Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഴ കൊള്ളാതെ വെയ്റ്റിങ് ഷെഡ്ഡിൽ നിന്നാൽ മലയിൻകീഴ് പൊലീസ് പിടിച്ച് പെറ്റി അടിക്കും! കാര്യമൊക്കെ അങ്ങ് സ്‌റ്റേഷനിൽ ചെന്നിട്ട് പറയാം; ബ്രെത്ത് അനലൈസർ വച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടില്ല എന്ന് തെളിഞ്ഞിട്ടും മദ്യപർക്കൊപ്പം കൊണ്ട് പോയി; തന്നെ അകത്താക്കിയത് ഭരണ നേട്ടമോ അതോ ഭരിപ്പിക്കുന്നവരെ പറയിപ്പിക്കാനോ എന്ന് ചോദിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മഴ കൊള്ളാതെ വെയ്റ്റിങ് ഷെഡ്ഡിൽ നിന്നാൽ മലയിൻകീഴ് പൊലീസ് പിടിച്ച് പെറ്റി അടിക്കും! കാര്യമൊക്കെ അങ്ങ് സ്‌റ്റേഷനിൽ ചെന്നിട്ട് പറയാം; ബ്രെത്ത് അനലൈസർ വച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടില്ല എന്ന് തെളിഞ്ഞിട്ടും മദ്യപർക്കൊപ്പം കൊണ്ട് പോയി; തന്നെ അകത്താക്കിയത് ഭരണ നേട്ടമോ അതോ ഭരിപ്പിക്കുന്നവരെ പറയിപ്പിക്കാനോ എന്ന് ചോദിച്ച് മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പീയൂഷ് ആർ

തിരുവനന്തപുരം: മഴ കൊള്ളാതെ വെയ്്റ്റിങ് ഷെഡ്ഡിൽ നിന്നാൽ പൊലീസ് പിടിച്ച് പെറ്റി അടിക്കുമോ? പിടിക്കുകയും ചെയ്യും പെറ്റി അടിക്കുകയും ചെയ്യും, മലയിൻകീഴ് പൊലീസാണെങ്കിൽ. കഴിഞ്ഞ ദിവസം കോരിച്ചൊരിയുന്ന മഴയത്ത് ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ കയറി നിന്ന മാധ്യമ പ്രവർത്തകൻ പ്രകാശ് നായരെയാണ് മലയിൻകീഴ് പൊലീസ് പിടിച്ചു കൊണ്ടുപോയി പിഴ അടപ്പിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന മദ്യപാനികൾക്കൊപ്പമാണ് പിടിച്ചു കൊണ്ടുപോയത്.

ബ്രെത്ത് അനലൈസർ വച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലായിട്ടും മറ്റുള്ളവർക്കൊപ്പം പിടിച്ചു കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തിയിട്ടും പ്രകാശിനെ പൊലീസ് വെറുതെ വിട്ടില്ല. അതിനെ കുറിച്ച് പ്രകാശ് തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചതിങ്ങനെയാണ്. 'ഭരണ നേട്ടമാണോ അതോ ഭരിക്കുന്നവരെ പറയിപ്പിക്കാനാണോ എന്നറിയില്ല സംഭവം ഇതാണ്. വെള്ളിയാഴ്ച രാവിലെ 10.30 തിന് - മഴകാരണം മണപ്പുറം വെയിറ്റിങ് ഷെഡ്ഡിൽ കയറി നിന്ന എന്നെ മലയിൻകീഴ് പൊലീസ് ബലമായി കൊണ്ടുപോയി. പോകുന്ന വഴിക്ക് എന്താണ് കാര്യം എന്നു ചോദിച്ചപ്പോൾ അതൊക്കെ അങ്ങ് ചെന്ന് പറയാം എന്നായിരുന്നു.

അവിടെ എത്തിക്കഴിഞ്ഞ് ഊതിക്കുന്ന മെഷീനിൽ ഊതിപ്പിച്ചു. കുഴപ്പം ഒന്നും ഇല്ല ഒരു പെറ്റിയുണ്ട് അടച്ചിട്ട് പോകാൻ പറഞ്ഞു ഞാൻ ചോദിച്ചു എന്തിനാണ് പെറ്റി ഇവിടെ വന്നാൽ അങ്ങനെ ചില ചടങ്ങുകൾ ഉണ്ടത്രേ 300 രൂപാ കൊടുത്തു രസീത് ചോദിച്ചപ്പോൾ അതൊക്കെ കിട്ടുമ്പോൾ തരും എന്നായിരുന്നു പറഞ്ഞത് തുടർന്ന് ഞാൻ 1090ൽ വിളിച്ചു കാര്യം പഞ്ഞപ്പോൾ 9497981340 ഈ നമ്പറിൽ വിളിച്ച് കാര്യം പറയാൻ പറഞ്ഞു ഞാൻ വിളിച്ചു പറഞ്ഞു കാര്യമായ പ്രതികരണം ഇല്ലാതായപ്പോൾ വീണ്ടും 1090ൽ വിളിച്ചു അപ്പോൾ മറ്റെരു നമ്പർ 949799018 ഇതിലും വിളിച്ച് കാര്യം പറഞ്ഞു പ്രത്യേകിച്ച് ഒരു ഫലവും കണ്ടില്ല. എന്തായാലും ഞാൻ നല്ല മാസിക സംഘര്ഷത്തിലാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ്ണ ഉത്തരവാദികൾ മലയിൻകീഴ് പൊലീസ് സ്റ്റേഷൻ തന്നെയാണ്'.

24 വർഷമായി മാധ്യമ രംഗത്തുള്ള പ്രകാശ് ഏറെ നാളായി കൊച്ചിയിലാണ് സ്ഥിരതാമസം. രണ്ട് ദിവസമായതേയുള്ളൂ മലയിൻകീഴ് കോവിലുവിള ജംഗ്ഷനിലെ സ്വന്തം വീട്ടിൽ എത്തിയിട്ട്. അതിനിടയിലായിരുന്നു സംഭവം. സുഹൃത്തുക്കളെ കാണാനായി മണപ്പുറം ജംഗ്ഷനിലെ ക്ലബ്ബിൽ എത്തിയതായിരുന്നു. അപ്പോഴാണ് മഴ പെയ്തത്. അടുത്തുള്ള വെയിറ്റിങ് ഷെഡ്ഡിലേക്ക് കയറി നിന്നു. അവിടെ കുറേ ആളുകൾ ഉണ്ടായിരുന്നു. കയറി നിന്ന് അൽപ്പ സമയം കഴിഞ്ഞപ്പോൾ ഒരു പൊലീസ് ജീപ്പ് വരികയും താനുൾപ്പെടെയുള്ളവരെ ബ്രീത്ത് അനലൈസർ വച്ച് പരിശോധിക്കുകയുമായിരുന്നു. മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയിട്ടും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് പ്രകാശ് നായർ മറുനാടൻ മലയാളിയോട് പറഞ്ഞത്. അതേ സമയം ഇന്നലെ വൈകിട്ട് പെറ്റി അടച്ച തുക തിരികെ തരാമെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നുവെന്നും പ്രകാശ് പറഞ്ഞു.

സ്ഥിരമായി ഈ ഭാഗത്ത് സ്ത്രീകളുടെ നേരെ മദ്യപാനികളുടെ ശല്യം ഉണ്ടെന്നും കഴിഞ്ഞ ദിവസം സ്ഥലത്തെ വാർഡ് മെമ്പർ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെയെത്തി കൂടി നിന്നവരെ കസ്റ്റഡിയിലെടുത്തതെന്നും മലയിൻകീഴ് എസ്‌ഐ പറഞ്ഞു. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ നിന്നതിനാണ് കേസെടുത്തതെന്നും എസ്‌ഐ പറഞ്ഞു. അനാവശ്യമായി തന്നെ കസ്റ്റഡിയിലെടുത്ത് പെറ്റി വാങ്ങിയതിനെതിരെ ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് പ്രകാശ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP