Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

മാമുക്കോയ നടത്തിയത് കൈയേറ്റം തന്നെയെന്ന് കോർപറേഷൻ; മുന്നറിയിപ്പ് നൽകിയ ശേഷമാണ് കോൺക്രീറ്റ് ചെയ്ത വഴി പൊളിച്ചുമാറ്റിയതെന്ന് മേയർ; നടനെതിരെ പരാതി നൽകിയത് നാട്ടുകാർ; വൻകിട കൈയേറ്റങ്ങൾ കോർപ്പറേഷൻ കണ്ടില്ലെന്ന് നടിക്കുന്നതായും പരാതി

മാമുക്കോയ നടത്തിയത് കൈയേറ്റം തന്നെയെന്ന് കോർപറേഷൻ; മുന്നറിയിപ്പ് നൽകിയ ശേഷമാണ് കോൺക്രീറ്റ് ചെയ്ത വഴി പൊളിച്ചുമാറ്റിയതെന്ന് മേയർ; നടനെതിരെ പരാതി നൽകിയത് നാട്ടുകാർ; വൻകിട കൈയേറ്റങ്ങൾ കോർപ്പറേഷൻ കണ്ടില്ലെന്ന് നടിക്കുന്നതായും പരാതി

കെ.വി നിരഞ്ജൻ

കോഴിക്കോട്: വാക്കുകളിൽ സോഷ്യലിസം കവിഞ്ഞൊഴുകുന്ന വ്യക്തയാണ് നടൻ മാമുക്കോയ. ഇക്കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിലും നഷ്ടമായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളെക്കുറിച്ചും സാമൂഹിക ഇടപെടലുകളെയും കുറിച്ചാണ് ഈ നടൻ വിലപിക്കുന്നത്.പക്ഷേ സ്വന്തംകാര്യം വന്നപ്പോൾ മറ്റെല്ലാവരെയുംപോലെ തന്നെയാണ് താനുമെന്നും തെളിയിക്കയാണ് പുതിയ സംഭവങ്ങൾ.

കോഴിക്കോട് അരക്കിണറിലെ മാമുക്കോയയുടെ വസതിയിലേക്കുള്ള വഴിയുടെ ഒരു ഭാഗം കൈയേറി അദ്ദേഹം കോൺക്രീറ്റ് ചെയ്തത് കോർപ്പറേഷൻ അധികൃതർ പൊളിച്ചുമാറ്റിയത് ഈ നടന് സഹിക്കാനാവുന്നില്ല. തന്നെ കൈയേറ്റക്കാരനായി ചിത്രീകരിക്കാൻ കോർപ്പറേഷനും റവന്യൂ അധികൃതരും ഉൽസാഹിക്കുകയാണെന്ന് പറഞ്ഞ്, മാദ്ധ്യമങ്ങളെ വിളിച്ചുവരുത്തി ഗംഭീര പ്രകടനമായിരുന്ന കഴിഞ്ഞ ദിവസം ഇദ്ദേഹം നടത്തിയത്. എന്നാൽ മാമുക്കോയയുടേത് കൈയേറ്റം തന്നെയാണെന്ന് വ്യക്തമാക്കി മേയർ തോട്ടത്തിൽ രവീന്ദ്രൻ രംഗത്തത്തെിയതോടെ മാമുക്കോയ പ്രതിരോധത്തിലായി.

മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നിർമ്മിച്ചത് കോർപറേഷന്റെ സ്ഥലം കൈയേറിയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കയാണ് കോർപ്പറേഷൻ അധികൃതർ. മുന്നറിയിപ്പ് നൽകിയ ശേഷമാണ് കോൺക്രീറ്റ് ചെയ്ത വഴി പൊളിച്ചുമാറ്റിയതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യം എല്ലാവരെയും നേരത്തേ അറിയിച്ചിരുന്നുവെന്നും എന്നാൽ, ഓരോരുത്തർക്കും പ്രത്യേകമായി നോട്ടീസ് നൽകിയിട്ടില്ലെന്നും കോർപറേഷൻ സ്ഥിരം സമിതിയും വ്യക്തമാക്കി. ബേപ്പൂരിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചത് നടപടിക്രമങ്ങൾ പാലിച്ചാണ്. ഇതിന് നാട്ടുകാരുടെ പിന്തുണയുമുണ്ട്. മാമുക്കോയയെ ലക്ഷ്യം വച്ചുകൊണ്ടല്ല ഒഴിപ്പിക്കൽ ആരംഭിച്ചത്. സ്ഥലത്തെ റോഡ്, നടപ്പാത കൈയേറ്റം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചു. അനധികൃത കച്ചവടം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ പരാതിയുമുണ്ട്. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടി തുടരുമെന്നും മേയർ അറിയിച്ചു.

മാമുക്കോയയുടെ വീട് നിൽക്കുന്ന പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഉണ്ടാക്കിയ കൈയേറ്റം പൊളിച്ചുമാറ്റിയതെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ. ബാബുരാജ് പറഞ്ഞു. ആവശ്യമായ സമയം നൽകിയിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതിനാലാണ് കൈയേറ്റം കോർപറേഷൻ നേരിട്ട് ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.  മാമുക്കോയയുടെ വീട്ടിലേക്കുള്ള കോൺക്രീറ്റ് വഴി പൊളിച്ചുമാറ്റിയ കോർപറേഷൻ അധികൃതരുടെ നടപടി വിവാദമായിരുന്നു.

അതേസമയം മാമുക്കോയ റോഡിലേക്ക് അൽപ്പം കയറ്റി കോൺക്രീറ്റ് ഇട്ട നടപടി കൈയേറ്റമാണെന്ന് പറയുന്ന മേയറും ഭരണസമിതിയും എടക്കാട് തണ്ണീർതത്തടം നികത്തി ഫ്‌ളാറ്റ് നിർമ്മിക്കുന്നതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ഫ്‌ളാറ്റ് നിർമ്മാണത്തിൽ അപാകതയില്‌ളെന്നും പ്രദേശവാസികളുടെ പ്രതിഷേധം സ്വാഭാവികമാണെന്നുമായിരുന്നു മേയർ അടക്കമുള്ള അധികൃതരുടെ പ്രതികരണം. കോഴിക്കോട്ടെ ചെറുകിട കൈയേറ്റങ്ങൾ ഒഴുപ്പിക്കുന്ന കോർപ്പറേഷൻ വൻകിടക്കാർക്കുനേരെ കണ്ണടക്കയാണെന്നും ആക്ഷേപമുണ്ട്.

ആദ്യകാലത്ത് ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെട്ടിരുന്ന മാമുക്കോയ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകാലത്തൊക്കെ ഇടതുപക്ഷ എതിർക്കുന നിലപാടണ് പരസ്യമായി സ്വീകരിച്ചത്. അതിന്റെ അനുരണനങ്ങളും ഈ പ്രശ്‌നത്തിൽ ഉണ്ടെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP