Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാറുന്ന മാധ്യമ ലോകം സെമിനാറിൽ വ്യാജനുമൊത്ത് 'കേരള പര്യടനം'; പഞ്ചാരക്കെണിയിൽ സംസാരം മുഴുവൻ മാധ്യമ സദാചാരത്തെ കുറിച്ചും; മംഗളം അജിത്തിനെ പുറത്താക്കാനുള്ള ഗൂഡനീക്കം ഇരട്ടത്താപ്പെന്ന് ആക്ഷേപം; പത്രപ്രവർത്തക യൂണിയനിൽ ഭിന്നത രൂക്ഷം

മാറുന്ന മാധ്യമ ലോകം സെമിനാറിൽ വ്യാജനുമൊത്ത് 'കേരള പര്യടനം'; പഞ്ചാരക്കെണിയിൽ സംസാരം മുഴുവൻ മാധ്യമ സദാചാരത്തെ കുറിച്ചും; മംഗളം അജിത്തിനെ പുറത്താക്കാനുള്ള ഗൂഡനീക്കം ഇരട്ടത്താപ്പെന്ന് ആക്ഷേപം; പത്രപ്രവർത്തക യൂണിയനിൽ ഭിന്നത രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിർണ്ണായക ഘട്ടത്തിൽ മംഗളം അജിത് കുമാറിനെ കൈവിടാനുള്ള പത്രപ്രവർത്തക യൂണിയന്റെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. മാധ്യമ മുതലാളിയാണ് അജിത്തെന്നും അതുകൊണ്ട് പുറത്താക്കണമെന്നുമാണ് പത്രപ്രവർത്തക യൂണിയൻ ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. എന്നാൽ ഇതിന്റെ പേരിൽ പുറത്താക്കാനായിരുന്നുവെങ്കിൽ നേരത്തെ പുറത്താക്കണമെന്നും ചിലരുമായി ഗൂഢാലോചന നടത്തി അജിത്തിനെ കൈവിടാനാണ് നീക്കമെന്നും ആക്ഷേപം ശക്തമാണ്. വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കുടങ്ങിയ അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തെ സംരക്ഷിക്കുന്ന കെയുഡബ്ല്യൂജെ നേതൃത്വം അജിത്തിനെ കൈവിടുന്നത് പരിഹാസമാണെന്നാണ് ആരോപണം.

പാസ്‌പോർട്ട എടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിന് പിഴ ശിക്ഷ അടച്ചയാളാണ് ദീപക്, ഹൈക്കോടതി വിധിയെ തെറ്റിധരിപ്പിച്ചാണ് പൊലീസ് നടപടികളിൽ നിന്ന് രക്ഷപ്പെട്ടത്. എന്നാൽ പരാതികൾ ഇപ്പോഴും പൊലീസിന്റെ പരിഗണനയിലാണ്. ഉന്നത സി.പി.എം നേതാക്കളുടെ ബന്ധം മൂലം തലശ്ശേരി പൊലീസ് കേസ് അന്വേഷിക്കുന്നു പോലുമില്ല. പ്രിഡിഗ്രി വിദ്യാഭ്യാസമില്ലാത്ത ദിപക് ഇപ്പോൾ മീഡിയാ അക്കാദമിയുടെ പ്രമുഖനാണ്. യുഡിഎഫ് കാലത്ത് തരപ്പെടുത്തിയ ഈ പദവിയെ ചോദ്യം ചെയ്യാൻ പോലും പത്രപ്രവർത്തക യൂണിയൻ തയ്യാറായില്ല. ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ദീപക്കിന് പ്രധാന പദവികളും ഉത്തരവാദിത്തവും കിട്ടി. ഈ സാഹചര്യത്തെ ചോദ്യം ചെയ്യാത്ത കെയുഡബ്ല്യൂജെ എങ്ങനെ അജിത്തിനെ പുറത്താക്കുമെന്നാണ് ഉയരുന്ന ചോദ്യം. അമൃതാ ടിവിയിലെ മാധ്യമ പ്രവർത്തകരാണ് ഈ ചോദ്യം സജീവമാക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ദീപക്കിന്റെ കള്ളത്തരം പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവർത്തകരെയെല്ലാം മാനേജ്‌മെന്റിനെ കൂട്ടുപിടിച്ച് ഇല്ലായ്മ ചെയ്ത വ്യക്തിയാണ് ദീപക്. ഇത്തരത്തിലൊരു തൊഴിലാളി വിരുദ്ധനെ കെയുഡബ്ല്യൂജെ ചുമക്കുന്നു. മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ജയിലിൽ അടച്ച അജിത്തിനേയും ജയചന്ദ്രനേയും ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അജിത് മംഗളത്തിന്റെ മാനേജ്‌മെന്റിന്റെ ഭാഗമാണ്. അതുകൊണ്ടാണ് പുറത്താക്കുന്നതെങ്കിൽ ഇത്രയും കാലം ഈ യൂണിയൻ എവിടെയായിരുന്നു. ഇപ്പോൾ അജിത്തിനെ കൈവിടുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പത്രസമൂഹം മംഗളത്തിന് പിന്നിൽ ഇല്ലെന്ന സന്ദേശം നൽകാനാണ് ഇതെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

തെറ്റു ചെയ്യുന്നത് ഫ്രാഡുകളാണ്. അവരെല്ലാം ശിക്ഷിക്കപ്പെടണം.. അതിൽ ആർക്കും സംശയമില്ല. പത്രപ്രവർത്തക യൂണിയന്റെ വിശദീകരണം ഇങ്ങനെ-മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കണം.ഹണി ട്രാപ് സംഭവത്തിലെ ശരിയായ ഉത്തരവാദികൾക്കെതിരായ നിയമനടപടികളിൽ യൂനിയന് വിയോജിപ്പില്ല. ചാനൽ ചെയർമാനുൾപ്പെടെയുള്ളവരെ ഈ കേസിൽ പ്രതികളാക്കിയിട്ടുണ്ട്. മാധ്യമ ധാർമികതക്ക് തീരാകളങ്കം വരുത്തിയ യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടണം എന്നത് കേരളത്തിലെ എല്ലാ മാധ്യമപ്രവർത്തകരുടെയും ആവശ്യമാണ്. അവരിൽ പത്രപ്രവർത്തക യൂനിയൻ അംഗങ്ങളുണ്ടെങ്കിൽ അവർക്കെതിരെ സംഘടന നടപടിയും സ്വീകരിക്കും. കൊച്ചിയിൽ മറൈൻ ഡ്രൈവിൽ ഉണ്ടായ ശിവസേന അതിക്രമത്തിൽ ഒരു മാധ്യമപ്രവർത്തകനെ പ്രതിചേർക്കാനുള്ള പൊലീസ് നീക്കം ഇത്തരം അമിതാവേശത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു-പത്രപ്രവർത്തക യൂണിയൻ വിശദീകരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ദീപക് വിഷയം ഉയർത്തി പ്രതിരോധം തീർക്കുന്നത്. മംഗളം അജിത്തിനും ജയചന്ദ്രനും ഒരു നയം. അമൃതാ ടിവിക്കും ദീപക് ധർമ്മടത്തിനും മറ്റൊരു രീതി. ഇതിന് കാരണം. പത്രപ്രവർത്തക യൂണിയന്റെ പ്രസ്താവനയിലെ ഈ വാക്കുകളാണ്. മാധ്യമ ധാർമികതക്ക് തീരാകളങ്കം വരുത്തിയ യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടണം എന്നത് കേരളത്തിലെ എല്ലാ മാധ്യമപ്രവർത്തകരുടെയും ആവശ്യമാണ്. എന്താണ് മാധ്യമ ധാർമികത? അതാണ് ചോദ്യം. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി പ്രതിരോധ വകുപ്പിന്റെ മാധ്യമ പഠന കോഴ്സിന് പോയതാണ് ദീപക് ധർമ്മടം. ഇതിലൂടെ നഷ്ടമായത് ഒരാളുടെ സാധ്യതയാണ്. അതിനൊപ്പം വ്യജ ഡിഗ്രിസർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്പോർട്ടിൽ ഇസിഎൻആർ അടിക്കുന്നു. അതിന് ശേഷം സംസ്ഥാന സർക്കാരിന്റെ മാധ്യമ പ്രതിനിധിയായി വിദേശ രാജ്യങ്ങൾ ചുറ്റുന്നു. ഹൈക്കോടതിയെ പോലും പറ്റിച്ച് കേസുകൾ അട്ടിമറിക്കുന്നു. പാസ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് ദീപക് രക്ഷപ്പെടുകയായിരുന്നു. പാസ്പോർട്ട് അഥോറിട്ടിക്ക് അപ്പീൽ നൽകാൻ. അതിന് ശേഷം പിഴ അടച്ച് കുറ്റം സമ്മതിക്കുന്നു. ഹൈക്കോടതി വെറുതെ വിട്ടെന്ന കള്ളം പറഞ്ഞ് പൊലീസ് കേസുകളെല്ലാം ഊരിയെടുക്കുന്നു.-ഇതാണ് ഉയരുന്ന വിമർശനം.

അതിന് ശേഷം മിഡിയാ അക്കാഡമിയുടെ തലപ്പത്ത് എത്തുന്നു. കൊല്ലത്ത് മന്ത്രിക്കൊപ്പം ഇരുന്ന് ഗീർവാണം വിടുന്നു. കേരളത്തിലെ മാധ്യമ ലോകത്തിന് തീരാകളങ്കമാണ് ഇത്. ദീപക് തട്ടിപ്പുക്കാരനാണെന്ന് എല്ലാവർക്കും അറിയാം. കെയുഡബ്ല്യൂജെ അടക്കം എല്ലാവർക്കും പരാതി കൊടുത്തു. അന്ന് ചിലർ ചോദിച്ചു... നമ്മുടെ കൂട്ടത്തിലുള്ളവനല്ലേ? അവൻ എങ്ങനെ എങ്കിലും ജീവിക്കട്ടേ? എന്ന്. ഇപ്പോഴും തലശ്ശേരി പൊലീസിൽ പരാതി കൊടുത്തവരുണ്ട്. തലശ്ശേരിയിലെ പൊലീസ് പരാതിക്കാരുടെ മൊഴി പോലും എടുത്തില്ല... കാരണം സ്വാധീനം. കള്ളനാണെങ്കിലും പത്രക്കാരനെതിരെ എങ്ങനെ കേസെടുക്കുമെന്നാണ് ചോദ്യമെന്ന് വാദവും ചർച്ചയാകുന്നുണ്ട്. മിഡിയാ അക്കാഡമിയുടെ മാറുന്ന മാധ്യമ ലോകമെന്ന സെമിനാറിൽ പത്രപ്രവർത്തക യൂണിയൻ നേതാക്കളും ദീപക്കും വേദി പങ്കിടുന്നുണ്ട്. ധാർമികതെ കുറിച്ച് പറയുന്നവർ ദീപക്കിനൊപ്പം എങ്ങനെ വേ്ദി പങ്കിടുന്നുവെന്നതാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP