Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവിവാഹിതനെന്ന് ബോധ്യപ്പെടുത്തി പ്രായത്തിൽ കുറവുള്ള യുവതികളെ മിന്നുകെട്ടും; സ്വർണ്ണവും പണവും കൈക്കലാക്കി അടുത്ത വീട്ടിലേക്ക്; എട്ടാം ഭാര്യയ്‌ക്കൊപ്പം പിടിയിലായ അബ്ദുൾഖാദറിനുള്ളത് പതിനൊന്ന് മക്കൾ; കാസർഗോഡ് പിടിയിലായ വിവാഹ വീരന്റെ കഥ ഇങ്ങനെ

അവിവാഹിതനെന്ന് ബോധ്യപ്പെടുത്തി പ്രായത്തിൽ കുറവുള്ള യുവതികളെ മിന്നുകെട്ടും; സ്വർണ്ണവും പണവും കൈക്കലാക്കി അടുത്ത വീട്ടിലേക്ക്; എട്ടാം ഭാര്യയ്‌ക്കൊപ്പം പിടിയിലായ അബ്ദുൾഖാദറിനുള്ളത് പതിനൊന്ന് മക്കൾ; കാസർഗോഡ് പിടിയിലായ വിവാഹ വീരന്റെ കഥ ഇങ്ങനെ

രഞ്ജിത് ബാബു

കാസർഗോഡ്: കേരളത്തിലും കർണ്ണാടകത്തിലുമായി എട്ട് വിവാഹങ്ങൾ. പതിനൊന്ന് കുട്ടികൾക്ക് ജന്മവും നൽകി. എന്നിട്ടും പോരാത്തതിന് സ്വർണ്ണവും പണവും കൈക്കലാക്കുകയും ചെയ്ത വിരുതൻ ഒടുവിൽ പെട്ടു. കർണ്ണാടക വിട്ല ബോളന്തൂരിലെ അബ്ദുൾഖാദർ എന്ന 48 കാരനാണ് പിടിയിലായത്.

തന്നെക്കാൾ ഏറെ പ്രായം കുറഞ്ഞ യുവതികളെയാണ് ഇയാൾ വിവാഹം കഴിക്കാറുള്ളത്. താൻ അവിവാഹിതനാണെന്നു ധരിപ്പിച്ചാണ് ഓരോ വീട്ടുകാരേയും കുടുക്കുന്നത്. കേരളത്തിൽ കാഞ്ഞങ്ങാട് കല്ലൂരാവിയിലും പൊയ്യത്ത് ബയൽ, ബായിക്കട്ട, ആദൂര്, എന്നിവിടങ്ങളിലാണ് വിവാഹം കഴിച്ചത്. കർണ്ണാടകത്തിലും നാല് വിവാഹം കഴിച്ചു. മംഗളൂരു ബി.സി. റോഡ് കല്ലടുക്ക, ഉളിയടുക്ക, വിട്ല, പുത്തൂര്, എന്നിവിടങ്ങളിലെ യുവതികളെയാണ് വിവാഹത്തിലൂടെ അബ്ദുൾഖാദർ വഞ്ചിച്ചത്.

കാഞ്ഞങ്ങാട്ടെ യുവതിയെ വിവാഹം കഴിച്ച് ഏറെക്കാലം അവിടെ തങ്ങിയിരുന്നു. പിന്നീട് യുവതിയുടെ പത്ത് പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും പലിശക്ക് വാങ്ങിയ 30,000 രൂപയും സഹിതം അബ്ദുൾഖാദർ മുങ്ങുകയായിരുന്നു. കാഞ്ഞങ്ങാട് കല്ലൂരാവിലെ യുവതിയിൽ ഒരു കുഞ്ഞും മംഗളൂരു ബി.സി. റോഡ് കല്ലടുക്കയിലെ ബന്ധത്തിൽ നാല് കുട്ടികളും ഉളിയടുക്കയിലെ യുവതിയിൽ രണ്ട് കുട്ടികളും പൊയ്യത്ത് ബയലിലേയും ബായിക്കട്ടയിലേയും യുവതികളിൽ രണ്ട് കുട്ടികൾ വീതവും അബ്ദുൾ ഖാദറിന്റേതായുണ്ട്. അബ്ദുൾ ഖാദറുമായി വിവാഹ ബന്ധത്തിലേർപ്പെട്ട ഓരോ കുടുംബത്തിനും നഷ്ടങ്ങളുടെ കഥകൾ മാത്രമേ പറയാനുള്ളൂ.

ആദൂരിലെ യുവതിയുടെ വീട്ടുകാർ ഒന്നര ഏക്കർ സ്ഥലം വിറ്റാണ് വിവാഹം നടത്തിയത്. വിവാഹ ബന്ധത്തിലേർപ്പെട്ട എല്ലായിടത്തു നിന്നും സ്വർണ്ണവും പണവും കൈക്കലാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ കല്ലൂരാവിയിലെ യുവതിയുടെ പരാതിയിലാണ് അബ്ദുൾ ഖാദറിനെ പിടികൂടിയത്. എട്ടാമത്തെ ഭാര്യക്കൊപ്പം കാസർഗോട്ടെത്തിയതായിരുന്നു അബ്ദുൾ ഖാദർ. പൊലീസ് തന്ത്ര പൂർവ്വം കുടുക്കുകയായിരുന്നു.

അബ്ദുൾ ഖാദറിന് തങ്ങളല്ലാതെ മറ്റ് ഭാര്യമാർ ഉണ്ടായതായി യുവതികൾ അറിഞ്ഞിരുന്നില്ല. സമർത്ഥമായി വിവാഹം നടത്തുകയും സ്വർണ്ണവും പണവും അപഹരിച്ച് മുങ്ങുകയുമാണ് ഇയാളുടെ ശൈലി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് കുടുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP