Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരാതിയുമായി എത്തിയ വീട്ടമ്മയോട് ഫോണിലൂടെ ലൈംഗിക വേഴ്ച നടത്തിയത് മന്ത്രി എ കെ ശശീന്ദ്രൻ; സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ അധികാരത്തിൽ എത്തിയ പിണറായി മന്ത്രിസഭ നാണക്കേടിന്റെ പടുകുഴിയിൽ; കേരളത്തെ ഞെട്ടിക്കുന്ന വാർത്തയുമായി മംഗളം ചാനലിന്റെ തുടക്കം

പരാതിയുമായി എത്തിയ വീട്ടമ്മയോട് ഫോണിലൂടെ ലൈംഗിക വേഴ്ച നടത്തിയത് മന്ത്രി എ കെ ശശീന്ദ്രൻ; സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ അധികാരത്തിൽ എത്തിയ പിണറായി മന്ത്രിസഭ നാണക്കേടിന്റെ പടുകുഴിയിൽ; കേരളത്തെ ഞെട്ടിക്കുന്ന വാർത്തയുമായി മംഗളം ചാനലിന്റെ തുടക്കം

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: മംഗളം ചാനൽ പുറത്തുവിട്ട ലൈംഗിക സംഭാഷണത്തിലെ പ്രതി മന്ത്രി എകെ ശശീന്ദ്രൻ. ജിഷാ കേസ് അടക്കമുള്ളവ ഉയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നതാണ് മംഗളം ഇന്ന് പുറത്തുവിട്ട വാർത്ത. മംഗളത്തിലെ ആർ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് ഈ വാർത്ത തയ്യാറാക്കിയിരുന്നത്. ഗരീഷ് അരവിന്ദ്, വി എസ് രാജേഷ്, സിദ്ധാർത്ഥൻ, ആർ സുരേഷ് തുടങ്ങിയ മാധ്യമ പ്രവർത്തകരുടെ സഹായത്താൽ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിൽ മന്ത്രിയുടെ ഫോൺ വിളിയുടെ വിശദാംശങ്ങളും മംഗളം ശേഖരിച്ചിട്ടുണ്ട്.

ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക വൈകൃത സംഭാഷണങ്ങൾ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് 'മംഗളം ടെലിവിഷൻ' പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള 'ഫോൺ സെക്‌സ്'സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന വാക്കുകളാണ് ഓഡിയോയിലുള്ളത്. അതുകൊണ്ട് തന്നെ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പിണറായി സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനിടെ രാജിവയ്ക്കുന്ന രണ്ടാമനായി എ കെ ശശീന്ദ്രൻ മാറും.

എൻ സിപിയുടെ മന്ത്രിയായ ശശീന്ദ്രൻ സിപിഎമ്മിന് ഏറെ പ്രിയപ്പെട്ട നേതാവാണ്. പിണറായി വിജയന്റെ പിന്തുണയോടെയാണ് ശശീന്ദ്രൻ എൻസിപിയിൽ നിന്ന് മന്ത്രിയാകുന്നത്. ഇതും സിപിഎമ്മിന് നാണക്കേടായി മാറും. എന്നും സ്ത്രീ സുരക്ഷയ്ക്കായി വീറോടെ വാദിച്ചിരുന്ന നേതാവായിരുന്നു ശശീന്ദ്രൻ അതും തിരിച്ചടിയാകും. ഈ വാർത്ത പുറത്തു വിട്ടതോടെ മികച്ച തുടക്കം നേടാൻ മംഗളം ടിവിക്ക് കഴിഞ്ഞിരിക്കുന്നു. ഇടതു സർക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ കൂടിയാണ്.

കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും കേരളസംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയുമാണ് എ.കെ. ശശീന്ദ്രൻ. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എംഎ‍ൽഎ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

(ചുവടെ കൊടുത്തിരിക്കുന്ന ഓഡിയോ പൂർണ്ണമായും അശ്ലീള സംഭാഷണമായതിനാൽ സ്ത്രീകളും കുട്ടികളും കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക)

 

2016ൽ ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായാണ് മത്സരിച്ചത്. 2016 മെയ്‌ 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയൻ (സി.പി.എം) മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എൻ.സി.പി.യുടെ രണ്ട് എംഎ‍ൽഎ.മാരിൽ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളിൽ കലാശിച്ചിരുന്നു.

മറ്റൊരു എംഎ‍ൽഎ.യായ തോമസ് ചാണ്ടിയും ഇതേ സമയം മന്ത്രിസഭയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രശ്‌നത്തിൽ കലാശിച്ചു. ഒടുവിൽ ആദ്യത്തെ രണ്ടര വർഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വർഷം തോമസ് ചാണ്ടിക്കും കൊടുക്കാമെന്ന് പറഞ്ഞ് ഒത്തുതീർപ്പുണ്ടാക്കി. ഇത്തരത്തിലൊരു വ്യക്തിയാണ് ലൈംഗിക വിവാദത്തിൽ കുടുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP