Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാവർക്കും അമ്മച്ചി തന്നെ മധുരം നൽകി; ഷുഗർ ആണെങ്കിലും സന്തോഷത്തിൽ എല്ലാവരും നൽകിയ മധുരം അമ്മച്ചിയും കഴിച്ചു; സത്യപ്രതിജ്ഞ കഴിഞ്ഞതും വീടിന് പുറത്ത് നാസിക്ക് ബാൻഡ് ഗ്രൂപ്പിന്റെ ആഹ്ലാദം; പടക്കങ്ങളും നിർത്താതെ പൊട്ടി; പത്താം ക്ലാസ്സ് വരെ പഠിക്കാൻ അത്ര മിടുക്കനല്ലായിരുന്ന കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദം മണിമലക്കാർ ആഘോഷിച്ചത് ഇങ്ങനെ

എല്ലാവർക്കും അമ്മച്ചി തന്നെ മധുരം നൽകി; ഷുഗർ ആണെങ്കിലും സന്തോഷത്തിൽ എല്ലാവരും നൽകിയ മധുരം അമ്മച്ചിയും കഴിച്ചു; സത്യപ്രതിജ്ഞ കഴിഞ്ഞതും വീടിന് പുറത്ത് നാസിക്ക് ബാൻഡ് ഗ്രൂപ്പിന്റെ ആഹ്ലാദം; പടക്കങ്ങളും നിർത്താതെ പൊട്ടി; പത്താം ക്ലാസ്സ് വരെ പഠിക്കാൻ അത്ര മിടുക്കനല്ലായിരുന്ന കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദം മണിമലക്കാർ ആഘോഷിച്ചത് ഇങ്ങനെ

അർജുൻ സി വനജ്

കൊച്ചി: ഉത്രാട ദിനത്തിൽ കണ്ണന്താനം തറവാട്ടിലെക്ക് പ്രതീക്ഷിക്കാതെത്തിയ പദവിയായിരുന്നു കേന്ദ്രമന്ത്രിസ്ഥാനം. നാട്ടുകാരും ബിജെപി പ്രവർത്തകരും കൂടി വീട്ടിലേക്ക് എത്തിയതോടെ അത് മണിമലനാടിന്റെ ആഘോഷമായിമാറി.

രാവിലെ എട്ട മണിയോടെ തന്നെ കണ്ണന്താനം വീട്ടിലേക്ക് ബിജെപി പ്രദേശിക നേതാക്കൾ എത്തിത്തുടങ്ങി. പിന്നെ ജില്ലാ പ്രസിഡന്റും. മകൻ കേന്ദ്രമന്ത്രിയാകുന്നതിന്റെ സന്തോഷത്തിൽ പ്രായത്തിന്റെ അവശതകൾ മറച്ച്വെച്ച് ബിജെപി പ്രവർത്തകർക്കൊപ്പം മാതാവ് ബ്രിജിറ്റ ജോസഫും എത്തി. ഹാളിലെ പ്രവർത്തകരുടെ തിരക്കിലേക്ക് അമ്മയും എത്തിയതോടെ പ്രതികരണങ്ങൾ എടുക്കാൻ മാധ്യമപ്രവർത്തകരും ഒപ്പം ചേർന്നു. പിന്നെ സത്യാപ്രതിജ്ഞാ ചടങ്ങ് തുടങ്ങാനായുള്ള കാത്തിരിപ്പ്.

കാത്തിരിപ്പിനിടെ മാതാവ് മറുനാടൻ മലയാളിയോടും സംസാരിച്ചു. വലിയ സന്തോഷം ഉണ്ട്. തന്റെ മകനിലൂടെ കേരളത്തിൽ വികസനം ഇനിയും ഉണ്ടാകും. പത്താം ക്ലാസ്സ് വരെ പഠിക്കാൻ അത്രമിടുക്കനൊന്നുമല്ലായിരുന്നു. പിന്നെയാണ് മിടുക്കനായത്. അമ്മച്ചി ഓർത്തെടുത്തു. സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചതോടെ അൽഫോൻസ് കണ്ണന്താനത്തിന്റെ ഊഴം കാത്ത് നാട്ടുകാരും വീട്ടുകാരും അമ്മച്ഛിയും ഒപ്പം ബിജെപി പ്രവർത്തകരും. ഓരോരുത്തരുടേയും സത്യപ്രതിജ്ഞ കഴിയുമ്പോളും അടുത്തതായി ആരാണെന്ന് ഉറ്റുനോക്കുന്ന നിമിഷങ്ങൾക്കൊടുവിൽ, അൽഫോൻസ് കണ്ണന്താനത്തിന്റെ പേര് വിളിച്ചു. പ്രവർത്തകർ ആർപ്പുവിളികളും മുദ്രാവാക്യങ്ങളും മുഴക്കി. ഈ സമയം സന്തോഷംകൊണ്ട് അമ്മച്ചിടെ കണ്ണുനിറഞ്ഞു. ഇമവെട്ടാതെ പിന്നീട് ടിവിയിൽ നോക്കി ഇരുന്നു. തന്റെ മകൻ കേന്ദ്രമായാകുന്നത്.

എല്ലാവർക്കും അമ്മച്ചി തന്നെ മധുരം നൽകി. ഷുഗർ ആണെങ്കിലും മകൻ കേന്ദ്രമന്ത്രി ആയതിന്റെ സന്തോഷത്തിൽ എല്ലാവരും നൽകിയ മധുരം അമ്മച്ചിയും കഴിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞതും വീടിന് പുറത്ത് നാസിക്ക് ബാൻഡ് ഗ്രൂപ്പിന്റെ ആഹ്ലാദം തുടങ്ങി, എവിടുന്നൊക്കെയോ പടക്കങ്ങളും നിർത്താതെ പൊട്ടി. തുടർന്ന് മാധ്യമങ്ങളോട് അമ്മ ആ സന്തോഷം പങ്കുവെച്ചു. ഏൽപ്പിച്ച കാര്യങ്ങളൊക്കെ നല്ലരീതിയിൽ ചെയ്തിട്ടുണ്ട്. ഇതിനാൽ ഈ ചുമതലയും നല്ല രീതിയിൽ ചെയ്യും അമ്മ പ്രതീക്ഷ പങ്കുവെച്ചു. പിന്നാലെ വീടിന് പുറത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഹ്ലാപ്രകടനം ആരംഭിച്ചു. രാത്രി വൈകിയറിഞ്ഞതിനാൽ പ്രവർത്തകരുടെ എണ്ണം പ്രകടനത്തിൽ കുറവായിരുന്നു. മണിമല ടൗൺ കറങ്ങി പ്രകടനം മുന്നോട്ട്് നീങ്ങി.

20 വർഷമായി സെന്റ് ജോർജ്ജ് ഹയർസെണ്ടറി സ്‌കൂളിനടുത്തായാണ് കണ്ണന്താനം തറവാട് സ്ഥതി ചെയ്യുന്നത്. 9 മക്കളും രണ്ട് ദത്ത് മക്കളും അടക്കം 11 മക്കളാണ് ബ്രിജിറ്റ് ജോസഫ്- കെവി ജോസഫ് ദമ്പതികൾക്കുണ്ടായിരുന്നത്. ഇതിൽ ആൺകുട്ടികളിൽ മൂത്തയാളാണ് അൽഫോൻസ്. റിട്ട അദ്ധ്യാപകനായിരുന്നു പിതാവ് കെവി ജോസഫ്. ജോളി(ബാഗ്ലൂർ, റിട്ട) മേഴ്സി( ജർമിനി, നഴ്സ്) സിസി( കാഞ്ഞിരപ്പള്ളി), സോഫി (യുഎസ്എ, നഴ്സ്) രാജൻ (ബിസിനസ്സ്, തറവാട്) റോയി (ബിസിനസ്സ്), ഫാദർ ജോർജ്ജ്(ബാഗ്ലൂർ) പ്രീതി( കൊച്ചി, ബിസിനസ്സ്) പോൾ( ബിസിനസ്സ്,മണിമല) മിനി( ടീച്ചർ കോഴിക്കോട്) എന്നിവരാണ് മക്കൾ. ജീവകാരുണ്യപ്രവർത്തകനായ ജോസഫ് രണ്ട് കുട്ടികളുടെ വളരെ ചെറുപ്പത്തിലെയാണ് ദത്തെടുത്തത്..

ഏർത്ത് വടകര എൽപി സ്‌കൂൾ, സെന്റ് ജോർജ്ജ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവടങ്ങളിലായിരുന്നു സ്‌കൂൾ പഠനം പിന്നീട് ബിരുദവും ബിരുദാനന്ത ബിരുദവും ഷില്ലോങിലായിരുന്നു. അവടെ ഒരു ബന്ധു ഉണ്ടായിരുന്നതുകൊണ്ട് അക്കാര്യങ്ങൾ അങ്ങനെ നടന്നു. പിന്നീട് ഡൽഹിയിൽ ഐഎഎസ് കോച്ചിംങിന് ചേർന്നും. സിവിൽ സർവ്വീസ് പരീക്ഷയിൽ ട്ടാം റാങ്ഖും നേടി. മാതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു മാസം മുമ്പ് വീട്ടിൽ വന്നിരുന്നു. ഫാമിലി ഫങ്ഷന് എല്ലാം എത്തും. അടുത്ത ആഴ്ച നാട്ടിലെത്തുമെന്നാണ് ഇപ്പോ അറിയുന്നത്. അമ്മ പറഞ്ഞ് നിർത്തി.

അദ്ഭുതങ്ങളായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ വിനോദം. പത്താംക്ലാസ് പരീക്ഷയിൽ ജയിക്കാൻ 210 വേണ്ട സ്ഥാനത്ത് 252 മാർക്ക് വാങ്ങിയ വിദ്യാർത്ഥി 1979 ല ഐഎഎസ് എട്ടാം റാങ്കുകാരനായതോടെ അതിനു തുടക്കമായി. ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയിൽ ലാൻഡ് കമ്മിഷനറായപ്പോൾ വലിയ അദ്ഭുതങ്ങളൊന്നുമുണ്ടാകാൻ പോകുന്നില്ലെന്നു ഭൂമാഫിയ കരുതി. അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വയമൊരു ബുൾഡോസറായി കണ്ണന്താനം മാറി. ഇടിച്ചു നിരത്തി സർക്കാരിലേക്കു തിരിച്ചുനൽകി ആസ്തി മൂല്യം 15,000 കോടി. 1994 ൽ ടൈം മാസിക ലോകത്തിലെ ചെറുപ്പക്കാരായ നൂറു പ്രതിഭകളെ യങ്ങ് ഗ്ലോബൽ ലീഡർമാരായി തിരഞ്ഞെടുത്തപ്പോൾ പട്ടികയിൽ രണ്ട് ഇന്ത്യക്കാരേ ഉണ്ടായിരുന്നുള്ളൂ ഒരാൾ അൽഫോൻസ് ആയിരുന്നു-ഈ യാത്രയെല്ലാം അമ്മയുടെ മനസ്സിൽ പൊൻ തിളക്കത്തോടെയുണ്ട്.

കോട്ടയം മണിമല സ്വദേശിയായ അൽഫോൻസ് കണ്ണന്താനം സ്വന്തം ജില്ലയുടെ കലക്ടറായി വന്നു. കോട്ടയം നഗരത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരമാക്കിയതടെ താരവുമായി. വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കേരള മിൽക്ക് ഫെഡറേഷൻ എംഡി, ഡൽഹി ഡവലപ്മെന്റ് അഥോറിറ്റി കമ്മിഷണർ, ട്രാൻസ്പോർട്ട് കമ്മിഷണർ, ഹയർ എജ്യൂക്കേഷൻ സെക്രട്ടറി, എൻട്രൻസ് എക്സാമിനേഷൻ കമ്മിഷണർ എന്നിങ്ങനെ ഉദ്യോഗസ്ഥാനങ്ങൾ മാറിമാറി വന്നു. അദ്ഭുതങ്ങൾക്കു ജീവിതത്തിൽ സാധ്യത കുറയുന്നുവെന്നു കണ്ടപ്പോൾ ഉദ്യോഗം രാജിവച്ചു രാഷ്ട്രീയത്തലേക്കിറങ്ങി. 2006 ലെ തിരഞ്ഞെടുപ്പിൽ പുതിയ ചിത്രം തെളിഞ്ഞു. കെ.ജെ. അൽഫോൻസ്. കാഞ്ഞിരപ്പള്ളിയിൽ സി.പി.എം. സ്വതന്ത്ര സ്ഥാനാർത്ഥി. 52ാം വയസ്സിൽ അങ്ങനെ കന്നിയങ്കത്തിൽ ജയം. 2011 പിന്നെയും കണ്ണന്താനം അദ്ഭുതപ്പെടുത്തി ബിജെപിയിൽ ചേർന്നു. ഇപ്പോൾ ദേശീയ നിർവാഹസമിതി അംഗം.

ചണ്ഡിഗഡിൽ ലഫ്. ഗവർണർ റാങ്കിലുള്ള അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ചെങ്കിലും രാഷ്ട്രീയ എതിർപ്പിനെത്തുടർന്നു മരവിപ്പിച്ചു. പിന്നെ ഉയർത്തെഴുന്നേൽപ്പ് കേന്ദ്രമന്ത്രിയായും.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP