Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശവദാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; സംസ്‌ക്കാര ചടങ്ങുകൾ തുടങ്ങും മുമ്പ് ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ട് കണ്ണുതുറന്ന് മരിച്ച യുവാവ്; ജീവനുണ്ടെന്ന് സ്ഥിരീകരിച്ച യുവാവ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ; കാസർകോട്ടു നിന്നും ഒരു 'പുനർജന്മ'ത്തിന്റെ കഥ

ശവദാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; സംസ്‌ക്കാര ചടങ്ങുകൾ തുടങ്ങും മുമ്പ് ഭാര്യയുടെയും മക്കളുടെയും നിലവിളി കേട്ട് കണ്ണുതുറന്ന് മരിച്ച യുവാവ്; ജീവനുണ്ടെന്ന് സ്ഥിരീകരിച്ച യുവാവ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ; കാസർകോട്ടു നിന്നും ഒരു 'പുനർജന്മ'ത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മരിച്ചെന്നു കരുതി അടക്കാൻ തുനിയവേ കണ്ണുതുറന്ന യുവാക്കൾ രംഗത്തെത്തിയ സംഭവങ്ങൾ ഇടയ്ക്കിടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരമൊരു അപൂർവ്വ സംഭവമാണ് കാസർകോട്ടു നിന്നും ഉണ്ടായത്. മരിചെന്നു കരുതി വീട്ടിലെത്തിച്ച് ശവാദത്തിനുള്ള ഒരുക്കങ്ങൾക്കിടെ യുവാവ് കണ്ണുതുറന്നു. ഇതോടെ ബന്ധുക്കൾക്ക് അമ്പരപ്പും വെപ്രാളവും. ഒടുവിൽ മരിച്ചെന്നു കരുതിയ ആളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട് ആദൂരിലാണ് ഈ പുനർജന്മ സംഭവം ഉണ്ടായത്. കൊയക്കുട്ലുവിലെ ലക്ഷ്മണനാണ്(45) തന്റെ സംസ്‌കാരചടങ്ങുകൾക്കുള്ള ഒരുക്കത്തിനിടെ മിഴിതുറന്നത്. ഒരാഴ്ച മുമ്പ് ലക്ഷ്മണനെ ആദൂർ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ പുലർച്ചെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. അടിയേറ്റ് അവശ നിലയിലായിരുന്നു ലക്ഷ്മണൻ.

നാട്ടുകാർ ലക്ഷ്മണനെ ആദ്യം കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരു ദേർലക്കട്ട ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവാണ് സഹായിയായി ഒപ്പമുണ്ടായിരുന്നത്. ലക്ഷ്മണനെ പരിശോധിച്ച ഡോക്ടർമാർ അടിയേറ്റതിനെ തുടർന്നാണ് ലക്ഷ്മണന് പരിക്കേറ്റതെന്ന് പൊലീസിനെ അറിയിച്ചു. പൊലീസെത്തി യുവാവിന്റെ മൊഴിയെടുക്കുകയും കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ആശുപത്രിയിലുള്ള സഹായി ലക്ഷ്മണൻ മരിച്ചുവെന്നും ആംബുലൻസ് കൊണ്ടുവരണമെന്നും ബന്ധുക്കളെ ഫോണിൽ അറിയിച്ചത്. ബന്ധുക്കൾ പഞ്ചായത്തിന്റെ ആംബുലൻസിൽ ലക്ഷ്ണമണനെയും കൊണ്ട് വീട്ടിലെത്തുകയും ചെയ്തു. ഇതിനിടെ പിണങ്ങി സ്വന്തം വീട്ടിലായിരുന്ന ഭാര്യയും മക്കളും എത്തി. ഭർത്താവ് മരണമടഞ്ഞ വിഷമത്തിൽ ഭാര്യയും അലമുറയിട്ടു കരഞ്ഞു. ഇതോടെ സംസ്‌കാരചടങ്ങിനുള്ള ഇറക്കിയ ലക്ഷ്മണൻ കണ്ണുതുറക്കുകയായിരുന്നു.

ഇതോടെ ബന്ധുക്കൾ നൽകിയ വിവരത്തെ തുടർന്ന് ആദൂർ പൊലീസെത്തുകയും ജീവനുണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷം വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP