴിഞ്ഞ ഏറ്റവും വലിയ കാര്യമാണിതെന്നു മുതുകാട് പറയുന്നു. ഈ ഇന്ദ്രജാലത്തിന്റെ ആദ്യ ഷോയിൽ ഉദ്ഘാടകനായി എത്തിയത് മുൻ ഇന്ത്യൻ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരിയാണ്.ആദ്യ ഷോയിൽ മന്ത്രിമാരും, കേന്ദ്ര മന്ത്രിമാരുമടക്കം നിറഞ്ഞ വേദിയിൽ ഒരു തെറ്റുപോലും കാണിക്കാതെ 5 മാസത്തെ പരിശീലനം കൊണ്ട് തന്റെ കുട്ടികൾ കാണിച്ച മായാജാലം കണ്ട് ഷോയുടെ അവസാനം വരെ തന്റെ കണ്ണിൽ നിന്നും നിലയ്ക്കാത്ത കണ്ണീർ വന്നതും അദ്ദേഹം സന്തോഷത്തോടെ  മുതുകാട് പറയുന്നു. 

തങ്ങളുടെ കുട്ടികളും മറ്റു കുട്ടികളെ പോലെയാണ് അവർക്കും കഴിവുണ്ട് എന്ന ദൃഢ നിശ്ചയത്തോടെയാണ് അവരുടെ മാതാപിതാക്കളും ഇപ്പോൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്. ഒരുവർഷത്തോളം പരിശീലനം നൽകി തങ്ങളുടെ കുട്ടികളെ സ്വയം പര്യാപ്തതയിലെത്തിച്ച ഗോപിനാഥ് സാറിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും മാതാപിതാക്കളും പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ വീടിനു പുറത്തിറക്കാതെ അടച്ചിടുന്ന മാതാപിതാക്കൾക്കു തിരിച്ചറിവ് നൽകുവാനുള്ള അവസരം കൂടിയാണിത്. ഓരോരുത്തർക്കുമുണ്ട് കഴിവുകൾ.. അവരുടെ കഴിവിനെ കണ്ടുപിടിച്ച് അവരെ പരിപോഷിപ്പിക്കുക... ഇനിയും കുട്ടികളെ ഇവിടെ എത്തിക്കണം. അതിനു വേണ്ടതെല്ലാം ചെയ്യുമെന്നും മുതുകാട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP