Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാരായമുട്ടത്തെ പാറമടയിലെ മണ്ണ് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യുമ്പോഴും പാറപൊട്ടിച്ചു; മണ്ണുമാന്തി യന്ത്രത്തിലേക്ക് പാറ അടർന്നു വീണുണ്ടായ ദുരന്തം;കോട്ടയ്ക്കലിൽ അലോഷ്യസിന്റെ ക്വാറിയിൽ ഉണ്ടായത് വൻ സുരക്ഷാ വീഴ്ച; ലൈസൻസ് ഇല്ലെന്നും ആരോപണം; ദുരന്തത്തിൽ കൊല്ലപ്പെട്ടത് മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറായ ധർമ്മകുടി സ്വദേശി സതീഷ് അടക്കം രണ്ടു പേർ; രണ്ട് പേരുടെ നില അതീവ ഗുരുതരം

മാരായമുട്ടത്തെ പാറമടയിലെ മണ്ണ് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്യുമ്പോഴും പാറപൊട്ടിച്ചു; മണ്ണുമാന്തി യന്ത്രത്തിലേക്ക് പാറ അടർന്നു വീണുണ്ടായ ദുരന്തം;കോട്ടയ്ക്കലിൽ അലോഷ്യസിന്റെ ക്വാറിയിൽ ഉണ്ടായത് വൻ സുരക്ഷാ വീഴ്ച; ലൈസൻസ് ഇല്ലെന്നും ആരോപണം; ദുരന്തത്തിൽ കൊല്ലപ്പെട്ടത് മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറായ ധർമ്മകുടി സ്വദേശി സതീഷ് അടക്കം രണ്ടു പേർ; രണ്ട് പേരുടെ നില അതീവ ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാരായിമുട്ടത്ത് പാറമട അപകടത്തിൽ രണ്ടു പേർ മരിച്ചു. എട്ട് പേർക്ക് ഗുരുതര പരിക്കേറ്റു. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടമുണ്ടായത്. അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ സേലം ധർമ്മകുടി സ്വദേശി സതീശ് (29), ബിനിൽകുമാർ (23) മാലകുളങ്ങര എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ മൂന്ന് പേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുധിൻ (23) മാരായമുട്ടം, അജി (45) വെള്ളറട, വിജിൽ (47) മേമല എന്നിവരേയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള രണ്ടു പേർക്കും കാലിന് ഗുരുതര പരിക്കുണ്ട്. ഇരുവർക്കും അടിയന്തിര ശസ്ത്രക്രിയ നടത്തും. വിജിലിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂക്ഷ നൽകിയ ശേഷമാണ് ഇവിടെക്ക് കൊണ്ടുവന്നത്.

അതേസമയം പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ എല്ലാവർക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇൻപ്ലാന്റും ഉൾപ്പെടെയുള്ളവ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ചികിത്സയിലുള്ള രണ്ടു പേർക്കും കാലിന് ഗുരുതര പരിക്കുണ്ട്. രണ്ടു പേർക്കും അടിയന്തിര ശസ്ത്രക്രിയ നടത്തും. പരുക്കേറ്റ നാലു പേർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടയ്ക്കലിൽ അലോഷ്യസ് എന്നയാളുടെ ക്വാറിയിലാണ് അപകടം. പാറപൊട്ടിക്കുമ്പോൾ താഴെ ജോലിയിലേർപ്പിട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണായിരുന്നു അപകടം. അപകട സമയത്ത് ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. പാറമട പൊടിക്കുമ്പോൾ മറ്റൊരു വശത്ത് ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് മാറ്റുകയായിരുന്നു. ഇതാണ് അപകടമുണ്ടാക്കിയത്. അനുമതിയില്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന സൂചനയുമുണ്ട്.

ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. പാറപൊടിക്കുമ്പോൾ ഇവിടെ മറ്റ് ജോലികൾ നടക്കുകയായിരുന്നു. ഇത് പാടില്ലാത്തതാണ്. ഇതിനൊപ്പമാണ് പാറമടയുടെ പ്രവർത്തനത്തെ കുറിച്ച് സംശയങ്ങളെത്തുന്നത്. എത്ര പേർ പണി ചെയ്യുകയായിരുന്നു എന്ന് പോലും പറയാനാവാത്ത അവസ്ഥയായാരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇരുപതോളം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.

എട്ടോളം പേർ പാറകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ കൂടുതലും ജോലി ചെയ്യുന്നത്. അടർന്ന് വീഴുന്ന പാറകൾ എടുത്ത് മാറ്റാനും മണ്ണുമാന്തി യത്രം ഉപയോഗിക്കുന്നത്. പാറ പൊട്ടിക്കുമ്പോഴും ഇതുപയോഗിച്ച് മറുഭാഗത്ത് ജോലി തുടരുകയായിരുന്നു.

ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അതേസമയം അപകടമുണ്ടായ പാറമടയ്ക്ക് പഞ്ചായത്തിന്റെ ലൈസൻസില്ല എന്നൊരു ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തിന് ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാൽ മതിയായ സുരക്ഷാ ക്രമീകരണമൊന്നും ഇവിടെ ഉണ്ടായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP