Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സ്വാതന്ത്ര്യദിനം അറിയാത്ത മലബാർ ഗോൾഡ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഓഫറുകൾ പ്രഖ്യാപിച്ചു! ഹാക്ക് ചെയ്ത് ആരോ പണി കൊടുത്തതാണോ എന്നറിയാൻ ഇടപാടുകാരൻ വിളിച്ചപ്പോൾ സംഭവം സ്ഥിരീകരിച്ചു ജീവനക്കാർ; ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ച സ്വർണക്കട മുതലാളി കുടുങ്ങുമോ?

ഇന്ത്യൻ സ്വാതന്ത്ര്യദിനം അറിയാത്ത മലബാർ ഗോൾഡ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഓഫറുകൾ പ്രഖ്യാപിച്ചു! ഹാക്ക് ചെയ്ത് ആരോ പണി കൊടുത്തതാണോ എന്നറിയാൻ ഇടപാടുകാരൻ വിളിച്ചപ്പോൾ സംഭവം സ്ഥിരീകരിച്ചു ജീവനക്കാർ; ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ച സ്വർണക്കട മുതലാളി കുടുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് തൊട്ടടുത്ത ദിവസങ്ങളിലാണ്. മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം വിഭജനം എന്ന ദുരന്തത്തിന്റെ ദിനമാണ് സ്വാതന്ത്ര്യദിനം എങ്കിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നുള്ള മോചനം ഇരുരാജ്യങ്ങളും ആഘോഷമാക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനം അറിയാതെ മലബാർ ഗോൾഡ് എന്ന ജൂവലറി ഭീമൻ പക്ഷേ, ആഘോഷമാക്കിയതു പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ്. ഇന്നലെ മലബാർ ഗോൾഡിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം മലബാർ ഗോൾഡിനൊപ്പം ആഘോഷിക്കാൻ ആഹ്വാനം നൽകിയത്.

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഓഫറുകൾ പ്രഖ്യാപിച്ചാണു മലബാർ ഗോൾഡ് ഫേസ്‌ബുക്ക് പേജിൽ അപ്‌ഡേഷൻ നടത്തിയത്. എട്ടുലക്ഷത്തിലേറെപ്പേർ ലൈക്ക് ചെയ്തിട്ടുള്ള പേജാണ് മലബാർ ഗോൾഡിന്റേത്. ഇതിലാണ് 'പാക്കിസ്ഥാൻ ഇൻഡിപ്പെൻഡൻസ് ഡേ ക്വിസ്' എന്ന പരസ്യം വന്നത്.

പാക്കിസ്ഥാൻ ഇൻഡിപെൻഡൻഡ് ഡേ ക്വിസിൽ പങ്കെടുത്തു വിജയിച്ചാൽ മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സിന്റെ സമ്മാനങ്ങൾ നേടാമെന്നുള്ള ഓഫറാണ് ഫേസ്‌ബുക്ക് പേജിലൂടെ മുന്നോട്ടുവയ്ക്കുന്നത്. സംഭവം പേജിൽ പ്രത്യക്ഷപ്പെട്ടതോടെ ഹാക്ക് ചെയ്തതാണോ എന്നറിയാൻ ഇടപാടുകാരൻ വിളിച്ചു ചോദിക്കുകയും ചെയ്തു.

മലബാർ ഗോൾഡിലെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ഇടപാടുകാരൻ വിളിച്ചു ചോദിച്ചപ്പോൾ ലഭിക്കുന്ന ജീവനക്കാരുടെ മറുപടിയിൽ നിന്ന് പേജ് ഹാക്ക് ചെയ്തതല്ലെന്നു വ്യക്തമാകുന്നുമുണ്ട്. എങ്ങനെ സംഭവിച്ചതാണ് എന്നു പരിശോധിക്കാമെന്നാണു ജീവനക്കാർ പറയുന്നത്. പേജ് ഹാക്ക് ചെയ്തിട്ടുണ്ടോ പാസ്‌വേഡ് ആരെങ്കിലും തട്ടിയെടുത്തോ എന്നുള്ള ചോദ്യങ്ങൾക്ക് ഇല്ലയെന്നാണു മറുപടി. എന്നാൽ, ആരാണ് ഫേസ്‌ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്തതെന്നും പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ക്വിസിന്റെ കാര്യം അപ്‌ഡേറ്റ് ചെയ്തത് ആരാണെന്നുമുള്ള ചോദ്യങ്ങൾക്കു പരിശോധിക്കാം എന്നുമാണ് മറുപടി ലഭിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചു പരാമർശിക്കാതെ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തെ സംബന്ധിച്ച ക്വിസ് നടത്തിയത് ആരെന്ന ചോദ്യമാണ് മലബാർ ഗോൾഡിന്റെ നടപടിയിലൂടെ ഉയരുന്നത്. സംഗതി വിവാദമയാതോടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ച സ്വർണക്കട മുതലാളി കുടുങ്ങുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.

അപ്രതീക്ഷിതമായി പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ക്വിസിനെക്കുറിച്ചുള്ള അറിയിപ്പു ഫേസ്‌ബുക്ക് പേജിൽ കണ്ടതോടെ നിരവധി പേരാണു മലബാർ ഗോൾഡ് അധികൃതരെ വിളിച്ചത്. സംഗതി വിവാദമാകുമെന്നു മനസിലായതോടെ ഫേസ്‌ബുക്ക് പേജിൽ നിന്ന് ഈ അറിയിപ്പുകൾ നീക്കം ചെയ്യുകയായിരുന്നു മലബാർ ഗോൾഡ് അധികൃതർ.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP