Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷിതമെന്നു വിശേഷിപ്പിച്ച മണ്ണുത്തി - കറുകുറ്റി നാലുവരിപ്പാത മരണക്കുരുക്കോ? റോഡു വികസനത്തിനുശേഷം പൊലിഞ്ഞത് 419 ജീവൻ; 1825 ദിവസത്തിനിടെ നടന്നത് 2028 അപകടങ്ങൾ

സുരക്ഷിതമെന്നു വിശേഷിപ്പിച്ച മണ്ണുത്തി - കറുകുറ്റി നാലുവരിപ്പാത മരണക്കുരുക്കോ? റോഡു വികസനത്തിനുശേഷം പൊലിഞ്ഞത് 419 ജീവൻ; 1825 ദിവസത്തിനിടെ നടന്നത് 2028 അപകടങ്ങൾ

കൊച്ചി: സുരക്ഷിതമെന്ന് വിശേഷിപ്പിച്ചു 2011ൽ സഞ്ചാരത്തിനായി തുറന്നുകൊടുത്ത മണ്ണുത്തി-കറുകുറ്റി നാലുവരി ചുങ്ക പാത മരണത്തിലേക്ക് ടോൾ നൽകി സഞ്ചരിക്കുന്ന പാതയാകുന്നുവോ? കേരളത്തിന്റെ നടുവിലുടെ കടന്നു പോവുന്ന ദേശീയ പാതയുടെ ഈ 37 കിലോമീറ്റർ ചുറ്റളവിലെ അപകടങ്ങളിൽ നാട്ടുകാരും കടുത്ത ഭീതിയിലാണ്.

റോഡു വികസനത്തിന് ശേഷം നാട്ടുകാരായ 133പേരാണ് റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തിൽ പെട്ട് ഇവിടെ മരിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായ കൂലിപ്പണിക്കാരനായ അച്ഛൻ പണിക്കായി പോകുമ്പോൾ വാഹനം തട്ടി ചതഞ്ഞരഞ്ഞു മരണപ്പെട്ടതും റോഡിൽ ശരവേഗത്തിൽ പായുന്ന വാഹനങ്ങളുടെ ഇടയിൽ പെട്ട് മക്കൾ നഷ്ടപെട്ട മാതാപിതാക്കളും, അപകടത്തിൽ പെട്ട് മരിച്ചതിനു തുല്യം ജീവിച്ചു പണം ഇല്ലാതെ കാട് കയറിവരും അച്ഛനും അമ്മയും നഷ്ടപെട്ടു അനാഥരായ കുട്ടികളും... അങ്ങനെ അനവധി പേർ ഇവരുടെ ഇടയിൽ ഉണ്ട്.

കേരളത്തിന്റെ ഹൃദയത്തിലുടെ കടന്നു പോകുന്ന ഈ ദേശീയ പാത ഇവർക്കു ദുരന്തങ്ങൾ സമ്മാനിക്കുന്ന ദുരിത പാതയാവുകയാണ്. സീബ്രാ ലൈനുകൾ പലപ്പോഴും അപകടക്കെണികൾ ആകുന്നുവെന്നാണ് ഇവർ പറയുന്നത്. ഇവിടെ നടക്കുന്ന അപകട മരണങ്ങളുടെയും, നാട്ടുകാർക്ക് സംഭവിക്കുന്ന അപകടങ്ങളുടെയും പശ്ചാത്തലത്തിൽ നാട്ടുകാർ ചേർന്നു നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി രൂപീകരിച്ചു.

.കോയമ്പത്തൂർ-അവിനാശി റോഡിൽ കന്നുകാലികൾക്കുംമറ്റും റോഡു മുറിച്ചു കടക്കാൻ റോഡിൽ സബ്‌വെ അടക്കമുള്ള സൗകര്യമുണ്ട്. മറ്റിടങ്ങളിൽ കന്നുകാലികൾക്ക് നൽകുന്ന വില പോലും തങ്ങൾക്ക് കിട്ടുന്നില്ല എന്നതാണ് ഇവരുടെ വാദം. അപകട സാധ്യത കണക്കിൽ എടുത്തു 37 കിലോമീറ്റർ ചുറ്റളവിൽ സബ്‌വെകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

2011ലാണ് പാത ഇരട്ടിപ്പിച്ചു ടോൾ പിരിവ് ഹൈവേയിൽ തുടങ്ങുന്നത്. 2011 ജനുവരി മുതൽ 2015 ഡിസംബർ വരെയുള്ള കാലയളവിലെ നാലുവരി പാതയിൽ നടന്ന അപകടങ്ങളുടെ കണക്കെടുത്താൽ 37 കിലോമിറ്റർ ചുറ്റളവിൽ നടന്നത് 2028 അപകടങ്ങളാണ്. 1825 ദിവസങ്ങൾക്കിടയിലാണ് ഇത്രയും അപകടങ്ങൾ. അതായത് ഒരു ദിവസം ഒന്നിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്രയും അപകടങ്ങളിൽ നിന്നായി മരണപെട്ടവർ 419 പേരാണ്. ഗുരുതരമായി പരിക്ക് പറ്റിയവർ 2359 പേർ. 519 പേർക്ക് അംഗവൈകല്യം സംഭവിച്ചുവെന്നും തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി സതിഷിനു വിവിധ വർഷങ്ങളിൽ ലഭിച്ച വിരവകാശ നിയമ പ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു.

ദേശീയപാത കടന്നുപോകുന്ന ഒല്ലൂർ പുതുകാട്, കോടക്കര ചാലകുടി/കൊരട്ടി പൊലീസ് സ്‌റ്റേഷൻ പരിധിക്കുള്ളിൽ നടന്ന അപകടങ്ങളുടെ കണക്കു മാത്രമാണിവ. മരണത്തിൽ പെട്ട നാട്ടുകാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു നാട്ടുകാരും അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും, വിവിധ അപകടങ്ങളിൽ പെട്ട് പരിക്കേറ്റവരും ചേർന്ന് കഴിഞ്ഞ ദിവസം ഹൈവേയിൽ അഗ്‌നി പ്രതിഷേധം നടത്തി.

റോഡിനു ഇരു വശത്തും ജീവിക്കുന്ന ജനങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെയാണ് റോഡു വികസനവും അനുബന്ധ നിർമ്മാണ പ്രവർത്തങ്ങളുമെന്നാണു തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആരോപണം. 2013 മുതൽ 2016 വരെ മണ്ണുത്തി ഇടപ്പള്ളി നാലുവരി പാതയിൽ സർക്കാർ സ്ഥാപിച്ച 38 ക്യാമറയിൽ പതിഞ്ഞത് അമിത വേഗതയിൽ പോയ പതിനേഴു ലക്ഷം വാഹനങ്ങളാണ്. ഒരു തെറ്റിന് 400 രൂപ നിരക്കിൽ 70 കോടി രൂപയാണ് സർക്കാർ ഖജനാവിൽ ഇതുമായി ബന്ധപെട്ടു കിട്ടിയത്. റോഡ് സിഗ്‌നൽ ലംഘിച്ചതിന് 3000 വാഹനങ്ങളിൽ നിന്ന് 30 ലക്ഷം രൂപ ലഭിച്ചെന്നും ഇവർ പറയുന്നു. ഓരോ ജങ്ങ്ഷനിലും സീബ്ര സിഗ്‌നൽ ക്രോസിംഗിൽ രണ്ടോ അഞ്ചോ മിനിട്ട് വാഹനം നിർത്തിയിടാൻ മനസില്ലാത്തവരാണ് പാതയിലൂടെ കടന്നു പോകുന്നതെന്നും ഇവർ ആരോപിക്കുന്നു. ഇവർക്കു തടസമുണ്ടാക്കാൻ പറയുന്നില്ല. പക്ഷെ ഇങ്ങനെ പാഞ്ഞു പോകുന്നവർക്ക് തടസം വരാതെ റോഡിൽ ചില ഇടങ്ങളിലെങ്കിലും സബ്‌വേകൾ നിർമ്മിച്ചാൽ നാട്ടുകാരായ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാം. റോഡു നിർമ്മാണം കോയമ്പത്തൂർ അവിനാശി നിർമ്മാണ രീതിയിലാകണം അവിടെ 25 കിലോമീറ്ററിൽ 35 സബ്‌വേകളിൽ 7 സബ്‌വേകൾ നിർമ്മിച്ചിരിക്കുന്നത് കന്നുകാലികൾക്കു സുരക്ഷിതമായി റോഡു മുറിച്ചു കടക്കാനാണ്. ആ വിലയെങ്കിലും ഇവിടത്തെ ജനങ്ങൾക്ക് തന്നൂടെ എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒല്ലൂർ പുതുകാട്, കോടക്കര ചാലകുടി/കൊരട്ടി എന്നി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ റോഡുമുറിച്ചുകടക്കാൻ നോക്കിയപ്പോൾ 413 അപകടങ്ങളിൽ 133 പേർ മരിച്ചെന്നും അതിൽ 435 പേർക്ക് ഗുരുതര പരിക്കു സംഭവിച്ചുവെന്നും ഇവർ പറയുന്നു. അപകടമുണ്ടാക്കിയവരെ കണ്ടെത്തി മനുഷ്യരുടെ ജീവന് വേണ്ടി നൽക്കുന്ന പരാതിയിന്മേൽ നടപടികൾ സ്വികരിക്കത്ത ഭരണകുടം മരണവും പിഴ സംഖ്യയും ഒരു ബഹുമതിയായി കണക്കാക്കുന്നതിന്റെ ഫലമായാണ് അപകടങ്ങൾ കൂടുന്നതെന്നും വർഷാവർഷം ബോധവൽകരണവും ട്രാഫിക് വാരാഘോഷവും നടത്തി സർക്കാരിന്റെ ജനക്ഷേമം അവസാനിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്..

റോഡുകൾ തോറും സബ്‌വേകൾ നിർമ്മിക്കാൻ അധിക ചെലവ് വരുമെന്നാണു നാഷണൽ ഹൈവേ അധികൃതരുടെ വാദം. എന്നാൽ പണമല്ല ജനങ്ങളുടെ സുരക്ഷയും മനുഷ്യ ജീവന്റെ വിലയുമാണ് റോഡു നിർമ്മാണത്തിൽ പാലിക്കേണ്ടതെന്നും ഉടൻ ഇത് നടപ്പാകണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പക്ഷെ ഇതുവരെ യാതൊന്നും കണ്ടില്ലയെന്നും തൃശൂർ നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി സതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. മുഖ്യ മന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലും, പൊതുജന പരാതി പരിഹാര സെല്ലിലും പരാതി നൽകിയെങ്കിലും ജനങ്ങളുടെ ജീവനുവേണ്ടി ഒരു സമ്പർക്കവും നാളിതുവരെ ഉണ്ടായില്ലെന്നും പ്രവർത്തകർ പറഞ്ഞു.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനു വേണ്ടി സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ റോഡു സുരക്ഷ സമിതിയുടെ ചെയർമാനായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ മുൻപാകെ ബന്ധപെട്ട തെളിവുകളും രേഖകളും നേർ കാഴ്ച പ്രസിഡണ്ട് ഡോ. ദയാനന്ദൻ സമർപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP