Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്തുകൊണ്ടാണ് ഞാൻ ഭീകരനായത്...? അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി എടുത്ത യുവാവ് പത്രം ഓഫീസിലേക്ക് എഴുതിയ കത്തിൽ പറയുന്നത്

എന്തുകൊണ്ടാണ് ഞാൻ ഭീകരനായത്...? അലിഗഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി എടുത്ത യുവാവ് പത്രം ഓഫീസിലേക്ക് എഴുതിയ കത്തിൽ പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി എടുക്കുകയും പിന്നീട് ഭീകരസംഘടന ഹിസ്ബുൾ മുജാഹിദീനിൽ അംഗമാവുകയും ചെയ്ത 26 കാരൻ മന്നാൻ വാനി തന്റെ വഴിതെറ്റലിനുള്ള കാരണം വിശദീകരിച്ച് ലോക്കൽ ന്യൂസ് ഏജൻസിയായ സിഎൻഎസിന്റെ ഓഫീസിലേക്ക് കത്തെഴുതി. നന്നായി പഠിക്കുമായിരുന്നു താൻ കാശ്മീരിലെ ഭീകരസംഘടനയിലേക്ക് ഏത് വിധത്തിലാണ് ആകൃഷ്ടനായിരിക്കുന്നതെന്ന് ഈ കത്തിൽ വിശദീകരിക്കുന്നുണ്ട്.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ അപ്ലയ്ഡ് ജിയോളജിയിൽ റിസർച്ച് സ്റ്റുഡന്റായ വാനിയെ ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കാണാതായിരുന്നത്. തുടർന്ന് ഇയാൾ സോഷ്യൽ മീഡിയയുമായി മാത്രമായിരുന്നു പുറം ലോകവുമായി സമ്പർക്കം പുലർത്തിയിരുന്നത്. ഇയാൾ ഗ്രനേഡ് ലോഞ്ചറും പിടിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. താനൊരു മുൻ പിഎച്ഡി സ്‌കോളറാണെന്ന് സിഎൻഎസിന് എഴുതിയ കത്തിൽ വാനി വിശേഷിപ്പിക്കുന്നുണ്ട്.

സിഎൻഎസ് തങ്ങളുടെ വെബ്സൈറ്റിൽ പ്രസ്തുത കത്ത് അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ജോലി ചെയ്യാവുന്ന സാഹചര്യം മോശമാണെന്നും അതിനാലാണ് താൻ ഭീകരവാദത്തിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നും വാനി വെളിപ്പെടുത്തുന്നു. തങ്ങളുടെ ഭൂമിയായ കാശ്മീരീനെ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വാനി വിശദീകരിക്കുന്നു. കാശ്മീരിനെ സ്വതന്ത്രമാക്കുന്നതിലൂടെ മാത്രമേ ഇവിടെ സമാധാനവും നീതിയും പുലരുകയുള്ളുവെന്നും വാനി ഈ കത്തിലൂടെ ആഹ്വാനം ചെയ്യുന്നുമുണ്ട്.

കാശ്മീരിന്റെ ഭാവി തീരുമാനിക്കുന്ന കാര്യം പരസ്യമായി ചർച്ച ചെയ്യണമെന്നും ഇക്കാര്യത്തിൽ ജനത്തിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുന്നതിന് സ്വാതന്ത്ര്യം നൽകണമെന്നും വാനി നിർദ്ദേശിക്കുന്നു. തങ്ങൾ സൈനികരാണെന്നും തങ്ങൾ മരിക്കാനല്ല പോരാടുന്നതെന്നും മറിച്ച് ജയിക്കാനാണെന്നും വാനി വിശദീകരിക്കുന്നു. ഈ കത്തിനോട് പ്രതികരിക്കാൻ താനില്ലെന്നാണ് ജമ്മു ആൻഡ് കാശ്മീർ ഡിജിപിയായ എസ്‌പി -വെയ്ദ് പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP