Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ ഗതാഗത വകുപ്പിനെന്തെങ്കിലും കുഴപ്പമുണ്ടോ? ട്രാൻസ്‌പോർട്ട് മന്ത്രിമാർ ആയിരുന്നവർക്ക് എതിരെ നീല ആരോപണം ഉയർന്നത് ചർച്ചയാവുന്നു; നീല ലോഹിത ദാസൻ നാടാരും ഗണേശ്‌കുമാറും ജോസ് തെറ്റയിലും എകെ ശശീന്ദ്രനും 'വീക്‌നെസ്' ആരോപണം നേരിട്ടവർ; പിടി ചാക്കോ മുതൽ പിജെ ജോസഫിനും കുഞ്ഞാലിക്കുട്ടിക്കും നേരെവരെ സമാന ആരോപണങ്ങൾ ഉയർന്ന കേരള ചരിത്രം ഇങ്ങനെ

ഈ ഗതാഗത വകുപ്പിനെന്തെങ്കിലും കുഴപ്പമുണ്ടോ? ട്രാൻസ്‌പോർട്ട് മന്ത്രിമാർ ആയിരുന്നവർക്ക് എതിരെ നീല ആരോപണം ഉയർന്നത് ചർച്ചയാവുന്നു; നീല ലോഹിത ദാസൻ നാടാരും ഗണേശ്‌കുമാറും ജോസ് തെറ്റയിലും എകെ ശശീന്ദ്രനും 'വീക്‌നെസ്' ആരോപണം നേരിട്ടവർ; പിടി ചാക്കോ മുതൽ പിജെ ജോസഫിനും കുഞ്ഞാലിക്കുട്ടിക്കും നേരെവരെ സമാന ആരോപണങ്ങൾ ഉയർന്ന കേരള ചരിത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീ വിഷയത്തിൽ കുടുങ്ങി രാജിവെച്ചൊഴിയുന്ന മൂന്നാമത്തെ എൽഡിഎഫ് മന്ത്രിയാണ് എ.കെ. ശശീന്ദ്രൻ. അതേസമയം നാലാമത്തെ ഗതാഗത മന്ത്രിയും. സംസ്ഥാന ചരിത്രത്തിൽ നാലു ഗതാഗതമന്ത്രിമാർ ഇത്തരത്തിൽ സ്ത്രീവിഷയകമായ പ്രശ്‌നങ്ങളിൽ രാജിവച്ച ചരിത്രം ആവർത്തിക്കപ്പെട്ട ശശീന്ദ്രനിൽ എത്തി നിൽക്കുമ്പോൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഇതും വലിയ ചർച്ചയായി മാറുന്നു.

ജനതാദൾ നേതാവ് നീല ലോഹിതദാസൻ നാടാരും മുമ്പ് ഇടതുപാളയത്തിൽ ഇരിക്കുമ്പോൾ പിജെ ജോസഫും ഇത്തരത്തിൽ സ്ത്രീവിഷയ ആരോപണങ്ങൾ ഉയർന്നപ്പോഴാണ് മന്ത്രിസ്ഥാനം രാജിവച്ചത്. പിന്നീട് ജോസഫ് യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറി.

ഇത്തരത്തിൽ രാജിവച്ച ഗതാഗത മന്ത്രിമാരുടെ കണക്കെടുത്താൽ സ്ഥാനം നഷ്ടപ്പെടുന്ന നാലാമനാണ് ശശീന്ദ്രൻ. നാടാരും കെബി ഗണേശ്‌കുമാറും ജോസ് തെറ്റയിലുമാണ് മുമ്പ് ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങി സ്ഥാനമൊഴിഞ്ഞ മന്ത്രിമാർ. ഇ.കെ. നായനാർ മന്ത്രി സഭയിൽ ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് നീലലോഹിതദാസൻ നാടാർ വിവാദത്തിൽപ്പെടുന്നത്. 1999ൽ ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു നാടാർക്ക് എതിരായ ആരോപണം.

ജനതാദളിനെ പ്രതിനിധീകരിച്ചിരുന്ന നാടാൻ നിയമസഭാ മന്ദിരത്തിലെ ചേംബറിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നെറ്റോയുടെ പരാതി.ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാൻ എന്ന വ്യാജേന വിളിപ്പിച്ച മന്ത്രി തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ഇപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ നെറ്റോ പരാതിപ്പെട്ടതിനെ തുടർന്ന് നാടാർ രാജിവെയ്ക്കുകയായിരുന്നു. പിന്നീട് നെറ്റോ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി.

കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫാണ് പിന്നീട് ഇതേ കാരണത്താൽ രാജിവെച്ചൊഴിഞ്ഞ എൽഡിഎഫ് മന്ത്രി. വി എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് അദ്ദേഹം വിവാദത്തിൽ കുടുങ്ങിയത്. ചെന്നൈ- കൊച്ചി വിമാനത്തിൽ 2006 ഓഗസ്റ്റ് 3ന് യാത്ര ചെയ്യുമ്പോൾ ലക്ഷ്മി ഗോപകുമാർ എന്ന സ്ത്രീയോട് മോശമായി പെരുമാറി എന്നതായിരുന്നു പി.ജെ. ജോസഫിനെതിരായ ആരോപണം.

ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പൊലീസ് പി.ജെ. ജോസഫിനെതിരെ സ്ത്രീ പീഡനകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദന്റെ നിർദേശ പ്രകാരം ബി.സന്ധ്യ ഐ.പി.എസ് കേസന്വേഷിച്ച് 2006 ആഗസ്റ്റിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രശ്നം വിവാദമായതിനെത്തുടർന്ന് 2006 നവംബർ 4ന് പി.ജെ. ജോസഫിന് മന്ത്രിസഭയിൽ നിന്നും രാജി വെക്കേണ്ടതായി വന്നു. എന്നാൽ ഇരുവരേയും കോടതി കുറ്റവിമുക്തരാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം.

നാടാർക്ക് ആദ്യം കീഴ്ക്കോടതി മൂന്നുമാസം തടവും പിഴയും ചുമത്തിയെങ്കിലും അഡീഷണൽ സെഷൻസ് കോർട്ട് കുറ്റവിമുക്തമാക്കുകയായിരുന്നു. സമാനമായ അവസ്ഥയായിരുന്നു പി.ജെ.ജോസഫിന്റെ കാര്യത്തിലും സംഭവിച്ചത്. 1964ൽ ആഭ്യന്തര- റവന്യു മന്ത്രിയായിരുന്ന പി.ടി ചാക്കോയാണ് ഇതേ വിവാദത്തിൽ രാജിവെച്ച ആദ്യ മന്ത്രി. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, കെ.ബി. ഗണേശ് കുമാർ എന്നിവരും സമാനമായ ആരോപണങ്ങളുടെ പേരിലാണ് രാജിവയ്‌ക്കേണ്ടി വന്നത്.

ഗതാഗത മന്ത്രിയായിരുന്ന ജോസ് തെറ്റയിലിനും പിന്നീട് ലൈംഗിക ആരോപണം നേരിടേണ്ടിവന്നു. ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും ആയതുമില്ല. ഇത്തരത്തിൽ ശശീന്ദ്രൻ രാജിവച്ചതോടെ ഈ മുൻകാല വിഷയങ്ങളെല്ലാം സജീവ ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ. ഐസ്‌ക്രീംപാർലർ പെൺവാണിഭ കേസുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സരിത എസ് നായരുടെ വെളിപ്പെടുത്തൽ പ്രകാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിരവധി യുഡിഎഫ് നേതാക്കൾക്കെതിരെ പരക്കെ ലൈംഗിക അപവാദങ്ങൾ ഉയർന്നെങ്കിലും ആരും രാജിവച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP