Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാട്ടക്കാലാവധി കഴിഞ്ഞിട്ടും മനോരമ കുടുംബം കൈവശം വച്ച ഭൂമി വിട്ട് നൽകാൻ ഹൈക്കോടതി ഉത്തരവ്; 400 ഏക്കർ ഭൂമി പന്തല്ലൂർ ക്ഷേത്രത്തിന് അവകാശപ്പെട്ടതെന്ന് നിരീക്ഷണം; കൈവശഭൂമിയിലെ മരങ്ങൾ വെട്ടുന്നതും നീക്കുന്നതും തടഞ്ഞുകൊണ്ട് ഉത്തരവിട്ട് കോടതി; പിണറായി സർക്കാറിന് സ്തുതിപാടി മനോരമ എഡിറ്റർ എത്തിയത് ഏറ്റെടുക്കൽ നടപടി വൈകിപ്പിക്കാനുള്ള സോപ്പിടലിന്റെ ഭാഗമോ?

പാട്ടക്കാലാവധി കഴിഞ്ഞിട്ടും മനോരമ കുടുംബം കൈവശം വച്ച ഭൂമി വിട്ട് നൽകാൻ ഹൈക്കോടതി ഉത്തരവ്; 400 ഏക്കർ ഭൂമി പന്തല്ലൂർ ക്ഷേത്രത്തിന് അവകാശപ്പെട്ടതെന്ന് നിരീക്ഷണം; കൈവശഭൂമിയിലെ മരങ്ങൾ വെട്ടുന്നതും നീക്കുന്നതും തടഞ്ഞുകൊണ്ട് ഉത്തരവിട്ട് കോടതി; പിണറായി സർക്കാറിന് സ്തുതിപാടി മനോരമ എഡിറ്റർ എത്തിയത് ഏറ്റെടുക്കൽ നടപടി വൈകിപ്പിക്കാനുള്ള സോപ്പിടലിന്റെ ഭാഗമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബലനൂർ പ്ലാന്റേഷന്റെ നാമത്തിൽ മനോരമ കുടുംബം കൈവശം വെച്ചിരുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂർ ക്ഷേത്രത്തിന്റെ 400 ഏക്കർ വരുന്ന ഭൂമി സർക്കാറിന് തിരിച്ചു പിടിക്കാൻ തടസ്സങ്ങളില്ലെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ അപ്പീൽ പോകാനുള്ള അനുമതിയും കോടതി നിരാകരിച്ചു. ഇതോടെ വിവാദ ഭൂമി ക്ഷേത്രത്തിന് തന്നെ തിരികെ കിട്ടാനാണ് സാധ്യത. കോടതിവിധി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും തള്ളി. കൈവശഭൂമിയിലെ മരങ്ങൾ വെട്ടുന്നതും നീക്കുന്നതും തടഞ്ഞു. ഭൂമി രൂപഭേദം വരുത്തരുതെന്നും കോടതി ഉത്തരവിൽ നിർദ്ദേശിച്ചു.

പാട്ടക്കാലാവധി കഴിഞ്ഞിട്ടും ദേവസ്വം ഭൂമി മനോരമ കുടുംബം കൈവശം വച്ചിരിക്കുകയായിരുന്നു. 2001-06 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനാണ് വിഷയം പുറത്തുകൊണ്ടു വന്നിരുന്നത്. തുടർന്ന് പെരിന്തൽമണ്ണ തഹസിൽദാർ ഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് ശരിവച്ചത്.

സാമൂതിരി രാജാവിന്റെ കാലത്ത് കോട്ടയത്തെ തയ്യിൽ കുടുംബത്തിന് 60 വർഷത്തെ പാട്ടത്തിനാണ് ഭൂമി നൽകിയത്. കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി നൽകിയ ഭൂമിയിൽ ഖനനം പാടില്ലെന്നും ഭൂമിക്ക് ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ പാട്ടക്കാലവധി പൂർത്തിയായിട്ടും ഭൂമി വിട്ടു നൽകാതെ മനോരമ കുടുംബം കൈവശം വച്ചുവരികയായിരുന്നു. ഈ കരാർ ലംഘനത്തിനെതിരെയാണ് പന്തല്ലൂർ ക്ഷേത്രം ദേവസ്വം കോടതിയെ സമീപിച്ചത്. സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ ദേവസ്വം നിയമപ്രകാരം അധികാരമുണ്ടെന്ന് സാമൂതിരി കുടുംബം കോടതിയിൽ ബോധിപ്പിച്ചു. സർക്കാരിനുവേണ്ടി റവന്യൂ സ്‌പെഷ്യൽ ഗവ. പ്ലീഡർ കെ ജെ മുഹമ്മദ് അൻസാർ, സാമൂതിരി കുടുംബത്തിനുവേണ്ടി അഡ്വ. എം പി ശ്രീകൃഷ്ണൻ എന്നിവർ ഹാജരായി.

അതേസമയം ദേശാഭിമാനിയിൽ അടക്കം മനോരമ കുടുംബത്തിന്റെ കൈവശമുള്ള ഭൂമി വിട്ടു നൽകണമെന്ന കോടതി ഉത്തരവ് സംബന്ധിച്ച വാർത്തകളുണ്ട്. എല്ലാക്കാലവും ഇടതു ഭരണത്തെ വിമർശിച്ചിരുന്ന മലയാള മനോരമ അടുത്തിടെ പിണറായി വിജയൻ ഭരണത്തെ പുകഴ്‌ത്തി രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനിടെയാണ് സർക്കാർ മനോരമയുടെ ഭൂമിയുമായി ബന്ധപ്പെട്ടവാർത്തകൾ പുറത്തുവന്നത്. ഇതോടെ മനോരമ എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ പുകഴ്‌ത്തൽ സർക്കാർ നടപടി വൈകിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ എന്ന ചോദ്യവും സൈബർലോകത്ത് ഉയർന്നു കഴിഞ്ഞു.

സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ആലപ്പുഴ എഡിഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, പിണറായിയെയും സംസ്ഥാന സർക്കാറിനെയും പുകഴ്്ത്തിയത്. ഇത് സൈബർ സഖാക്കൾ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇത് ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കോൺഗ്രസിനും തിരിച്ചടിയാണ്. ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകുമെന്ന് മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു പറയുകയുണ്ടായി.

കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ. വികസനവഴികളിൽ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടുപോകാൻ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്. കേരളം ഇതുപോലെ മുന്നോട്ടുപോയാൽ ഒരു പറുദീസയാകുമെന്നുറപ്പ്. തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള ജലപാത യാഥാർഥ്യമായാൽ കേരളം രണ്ടുവർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി വളരുമെന്നതിൽ സംശയമില്ല. അത് നടപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രിക്കും ടീമിനും എല്ലാ ആശംസകളും നേരുന്നതായും മനോരമ എഡിറ്റർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP