1 usd = 65.05 inr 1 gbp = 90.50 inr 1 eur = 79.89 inr 1 aed = 17.71 inr 1 sar = 17.35 inr 1 kwd = 217.26 inr

Feb / 2018
22
Thursday

മാണിക്ക മലരായ പൂവി....മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി അത്ഭുപ്പെടപത്തിയെന്ന് സംവിധായകൻ ഒമർ ലുലു; ജനങ്ങൾ സ്വീകരിച്ച ഗാനം പിൻവലിക്കാൻ തയ്യാറല്ല; അഡാർ ലൗവിന്റെ സംവിധായകൻ ഒമർ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് ചുമത്തിയത് ജാമ്യമില്ല കുറ്റം; സോഷ്യൽ മീഡിയയിലെ താരങ്ങൾക്ക് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും; പ്രിയാ വാര്യരുടെ കണ്ണിറുക്കി കാട്ടലിൽ അപ്രതീക്ഷിത ട്വിസ്റ്റ്

February 14, 2018 | 05:33 PM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു അഡാർ ലൗവിലെ സംവിധായകൻ ഒമർ ലുലുവിനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ പാട്ട് പിൻവലിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിലെ മാണിക്യമലരായ പാട്ട് മുസ്ലിം മതവികാരം വൃണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്. ഹൈദരാബാദ് ഫലക്‌നമ പൊലീസാണ് കേസെടുത്തത്. ഐപിസി 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിഴയോട് കൂടി മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിലെ താരങ്ങൾക്ക് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരുമോയെന്ന ആശങ്കയും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുണ്ട്.

മാണിക്യ മലരായ പൂവി' എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖീത് ഖാൻ എന്നയാളാണ് ഹെദരാബാദിലെ ഫലക്‌നുമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ പൊലീസ് കേസെടുത്തു. 

പാട്ട് പഠിക്കാൻ ശ്രമിച്ച വേളയിൽ തർജമ പരിശോധിച്ചെന്നും അപ്പോഴാണ് പ്രണയരംഗത്തിന് മതപരമായി ബന്ധമുള്ള വരികൾ ഉപയോഗിച്ചത് ശ്രദ്ധയിൽപെട്ടതെന്നും മുഖീത് ഖാൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. സിനിമയിലെ അഭിനേതാക്കൾക്കെതിരെ പരാതിയില്ല. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പാട്ടിന്റെ വരികളെന്ന് സിനിമ സംവിധായകൻ ഉമർ ലുലു പറഞ്ഞു.

ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിഴയോട് കൂടി മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്

രണ്ട് ദിവസം കൊണ്ട് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ് ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി. ഗാനത്തിലൂടെ അതിൽ അഭിനയിച്ചിരിക്കുന്ന പ്രിയ പി വാര്യർക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ചിത്രത്തിലെ ഗാനവും അതിലെ ദൃശ്യങ്ങളും പ്രവാചക നിന്ദയെന്നാരോപിച്ചാണ് ഹൈദരാബാദിൽ പരാതി നൽകിയത്. ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന പ്രിയ പി വാര്യർ ഗാനം ഒരുക്കിയ ഷാൻ റഹ്മാനുമെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഹൈദരാബാദ് യൂത്ത് എന്ന സംഘടനയാണ് പരാതി നൽകിയിട്ടുള്ളത്.

പത്മാവത് വിഷയത്തിൽ പ്രതികരിച്ച സാംസ്‌കാരിക സംഘടനകൾ ഇപ്പോൾ എവിടെയാണെന്നും സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നുഗാനത്തിനെതിരെ കേരളത്തിന്റെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഗാനം മതത്തെ അവഹേളിക്കുന്നതാണ് എന്ന് സൈബർ ലോകത്ത് വിമർശനം ഉയർന്നിരുന്നു. 

പാട്ട് ഹിറ്റായതിനെ തുടർന്ന് ഗാനത്തിൽ അഭിനയിച്ചിരിക്കുന്ന പ്രിയക്ക് അഭിനന്ദനങ്ങൾ ലഭിക്കുന്നത് മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ 19 ലക്ഷം ഫോളോവേഴ്‌സുമായി ഒന്നാമനായിരുന്ന ദുൽഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രിയ നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കിയെടുത്തത്. 1.8 മില്ല്യണിൻ നിന്നും സെക്കന്റുകൾ കൊണ്ടാണ് പ്രിയയുടെ ഫോളോവേഴ്‌സ് 1.9 മില്ല്യണിലെത്തിയത്. വീണ്ടും നിമിഷങ്ങൾ കൊണ്ട് തന്നെ പ്രിയയുടെ ഫോളോവേഴ്‌സിന്റെ എണ്ണം രണ്ട് മില്ല്യണിലെത്തി ദുൽഖറിനെയും കടത്തി വെട്ടി.

കണ്ണടച്ച് കാണിച്ച് മലയാലികളുടെ മനസ് കവർന്ന പ്രിയയ്ക്ക് പാക്കിസ്ഥാൻ, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളിൽ വരെ ആരാധകരെ കൊണ്ട് നിറഞ്ഞു. പ്രിയയുടെ ഫോട്ടോകൾക്കു പോലും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ടായിരും ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ അക്കൗണ്ട് വെറും നാലു ദിവസം കൊണ്ടാണ് 16 ലക്ഷം ഫോളോവേഴ്‌സിനെ സൃഷ്ടിച്ചത്. എന്നാൽ നിമിഷങ്ങൾ കൊണ്ടു തന്നെ മോഹൻലാലിനെയും കടത്തിവെട്ടിയ പ്രിയ ഇൻസ്റ്റഗ്രാമിലെ പ്രിയ താരം ഡിക്യുവിനെയും കടത്തി വെട്ടി മുന്നേറുകയായിരുന്നു. മിനിറ്റ് വച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്‌സാപ്പിലും ഫേസ്‌ബുക്കിലുമൊക്കെ മിന്നും താരമാണ്.

തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകനായ ഒമർ ലുലുവാണ്. പെൺകുട്ടികളിൽ ഏറ്റവും കൂടുതൽ ക്ലിക്കായത് പ്രിയയാണ്. മിനിറ്റ് വച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്‌സാപ്പിലും ഫേസ്‌ബുക്കിലുമൊക്കെ മിന്നും താരമാണ്.തൃശൂർ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയർത്തിയത് സംവിധായകനായ ഒമർ ലുലുവാണ്. പെൺകുട്ടികളിൽ ഏറ്റവും കൂടുതൽ ക്ലിക്കായത് പ്രിയയാണ്. യുട്യൂബിൽ 50 ലക്ഷം ആളുകൾ കണ്ട പാട്ട് ഇപ്പോഴും ട്രെൻഡിങ് സ്ഥാനത്ത് ഒന്നാമതാണ്.

പാട്ടിന് കുറേ റീമിക്സുകളും ഇതിനോടകം പുറത്തിറങ്ങി. പാട്ടിലെ രംഗങ്ങൾ കോർത്തിണക്കി പഴയ ഹിറ്റ് പ്രണയഗാനങ്ങൾ പിന്നണിയിൽ ചേർത്തുള്ള റീമിക്സ് വിഡിയോകളും നിരവധി.പാക്കിസ്ഥാനി മാധ്യമങ്ങളിൽ പോലും ഗാനവും പ്രിയാ വാര്യരും ചർച്ചാവിഷയമാണ്. ചിത്രത്തിലെ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി നിന്ന് റെക്കോഡുകൾ മറികടക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങളും കേസും എത്തിയിരിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ