Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നികേഷ് കുമാറിന്റെ ചർച്ചക്കിടെ മംഗളം സിഇഒയെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു: ആർ അജിത് കുമാർ പ്രാണരക്ഷാർത്ഥം ഓടിക്കയറിയത് പ്രസ് ക്ലബ്ബിലെ അനധികൃത ബാറിലേക്ക്; കണ്ടുനിന്ന മാധ്യമപ്രവർത്തകർ പോലും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന ആരോപണവുമായി മംഗളം ചാനൽ പ്രവർത്തകർ

നികേഷ് കുമാറിന്റെ ചർച്ചക്കിടെ മംഗളം സിഇഒയെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു: ആർ അജിത് കുമാർ പ്രാണരക്ഷാർത്ഥം ഓടിക്കയറിയത് പ്രസ് ക്ലബ്ബിലെ അനധികൃത ബാറിലേക്ക്; കണ്ടുനിന്ന മാധ്യമപ്രവർത്തകർ പോലും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന ആരോപണവുമായി മംഗളം ചാനൽ പ്രവർത്തകർ

തിരുവനന്തപുരം: ചൊവ്വാഴ്ച രാത്രി ഏഴിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്ത് കസ്റ്റംസ് ഓഫീസിനോട് ചേർന്ന മൂലയിൽ റിപ്പോർട്ടർ ചാനലിന്റെ സംഘമെത്തി. അര മണിക്കൂറിനുള്ളിൽ അവർ സെറ്റിട്ടു. കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരെത്തി. കൂട്ടത്തിൽ മംഗളം ചാനൽ സിഇഒ ആർ അജിത് കുമാറുമെത്തി.

ഞായറാഴ്ച മംഗളം ചാനൽ പുറത്തുവിട്ട ശബ്ദസംപ്രേഷണത്തെത്തുടർന്ന് എ കെ ശശീന്ദ്രൻ എൽഡിഎഫ് സർക്കാരിൽനിന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതിനെക്കുറിച്ചായിരുന്നു ചർചർച്ച. മംഗളം ചാനലിന്റെ നിലപാടാണോ യഥാർത്ഥ മാധ്യമധർമ്മം എന്നതായിരുന്നു വിഷയം. അവതാരകൻ സാക്ഷാൽ നികേഷ് കുമാറും. ഇന്ത്യാവിഷനിലൂടെ മലയാള മാധ്യമരംഗത്ത് പുതിയ സാധ്യതകൾ ഉണ്ടെന്ന് തെളിയിക്കുകയും, കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിന്റെ കെ എം ഷാജിയോട് പരാജയപ്പെടുകയും ചെയ്ത നികേഷ് കുമാറിന്റെ തിരിച്ചുവരവ് ഷോയുടെ ചിത്രീകരണമായിരുന്നു നടന്നത്.

തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം മാധ്യമപ്രവർത്തന രംഗത്തുനിന്നും, രാഷ്ട്രീയരംഗത്തുനിന്നും വിട്ടുനിന്ന നികേഷ് റിപ്പോർട്ടർ ചാനലിലിലെ 'എന്റെ ചോര തിളയ്ക്കുന്നു'- എന്ന പരിപാടിയിലൂടെലാണ് തിരിച്ചുവരവിന് ശ്രമിച്ചത്. എന്നാൽ മന്ത്രിയുടെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തിയെടുത്ത് പബ്ലിസിറ്ററിക്ക് ശ്രമിച്ച മംഗളം ചാനലിനെതിരേ മാധ്യമരംഗത്തുനിന്നും, പൊതുസമൂഹത്തിൽനിന്നും എതിർപ്പുകൾ ശക്തമാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് നികേഷ് കുമാർ നടത്തിയത്. തന്റെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനലിലെ പുതിയ പരിപാടിയിലൂടെ വീണ്ടും മാധ്യമരംഗത്ത് സജീവമാകാനാണ് നികേഷ് ശ്രമിച്ചത്. പക്ഷേ, ഈ പരിപാടി നാട്ടുകാർ അലങ്കോലമാക്കി.

മംഗളം ചാനലിന്റെ പ്രവൃത്തി അനുചിതമാണെന്ന് ചർച്ചയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർ ഒന്നടങ്കം പറഞ്ഞു. സെക്രട്ടറിയറ്റിനു പിന്നിലായി പ്രസ് ക്ലബ്ബിൽ പ്രവർത്തിക്കുന്ന അനധികൃത ബാറിലിരുന്ന് മദ്യപിച്ച് ലക്കുകെട്ട 'പ്രമുഖ' മാധ്യമപ്രവർത്തരെല്ലാം അജിത് കുമാറിന്റെ ചർച്ച കേൾക്കാൻ എത്തിയിരുന്നു. അതിൽ പലരും ഇടക്കിടക്ക് അജിത്കുമാറിനെ ചോദ്യം ചെയ്യുകയും, മറ്റുള്ളവരെക്കൊണ്ട് ചോദ്യങ്ങൾ ചോദിപ്പികാൻ ശ്രമിക്കുകയും ചെയ്തു.

അജിത് കുമാറും രഹസ്യമദ്യപാന കേന്ദ്രത്തിൽനിന്നാണ് ചർച്ചയ്‌ക്കെത്തിയതെന്നും ആരോപണമുണ്ട്. ചർച്ച തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ രോഷാകുലനായ അജിത് കുമാറിനെ, ചർച്ചയിൽ ഒപ്പമുണ്ടായിരുന്നവർതന്നെ സമാധാനിപ്പിച്ചു. 'എടാ.. നീ കുറെ നേരമായി അവിടെ ഇരുന്ന് ചൊറിയുന്നു... ശശീന്ദ്രനോട് കാശ് വാങ്ങിയാൽ അവിടെ കീശയിൽ വച്ചാമതി...' - ആർ അജിത് കുമാർ ചർച്ചയിൽ തന്നെ വിമർശിച്ച പ്രേക്ഷകനോട് ഇങ്ങനെ പോലും പ്രതികരിച്ചു.

ഇതോടെ രോഷം അടക്കാനാകാതെ ആവേശം പൂണ്ട അദ്ദേഹത്തെ ചിലർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ചാനൽ ക്യാമറകളെ തട്ടിത്തെറിപ്പിച്ച് അമ്പത് മീറ്ററോളം ഓടിയ അദ്ദേഹം പ്രസ് ക്ലബ്ബിലെ രഹസ്യ മദ്യപാന കേന്ദ്രത്തിൽകയറി അഭയം പ്രാപിച്ചു. എ കെ ശശീന്ദ്രന്റെ എൻസിപി പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് അജിത്കുമാർ സഹപ്രവർത്തകരോട് പറഞ്ഞു. അതേ സമയം സംഘർഷത്തിനിടയിൽനികേഷ് കുമാർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത് ദുരൂഹതയ്ക്ക് കാരണമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP