Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളുകളിൽ മലയാളം പഠിപ്പിക്കാൻ സർക്കാർ അരയും തലയും മുറുക്കുമ്പോൾ മാതൃഭാഷയെ പരിപോഷിപ്പിക്കേണ്ട മലയാളം മിഷന് പഥ്യം ഇംഗ്ലീഷ്തന്നെ! നിയമനത്തിനുള്ള പത്രപരസ്യം ഇംഗ്ലീഷ് മയം; സുജാ സൂസൻ ജോർജിന്റെ മിഷനെയാണ് ആദ്യം മലയാളം പഠിപ്പിക്കേണ്ടത്

സ്‌കൂളുകളിൽ മലയാളം പഠിപ്പിക്കാൻ സർക്കാർ അരയും തലയും മുറുക്കുമ്പോൾ മാതൃഭാഷയെ പരിപോഷിപ്പിക്കേണ്ട മലയാളം മിഷന് പഥ്യം ഇംഗ്ലീഷ്തന്നെ! നിയമനത്തിനുള്ള പത്രപരസ്യം ഇംഗ്ലീഷ് മയം; സുജാ സൂസൻ ജോർജിന്റെ മിഷനെയാണ് ആദ്യം മലയാളം പഠിപ്പിക്കേണ്ടത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മലയാള ഭാഷയെ ഉന്നതസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ രൂപീകരിച്ചത്. എന്നാൽ പേര് തന്നെ ദുരന്തമായി മാറി. മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ്‌കൂടി ചേർത്താണ് പേര് കണ്ടെത്തിയത്. മലയാളം മിഷൻ ഡയറക്ടറാകുന്ന വ്യക്തിക്ക് സർക്കാർകാറും പരിവാരങ്ങളുമായി പായാനുമുള്ള വെള്ളാനയായി മാത്രം ഇത് മാറിയെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

സ്വന്തം സ്ഥാപനത്തിലേക്കുള്ള തസ്തികകളുടെ മലയാളം പദങ്ങൾ പോലും കണ്ടെത്താൻ മലയാളം മിഷന് സാധിച്ചിട്ടില്ല. ഡയറക്ടർ, ഡെപ്യൂട്ടേഷൻ, അക്കൗണ്ടന്റ്, അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, എഡിറ്റർ, പോസ്റ്റ് ഗ്രാഡ്വേറ്റ്, തുടങ്ങിയ പദങ്ങൾ കുത്തി നിറച്ചാണ് മലയാളം മിഷൻ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നൽകിയിരിക്കുന്നത്. ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജിന്റെ പേരിലാണ് പരസ്യം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും മലയാളം നിർബന്ധമാക്കികൊണ്ട് സർക്കാർ ഓർഡിനൻസിറക്കിയിരുന്നു. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി മുഴുവൻ സിലബസിലും ഇനി മുതൽ മലയാളം നിർബന്ധമായും പഠിച്ചിരിക്കണം. ഈ ഉത്തരവ് മലയാളം ഭാഷയെ ഉന്നതിയിൽ എത്തിക്കാൻ പ്രയത്നിക്കുന്ന ഈ സ്ഥാപനത്തിൽ കൂടി നടപ്പിലാക്കിയാൽ നന്നാകും.

ലോകമെമ്പാടുമുള്ള കേരളീയരെ മാതൃഭാഷാപഠിക്കാൻ സഹായിക്കാനും കേരള സംസ്‌കാരം പ്രചരിപ്പിക്കുന്നതിനുമായാണ് 2008ൽ മലയാളം മിഷന് അന്നത്തെ വി എസ്.അച്യുതാനന്ദൻ സർക്കാർ രൂപം നൽകിയത്. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്നതായിരുന്നു സന്ദേശം. ലോകം മുഴുവനും മലയാളം എത്തിക്കാനുള്ള ശ്രമത്തിനിടയിൽ സ്വന്തം സ്ഥാപനത്തിൽ അത് എത്തിക്കാൻ കഴിഞ്ഞില്ല. അത്രയും മികച്ച പ്രവർത്തനമാണ് ഇത്രയും വർഷം കൊണ്ട് മിഷൻ നടത്തിയിരിക്കുന്നത്. 

മലയാളം മിഷന്റെ പരസ്യത്തെ വിമർശിച്ച് പ്രമുഖ മാധ്യമ പ്രവർത്തകനായ റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഈ ഭാഷ എങ്ങനെ നന്നാവും?
മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ തുടങ്ങിയ സ്ഥാപനമാണ് മലയാളം മിഷൻ. ആ പേരിൽ തന്നെ ആംഗലേയം കൂത്തിനിറച്ചിട്ടുണ്ട്.
താഴെ കൊടുത്തിരിക്കുന്ന പരസ്യം തന്നെ മലയാള ഭാഷയ്ക്കു അപമാനമാണ്. ഭാഷ നന്നാക്കാൻ കൊടി വെച്ച കാറും പത്രാസുമായി ചുറ്റിയടിക്കുന്ന പണ്ഡിതർ ഇതൊന്നും കാണുന്നില്ലേ?
മലയാള ഭാഷ നന്നാക്കാൻ രൂപീകരിച്ച സ്ഥാപനത്തിൽ തന്നെ ഭാഷയെ വികൃതമാക്കുന്ന പണികളാണ് നടന്നു വരുന്നത്.
ഭാഷാപണ്ഡിതയായ മഹിളാരത്‌നം മേധാവി എന്ന നിലയിൽ കൊടുത്തിരിക്കുന്ന പരസ്യം തന്നെ ഈ ഭാഷ ഒരിക്കലും രക്ഷപെടില്ലെന്നതിന്റെ തെളിവാണ്.
ഡയറക്ടർ, ഡെപ്യൂട്ടേഷൻ, അക്കൗണ്ടന്റ്, അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, എഡിറ്റർ, പോസ്റ്റ് ഗ്രാഡ്വേറ്റ്, ഇത്യാദി തസ്തികൾക്ക് അനുയോജ്യമായ പേരു പോലും കണ്ടെത്താൻ കഴിയാത്ത ഈ വെള്ളാനയാണ് ഭാഷയെ നന്നാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കഷ്ടം. കുറഞ്ഞ പക്ഷം മലയാളം മിഷൻ എന്ന പേരെങ്കിലും മാറ്റിയാൽ ഈ ഭാഷ നന്നാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP