Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിപ്പബ്ലിക് ദിനത്തിൽ പാക്കിസ്ഥാനെ കൊണ്ടു വന്ദേമാതരം പാടിച്ചു മല്ലു സൈബർ സോൾജ്യേഴ്‌സ്; പാക്കിസ്ഥാൻ സർക്കാരിന്റെ നിരവധി സൈറ്റുകൾ ഹാക്ക് ചെയ്ത് ഇന്ത്യൻ ദേശഭക്തി ഗാനങ്ങളും നിറച്ചു മലയാളി ഹാക്കർമാർ

റിപ്പബ്ലിക് ദിനത്തിൽ പാക്കിസ്ഥാനെ കൊണ്ടു വന്ദേമാതരം പാടിച്ചു മല്ലു സൈബർ സോൾജ്യേഴ്‌സ്; പാക്കിസ്ഥാൻ സർക്കാരിന്റെ നിരവധി സൈറ്റുകൾ ഹാക്ക് ചെയ്ത് ഇന്ത്യൻ ദേശഭക്തി ഗാനങ്ങളും നിറച്ചു മലയാളി ഹാക്കർമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ പാക്കിസ്ഥാന്റെ സർക്കാർ വെബ്‌സൈറ്റുകൾ ഉൾപ്പെടെ പാടുന്നതു 'വന്ദേമാതരം'. മല്ലു സൈബർ സോൾജ്യേഴ്‌സ് എന്ന മലയാളി ഹാക്കർമാരുടെ ഗ്രൂപ്പാണു നിരവധി പാക്കിസ്ഥാൻ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തു വന്ദേമാതരം നിറച്ചത്.

പാക്കിസ്ഥാന്റെ നിരവധി സർക്കാർ വെബ്‌സൈറ്റുകൾ ഉൾപ്പെടെ ഉള്ളവയ്ക്കാണു മലയാളി ഹാക്കർമാരുടെ പണി കിട്ടിയത്. ''Freedom in mind, Faith in our Heart , Memories in our souls
Proud to be an INDIAN -! ,Lets's salute the Nation on this Republic Day
.....Happy Republic Day....'' എന്ന സന്ദേശവും ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളിൽ മല്ലു സൈബർ സോൾജ്യേഴ്‌സ് പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇക്കാര്യം മല്ലു സൈബർ സോൾജ്യേഴ്‌സിന്റെ ഫേസ്‌ബുക്ക് പേജിലും വ്യക്തമാക്കിയിട്ടുണ്ട്. വെബ്‌സൈറ്റ് തുറക്കുമ്പോൾ 'വന്ദേമാതര'വും കേൾക്കാൻ കഴിയുന്ന വിധത്തിലാണു ഹാക്കർമാർ സജ്ജീകരിച്ചിട്ടുള്ളത്.

മുമ്പും മല്ലു സൈബർ സോൾജ്യേഴ്‌സ് പാക്കിസ്ഥാൻ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. നിരവധി പാക് വെബ്സൈറ്റുകളാണ് മലയാളി ഹാക്കർമാരുടെ ഈ കൂട്ടായ്മ അന്നു തകർത്തത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാക്കിസ്ഥാനെതിരായ സൈബർ ആക്രമണം. തുടർച്ചയായി പാക് വെബ്സൈറ്റുകൾ തകർക്കാനാണ് സൈബർ ലോകത്തെ മല്ലു ഹാക്കേഴ്സിന്റെ കൂട്ടായ്മയുടെ നീക്കം.

അന്നു ഹാക്ക് ചെയ്ത വെബ്സൈറ്റുകളിൽ ഉറി ആക്രമണം മറക്കില്ല.. പൊറുക്കില്ല എന്ന വ്യക്തമാക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് സന്ദേശമാണു നൽകിയിരുന്നത്. പാക് വെബ്സൈറ്റുകൾ തകർത്ത വിവരം ഫേസ്‌ബുക്കിലൂടെ ഹാക്കർമാരുടെ കൂട്ടായമ്മ അറിയിക്കുകയായിരുന്നു. കേരള സർക്കാറിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തപ്പോഴും മുമ്പു സമാനമായ വിധത്തിൽ നിരവധി പാക് ഗവണ്മെന്റ് സൈറ്റുകൾ അടക്കം മല്ലു സൈബർ സോൾജ്യേഴ്‌സ് തകർത്തിരുന്നു. നടൻ മോഹൻലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തപ്പോഴായിരുന്നു മല്ലു സൈബർ സോൾജ്യേഴ്സ് ആദ്യമായി മറുപടി നൽകിയത്.

ഹാക്കർമാർ കൈയേറിയ പാക് വെബ്‌സൈറ്റുകൾ ഇവയാണ്:
http://www.nimlhr.gov.pk/nimPhotoGallery/staff/mcs.html
http://rlmc.edu.pk/faculty_list.php?id=4
http://spearheadent.com.pk/content.php?p=2
http://www.zainleather.com/
http://www.asrmaintl.com/
http://www.eaglegear.net/
http://www.gorsitech.com/
http://www.hiforce.com.pk/jan26.html
http://arw-ind.com/
http://gorsy.com/
http://umbrella-group.com.pk/
http://abdulind.com/
http://www.realdeals.com.pk/
http://www.iph.com.pk/
http://lunar.com.pk/
http://www.realdeals.com.pk/
http://www.zisir.com/mcs.html
http://www.paktradingco.com/mcs.html
http://www.gimamedical.com/mcs.html
http://www.mehramaind.com/mcs.html
http://www.pphi.org.pk/admin/voucher.php

മുമ്പു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാൻ ഹാക്കർമാർക്ക് മറുപടിയായി കനത്ത തിരിച്ചടി മല്ലു സൈബർ സോൾജ്യേഴ്‌സ് നൽകിയിരുന്നു. പാക്കിസ്ഥാനിലെ സിയാൽകോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുകൊണ്ടാണ് മലയാളി ഹാക്കർമാരായ മല്ലു സൈബർ സോൾജ്യേഴ്‌സ് പകരം വീട്ടിയത്. ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പേജിൽ പാക് വെബ്‌സൈറ്റിന്റെ യൂസർ നേയിമും പാസ്‌വേഡും പരസ്യപ്പെടുത്തുകയും അതുവഴി ഇന്ത്യക്കാരോട് പ്രതിഷേധം രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP