Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് സിനിമാരംഗം കീഴടക്കാൻ ഈ കൊടുങ്ങല്ലൂരുകാരൻ പയ്യൻ എത്തുമോ? സീ ടിവി റിയാലിറ്റി ഷോയിലെ സകല ജഡ്ജുമാരേയും അതിശയിപ്പിച്ച പാട്ടുകാരൻ സദസ്സിൽ ഉണ്ടായിരുന്ന ഷാരൂഖ് ഖാനെ എടുത്ത് പൊക്കിയും ചരിത്രം കുറിച്ചു; മൂന്ന് ദിവസം കൊണ്ട് ഒന്നരക്കോടി ആളുകൾ കണ്ട ഈ വിഡിയോ ഉടമയെ അറിയേണ്ടേ?

ബോളിവുഡ് സിനിമാരംഗം കീഴടക്കാൻ ഈ കൊടുങ്ങല്ലൂരുകാരൻ പയ്യൻ എത്തുമോ? സീ ടിവി റിയാലിറ്റി ഷോയിലെ സകല ജഡ്ജുമാരേയും അതിശയിപ്പിച്ച പാട്ടുകാരൻ സദസ്സിൽ ഉണ്ടായിരുന്ന ഷാരൂഖ് ഖാനെ എടുത്ത് പൊക്കിയും ചരിത്രം കുറിച്ചു; മൂന്ന് ദിവസം കൊണ്ട് ഒന്നരക്കോടി ആളുകൾ കണ്ട ഈ വിഡിയോ ഉടമയെ അറിയേണ്ടേ?

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പാട്ടു പാടി പ്രേക്ഷകരെ അമ്പരപ്പിക്കുക മാത്രമല്ല, പരിപാടിയ്‌ക്കെത്തിയ നടൻ ഷാരുഖ് ഖാനെ മുണ്ടും മടക്കിക്കുത്തി എടുത്തുയർത്തുകയും ചെയ്തു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാവുകയാണ്. ഇതിനൊപ്പം വൈഷ്ണവിന്റെ പാട്ടും ഹിറ്റാകുന്നു. ബോളിവുഡിലെ പുതിയ പാട്ടുകാരനായി വൈഷ്ണവ് മാഖറുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ഷോയിലെ മത്സരാർഥികൾക്കൊപ്പം ആടുകയും പാടുകയും ചെയ്ത ഷാറൂഖിനെ ഇതിനിടയിലാണ് വൈഷ്ണവ് എടുത്ത് പൊക്കിയത്. ജബ് ഹാരി മെറ്റ് സേജൾ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ് ഷാരുഖ് ഷോയിലെത്തിയത്. ഇന്ത്യൻ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യത്ത് തരംഗമായി മാറിയ വൈഷ്ണവ് സരിഗമപ ലിറ്റിൽ ചാമ്പ്യൻസിലും സമാനമായ നേട്ടം ആവർത്തിച്ച് ചരിത്രം കുറിച്ചയാളാണ്. ഒഡീഷനിൽ വൈഷ്ണവ് ജഡ്ജസിനെയും കാണികളെയും പാടി അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാണ്. സൂര്യ സിംഗർ സീസൺ 2014 ൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് വൈഷ്ണവിന്റെ രാശി തെളിഞ്ഞത്. പിന്നീടാണ് ഇന്ത്യൻ ഐഡോളിലേയ്ക്ക് ക്ഷണം. ദേശീയ തലത്തിൽ വൈഷ്ണവ് പെട്ടെന്നു പ്രശസ്തനായി. ഷാരുഖ്ഖാനും സൽമാൻഖാനും ശ്രേയാഘോഷാലുമൊക്കെ പരിചയക്കാരായി. ഷാരൂഖിനെ എടുത്തുയർത്തുന്ന വീഡിയോയിലൂടെ പ്രശസ്തി പുതിയ തലത്തിലെത്തുന്നു.

പതിനഞ്ച് വയസുകാരനായ ഈ പ്രതിഭ തൃശൂരിലെ കൊടുങ്ങല്ലൂർ സ്വദേശിയാണ്. അച്ഛൻ ഗിരീഷ് കാനറാ ബാങ്കിൽ ജോലി ചെയ്യുന്നു. അമ്മ മിനി അഭിഭാഷകയും. ആറാം വയസു മുതൽക്കേ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചു തുടങ്ങു. ശ്രേയ ഘോഷാലിനെ പോലുള്ള ഗായികമാരെ പ്രശസ്തരാക്കിയ സരിഗമപ എന്ന റിയാലിറ്റി ഷോയിലാണ് ഇപ്പോൾ വൈഷ്ണവ് പാടുന്നത്. ഗിരീഷിന്റെ ഒരു പാട്ടിന്റെ വിഡിയോയ്ക്ക് രണ്ടു ദിവസം കൊണ്ട് 13 ലക്ഷം പ്രേക്ഷകരെയാണ് ഫേസ്‌ബുക്കിൽ മാത്രം നേടാനായത്. കണ്ണൂരിൽ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു വൈഷ്ണവ്. 2013,2014 വർഷങ്ങളിൽ കലാപ്രതിഭ പുരസ്‌കാരവും നേടിയിരുന്നു ഈ മിടുക്കൻ. ഏത് ഗാനവും അസാമാന്യ ഭംഗിയോടെ പാടാനുള്ള കഴിവാണ് വൈഷ്ണവിന്റെ കരുത്ത്.

ജബ് ഹാരി മെറ്റ് സെജാളിന്റെ പ്രമോഷനായാണ് കിങ് ഖാൻ എത്തിയത്. മത്സരാർത്ഥികൾക്കൊപ്പം പാട്ടും ഡാൻസുമായി ഷാരുഖും കൂടി. സിനിമയിൽ നിരവധി നടിമാരെ എടുത്തു കറക്കിയിട്ടുള്ള ഷാരുഖ് ചെറിയ പയ്യൻ തന്നെ കൂളായി എടുത്തു പൊക്കിയപ്പോൾ ചിരിയടക്കാനായില്ല. പ്രക്ഷേപണം ചെയ്യാൻ പോകുന്ന ഷോയുടെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. ശങ്കർ മഹാദേവൻ, വിശാൽ ശേഖർ, സലീം സുലൈമാൻ, സുനീതി ചൗഹാൻ, അമൻ മാലിക്, അർമൻ മാലിക്, കെ. കെ. ചിന്മയി ശ്രീപാദ തുടങ്ങിയ മുൻ നിര ഗായികർക്കൊപ്പം പല തവണ പാടിയിട്ടുണ്ട് വൈഷ്ണവ്.

സ്‌കൂൾ കലോൽസവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം, മുദുസംഘഗാനത്തിൽ എ ഗ്രേഡ്, ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ്, ഗസലിൽ എ ഗ്രേഡ് എന്നിവ നേടിയും കൈയടി നേടി. കേരളത്തിൽ എന്നെ ആരും തിരിച്ചറിയാറില്ല. എന്നാൽ കേരളത്തിനു പുറത്ത് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അവർ ഗായകനെന്ന നിലയിൽ എന്നെ പരിഗണിക്കുന്ന രീതി തന്നെ കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും വൈഷ്ണവ് നേരത്തെ പ്രതികരിച്ചിരുന്നു.

പത്താം-ാം ക്ലാസിലാണ് പഠിക്കുന്നത്. ദുബായ്, ഓസ്‌ട്രേലിയ, യുഎസ്എ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാറുണ്ട്. വൈഷ്ണവിന്റെ മൂത്ത സഹോദരൻ കൃഷ്ണനുണ്ണി നല്ലൊരു ഗായകനാണ്. ജ്യേഷ്ഠനാണ് ഗുരുനാഥനും വഴികാട്ടിയുമെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP