Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുതരാവസ്ഥയിൽ ആയ അമേരിക്കൻ പൗരനെ മെഡിക്കൽ കോളേജിൽ എത്തിച്ചത് അമൃതാനന്ദമയീ മഠത്തിൽ നിന്നു തന്നെ; അപകടനില തരണം ചെയ്ത മരിയ സപ്പോട്ടോയുടെ മൊഴി എടുക്കാതെ ഒളിച്ചുകളിച്ച് പൊലീസ്; ആൾക്കൂട്ടമാണ് മർദ്ദിച്ചതെന്ന്‌ പറയുന്ന പൊലീസിന് ആൾക്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനും മടി; ആൾ ദൈവത്തിന്റെ അരമനയിലെ ക്രൂരമർദ്ദനത്തെ കുറിച്ച് കേസ് എടുക്കുന്ന കാര്യത്തിൽ ഇരട്ടച്ചങ്കന്റെ പൊലീസിനും ഉറപ്പുപോരാ

ഗുരുതരാവസ്ഥയിൽ ആയ അമേരിക്കൻ പൗരനെ മെഡിക്കൽ കോളേജിൽ എത്തിച്ചത് അമൃതാനന്ദമയീ മഠത്തിൽ നിന്നു തന്നെ; അപകടനില തരണം ചെയ്ത മരിയ സപ്പോട്ടോയുടെ മൊഴി എടുക്കാതെ ഒളിച്ചുകളിച്ച് പൊലീസ്; ആൾക്കൂട്ടമാണ് മർദ്ദിച്ചതെന്ന്‌ പറയുന്ന പൊലീസിന് ആൾക്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനും മടി; ആൾ ദൈവത്തിന്റെ അരമനയിലെ ക്രൂരമർദ്ദനത്തെ കുറിച്ച് കേസ് എടുക്കുന്ന കാര്യത്തിൽ ഇരട്ടച്ചങ്കന്റെ പൊലീസിനും ഉറപ്പുപോരാ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേരിക്കൻ സ്വദേശി മരിയോ സപ്പോട്ടോ (37) പൂർണമായും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന യുവാവ് 24 മണിക്കൂർ കൂടി നിരീക്ഷണത്തിലായിരിക്കും. യുവാവിന് ബോധമുണ്ട്. സംസാരിക്കാനും ബുദ്ധിമുട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആൾദൈവത്തിനെതിരെ നിരന്തരം സംസാരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴും അമൃതാ മഠത്തെ തൊടാൻ പൊലീസിന് പേടിയാണ്. അതുകൊണ്ട് തന്നെ ഈ കേസ് ഒതുക്കി തീർക്കാൻ സാധ്യത ഏറെയാണ്.

ശനിയാഴ്ച അർധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ ശരീരത്തിലും ആന്തരികാവയവങ്ങൾക്ക് ഉൾപ്പെടെ ഗുരുതര ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുവാവിനെ മറ്റ് പരിശോധനകൾക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മെഡിസിൻ, സർജറി, ന്യൂറോ സർജറി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ മേൽനോട്ടത്തിലാണ് ചികിത്സ നൽകുന്നത്. അതേസമയം ഗുരുതരമായി ക്ഷതമേറ്റെന്നും അതിക്രൂരമായ മർദ്ദനത്തെ തുടർന്നാണ് ഇത് സംഭവിച്ചതെന്നും ആശുപത്രി സ്ഥിരീകരിച്ചിട്ടും പൊലീസ് ഇതുവരെ കേസെടുക്കാനോ മരിയാ സപ്പോട്ടോയുടെ മൊഴിയെടുക്കാനോ തയ്യാറായിട്ടില്ല.

ആൾക്കൂട്ടമാണ് മരിയോ സപ്പോട്ടോയെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. എങ്കിൽപോലും കേസെടുക്കുകയോ ഇയാളുടെ മൊഴിയെടുക്കുകയോ ചെയ്യണമെന്നിരിക്കെ അതിന് പൊലീസ് തയ്യാറാവാത്തത് ദുരൂഹമാണ്. ആൾക്കൂട്ടമാണ് മർദ്ദിച്ചതെന്ന് പറയുന്നതെങ്കിൽ പോലും കണ്ടാലറിയാവുന്നവർക്ക് എതിരേയെങ്കിലും കേസെടുക്കേണ്ടേ എന്ന ചോദ്യമാണ് ഉയരുന്നത്. കേസെടുക്കാത്തത് ഉന്നത സ്വാധീനം കൊണ്ടാണെന്നാണ് സൂചന. ഏത് സ്ഥലത്ത് വച്ചാണ് മർദ്ദനമേറ്റതെന്നും പൊലീസ് വിശദീകരിക്കുന്നില്ല. കരുനാഗപ്പള്ളി ആശുപത്രിയിൽ മരിയോ അക്രമാസക്തനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഗുരുതരാവസ്ഥയിലാണെങ്കിലും യുവാവ് സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന് മൊഴിയെടുക്കാവുന്നതാണ്. എന്നാൽ അതിനും പൊലീസ് തയ്യാറായിട്ടില്ല. ഇതിന് പിന്നിലും ഉന്നത സ്വാധീനമുണ്ടെന്നാണ് സൂചന. സംഭവത്തിൽ കേസെടുക്കാൻ യുവാവിന്റെ മൊഴി നിർണ്ണായകമാണ്. കൊലപാതക ശ്രമത്തിന് കേസെടുക്കേണ്ട തരത്തിൽ അതീവ ഗരുതരമാണ് അമേരിക്കക്കാരന് ഏറ്റ മർദ്ദനം. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയാൻ പോലും പൊലീസ് ശ്രമിക്കുന്നില്ലെന്നതാണ് വിഷയം ദുരൂഹമാക്കുന്നത്. അതേസമയം, ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതിനാൽ തന്നെ യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിലയിരുത്തൽ. ജീവൻ തന്നെ അപകടത്തിലാണെന്ന ഘട്ടമായിട്ടും പൊലീസ് ഇടപെടാത്തത് ആണ് ദുരൂഹത വർധിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ യുവാവിന് എന്തെങ്കിലും സംഭവിച്ചാൽ മൊഴി നിർണ്ണായകമാണ്. അതിന് പൊലീസ് തയ്യാറാകാത്തത് ഏറെ വിമർശനത്തിന് വിധേയമായിട്ടുണ്ട്.

അമേരിക്കയിൽ നിന്നെത്തിയ മാരിയോ പോൾ എന്ന 37കാരനെ ശനിയാഴ്ച അർധരാത്രിയാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം മഠത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നതിന് ഇടെയാണ് യുവാവിനെ ആശുപത്രിയിൽ കൊണ്ടു വന്നതെന്നതും ശ്രദ്ധേയമാണ്. അമൃതാനന്ദമയീ മഠത്തിന്റെ ആംബുലൻസിലാണ് പൊലീസ് അകമ്പടിയോടെ ഇയാളെ എത്തിച്ചതെങ്കിലും ഉദ്യാഗസ്ഥർ ഉടനെ മടങ്ങിപ്പോയി. യുവാവിന്റെ ശരീരമാസകലം പരുക്കുകളുണ്ട്. ശക്തമായ മർദനമേറ്റ മട്ടിലുള്ള ചതവുകളാണ് ഏറെയും.

ദുരൂഹമായ അക്രമം യുവാവിനെതിരെ ഉണ്ടായെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അസ്വാഭാവികമായൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. കരുനാഗപ്പള്ളി ആശുപത്രിയിൽ മാനസിക പ്രശ്‌നങ്ങളോടെ യുവാവിനെ കൊണ്ടു വന്നെന്നും. അവിടെ വച്ച് ഇയാൾ അക്രമാസക്തനായെന്നും തുടർന്ന് മെഡിക്കൽ കോളേജിൽ കൊണ്ടു പോയെന്നും ആണ് കരുനാഗപ്പള്ളി പൊലീസ് മറുനാടനോട് വ്യക്തമാക്കുന്നത്. പൊലീസ് ഇക്കാര്യത്തിൽ പറയുന്നത് ഇപ്രകാരം: കഞ്ചാവിന് അടിമയായിരുന്നു മാരിയോ പോൾ. കഞ്ചാവടിച്ച് ഇയാൾ ആശ്രമത്തിലെ സ്ത്രീകളേയും മറ്റും ആക്രമിച്ചു. ഇതേ തുടർന്നാണ് ഇയാളെ കരുനാഗപ്പള്ളി ആശുപത്രിയിൽ കൊണ്ടു വന്നത്. അവിടേയും അക്രമാസക്തനായി. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. ഇതേ തുടർന്ന് കളക്ടറുടേയും കമ്മീഷണറുടേയും നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയതെന്ന് കരുനാഗപ്പള്ളി എസ് ഐ ശിവകുമാർ മറുനാടനോട് പറഞ്ഞു. മറ്റ് അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസ് വിശദീകരിക്കുന്നതും.

എന്നാൽ 2012ൽ അമൃതാനന്ദമയീ മടത്തിലെത്തിയ ബീഹാർ സ്വദേശി സത്നാം സിങ് മർദനമേറ്റു മരിക്കാനിടയായതിന് സമാനമായ സാഹചര്യങ്ങളാണ് ഇതിലും ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇവിടെ പരുക്കേറ്റയാൾ വിദേശിയായതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്നും വിലയിരുത്തലുണ്ട്. വലതു കണ്ണിന് മുകളിൽ, നട്ടെല്ലിന്റെ ഭാഗത്ത്, നെഞ്ചിന്റെ ഭാഗത്ത്, വയറിൽ കിഡ്‌നിയുടെ ഭാഗത്ത് എന്നിവിടങ്ങിലെല്ലാം കാര്യമായ ക്ഷതമേട്ടിട്ടുണ്ട്. മൂത്രത്തിലൂടെ രക്തം പൊടിയുന്നതും കണ്ടെത്തി. മർദനത്തിൽ കിഡ്‌നിക്ക് സാരമായ തകരാർ സംഭവിച്ചുവെന്നത്തിന്റെ ലക്ഷണമാണിത്. ആശൂപത്രിയിൽ എത്തിച്ചത് മുതൽ അർധ ബോധവസ്ഥയിലാണ് യുവാവ്. അതുകൊണ്ട് തന്നെ ആർക്കും വ്യക്തമായൊന്നും ചോദിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എല്ലാത്തിനും പുറമെ രണ്ടു കൈകളിലും കയർ കൊണ്ട് കൂട്ടികെട്ടിയത്തിന്റെ അടയാളവുമുണ്ട്. മറ്റ് പരുക്കുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ഇന്ന് നടക്കുമെന്നാണ് അറിയുന്നത്.

അമൃതാനന്ദമയീ മഠത്തിൽ എത്തിയതാണ് യുവാവെന്ന് മാത്രം പറയുന്നതല്ലാതെ മറ്റ് വിവരങ്ങൾ പൊലീസിന്റെ പക്കലില്ല എന്നാണ് സൂചന. രാത്രിയോടെ മനസികസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് അക്രമസക്തനായെന്നും സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരെ ഉപദ്രവിച്ചുവെന്നും ഇതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് പൊലീസിൽ ഏൽപ്പിച്ചു എന്നുമാണ് പൊലീസ് ഭാഷ്യം. എന്നാൽ പരുക്കേറ്റത് എങ്ങനെയെന്ന് അറിയില്ല എന്നാണ് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്. ഇതാണ് കൂടുതൽ ദുരൂഹമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP