1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
16
Saturday

വടക്കൻ മലബാറിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഢാലോചനാ കേന്ദ്രമായി മാഹി; കൊലയ്ക്കു ശേഷം സുരക്ഷിതമായി കഴിയുന്നതും ഇവിടെ തന്നെ; കേരള പൊലീസ് എത്തിനോക്കില്ല; സിപിഐ(എം)- ആർഎസ്എസ് ക്രിമിനലുകൾ മാഹിയിൽ ഭായി ഭായിയായി കഴിയുന്നു; മദ്യത്തിന്റെ ലഭ്യതയിൽ അടിച്ചങ്ങു പൂസാകാനും എളുപ്പം

December 01, 2016 | 01:09 PM | Permalinkരഞ്ജിത് ബാബു

മാഹി : മദ്യപാനികളുടെ പറുദീസയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മയ്യഴി ക്രിമിനലുകളുടെ വിഹാരരംഗമായി മാറുകയാണ്. ടി.പി. ചന്ദ്രശേഖരൻ വധ ഗൂഢാലോചന ഉൾപ്പെടെ നിരവധി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത് മാഹിയിൽ വച്ചാണ്. കേരള പൊലീസിനെ ഭയപ്പെടാതെ മാഹിയിൽ വച്ച് ഏതുവ്യക്തിയേയും കൊല്ലാനോ അക്രമിക്കാനോ ഉള്ള ആസൂത്രണം ഇപ്പോഴും നടക്കുന്നുണ്ട്. മദ്യപാനത്തിന്റേയും ലഹരിയുടേയും മറപറ്റി കേരളത്തിലെ ക്രിമിനലുകൾ ഇവിടെ സ്വൈര്യവിഹാരം നടത്തുകയാണ്.

കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ ഇടയിൽ കിടക്കുന്ന ഈ ഒമ്പത് ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ബാറുകളാണ് ആരേയും ഭയമില്ലാതെ ക്രിമിനലുകളുടെ ഒളിത്താവളം. സിപിഐ.(എം.) യുടെയും ആർ.എസ്. എസ്.- ബിജെപി. കക്ഷികളുടേയും ഒളിത്താവളമായി മാറിയ മാഹിയിൽ വച്ച് ഇവർ പരസ്പരം പോരാടാറില്ല. രാഷ്ട്രീയ അക്രമങ്ങളിൽ വലിയ പങ്കൊന്നുമില്ലാത്ത മാഹിക്കാർക്ക് ഇത്തരം കാര്യങ്ങളൊന്നും അറിയാത്തതിനാൽ ക്രിമിനലുകൾക്ക് തങ്ങാനും വിഹരിക്കാനും യാതൊരു തടസ്സവുമില്ല.

കണ്ണൂർ ജില്ലയിലോ കോഴിക്കോട് ജില്ലയിലോ ഏതൊരു രാഷ്ട്രീയ അക്രമം നടന്നാലും കുറ്റവാളികൾ ഓടിയെത്തുന്നത് മാഹിയിലാണ്. നാല്പതിനായിരം ജനസംഖ്യയുള്ള മാഹിയിൽ പതിനായിരത്തിലേറെ പേരാണ് ദിനം പ്രതി എത്തുന്നത്. മാഹി മദ്യം തേടി അന്യസംസ്ഥാന തൊഴിലാളികൾ കൂടി എത്താൻ തുടങ്ങിയതോടെ ക്രമിനലുകളെ തിരിച്ചറിയാനും വയ്യാതായിരിക്കയാണ്. മാഹിയുടെ റവന്യൂ വരുമാനത്തിൽ മദ്യത്തിന് നിർണ്ണായക പങ്കുള്ളതിനാൽ അവിടെ വന്നു പോകുന്നവരെക്കുറിച്ച് യാതൊരു അന്വേഷണം നടക്കാറില്ല. അതുകൊണ്ടു തന്നെ വടക്കൻ കേരളത്തിലെ ക്രമിനിലുകളുടെ ഒളിത്താവളമായി ഇവിടം മാറിയിരിക്കയാണ്. മാഹിയുടെ കിഴക്കൻ മേഖലകളായ പന്തക്കൽ, ചൊക്ലി ഭാഗങ്ങളാണ് ക്രിമിനലുകൾ തിരഞ്ഞെടുത്തിട്ടുള്ളത്. ഉയരം കുറഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ബാറുകളിലാണ് ഗൂഢാലോചനകൾ അരങ്ങേറുന്നത്.

മയ്യഴി വാസികൾ പുറത്തുനിന്നു വരുന്നവരെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നത്. അതുകൊണ്ടു തന്നെ അന്യദേശത്തുനിന്ന് ആരു വന്ന് എന്തു പ്രവർത്തിച്ചാലും മാഹിക്കാർ പ്രതികരിക്കാറില്ല. കാരണം അവർ എല്ലാവരേയും ലഹരിക്കടിമകളായാണ് കാണുന്നത്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ എതിരാളികളെ അക്രമിക്കാനുള്ള ആസൂത്രണം മുഴുവൻ അരങ്ങേറുന്നത് മാഹിയിൽ വച്ചാണ്. കേരളാ പൊലീസിന് നേരിട്ടു കടന്നു ചെന്ന് പ്രതികളെ പിടികൂടാനാവാത്തതാണ് ക്രിമിനലുകൾ മാഹിയിൽ കേന്ദ്രീകരിക്കാൻ ഒരു കാരണം. രാഷ്ട്രീയ എതിരാളികൾ തമ്മിൽ പരസ്പരം കണ്ടാലും മാഹിയിൽ വച്ച് അവർ അന്യോന്യം ഏറ്റുമുട്ടാറില്ല. കാരണം മാഹി പൊലീസ് അറസ്റ്റ് ചെയ്താൽ കേസ് ഇവിടെ വച്ച് അവസാനിക്കുന്നില്ല. അവർ പ്രതികളെ പോണ്ടിച്ചേരിയിലെ കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുക.

മാഹിയിൽ വച്ച് പൊലീസ് പിടികൂടിയാൽ ഒടുവിൽ ചെന്നൈ ജയിലിലാണ് അടക്കപ്പെടുക. പോണ്ടിച്ചേരിയിൽ നിന്ന് ജാമ്യം കിട്ടുന്നതും എളുപ്പമല്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയ ക്രിമിനലുകൾ ഏത് പക്ഷക്കാരായാലും മാഹിയിൽ വച്ച് ഏറ്റുമുട്ടാറില്ല. പരസ്പരരക്ഷക്ക് പരസ്പര ധാരണ. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ ക്രിമിനലുകൾക്ക് ഇക്കാര്യം വ്യക്തമായി അറിയാം. പാനൂർ, കൂത്തുപറമ്പ് മേഖലയിലെ എഴുപതിലേറെ രാഷ്ട്രീയ ക്രിമിനലുകൾ മാഹിയിൽ പതിവായി എത്താറുണ്ട്.

കോഴിക്കോട് ജില്ലയിലെ വടകര മേഖലയിലുള്ള ക്രിമിനലുകളും മാഹിയിലാണ് കഴിയുന്നത്. എന്നാൽ ഇപ്പോൾ നാരായണ സ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ പോണ്ടിച്ചേരിയിലെ ക്രിമിനലുകളെ നിലക്കു നിർത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അവിടെ ഫലം കണ്ടു തുടങ്ങി. കേരളത്തിലെ ക്രിമിനലുകളെക്കൊണ്ട് മാഹി നിറയുമ്പോൾ അതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവും ഉയർന്നുവരുന്നുണ്ട്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്തുകൊണ്ട് സ്ത്രീകൾ ഇസ്ലാമിക് റിപ്പബ്‌ളിക്കിനെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു? ഇത് സ്വാതന്ത്ര്യം കുളിപ്പുരക്ക് അകത്തുമാത്രം ഒതുങ്ങുന്ന കുറേ സ്ത്രീകളുടെ കഥ; ഇസ്ലാമിലെ സ്ത്രീയുടെ അവസ്ഥയെ പറ്റി സംവാദങ്ങൾ നടത്തുന്നവർ നിർബന്ധമായും ഈ ചിത്രം കാണണം: ഐ എഫ് എഫ് കെയെ പിടിച്ചുകുലുക്കി നിരോധിത അൾജീരിയൻ ചിത്രം
മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്
കഥയുണ്ടെന്നും കേൾക്കണമെന്നും പറഞ്ഞെത്തിയത് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ; വീടുമാറുന്ന തിരക്കിലും സ്ഥലം പരിചയമില്ലെന്ന് പറഞ്ഞപ്പോൾ വാഹനം ഏർപ്പാടാക്കി; പിന്നെ അഭിനയിക്കാൻ സഹായിക്കണമെന്ന ആവശ്യമെത്തി; അതു കഴിഞ്ഞ് കല്ല്യാണം കഴിച്ചേ മതിയാകൂവെന്ന ഭീഷണിയും; കേസിൽ കുടുക്കാതിരിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത് 25 ലക്ഷം; പരാതി മാത്രം പോര തെളിവും വേണമെന്ന് നിർദ്ദേശം; ഉണ്ണി മുകുന്ദന്റെ പീഡന പരാതിയിൽ കരുതലോടെ നീങ്ങാൻ പൊലീസ്
മാണി സ്വയം തീരുമാനിക്കട്ടേയെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി കൈയൊഴിഞ്ഞു; പിണറായിയും കോടിയേരിയും ഒരുപോലെ വാദിച്ചെങ്കിലും മുഖം തിരിച്ച് കേന്ദ്ര നേതൃത്വം; മഹാസമ്മേളനം വഴി കരുത്തറിയിച്ചെങ്കിലും മാണിയുടെ മുന്നണി പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുന്നു; കേരളാ കോൺഗ്രസ് ഏത് മുന്നണിക്കൊപ്പമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
വീടു നിറയെ നൂറു രൂപയുടെ കള്ളനോട്ടുകൾ; വ്യാജ ലോട്ടറിയുണ്ടാക്കി സമ്മാനവും തട്ടിയെടുത്തു; മീഡിയാവൺ ടിവിയുടെ കൃത്രിമ ഐഡന്റിറ്റീകാർഡുപയോഗിച്ചും തട്ടിപ്പ്; പുതിയറയിലെ വാടക വീട്ടിൽ നിറയെ അധോലോക ഇടപാടുകളുടെ തെളിവുകൾ; ഓർക്കാട്ടേരിയിൽ നിന്ന് ഒളിച്ചോടിയ 32കാരിയേയും കൊച്ചു മുതലാളിയേയും അഴിക്കുള്ളിൽ തളയ്ക്കാൻ തെളിവുകിട്ടിയ ആവേശത്തിൽ പൊലീസ്; ഹേബിയസ് കോർപസിൽ തീർപ്പായാലും കാമുകനും കാമുകിക്കും മോചനമില്ല
പണമുണ്ടാക്കാൻ മൊബൈൽ അനുബന്ധ ഉപകരണങ്ങളുടെ ഓൺലൈൺ ഇടപാട് നടത്തി ഓർക്കാട്ടേരിക്കാരൻ; ആരെങ്കിലും തിരക്കിയെത്തുന്നോ എന്ന് അറിയാൻ വീട്ടിൽ സിസിടിവി സംവിധാനം; പിടിക്കുമെന്ന് ഉറപ്പായപ്പോൾ ബൈക്കിൽ രക്ഷപ്പെടാനും ശ്രമം; പ്രണയം മൂത്ത് 32കാരിയുമായി മുങ്ങിയ കൊച്ചു മുതലാളിയെ പൊക്കിയത് കെണിയൊരുക്കി; കുവൈറ്റിലുള്ള ഭർത്താവിനേയും ഏഴ് വയസ്സുള്ള മകളേയും ഉപേക്ഷിച്ചുള്ള പ്രവീണയുടെ ഒളിച്ചോട്ടത്തിൽ ക്ലൈമാക്‌സ് ഇങ്ങനെ
കൂട്ടുകാരൻ എടുത്ത വീഡിയോ സത്യം പറഞ്ഞു! ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയും; ഉപയോഗം കഴിഞ്ഞാൽ രഹസ്യ ഭാഗത്ത് മുറിവേൽപ്പിച്ച് ആനന്ദിക്കുമെന്ന രണ്ടാം ഭാര്യയുടെ മൊഴിയും നിർണ്ണായകമായി; 20 വയസുള്ള മകന്റെ അമ്മയായ 38കാരിയെ കെട്ടിയത് 17-ാം വയസ്സിൽ; കാഴ്ചയിലെ നിഷ്‌കളങ്കത അമീറുൾ ഇസ്ലാമിന്റെ പ്രവൃത്തിയിൽ ഇല്ല; ജിഷാ കേസ് പ്രതിയുടെ വൈകൃത മനസ്സ് ഇങ്ങനെ
നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?
ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമയായ 23കാരന്റേയും സ്റ്റാഫായ വീട്ടമ്മയുടേയും തിരോധാനത്തിന് തുമ്പുണ്ടാക്കി പൊലീസ്; ഏറെക്കാലം നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇരുവരേയും കോഴിക്കോട്ടെ വാടക വീട്ടിൽ നിന്ന് പൊക്കി; അംജാദിനെ കാണാതായി രണ്ടുമാസം കഴിഞ്ഞ് 32കാരിയായ പ്രവീണയും പോയതെങ്ങോട്ടെന്ന നാട്ടുകാരുടെ ആശങ്കയും തീരുന്നു
കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു; ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം; ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാൻ വിവാഹം കഴിക്കാം; പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ട്; ദിലീപ് ശിക്ഷപ്പെട്ടാൽ ആത്മഹത്യയും: സലിം ഇന്ത്യയ്ക്ക് പറയാനുള്ളത്
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
നളന്ദയിലെ സരസ്വതിയെ ഷെറിൻ മാത്യൂസാക്കിയത് അമേരിക്കയിലെ ആനുകൂല്യം തട്ടാൻ; ഭിന്നശേഷിക്കാരിയുടെ അച്ഛനും അമ്മയുമായി കൊച്ചിക്കാർ മാറിയത് ബോധപൂർവ്വം; ഒരു കുട്ടിയുണ്ടായിട്ടും മൂന്നു വയസ്സുകാരിയെ മകളാക്കിയതിന്റെ രഹസ്യം അറിഞ്ഞ് ഞെട്ടി അമേരിക്കൻ മലയാളികൾ; വെസ്ലിക്കും സിനിക്കുമെതിരെ കൊലക്കുറ്റം ചുമത്താനുറച്ച് അന്വേഷണ സംഘം; ഹൂസ്റ്റണിലെ മൂന്നുവയസ്സുകാരിയോട് വളർത്തച്ഛനും വളർത്തമ്മയും കാട്ടിയതുകൊടുംക്രൂതയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം