Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വി എസ്സിന്റെ കയ്യിലെ കുറിപ്പിലുള്ള പ്രതിബിംബം വയിച്ച് മനോരമ; സെക്രട്ടറിയേറ്റിലെ അംഗത്വവും എൽഡിഎഫ് ചെയർമാൻ പദവിയും കണ്ട് വിഎസിന്റെ കണ്ണു നിറഞ്ഞത്രേ! പൊങ്കാലയിട്ട് മടുത്ത് സോഷ്യൽ മീഡിയ

സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ വി എസ്സിന്റെ കയ്യിലെ കുറിപ്പിലുള്ള പ്രതിബിംബം വയിച്ച് മനോരമ; സെക്രട്ടറിയേറ്റിലെ അംഗത്വവും എൽഡിഎഫ് ചെയർമാൻ പദവിയും കണ്ട് വിഎസിന്റെ കണ്ണു നിറഞ്ഞത്രേ! പൊങ്കാലയിട്ട് മടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തർക്കങ്ങൾ ഒന്നുമില്ലാതെ പിണറായി വിജയൻ മുഖ്യമന്ത്രി ആയതിൽ മനോരമയ്ക്കുള്ള ആശങ്ക മറ്റാരേക്കാളും അധികമാണ്. അവസാന നിമിഷം വരെ കുത്തിത്തിരിപ്പിനുള്ള സർവ്വ ശ്രമങ്ങളും നടത്തിയിട്ടും എങ്ങും എത്താതെ പോയതിന്റെ ദുഃഖം മനോരമയുടെ വാക്കുകളിൽ ഉണ്ട്. ആ വേദന സത്യപ്രതിജ്ഞ ചടങ്ങിലും പ്രതിഫലിച്ചു. ഇന്നിറങ്ങിയ മനോരമയുടെ ഒന്നാം പേജിലെ വാർത്ത സത്യ പ്രതിജ്ഞാ ചടങ്ങിൽ കാബിനറ്റ് റാങ്ക് വാഗ്ദാനം നൽകി സങ്കടം തീർത്ത വീഎസിനെ കുറിച്ചാണ്. മനോരമയുടെ ഫോട്ടോഗ്രാഫർ ഒപ്പിയെടുത്ത ചിത്രത്തിൽ ഉണ്ടത്രേ ആ വാഗ്ധാനങ്ങളുടെ രഹസ്യം.

സത്യാപ്രതിജ്ഞാ ചടങ്ങിനിടെ വിഎസിന്റെ കയ്യിലേക്ക് ഒരു കുറിപ്പെത്തിയെന്നും മുഖ്യമന്ത്രി പദം നിരസിക്കപ്പെട്ടതിന് പകരം നൽകുന്ന പദവിയെക്കുറിച്ചുള്ള വാഗ്ദാനം ആയിരുന്നു അതെന്നും പറഞ്ഞാണ് മനോരമ വാർത്ത തുടങ്ങിയത്. കുറിപ്പ് നൽകിയത് ആരെന്ന് പറയാതെയാണ് എക്‌സ്‌ക്യൂസീവ് വാർത്ത മുൻപോട്ട് പോകുന്നത്. സീതാറാം യച്ചൂരിക്കും ഉമ്മൻ ചാണ്ടിക്കും ഇടയിൽ ഇരുന്നു വി എസ് കുറിപ്പ് വായിച്ചപ്പോൾ ആണത്രേ മനോരമയുടെ ഫോട്ടോഗ്രാഫരുടെ സൂം ലെൻസിൽ സംഗതി കുടുങ്ങിയത്, കാബിനറ്റ് റ്‌ങ്കോടെ സർക്കാരിന്റെ ഉപദേശകനായും ഇടത് മുന്നണി ചെയർമാനായും പാർട്ടി സെക്രട്ടറിയേറ്റ് അംഗമായും ഉൾപ്പെടുത്തും എന്നായിരുന്നു കുറിപ്പിന്റെ മലയാള പരിഭാഷ.

ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിന്റെ പിന്നാമ്പുറം ആണത്രേ മനോരമയുടെ ലേഖകന്റെ ക്യാമറയിൽ പതിഞ്ഞത്. അങ്ങനെ തെളിഞ്ഞ വാക്കുകളുടെ പ്രതിബിംബം മനോരമ തിരിച്ചിട്ടപ്പോൾ ആണ് ഈ സന്ദേശം തെളിഞ്ഞത്. മനോരമ പ്രസിദ്ധീകരിച്ച ഫോട്ടോയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ഇങ്ങനെ തിരിച്ചിട്ടും അർത്ഥം വ്യക്തമാക്കാവുന്ന വാക്കുകൾ തന്നെയാണ്. എന്നാൽ തിരിക്കാത്ത കുറിപ്പിന്റെ ഫോട്ടോ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. കൂടുതൽ വിശ്വസ്തയ്ക്കായി ആ ഒരു ഫോട്ടോ ഷോപ്പ് കൂടി നടത്തേണ്ടതായിരുന്നു മനോരമ എന്നാണ് സോഷ്യൽ മീഡിയായിലെ പൊങ്കാലക്കാർ പറയുന്നത്.

ഈ വാർത്ത പ്രസിദ്ധീകരിച്ച ഉടൻ സോഷ്യൽ മീഡിയായിൽ വൻ ട്രോളിംങിന് തുടക്കം ഇട്ടിരിക്കുകയാണ്. ഇത് ഇന്നത്തെ പ്രധനാ ട്രോളിങ്ങായിരിക്കും എന്നാണ് സോഷ്യൽ മീഡിയ ട്രെന്റുകൾ വിലയിരുത്തുന്നവർ പറയുന്നത്. എന്തുകൊണ്ട് പ്രതിബിംബം അതേപടി പ്രസിദ്ധീകരിച്ചില്ല എന്ന ചോദ്യത്തിനൊപ്പം ഒട്ടേറെ ചോദ്യങ്ങൾ സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രി പദവി നിരസിച്ചതിന് പകരം എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് വളരെ മുൻപേ നൽകിയിട്ടുണ്ടാവുമെന്നും സത്യ പ്രതിജ്ഞാ ചടങ്ങിൽ വച്ച് എഴുതി നൽകേണ്ട ആവശ്യം എന്ത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

അതുകൊണ്ട് തന്നെ ഇത് ബോധപൂർവ്വം കെട്ടിച്ചമച്ച ഒരു കഥയാണ് എന്നാണ് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നത്. വിഎസിനെ അധികാരമോഹിയാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം എന്ന് ചിലർ കരുതുമ്പോൾ അതല്ല ഇപ്പോഴും സിപിഎമ്മിൽ പ്രശ്‌നങ്ങൾ ആണ് എന്നു വരുത്തി തീർക്കാനുള്ള ശ്രമം ആണ് എന്ന് ആരോപിക്കുന്നവരും ഉണ്ട്. റോഡിലെ കുഴിയിലൂടെ വെള്ളം കരകവിഞ്ഞൊഴുകിയപ്പോൾ നദിയാണെന്ന് കരുതി സായിപ്പ് നീന്താൻ ഇറങ്ങിയെന്ന ഫോട്ടോയും വാർത്തയും പോലെ ബോധപൂർവ്വം മനോരമ ലേഖകൻ ഉണ്ടാക്കിയ ഒരു വാർത്തയാണ് എന്ന് ആരോപണവും ഉണ്ട്.

ഈ കുറിപ്പ് ആര് വിഎസിന് നൽകി എന്നത് വ്യക്തമല്ലാത്തതുകൊണ്ട് തന്നെ ഒരു ഫോട്ടോയ്ക്കും വാർത്തയ്ക്കും വേണ്ടി മനോരമ ഫോട്ടോഗ്രാഫർ തന്നെ എഴുതി ഉണ്ടാക്കിയ ഒരു കുറിപ്പാണ് എന്ന് കരുതുന്നവരാണ് ഭൂരിപക്ഷം പേർ. ഈ കുറിപ്പിൽ പറയുന്ന പദവികളായിരിക്കും വിഎസിന് ലഭിക്കുക എന്നത് നേരത്തെ തന്നെ ചർച്ചയായതും വാർത്തയായാതുമാണ്. അപ്പോൾ അത്തരം ഒരു പ്രഖ്യാപനം ഉണ്ടാകുമ്പോൾ ഈ വാർത്ത സാധൂകരിക്കപ്പെടും എന്ന അതിബുദ്ധിയാണ് ഇതിന്റെ പിന്നിലെന്നാണ് ചിലരുടെ അഭിപ്രായം. ഇത്തരം ഒരു ഉറപ്പ് വിഎസിന് നൽകിയിട്ടുണ്ടെങ്കിൽ വിഎസിനെ കണ്ട പിണറായിയും യച്ചൂരിയും അടക്കമുള്ള നേതാക്കൾ അത് മുൻപേ നൽകി കാണുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലാത്തതാണ് ഈ വാദത്തിന് കാരണം.

എന്ന് മാത്രമല്ല മനോരമ പ്രസിദ്ധീകരിച്ച ഫോട്ടോയിൽ യച്ചൂരി ഈ കുറിപ്പിലേക്ക് സൂക്ഷിച്ച് നോക്കുന്നതും കാണാം. എന്തായാലും സോഷ്യൽ മീഡിയായ്ക്ക് ഇന്ന് ആഘോഷിക്കാൻ വകയായി. ഓരോ ദിവസവും ഓരോ വിഷം കാത്തിരിക്കുന്ന ട്രോളന്മാർക്ക് ഇതിൽ കൂടുതൽ എന്ത് ലഭിക്കാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP