Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിക്ക് മൈനസ് മാർക്കിട്ട് 'മാധ്യമ'ത്തിൽ ലേഖനം; എഡിറ്റർ എം ജി രാധാകൃഷ്ണനെതിരെ പടവാളുമായി ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ്; 'നേരൊടെ നിർഭയം നിരന്തരം' ഇക്കാര്യം ചാനലിൽ പറയുമോ എന്ന് ഏഷ്യാനെറ്റിന്റെ എംജിആറിനോട് സോഷ്യൽ മീഡിയ

പിണറായിക്ക് മൈനസ് മാർക്കിട്ട് 'മാധ്യമ'ത്തിൽ ലേഖനം; എഡിറ്റർ എം ജി രാധാകൃഷ്ണനെതിരെ പടവാളുമായി ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ്; 'നേരൊടെ നിർഭയം നിരന്തരം' ഇക്കാര്യം ചാനലിൽ പറയുമോ എന്ന് ഏഷ്യാനെറ്റിന്റെ എംജിആറിനോട് സോഷ്യൽ മീഡിയ

എംഎസ് സനിൽ കുമാർ

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ എം ജി രാധാകൃഷ്ണന്റെ നടപടികളിൽ മാനേജ്‌മെന്റിന് അതൃപ്തി. ഏഷ്യാനെറ്റ് എഡിറ്റർ സ്ഥാനത്ത് ഇരുന്നുകൊണ്ട് മറ്റുമാദ്ധ്യമങ്ങളിലൂടെ രാധാകൃഷ്ണൻ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കുന്നതിനെതിരെയാണ് മാനേജ്‌മെന്റ് രംഗത്തെത്തിയത്.

ഏറ്റവും ഒടുവിൽ ഈ മാസം പതിനെട്ടാം തീയതി മാധ്യമം പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ രാധാകൃഷ്ണൻ എഴുതിയ ലേഖനമാണ് മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചത്. 'പുതിയ സർക്കാരിന്റെ ഒന്നാം മൈനസ് മാർക്ക്' എന്നൊരു ലേഖനമാണ് രാധാകൃഷ്ണൻ എഴുതിയത്. എം.കെ. ദാമോദരൻ വിഷയത്തിൽ പിണറായി സർക്കാർ സ്വീകരിച്ച അധാർമിക നിലപാടിനെ എം ജി ആർ അതിരൂക്ഷമായി ലേഖനത്തിലൂടെ വിമർശിക്കുന്നുണ്ട്. ദാമോദരന്റെ നിയമനം ശരിയായില്ല എന്നും പിണറായി സർക്കാരിന്റെ ഇമേജ് തകർക്കുന്ന തീരുമാനമാണ് ഇതെന്നും രാധാകൃഷ്ണൻ എഴുതി. പുതിയ സർക്കാരിന്റെ ആദ്യത്തെ മൈനസ് മാർക്കാണ് ഇത്. ഈ ലേഖനം വന്നതോടെ ഫേസ്‌ബുക്കിലടക്കം നിരവധി വിമർശനങ്ങളാണ് വന്നത്.

എഡിറ്ററുടെ ഈ രാഷ്ടീയ നിലപാടുകൾ അദ്ദേഹം പണിയെടുക്കുന്ന ചാനലിലും 'നേരോടെ നിർഭയം നിരന്തരം' പ്രകടിപ്പിക്കേണ്ടതല്ലേ? ഇത് ഏഷ്യാനെറ്റ് എഡിറ്ററുടെ സ്വകാര്യ നിലപാടാണെന്ന അടിക്കുറിപ്പ് ലേഖനത്തിൽ കാണുന്നുമില്ല. ഒരു ന്യൂസ് ചാനലിന്റ എഡിറ്റർ പത്രത്തിൽ പോയി ധാർമികതയെക്കുറിച്ച് ട്യൂഷൻ എടുക്കുന്നതു ശരിയാണോ എന്നൊരു സംശയം മാത്രം! ഞാൻ പോളിടെക്ക് നിക്കിലൊന്നും പഠിക്കാത്തതു കൊണ്ട് ചോദിച്ചു പോയതാണ്. ഇങ്ങനെ പോകുന്നു വിമർശനം.

ഇത്തരം വിമർശനങ്ങൾ ഉയർന്നതോടെ ഇതു ഏഷ്യാനെറ്റിലും ചർച്ചയായി. ആദ്യമായല്ല എം ജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് എഡിറ്റർ സ്ഥാനത്ത് ഇരുന്ന് ഇത്തരം രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാതൃഭൂമി വാരികയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം യു ഡി എഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. യുഡിഎഫ് സർക്കാരിന്റെ പ്രവർത്തന വൈകല്യം ചൂണ്ടിക്കാണിക്കുന്ന ഈ ലേഖനത്തിനെതിരെയും ഏഷ്യാനെറ്റിൽ വ്യാപകമായ എതിർപ്പുയർന്നിരുന്നു.

ഏഷ്യാനെറ്റിന്റെ എഡിറ്റർ ഇത്തരം രാഷ്ട്രീയ ലേഖനങ്ങൾ മറ്റുമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമ്പോൾ അത് ഏഷ്യാനെറ്റിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കപ്പെടും എന്നായിരുന്നു ചാനലിൽ ഉയർന്ന വിമർശനം. ഈ ലേഖനത്തിനു ശേഷമാണ് ഇപ്പോൾ പിണറായി സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള എംജിആറിന്റെ ലേഖനം പുറത്തുവന്നത്. ഇതിനെതിരെ ചാനലിലെ ചില മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നു എന്നാണ് സൂചന.

വിഷയം പരിശോധിച്ച മാനേജ്‌മെന്റ് എം.ജി രാധാകൃഷ്ണന്റെ നടപടികളിൽ അസംതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് മാനേജ്‌മെന്റ് രാധാകൃഷ്ണന് മുന്നറിയിപ്പ് നൽകിയതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP