Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥ ഉണ്ടായാൽ പ്രതികരിക്കുമെന്ന് മകൾ; വേർപിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന നിലപാടിൽ മീനാക്ഷി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ സാക്ഷിയാകാത്തത് എന്തുകൊണ്ട്?

അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥ ഉണ്ടായാൽ പ്രതികരിക്കുമെന്ന് മകൾ; വേർപിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന നിലപാടിൽ മീനാക്ഷി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ സാക്ഷിയാകാത്തത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥ ഉണ്ടായാൽ പ്രതികരിക്കുമെന്ന് മകൾ മീനാക്ഷി പറഞ്ഞതായി റിപ്പോർട്ട്. വേർപിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടുന്നതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് മീനാക്ഷി. ആരോടും സംസാരിക്കാൻ താൽപര്യമില്ലാതെയിരുന്ന മിനാക്ഷി അമ്മ അച്ഛനെതിരെ സാക്ഷി പറയുമെന്ന് വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നുമാണ് മംഗളത്തിലെ റിപ്പോർട്ട്.

ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുകയാണെങ്കിൽ താൻ ചുമ്മാ മിണ്ടാതിരിക്കില്ലെന്നും വിവാഹമോചനത്തിനിടയാക്കിയ കാര്യങ്ങൾ അറിയാവുന്നത് കോടതിയിൽ പറയുമെന്ന നിലപാടിലാണ് മീനാക്ഷി. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ നേരിട്ട് കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ മീനാക്ഷിക്ക് നിയമപരമായ തടസ്സമുണ്ടെങ്കിലും ബന്ധുക്കളുടെ സഹായത്തോടെ കോടതിയിൽ കാര്യങ്ങൾ ബോധിപ്പിക്കാനുള്ള അവസരമുണ്ടെന്നാണ് വിലയിരുത്തലെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് കേസിലെ സാക്ഷിപട്ടികയിൽ നിന്നും മഞ്ജു പിന്മാറിയതെന്നാണ് മംഗളം പറയാതെ പറയുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിൽ മഞ്ജു വാര്യർ ഉൾപ്പെടെ ഒരു നടിയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് ആലുവ റൂറൽ എസ്‌പി എവി ജോർജ് അറിയിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും എസ്‌പി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ മകസിൽ മഞ്ജു വാര്യരെ സാക്ഷിയാക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതോടെ വിഷയത്തിൽ മീനാക്ഷി ഇടപെട്ടുവെന്നും മഞ്ജു ഇതോടെ പിന്മാറിയെന്നുമാണ് സൂചന. മീനാക്ഷിയുടെ പിന്തുണ ഇപ്പോഴും ദിലീപെന്ന തരത്തിലാണ് മംഗളത്തിലെ വാർത്ത. പിആർ ഏജൻസികളുടെ സൃഷ്ടിയാണോ ഇതെന്നും വ്യക്തമല്ല. ദിലീപ് അറസ്റ്റിലായ ശേഷം മീനാക്ഷി ഗൾഫിലാണെന്നാണ് സൂചന. ഇതിനിടെ കല്യാൺ ഗ്രൂപ്പിന്റെ ഷോറൂം ഉദ്ഘാടനത്തിന് മഞ്ജു യുഎഇയിൽ പോയിരുന്നു. ഇവിടെ വച്ച് മകളെ സമാധാനിപ്പിച്ചെന്നും റിപ്പോർട്ടെത്തി.

എന്നാൽ ഇത് തെറ്റാണെന്ന തരത്തിലാണ് മംഗളത്തിൽ വാർത്ത. പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തതാണിതെന്നും പറയുന്നു. എന്നാൽ മാധ്യമത്തിന്റെ പേര് മംഗളം പറയുന്നുമില്ല. ഏതായാലും ദിലീപ് അറസ്റ്റിലായ ശേഷവും അച്ഛനൊപ്പം തന്നെയാണ് മകളെന്ന് വ്യക്തമാണ്. നേരത്തെ ദിലീപ് പീഡനക്കേസിൽ പ്രതിയായതോടെ മകളെ വിട്ടുകിട്ടാൻ മഞ്ജു നിയമപോരാട്ടം നടത്തുമെന്ന് സൂചനയുണ്ടായിരുന്നു. മീനാക്ഷിയുടെ എതിർപ്പ് തിരിച്ചറിഞ്ഞ് മഞ്ജു പിന്മാറുകയും ചെയ്തു. ഇപ്പോഴും അമ്മയോട് മീനാക്ഷിക്ക് താൽപ്പര്യമില്ലെന്ന വാദമാണ് മംഗളം വാർത്ത മുന്നോട്ട് വയ്ക്കുന്നത്.

യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ പ്രധാന സാക്ഷിയായേക്കുമെന്നായിരുന്നു റിപ്പോർട്ട്. ദിലീപിന്റെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ക്വട്ടേഷനിലേക്കും നടിയെ തട്ടിക്കൊണ്ടു പോകലിലേക്കും നയിച്ചതെന്ന നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. നേരത്തേ തങ്ങളുടെ കുടുംബ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദ്യം ചെയ്യലിൽ മഞ്ജു വാര്യർ അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ളതായിട്ടാണ് വിവരങ്ങൾ. മഞ്ജുവുമായി വിവാഹബന്ധത്തിലിരിക്കുമ്പോൾ ദിലീപിനെയും നടിയും ദിലീപിന്റെ നിലവിലെ ഭാര്യയുമായ കാവ്യാമാധവനെയും ചേർത്തുള്ള വിവരങ്ങൾ തട്ടിക്കൊണ്ടു പോകലിന് ഇരയായ നടിയാണ് മഞ്ജുവിന് കൈമാറിയെന്നും അതിനെ തുടർന്നാണ് ബന്ധം തകർന്നതെന്നും നേരത്തേ വിവരങ്ങൾ പുറത്തുവന്നിരുന്നു.

ഇക്കാര്യം ചോദ്യം ചെയ്ത് 2013 ൽ നടീനടന്മാരുടെ സംഘടനയായ അമ്മയുടെ ഷോയിൽ വെച്ച് നടിയും ദിലീപും പരസ്യമായി വഴക്കടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പകയാണ് ക്വട്ടേഷൻ നൽകുന്നതിലും നടിയെ തട്ടിക്കൊണ്ടു പോകലിലും താരത്തെ ജയിലിലേക്ക് എത്തുന്നതിലേക്കും നയിച്ചതെന്നാണ് ഇതുവരെ കിട്ടിയിരിക്കുന്ന വിവരങ്ങൾ. കേസിൽ നേരത്തേ മഞ്ജു വാര്യരിൽ നിന്നും എഡിജിപി സന്ധ്യ മൊഴിയെടുത്തിരുന്നു. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് എടുത്ത മൊഴിയിൽ മഞ്ജു വിശദമായി വിവരം നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ പൊലീസ് ചോദ്യം ചെയ്തതും.

അതേസമയം കേസിലെ നിർണ്ണായക തെളിവായി മാറേണ്ട ഒറിജിനൽ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താൻ കഴിയാത്തത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ടെങ്കിലും മൊബൈലും മെമ്മറി കാർഡുമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ജു കോടതിയിൽ സാക്ഷി പറയാൻ എത്തിയില്ലെങ്കിൽ അത് കേസിനെ നിർണ്ണായകമായി ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP