Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭ്യൂഹങ്ങൾക്ക് വിട; ഒടിയനിൽ നായിക ലേഡി സൂപ്പർ സ്റ്റാർ തന്നെ! മഞ്ജുവാര്യരെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് സംവിധായകൻ ശ്രീകുമാർ മേനോന്റെ ട്വീറ്റ്; രണ്ടാമൂഴത്തിലെ നായികയുടെ കാര്യത്തിൽ തീരുമാനമായില്ല; കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ സൂപ്പർതാരവും ഇടപെട്ടെന്ന് സൂചന

അഭ്യൂഹങ്ങൾക്ക് വിട; ഒടിയനിൽ നായിക ലേഡി സൂപ്പർ സ്റ്റാർ തന്നെ! മഞ്ജുവാര്യരെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് സംവിധായകൻ ശ്രീകുമാർ മേനോന്റെ ട്വീറ്റ്; രണ്ടാമൂഴത്തിലെ നായികയുടെ കാര്യത്തിൽ തീരുമാനമായില്ല; കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ സൂപ്പർതാരവും ഇടപെട്ടെന്ന് സൂചന

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിനെ തുടർന്ന് കലങ്ങിമറിഞ്ഞ മലയാള സിനിമാലോകത്ത് അഭ്യൂഹങ്ങൾ കാറ്റ് പോലെ പരക്കുന്നത് നടീനടന്മാർക്ക് മാത്രമല്ല സംവിധായകർക്കും, നിർമ്മാതാക്കൾക്കും വരെ തലവേദനയായിരിക്കുകയാണ്. തുടർച്ചയായി വരുന്ന ആരോപണക്കൊടുങ്കാറ്റിൽ സിനിമാലോകം ആടിയുലഞ്ഞതോടെ മനംമടുത്ത പ്രേക്ഷകരും തിയേറ്ററുകളിലേക്ക് പോകാതായി. ചിങ്ങം പുലരുകയും, ഓണക്കാലമാവുകയും ചെയ്തതോടെ വിപണിയിലെ കോളിളക്കങ്ങൾ തീർത്ത് ഉഷാറാകണമെന്നാണ് എല്ലാവരുടെയും താൽപര്യം.

നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യർ ആദ്യം തന്നെ ഗൂഢാലോചന ആരോപിച്ചത് ദിലീപ് തന്റെ ജാമ്യഹർജിയിൽ വിഷയമായി ഉന്നയിച്ചിരുന്നു. മഞ്ജുവും, എഡിജിപി ബി.സന്ധ്യയും തമ്മിലുള്ള അടുപ്പം കേസിനെ വഴിതെറ്റിക്കുന്നുണ്ടെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിരുന്നു. രണ്ടുചേരികളായി തിരിഞ്ഞ മോളിവുഡ് ഗോസിപ്പ് ലോകവും ഇതോടെ ചൂട് പിടിച്ചു.ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ഒടിയനിൽ, നിന്ന് മഞ്ജുവാര്യരെ ഒഴിവാക്കിയെന്ന ചൂടൻ വാർത്തയാണ് ചില മാധ്യമങ്ങളിൽ പ്രചരിച്ചത്. ഒപ്പം എംടിയുടെ രണ്ടാമൂഴത്തെ ആധാരമാക്കി ശ്രീകുമാർ മേനോൻ സാക്ഷാത്കരിക്കുന്ന മഹാഭാരതത്തിലും മഞ്ജുവില്ലെന്ന വാർത്തകളും പ്രചരിച്ചു.

തനിക്കൊപ്പം മഞ്ജുവിനെ അഭിനയിപ്പിച്ചാൽ, അത് താൻ ദിലീപിന് എതിരാണെന്ന് ദുർവ്യാഖ്യാനമുണ്ടാക്കുമെന്ന് മോഹൻലാൽ കരുതുന്നതായ വാർത്തകളും പ്രചരിച്ചു. തികച്ചും പ്രൊഫഷണലല്ലാത്ത ഈ സമീപനം സൂപ്പർതാരം സ്വീകരിക്കുമോയെന്ന് അത്ഭുതം കൂറിയവർ പോലും, നിലവിലെ സാഹചര്യങ്ങളുടെ ആനുകൂല്യം താരത്തിന് നൽകി. ഹൗ ഓൾഡ് ആർ യു എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ രണ്ടാം വട്ടം സിനിമയിലേക്ക് കടന്നുവന്ന മഞ്ജുവിന് കല്യാൺജൂവലേഴ്‌സ് പരസ്യങ്ങളിലൂടെ മികച്ച് ബ്രാൻഡ് ഇമേജ് സൃഷ്ടിക്കാൻ ശ്രീകുമാരമേനോന് കഴിഞ്ഞതാണ് ആരോപണമുനകൾ അദ്ദേഹത്തിന് നേരേ തിരിയാൻ കാരണം.

മഞ്ജു തിരിച്ച് വരാൻ കാരണമായതും തിരിച്ചു വന്നതിന് ശേഷമുള്ള ഓരോ നീക്കങ്ങളും ശ്രീകുമാർ മേനോൻ പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നതാണെന്നാണ് ദിലീപ് ഉയർത്തുന്ന ആക്ഷേപം. ഈ സാഹചര്യത്തിൽ ഗൂഢാലോചനക്കേസിലെ അന്വേഷണ സംഘം ശ്രീകുമാർ മേനോനേയും ചോദ്യം ചെയ്തിരുന്നു.മഞ്ജുവിന്റെ സിനിമകളുടെ പ്രധാന നേട്ടം സാറ്റലൈറ്റ് റൈറ്റാണ്. അത് തന്നെ ശ്രീകുമാർ മേനോന്റെ മാധ്യമബന്ധം ഉപയോഗിച്ച് നേടുന്നുവെന്ന ആക്ഷേപവും ഉണ്ട്. തന്നെ തകർക്കാൻ സിനിമാരംഗത്തുള്ളവർ ഗൂഢാലോചന നടത്തിയെന്നാണ് ജാമ്യഹർജിയിൽ ദിലീപിന്റെ ആരോപണം.

മഞ്ജു വാര്യർ, ശ്രീകുമാർ മേനോൻ, എഡിജിപി ബി സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണം. തന്നെ തകർക്കാനുള്ള ഗൂഢാലോചനയിൽ സിനിമയിലെ പ്രബലർ തനിക്കെതിരെ മാധ്യമങ്ങളേയും രാഷ്ട്രീയ പ്രമുഖരേയും സ്വാധീനിച്ചുവെന്നും ആരോപണം ഉള്ളതായി റിപ്പോർട്ടുകളുണ്ട്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ സഹായത്തോടെ അവർ ലക്ഷ്യം കണ്ടുവെന്നും ജാമ്യഹർജിയിൽ പറയുന്നുണ്ട്.

ഏതായാലും അഭ്യൂഹങ്ങൾ ഏറിയതോടെ, മോഹൻലാൽ തന്നെ ഇടപെട്ട് പ്രശ്‌നം രമ്യതയിലാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒടിയനിൽ മഞ്ജുവാര്യർ നായികയായി അഭിനയിക്കും.എന്നാൽ മഹാഭാരതത്തിൽ അഭിനയിക്കുന്ന താരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.ഏറ്റവുമൊടുവിൽ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ ട്വിറ്ററിൽ വിശദീകരണവുമായി രംഗത്തെത്തി.

'ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയനിൽ മഞ്ജു തന്നെയാണ് നായിക. കാര്യങ്ങൾ ഇപ്പോൾ വ്യക്തമായെന്ന് പ്രതീക്ഷിക്കട്ടെ.' ഗോസിപ്പ് തരംഗം പരിധി വിടുന്നത് ഒടിയനെ മാത്രമല്ല മറ്റുസിനിമകളെയും ബാധിക്കുമെന്ന തിരിച്ചറവിൽ നിന്നാണ് സംവിധായകന്റെയും, സൂപ്പർതാരത്തിന്റെയും ഇടപെടൽ. ഏതായാലും, മുമ്പ് കണ്ടില്ലാത്ത വിധം പരസ്പരം ചെളിവാരിയെറിയുന്ന ഈ പ്രവണത അവസാനിപ്പിക്കേണ്ട സമയമായെന്ന് സിനിമാരംഗത്തെ വിവേകബുദ്ധികളായ പ്രവർത്തകരെല്ലാം ശരിവയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP