Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടൂരിലെ ഈ പച്ചക്കറി വ്യാപാരി കാണിച്ചതാണ് യഥാർഥ മാതൃക: സ്വന്തം മകളുടെ വിവാഹ മണ്ഡപത്തിൽ അനാഥയുവതിക്ക് കൂടി മാംഗല്യം ഒരുക്കി: യുവതിക്കായി രണ്ടുലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തു, സ്വർണവും ബന്ധുക്കൾക്ക് സദ്യയും: അനിൽകുമാർ റോയ് വ്യത്യസ്തനായത് ഇങ്ങനെ

അടൂരിലെ ഈ പച്ചക്കറി വ്യാപാരി കാണിച്ചതാണ് യഥാർഥ മാതൃക: സ്വന്തം മകളുടെ വിവാഹ മണ്ഡപത്തിൽ അനാഥയുവതിക്ക് കൂടി മാംഗല്യം ഒരുക്കി: യുവതിക്കായി രണ്ടുലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തു, സ്വർണവും ബന്ധുക്കൾക്ക് സദ്യയും: അനിൽകുമാർ റോയ് വ്യത്യസ്തനായത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിങ്ങം ഒന്ന് മലയാളിയുടെ പുതുവർഷമാണ്. നടപ്പിലുംഎടുപ്പിലും തനിമലയാളിയാകാൻ വേണ്ടി നമ്മൾ മേനി നടിക്കുന്ന ദിവസം. എന്നാൽ, ചിങ്ങം ഒന്നിലെ ശുഭമുഹൂർത്തത്തിൽ അടൂരിലെ ഗീതം ഓഡിറ്റോറിയം മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃകയ്ക്ക് സാക്ഷിയായി.

അനിൽകുമാർ റോയി എന്ന പച്ചക്കറി വ്യാപാരി സ്വന്തം മകളുടെ വിവാഹത്തിന് തയാറാക്കിയ കതിർമണ്ഡപത്തിൽ, അതേ ശുഭമുഹൂർത്തത്തിൽ നിർധനയും നിരാലംബയുമായ ഒരു യുവതിയെ വിവാഹം കഴിപ്പിച്ചു വിട്ടു. ഒരു പക്ഷേ, ഇനിയാർക്കും ആവർത്തിക്കാൻ കഴിയാത്ത അല്ലെങ്കിൽ ആവർത്തിക്കാൻ സാധ്യതയില്ലാത്ത മഹത്തായ മാതൃക.

അടൂരിൽ പച്ചക്കറി വ്യാപാരം നടത്തുന്ന തട്ട പൊങ്ങലടി മന്തറയിൽ അനിൽകുമാർ റോയി -സിന്ധു ദമ്പതികളുടെ മകൾ രേഷ്മയെ വിഷ്ണു എന്ന യുവാവ് മിന്നുകെട്ടി സുമംഗലിയാക്കുന്നതിന് മുൻപ് തൊട്ടടുത്ത് പൊങ്ങലടി സ്വദേശിനിയും നിർധനയും അനാഥയുമായ ഗീത, ശംഭു എന്ന യുവാവിനെ വരണമാല്യം അണിയിച്ചു. ഗീതയുടെ അമ്മ ഒരു വർഷം മുമ്പും അച്ഛൻ അടുത്തിടെയുമാണ് മരിച്ചത്.

തന്റെ മകളുടെ വിവാഹം നടക്കുമ്പോൾ തന്നെ രണ്ട് നിർധനരായ യുവതികളുടെ വിവാഹം അതേ വേദിയിൽ നടത്തണമെന്നായിരുന്നു അനിൽകുമാർ റോയിയുടെ ആഗ്രഹം. എന്നാൽ, പെട്ടെന്നാണ് മകൾ രേഷ്മയുടെ വിവാഹം ഉറപ്പിച്ചത്. തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ രണ്ടു നിർധന യുവതികളെ കണ്ടെത്താൻ അനിൽകുമാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് ഗീതയെപ്പറ്റി അറിഞ്ഞത്. കിട്ടിയ സമയത്തിനുള്ളിൽ ഗീതയ്ക്കും വരനെ കണ്ടെത്തി.

ഗീതയുടെ പോസ്റ്റ് ഓഫീസിലെ അക്കൗണ്ടിൽ രണ്ട് ലക്ഷം രൂപയും അനിൽകുമാർ നിക്ഷേപിച്ചു. ഗീതയുടെയും വരന്റെയും ഭാഗത്തു നിന്നെത്തിയ 300 ഓളം പേർക്ക് ഭക്ഷണവും ഗീതയ്ക്ക് സ്വർണവും അനിൽ കുമാർ റോയി നൽകി. ആദ്യം കതിർമണ്ഡപത്തിൽ ഗീതയുടെ താലികെട്ട് നടത്തിയ ശേഷമാണ് റോയിയുടെ മകളുടെ താലികെട്ട് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP