1 usd = 73.66 inr 1 gbp = 95.52 inr 1 eur = 84.46 inr 1 aed = 20.05 inr 1 sar = 19.63 inr 1 kwd = 242.80 inr

Oct / 2018
23
Tuesday

മുസ്ലിം പെൺകുട്ടികൾക്കു ചേർന്നതല്ല ഭാരദ്വഹനമെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തിയവർപോലും വാരിപ്പുണർന്ന് അഭിനന്ദിച്ചു; ദന്തഡോക്ടറായ ശേഷം തമാശയ്ക്ക് ജിമ്മിൽ ചേർന്നത് ജീവിതം മാറ്റിമറിച്ചു; ഇല്ലായ്മകളോട് പോരാടി ഇന്ത്യയുടെ അഭിമാനമായി ഡോ. മജ്‌സിയ ബാനുവെന്ന വടകരക്കാരി ഉരുക്കുവനിത

May 12, 2017 | 02:13 PM IST | Permalinkമുസ്ലിം പെൺകുട്ടികൾക്കു ചേർന്നതല്ല ഭാരദ്വഹനമെന്നു പറഞ്ഞു നിരുത്സാഹപ്പെടുത്തിയവർപോലും വാരിപ്പുണർന്ന് അഭിനന്ദിച്ചു; ദന്തഡോക്ടറായ ശേഷം തമാശയ്ക്ക് ജിമ്മിൽ ചേർന്നത് ജീവിതം മാറ്റിമറിച്ചു; ഇല്ലായ്മകളോട് പോരാടി ഇന്ത്യയുടെ അഭിമാനമായി ഡോ. മജ്‌സിയ ബാനുവെന്ന വടകരക്കാരി ഉരുക്കുവനിത

അർജുൻ സി വനജ്‌

വടകര : ഇല്ലായ്മകളിൽ നിന്ന് വെറും പത്ത് മാസത്തെ പ്രയത്‌നം കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് വടകരയിലെ മജ്‌സിയ ബാനു എന്ന മുസ്ലിം പെൺകൊടി. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസെസ് ആൻഡ് ഹോസ്പിറ്റലിൽ നിന്ന് ബിഡിഎസ് പൂർത്തിയാക്കിയതിന് ശേഷം ഒരു രസത്തിന് വേണ്ടി കോഴിക്കോട്ടെ ജിമ്മിൽ ചേർന്നതോടെയാണ് ഈ 23 കാരിയായ നാട്ടിൻപുറത്തുകാരിയുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ടത്. മജ്‌സിയേക്കാൾ വെറും 2.5 കിലോ ഗ്രാം വെയ്റ്റ് എടുത്താണ് ഫിലിപ്പൈൻ സ്വദേശി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്. വ്യാഴാഴ്ച ജന്മനാടായ ഓർക്കാട്ടേരിയിൽ തിരിച്ചെത്തിയ കേരളത്തിന്റെ സ്‌ട്രോങ് ഗേളിന് ഏറാമല ഗ്രാമപഞ്ചായത്ത് പൗര സ്വീകരണം നൽകി. മുസ്ലിം മതത്തിന് ചേർന്നതല്ല ഈ ഭാരം പൊന്തിക്കൽ എന്ന് പറഞ്ഞ് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ബന്ധുക്കൾ വരെ തന്നെ വാരിപ്പുണർന്നതിന്റെ സന്തോഷത്തിലാണ് മജ്‌സിയ ഇപ്പോൾ.

ചെറുപ്പത്തിലേ സ്‌പോഴ്‌സിൽ താൽപര്യമുള്ള കുട്ടിയായിരുന്നു മജ്‌സിയ. സ്‌കൂളിലെ കായികമേളയ്ക്ക് ചേരും. ചേരുന്ന വിഷയങ്ങളിലൊക്കേയും സമ്മാനവും ഉറപ്പിക്കും. അങ്ങനെയാണ് 2009 ൽ ഹഡിൽസ് സീനിയർ വിഭാഗത്തിൽ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സിൽവർ മെഡൽ നേടുന്നത്. 2010 ൽ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസെസ് ആൻഡ് ഹോസ്പിറ്റലിൽ ബി.ഡി.എസിന് ചേർന്നു. പഠിക്കുന്നത് ബിഡിഎസ് ആണെങ്കിലും ശ്രദ്ധമുഴുവനും കായികരംഗത്തിലായിരുന്നു. പഠനകാലത്ത് കോളേജിലും നാട്ടിലെ ക്ലബ്ബുകളിലും കായിക മേളകളിലെ സ്റ്റാറായി. പഠനം പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് ഉമ്മയുടെ കെയർഓഫിൽ ഉപ്പയെ സോപ്പടിച്ച് ജിമ്മിൽ ചേർന്നാലോ എന്ന ചിന്ത ഉദിച്ചത്. മാസം മുന്നൂറ് രൂപയും പിന്നെ വടകരയിൽ നിന്ന് കോഴിക്കോട് വരെയുള്ള ട്രെയിൻ ടിക്കറ്റും മാത്രമല്ലേ ചെലവാകുകയുള്ളൂവെന്ന് കരുതിയപ്പോൾ, കഷ്ടപ്പാടിന് ഇടയിലും ഉപ്പസമ്മതിച്ചു.

പെൺകുട്ടികൾക്കും പരിശീലനം നൽകുന്ന ജിമ്മുകളെക്കുറിച്ച് കൂട്ടുകാരോട് തിരക്കി. ഒരു ദിവസം ഒറ്റയ്ക്ക് പോയി തളിയിലെ ഗോൾഡസ് മൾട്ടി ജിമ്മിൽ ചേർന്നു. ചേർന്ന സമയത്താണ് രണ്ട് ആഴ്ച കഴിഞ്ഞ് നടക്കുന്ന ജില്ലാ തല പവർ ലിഫ്റ്റിംങ്ങ് ച്യാമ്പ്യൻഷിപ്പിനായി ആറ് പെൺകുട്ടികൾ ഫോമിലാവുന്നത്. കോച്ച് അനിൽ കുമാർ ചോദിച്ചു, 'ഒരു കൈ നോക്കുന്നോ' എന്ന് . തുടക്കക്കാരിയാണെന്നോർത്ത് മടിച്ചു നിൽക്കാതെ, മജ്‌സിയയും പരിശീലനത്തിന് ഇറങ്ങി. ജിമ്മിൽ വെച്ചുള്ള പരിശീലനത്തിനിടെ ഭാരം എടുത്തുയർത്തുന്നതിന് മജ്‌സിയക്കുള്ള കഴിവ് പരിശീലകൻ മനസ്സിലാക്കി. ജില്ലാ തല 52 കിലോ എക്വിപ്പിഡ് പവർ ലിഫ്റ്റിംങിൽ സ്വർണം നേടി മജ്‌സിയ പവർലിഫ്റ്റിംങ് രംഗത്തെ തന്റെ തേരോട്ടം ആരംഭിച്ചു. പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ സംസ്ഥാന തല ചാമ്പ്യൻഷിപ്പ്. കഴിഞ്ഞ ഓഗസ്റ്റിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സ്‌റ്റേറ്റ് ലെവലിൽ മത്സരത്തിൽ പങ്കെടുത്ത പത്ത് പേരിൽ നിന്ന് സ്വർണ്ണ മെഡൽ നേടി. പക്ഷെ, നാഷണൽ മത്സരത്തിൽ സാങ്കേതിക പ്രശ്‌നം കൊണ്ട് പങ്കെടുക്കാൻ സാധിച്ചില്ല.

ഇതോടെ തളരാത്ത മനസ്സുമായി കൂടുതൽ ഫിറ്റ്‌നസിനായി പ്രാക്ടീസ് ചെയ്തു. ഭക്ഷണം നിയന്ത്രിച്ചു. പോഷക ആഹാരങ്ങളും പ്രോട്ടീൻ പൗഡറുകളും കഴിച്ചു. ദിവസവും രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഫിറ്റ്‌നസിനായി ജിമ്മിൽ ചെലവിട്ടു. അതിനിടെ തൃശ്ശൂരിൽ വെച്ച് നടന്ന ഇന്റർ ക്ലബ്ബ് പവർ ലിഫ്റ്റിംങിൽ ഗോൾഡ് മെഡൽ നേടി. അപ്പോഴാണ് അൺ എക്വിപ്പിഡ് ച്യാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. അവിടേയും ഒരു കൈ നോക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജില്ലാ തലത്തിൽ നടന്ന 52 കിലോ അൺ എക്വിപ്പിഡ് ച്യാമ്പ്യൻഷിപ്പിൽ ഫസ്റ്റടിച്ചു. അങ്ങനെ സ്‌ട്രോംങ് വുമൺ ഓഫ് കോഴിക്കോട് ആയി. തുടർന്ന് ഫെബ്രുവരിയിൽ ചേർത്തല വെച്ച് നടന്ന സംസ്ഥാന തല അൺ എക്വിപ്പ്ഡ് ച്യാമ്പ്യൻഷിപ്പിലും 52 കിലോ കാറ്റഗറിയിൽ ഗോൾഡടിച്ച് സ്‌ട്രോങ് വുമൺ ഓഫ് കേരള ആയി. ഇതേത്തുടർന്ന് നാഷണൽ ച്യാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ചു.

അതേസമയത്ത് തന്നെയാണ് സെലക്ഷൻ ട്രയൽസ് ഫോർ ഏഷ്യൻ പവർ ലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പ് കർണ്ണാടകയിലെ ദാവൻഗരെയിൽ വെച്ച് നടന്നത്. സെലക്ഷൻ ട്രയൽസിൽ നിന്ന് എക്വിപ്പിഡ് വിഭാഗത്തിൽ അന്തർദേശീയ തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു. ഇതിനിടെ അൺ എക്വിപ്പിഡ് പവർ ലിഫ്റ്റിൽ ദേശീയ തലത്തിൽ ജമ്മു കാശ്മീരിൽ സിൽവർ മെഡൽ നേടി. പിന്നെ എല്ലാ ശ്രദ്ധയും ഏഷ്യൻ ച്യാമ്പ്യൻഷിപ്പിലേക്കായിരുന്നു. പക്ഷെ നാല് ലക്ഷത്തോളം രൂപ ഇന്തോനേഷ്യയിൽ പോയി മത്സരിച്ച് വരണമെങ്കിൽ ചെലവാകും എന്ന് അറിഞ്ഞപ്പോൾ, അത് ഏറെ വേദനാജനകമായി. എവിടെ നിന്ന് സങ്കടിപ്പിക്കുമെന്ന് അറിയാതെ കാശിനായി ഒറ്റയ്ക്ക് ഓട്ടം തുടങ്ങി.

2012 വരെ സമാന്യംഭേദപ്പെട്ട സാമ്പത്തിക നിലയുള്ള കുടുംബമായിരുന്നു ഇവരുടേത്. പക്ഷെ ഇവരുടെ കുടുംബത്തിൽ വില്ലനായി ഒരു ഒരു ബൈക്ക് ആക്‌സിഡന്റ് കടന്നുവന്നു. അപകടത്തിൽ സഹോദരൻ മുഹമ്മദ് നിസാമുദീന് ഇന്റേണൽ ഓർഗൻസിന് വലിയ പരിക്ക് പറ്റി. മകന്റെ അവസ്ഥ അറിഞ്ഞ് ദുബായിൽ പാർട്ടണർഷിപ്പിൽ കഫ്റ്റീരിയ നടത്തുകയായിരുന്ന ഉപ്പ ലീവെടുത്ത് നാട്ടിൽ വന്നു. വിചാരിച്ച സമയത്ത് തിരികെ പോകാൻ സാധിക്കാത്തതിനാൽ അവിടുത്തെ പണി പോയി. വീട് നിർമ്മിക്കാനായി കരുതിവെച്ചിരുന്നതൊക്കേയും നിസാമിന്റെ ജീവൻ തിരികെ കിട്ടാനായി ചെലവിട്ടു. കൂടാതെ കടവും വാങ്ങി. അതോടെ, ആ കുടുംബം ഇല്ലായ്മകളിലേക്ക് പതിയെ നീങ്ങി. മൂന്ന് വർഷത്തോളം നാട്ടിൽ മറ്റ് പണികൾ ചെയ്ത കല്ലേരി മൊയിലോത്ത് അബ്ദുൽ മജീദ് രണ്ട് വർഷം മുമ്പാണ് വീണ്ടും ഖത്തറിലേക്ക് കഫ്‌റ്റേരിയയിലെ ജോലിക്കായി പറന്നത്. ഇപ്പോൾ കടങ്ങളൊക്കെ തീർത്തുവരുന്നതേയുള്ളൂ. അതിനിടയിൽ ഈ വലിയ തുക ഉപ്പയ്ക്ക് ഒറ്റയ്ക്ക് താങ്ങാനാവില്ലെന്ന് മജ്‌സിയയക്ക് നന്നായി അറിയാം.

പരിശീലനത്തിനായി ചെലവിടേണ്ട സമയത്ത് കാശിനായി അവൾ ഒരു മാസത്തോളം ഓടി നടന്നു. അതിനിടെ മുസ്ലിം കുട്ടികളുടെ ഗെയിം ആണോ എന്ന ചോദ്യവുമായി ബന്ധുക്കളും, നമ്മുക്ക് ചേർന്നത് അല്ല ഇതെന്ന് അവർ വാശിപിടിച്ചു. പക്ഷെ മജ്‌സിയയുടെ ശ്രദ്ധമുഴുവനും പണം ഉണ്ടാകുന്നതിലേക്കായിരുന്നു. പവർ ലിഫ്റ്റിംങ് അസോസിയേഷനിൽ പോകാനായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയും, വൈൽഡ് കാർഡ് എൻട്രി ലഭിക്കുന്നതിന് 50,000 രൂപയും ആദ്യമേ കെട്ടിവെക്കണം. പിന്നെ, എക്വിപ്പിഡ് ഡ്രസ്, പ്രോട്ടീനുകൾ, മറ്റ് ആവശ്യങ്ങൾ അങ്ങനെ പലതും. പക്ഷെ അഞ്ച് നേരം നിസ്‌ക്കരിക്കുന്ന മജ്‌സിയെ പടച്ചോൻ കൈവിട്ടില്ല. നാട്ടിലെ വലിയ ബിൽഡറായ ഊരാളുങ്കൽ സൊസൈറ്റി 1.25 സ്‌പോൺസർ ചെയ്തു. ഒപ്പം രാജസ്ഥാൻ മാർബിൾസ് ഒരു ലക്ഷം രൂപയും, ഓർക്കാട്ടേരി കോ.ഓപ്പറേറ്റീവ് ബാങ്ക് 50,000 രൂപയും സ്‌പോൺസർ ചെയ്തു.

കാലിക്കറ്റ് ഷൊർണ്ണൂർ യാത്രയ്ക്കിടെ പരിചയപ്പെട്ട സുഹൃത്ത് , 50,000 രൂപ അക്കൗണ്ടിൽ ഇട്ടു തന്നു. വിമാന ടിക്കറ്റ് സ്ഥിരമായി വടകരയിൽ ഉള്ള വ്യവസായിയാണ് സ്‌പോൺസർ ചെയ്യുന്നത്. ഇവിടേയും അദ്ദേഹത്തിന്റെ പേര് പറയരുത് എന്ന നിർദ്ദേശം. അങ്ങനെ പലരും സഹായിച്ചു. പക്ഷെ ഇനിയും വേണം കാശ്. അപ്പോൾ, ഉമ്മ കൈയിലെ വളയും കാതിലെ കമ്മലും മാലയും ഊരി കൊടുത്തു. പോയി പണയം വെച്ചിട്ട് ആവശ്യത്തിനുള്ള കാശെടുത്ത് പോയി വിജയിച്ച് വരൂ എന്ന്. മജ്‌സിയയുടെ കണ്ണ് നിറഞ്ഞുപോയി ആ നിമിഷം. പണം തരപ്പെടുത്തിയെങ്കിലും, മത്സരത്തിന്റെ മുമ്പുള്ള രണ്ടാഴ്ചയോളം ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞില്ല. കാരണം എല്ലാത്തിനും ഓടി നടക്കാൻ അവൾക്ക് കൂട്ട് പടച്ചവൻ മാത്രമായിരുന്നു.

മെയ് 2 ന് നടന്ന ഇന്തോനേഷ്യിലെ മത്സരം നല്ല ടൈറ്റായിരുന്നു. മജ്‌സിയ മറുനാടൻ മലയാളിയോട് പറഞ്ഞു. ആദ്യത്തെ ഇന്റെർനാഷ്ണൽ ലെവൽ മത്സരം ആയിരുന്നതുകൊണ്ട് സേഫ് ആയിട്ടാണ് കളിച്ചത്. ആകെ 372.5 കിലോ ഉയർത്തിയാണ് ഫിലിപ്പൈൻ സ്വദേശി ഗോൾഡ് മെഡൽ നേടിയത്. 370 ആയിരുന്നു മജ്‌സിയയുടെ ടോട്ടൽ. വെങ്കലം ഇന്ത്യയുടെ മഹാരാഷ്ട്ര സ്വദേശിക്കായിരുന്നു. ഈ മത്സരത്തിൽ പങ്കെടുത്തതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റർനാഷ്ണൽ ലെവൽ പവർ ലിഫ്റ്റിൽ പങ്കെടുക്കുന്ന ആദ്യ മുസ്ലിം പെൺകുട്ടിയായി മജ്‌സിയ മാറി. വെള്ളി മെഡൽ നേടിയ മജ്‌സിയ പത്താം തിയതിയാണ് ഏറാമല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടിന്റെ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് തിരികെയെത്തിയത്. സ്വീകരണത്തിന് നാടിനൊപ്പം, നേരത്തെ തന്നെ എതിർത്ത എല്ലാ ബന്ധുക്കളും എത്തി എന്നതാണ് മജ്‌സിയയുടെ സന്തോഷം.

ഏഷ്യൻ മത്സരത്തിന് തൊട്ട് മുമ്പ് കോഴിക്കോട്ടെ തന്നെ ജയ മൾട്ടി ജിമ്മിലേക്ക് മജ്‌സിയ മാറി. പഴയ വെയിറ്റ് ലിഫ്റ്ററായ ജയദാസാണ് ഇപ്പോഴത്തെ കോച്ച്. ഇന്റർ നാഷ്ണൽ അൺ എക്വിപ്പിഡ് മത്സരവും, എക്വിപ്പിഡ് വിഭാഗത്തിലെ വിവിധ മത്സരങ്ങളുമാണ്. ഓഗസ്റ്റിൽ ആലപ്പുഴയിൽ വച്ചാണ് ഇത്തവണത്തെ എക്വിപ്പിഡ് നാഷ്ണൽ ചാമ്പ്യൻഷിപ്പ്. ഉമ്മയുടെ കൈയിൽ നിന്ന് വാങ്ങിയ സ്വർണം സ്‌പോഴ്‌സ് കൗൺസിലിൽ നിന്ന് ബില്ല് മാറി കിട്ടിയഉടനെ എടുത്ത് നൽകണം. പെട്ടന്ന് മജ്‌സിയ ഓർത്തെടുത്തു. മത്സരത്തിന് പോകാനായി എക്വിപ്പ്‌മെന്റ്‌സ് വാങ്ങാൻ വലിയ ബുദ്ധിമുട്ട് അനുഭവിച്ചു. എല്ലാം യു.എസ്.എയിൽ നിന്ന വരുത്തിയതാണ്.

ഒരു നല്ല ജോബ് ആയിരുന്നു ചെറുപ്പത്തിലുള്ള ലക്ഷ്യം. പക്ഷെ അതിനേക്കാൾ വലുതായി പാഷൻ സക്‌സസ് ആക്കുക എന്നതാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്. എല്ലാവരും ജീവിക്കും മരിക്കും, എന്നാൽ ലോകത്തിൽ എന്തെങ്കിലും റിമാർക്കബിൾ ആയി ചെയ്യുകയാണ് ലക്ഷ്യം. കുട്ടികളെ ട്രെയിൻ ചെയ്യുന്ന പവർ ലിഫ്റ്റിംങ് ട്രെയിനിംങ് സ്‌കൂൾ ആരംഭിക്കണം. വലിയ തറയൊക്കെ കെട്ടിയിടുണ്ടെങ്കിലും അടുക്കളയും ഒറ്റമുറിയും മാത്രമാണ് ഇപ്പോൾ പണിതിരിക്കുന്നത്. ഓർക്കാട്ടേരി മണവാട്ടി ബസ് സ്‌റ്റോപ്പിലെ കല്ലേരി മൊയിലോത്ത് വീട് എത്രയും വേഗം പൂർത്തീകരിക്കണം. അബ്ദുൽ മജീദിന്റെയും റസിയയുടെയും മകളാണ് മജ്‌സിയ. ഉമ്മയും ഉപ്പയുമാണ് എന്റെ ഏറ്റവും വലിയ ശക്തി. മജ്‌സിയ പറയുന്നു. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. കഴിയാവുന്ന അത്രയും കാലം പിടിച്ചു നിൽക്കണം, പിന്നെ കുടുംബം നിർബന്ധിച്ചാൽ ഒരു പവർ ലിഫ്റ്ററെ തന്നെ വിവാഹം കഴിക്കണം. ചിരിച്ചുകൊണ്ട് മജ്‌സിയ പറഞ്ഞു.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'പ്രതിഷേധങ്ങൾക്ക് മുൻപിൽ ഭയപ്പെട്ട് പിന്മാറാനില്ല; ശബരിമലയിൽ പോയി അയ്യപ്പനെ കാണാനുള്ള അവകാശം ഭരണഘടന തനിക്ക് നൽകുന്നുണ്ട്; ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ചെത്തുന്ന അയ്യപ്പഭക്തർക്ക് ദർശനം നടത്താനുള്ള അവസരവും സുരക്ഷയും പൊലീസ് ഒരുക്കണം'; ശബരിമലയിൽ ദർശനം നടത്തുമെന്നറിയിച്ചതിന് പിന്നാലെ സൂര്യാ ദേവാർച്ചനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ
സംഘർഷഭരിതമായ രാപകലുകൾക്ക് താൽക്കാലികവിരാമം; തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു; ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുക നവംബർ അഞ്ചിന്; വൈകിട്ട് സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയം അസ്ഥാനത്തെന്ന് പൊലീസ്; ശബരിമലയെ കലാപഭൂമിയാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന് ബിജെപി; സ്ത്രീകൾ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് സ്ത്രീ പ്രവേശനത്തെച്ചൊല്ലി ചിലർ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് പിണറായി; യുവതീ പ്രവേശന വിഷയത്തിൽ പിന്നോട്ടില്ലെന്നും പ്രഖ്യാപനം
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഫാദർ കുര്യാക്കോസ് കാട്ടുതറയെ; ബിഷപ്പിനെതിരെ മൊഴി നൽകിയതിന് വൈദികന് നേരെ മുൻപും അക്രമം; വൈദികന് ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരൻ; മരണത്തിൽ ദുരൂഹതയെന്ന് ആരോപണവുമായി ഒരു വിഭാഗം വൈദികരും
ഫേസ്‌ബുക്കിലെ പോസ്റ്റുകൾ വഴി അയ്യപ്പഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി; വർഗീയ ലഹളയ്ക്കും കലാപത്തിനും പ്രേരണ നൽകാൻ ശ്രമം; അശ്ലീലച്ചുവയുള്ള പോസ്റ്റുകൾ വഴി അയ്യപ്പഭഗവാന്റെ സാമൂഹികപദവിക്കും അന്തസ്സിനും കോട്ടം വരുത്തി; ദേശാഭിമാനി സബ് എഡിറ്റർ ജിഷ അഭിനയക്കെതിരെ കേരള അയ്യപ്പ ഡിവോട്ടീ ഫോറത്തിന്റെ പരാതി പൊലീസിന്; പരാതിയുടെ പകർപ്പ് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർക്കും
ശബരിമല സ്ത്രീപ്രവേശനതർക്കത്തിന്റെ പേരിൽ പാവം കെഎസ്ആർടിസി എന്തുപിഴച്ചു? ബസുകൾ കല്ലെറിഞ്ഞും അടിച്ചും തകർത്തവർ ഇത്തവണ വെള്ളം കുടിക്കും; അറസ്റ്റിലായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം നൽകരുതെന്ന് തച്ചങ്കരി; സിംഎംഡി കത്തുനൽകിയത് ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക്; പ്രതിഷേധക്കാർ കലിമൂത്ത് തകർത്തത് കോർപ്പറേഷന്റെ 49 ബസുകൾ; നഷ്ടം 1.25 കോടി
സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ
സന്നിധാനത്ത് നിന്ന് മല ഇറങ്ങിയത് വേദനയോടെ; അയ്യപ്പഭക്തരുടെ വേഷത്തിൽ സന്നിധാനത്തുള്ളത് 3000പേർ; മാധ്യമപ്രവർത്തകർ എന്ത് റിപ്പോർട്ട് ചെയ്യുന്നുവെന്ന് പരിശോധിക്കാനും വളന്റിയേർസ്; ഇവരുടേത് ജനം ടിവി പറയുന്നതൊഴികെ ബാക്കിയെല്ലാം തെറ്റെന്ന നിലപാട്; ഇത്തരക്കാരുടെ സാന്നിധ്യം പലപ്പോഴും ഇല്ലാതാക്കിയത് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം; ശബരിമല റിപ്പോർട്ടിങ്ങിലെ ദുരനുഭവം വ്യക്തമാക്കി മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
നിരീശ്വരവാദിയായ ഒരു മുസ്ലിം യുവതിയെ സന്നിധാനത്തെത്തിക്കേണ്ടി വന്നതിന് കരഞ്ഞു പ്രാർത്ഥിച്ച ഒരു ഐ ജി ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്? ഓടിവന്ന് വിറയ്ക്കുന്ന ചുണ്ടോടെ ദയവായി ഭഗവാന്റെ സന്നിധാനം നശിപ്പിക്കരുതേ എന്നു പറഞ്ഞ ആ തമിഴ് ഭക്തന്റെ കണ്ഠം ഇടറിയതിന് ആര് ഉത്തരം നൽകും? ശബരിമലയെ ഹിന്ദു ക്ഷേത്രമാക്കി മാറ്റാതിരിക്കാൻ ഇനിയെങ്കിലും പുരോഗമന വാദികൾ എന്തെങ്കിലും ചെയ്യട്ടെ
കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കാനുള്ള നടപടിയെ സ്വാഗതം ചെയ്യുന്നു; ബൈലോ അനുസരിച്ച് തീരുമാനം എടുക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി കാട്ടിയ വിമുഖതയിൽ നിരാശ; പരസ്പര വിരുദ്ധമായ പ്രസ്താവനകളും ഉൾപ്പോരുകളും സ്ത്രീകളെ വെറും അലങ്കാര വസ്തുവായി കാണുന്ന മനോഭാവവും ദൗർഭാഗ്യകരം; ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും നിസ്സാരവൽകരിക്കുകയും ചെയ്യുന്ന എഎംഎംഎയുടെ ശ്രമങ്ങളോട് ശക്തമായ പ്രതിഷേധവുമായി ഡബ്ല്യുസിസി
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ദൂബായിലെ പിണറായിയുടെ കുറ്റം പറച്ചിൽ മോദിക്ക് കൊണ്ടു; ശബരിമലയിൽ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്ര ഇടപെടുമെന്ന പിള്ളയുടെ പ്രസ്താവന അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ശബരിമല യുവതീ പ്രവേശനത്തിൽ പരിവാർ പ്രസ്ഥാനങ്ങൾ പ്രതിഷേധം കടുപ്പിക്കും; മണ്ഡലകാലത്ത് ഭക്തർക്ക് പിന്തുണ അറിയിക്കാൻ അമിത് ഷാ കേരളത്തിലെത്തും; ശബരിമലയിൽ രാഷ്ട്രീയ യുദ്ധം തുടരും
ദുരനുഭവങ്ങൾ ഒളിയും മറയുമില്ലാതെ പേരുകൾ സഹിതം വെളിപ്പെടുത്തി യോഗത്തിനെത്തിയ നടിമാർ; മുതിർന്ന നടന്മാർ വരെ പ്രതിക്കൂട്ടിൽ; എല്ലാം വീഡിയോയിൽ പതിഞ്ഞതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മ; മലയാള സിനിമയെ വെട്ടിലാക്കാൻ കൂടുതൽ മീടു ആരോപണങ്ങൾ; താരസംഘടനയുടെ വനിതാ സെൽ യോഗം സംഘടനയ്ക്കുണ്ടാക്കുന്നത് വലിയ തലവേദന; ഇടവേള ബാബുവിന്റെ ബുദ്ധി തിരിഞ്ഞു കുത്തുമ്പോൾ
ഓപ്പറേഷൻ രഹ്നാ ഫാത്തിമ ഓപ്പറേറ്റ് ചെയ്തത് എംവി ജയരാജൻ നേരിട്ടെന്ന് റിപ്പോർട്ടുകൾ; ഏതെങ്കിലും ഒരു വനിതയെ സന്നിധാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശം ശിരസ്സാ വഹിച്ച ഐജി ശ്രീജിത്ത് പിടിച്ചത് പുലിവാൽ; സന്നിധാനം വരെ ചുംബന സമര നായികയ്ക്ക് എസ്‌കോർട്ട് പോയ ഐജി നടപ്പന്തലിൽ എത്തിയപ്പോൾ ഭയന്ന് പോയെന്ന് സാക്ഷികൾ; ഭക്തരുടെ മുമ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിയെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞതോടെ സന്നിധാനത്തെ യുവതീ പ്രവേശനം അസാധ്യമായി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ