Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉമ്മൻ ചാണ്ടിയുടെ യെസ് കേട്ടാണ് 45 സഹപ്രവർത്തകരുമായി ഭീകരരുടെ ബസിലേക്ക് കയറിയത്; ഇറങ്ങിയതിനു പിന്നാലെ ആശുപത്രി ബോംബിട്ട് തകർത്തു; ഞങ്ങളെ രക്ഷിക്കാൻ മോചനദ്രവം കേന്ദ്രസർക്കാർ കൊടുത്തിട്ടുണ്ടാകാം; ടേക്ക് ഓഫ് സിനിമയിലേതിനെക്കാൾ ഭീകരമായിരുന്നു യാഥാർത്ഥ്യം; ഇറാഖിലെ ഐസിസ് തടവിൽ നിന്ന് 46 നേഴ്‌സുമാർ മോചിതരായത് എങ്ങനെ? രക്ഷാദൗത്യത്തിലെ യഥാർത്ഥ നായിക മനസു തുറക്കുമ്പോൾ

ഉമ്മൻ ചാണ്ടിയുടെ യെസ് കേട്ടാണ് 45 സഹപ്രവർത്തകരുമായി ഭീകരരുടെ ബസിലേക്ക് കയറിയത്; ഇറങ്ങിയതിനു പിന്നാലെ ആശുപത്രി ബോംബിട്ട് തകർത്തു; ഞങ്ങളെ രക്ഷിക്കാൻ മോചനദ്രവം കേന്ദ്രസർക്കാർ കൊടുത്തിട്ടുണ്ടാകാം; ടേക്ക് ഓഫ് സിനിമയിലേതിനെക്കാൾ ഭീകരമായിരുന്നു യാഥാർത്ഥ്യം; ഇറാഖിലെ ഐസിസ് തടവിൽ നിന്ന് 46 നേഴ്‌സുമാർ മോചിതരായത് എങ്ങനെ? രക്ഷാദൗത്യത്തിലെ യഥാർത്ഥ നായിക മനസു തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐസിസ് 23 ദിവസം ഇറാക്കിൽ തടവിലാക്കിയ 46 നഴ്‌സുമാരെ മോചിപ്പിച്ചെടുക്കാൻ കേന്ദ്രസർക്കാർ മോചനദ്രവ്യം നൽകിയിട്ടുണ്ടാവാമെന്ന് നഴ്‌സുമാരുടെ സംഘത്തിലെ മുതിർന്നഅംഗം പാലാക്കാരി മെറീനാ ജോസ്. ഇറാക്കിലെ നഴ്‌സുമാരുടെ രക്ഷപ്പെടൽ പ്രമേയമാക്കിയ ടേക്ക് ഓഫ് എന്ന സിനിമയിലേതിനെക്കാൾ ഭീകരമായിരുന്നു യാഥാർത്ഥ്യമെന്നും മെറീന പറയുന്നു. ഇറാഖിലെ രക്ഷാദൗത്യത്തിലെ യഥാർത്ഥ നായിക മെറീനയാണ്. മക്കളായ മെർവിനും റെയയ്ക്കുമൊപ്പം പാലാ പൂത്തളപ്പിലെ വീട്ടിലാണ് മെറീന ഇപ്പോൾ

ഭീകരർക്ക് മോചനദ്രവ്യം നൽകിയെന്നത് ആക്ഷേപമല്ല, അങ്ങനെതന്നെയായിരിക്കും. ഓരോരുത്തരുടെ കാര്യത്തിലും അങ്ങനെയാണ് കേൾക്കുന്നത്. എത്ര തുക തന്നാൽ വിടാം' എന്ന് ഭീകരരുടെ ചർച്ചകളിൽ കേട്ടിട്ടുണ്ട്. തലയിലേക്ക് സദാ തോക്കുചൂണ്ടി ഭീകരർ എപ്പോഴും ഒപ്പമുണ്ടായിരുന്നു. വെറുതേ ഞങ്ങളെ ഇറക്കിവിടുമെന്ന് വിശ്വസിക്കുന്നില്ല. ഭാഗ്യംകൊണ്ട് എല്ലാം ഒത്തുവന്നു. മൂന്നുവർഷം മുൻപ് തട്ടിക്കൊണ്ടുപോയ 39 പഞ്ചാബികളെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലല്ലോ''-മെറീന പറഞ്ഞു.

ആശുപത്രിയിൽനിന്നിറങ്ങി ബസിലേക്ക് കയറാൻ ഒരുദിവസം ഭീകരർ ആവശ്യപ്പെട്ടു. എല്ലാവരും മടിച്ചുനിന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ വിളിച്ച് മെറീന പറഞ്ഞു, ഇനി നിന്നാൽ ഒരാൾ പോലും രക്ഷപ്പെടില്ല''. കേന്ദ്ര മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ യെസ് കേട്ടാണ് 45 സഹപ്രവർത്തകരുമായി മെറീന ഭീകരരുടെ ബസിലേക്ക് കയറിയത്. ഞങ്ങൾ ഇറങ്ങിയതിനു പിന്നാലെ ആശുപത്രി ബോംബിട്ട് തകർത്തു.-മെറീന പറയുന്നു. കേരള കൗമുദിയാണ് മെറീനയുടെ അഭിമുഖം പുറത്തുവിട്ടത്.

മൊസൂളിലെ കോട്ടപോലുള്ള കേന്ദ്രത്തിലേക്കാണ് ഭീകരർ ഞങ്ങളെ കൊണ്ടുപോയത്. ഒരു രാത്രി മൊസൂളിലെ താവളത്തിൽ കഴിഞ്ഞു. ആ രാത്രിയിലാണ് കേന്ദ്രസർക്കാരിന്റെ നി;ർണായകമായ ഇടപെടലുകളുണ്ടായത്. പിറ്റേന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഞങ്ങളെ കൈമാറി. എർബിൽ വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശേരിക്കുള്ള വിമാനത്തിൽ കയറിയശേഷമാണ് എല്ലാവർക്കും ശ്വാസംവീണത്-മെറീന പറയുന്നു.

രക്ഷപ്പെട്ടെത്തിയവർക്ക് ഗൾഫിലെ സ്വകാര്യാശുപത്രികളിൽ ജോലിയൊരുക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. 25 പേർ ബഹറിനിലേക്കും ദുബായിലേക്കും പോയി. കുറേപ്പേർ ഇപ്പോഴും ജോലിതേടിനടക്കുന്നു-മെറീന പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP